Bus charge – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Apr 2022 09:57:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bus charge – malayalees.ch https://malayalees.ch 32 32 പുതുക്കിയ ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ https://malayalees.ch/new-bus-auto-taxi-fares-will-come-into-effect-from-may-1/ Wed, 13 Apr 2022 09:57:49 +0000 https://malayalees.ch/?p=60043 സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതിന് അനുസൃതമായി മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വിഫ്റ്റ് ബസുകള്‍ക്കുണ്ടായ അപകടം ഗൗരവമുള്ളതല്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അടുത്തമാസം ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തീരുമാനിക്കാനുള്ള കമ്മീഷനെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ജനുവരിയില്‍ നിന്ന് ഏപ്രിലിലെത്തുമ്പോള്‍ 60 കോടി രൂപയുടെ അധിക ചെലവാണ് പ്രതിമാസം കെ.എസ്.ആര്‍ടിസിക്കുള്ളത്. ധനവകുപ്പിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ ശമ്പളം നല്‍കും.

സാധാരണ അപകടങ്ങളാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനുണ്ടായത്. മാധ്യമങ്ങള്‍ പെരുപ്പിച്ചതുകൊണ്ട് ദുരൂഹതയുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. മാനന്തവാടി ആര്‍ടിഒ ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല റിപ്പോര്‍ട്ട് ലഭിച്ചെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

]]>
ഓട്ടോ മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തിയേക്കും; നിരക്ക് വര്‍ധന പുനപരിശോധിക്കും https://malayalees.ch/auto-rate-hike-will-be-reviewed/ Mon, 04 Apr 2022 12:58:29 +0000 https://malayalees.ch/?p=59546 ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ ഓട്ടോ മിനിമം ചാര്‍ജ് പുനപരിശോധിക്കാന്‍ തീരുമാനം. മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായിത്തന്നെ നിലനിര്‍ത്താനാണ് സാധ്യത. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപയായി ഉയര്‍ത്താനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരുന്നത്.
ഇതിനെതിരെ സിഐടിയു പ്രതിഷേധം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് പുനപരിശോധിക്കാനുള്ള തീരുമാനം. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയില്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് വില വര്‍ധന പുനപരിശോധിക്കാനുള്ള നീക്കം. ഈ മാസം 15നുശേഷം നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും.

ഇന്ധനവില ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവിനൊപ്പം ഓട്ടോ , ടാക്‌സി ചാര്‍ജും കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചിരുന്നു. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി കൂട്ടുമെന്ന് മന്ത്രി പറഞ്ഞു. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.

ടാക്‌സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ ടാക്‌സി ചാര്‍ജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ലെന്നും ഗതാഗതമന്ത്രി അറിയിച്ചു. ബസ്, ഓട്ടോ, ടാക്‌സി വര്‍ധവില്‍ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കും.

ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം.

]]>
ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം; മിനിമം ചാര്‍ജ് 10 രൂപ https://malayalees.ch/private-bus-charge-increased/ Wed, 30 Mar 2022 12:24:16 +0000 https://malayalees.ch/?p=59311 സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം.

മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.

]]>
ബസ് ചാർജ് വർധന : വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും https://malayalees.ch/kerala-bus-tciket-charge-hike/ Thu, 02 Dec 2021 04:23:52 +0000 https://malayalees.ch/?p=53373 ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച.

ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുക്കും. വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് 6 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.

ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധനയിൽ വിദ്യാർഥികൾക്കടക്കം ആശങ്കയുണ്ട്. ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രൻ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തണമെന്നും ഗതാഗത മന്ത്രി അറിയിച്ചു. വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്‌സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് ബസ് ഉടമകൾ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ. വീണ്ടും സമരപ്രഖ്യാപനവുമായി ബസുടമകൾ നീങ്ങിയാൽ കൂടുതൽ പ്രതിസന്ധി ആയേക്കുമെന്ന പശ്ചാത്തലത്തിലാണ് ചർച്ച നടത്താൻ ഗതാഗത മന്ത്രി ആന്റണി രാജു തീരുമാനിച്ചത്.

]]>
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു https://malayalees.ch/bus-charge-hike-2/ Wed, 01 Jul 2020 07:40:16 +0000 https://malayalees.ch/?p=27861 ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 8 രൂപ തന്നെയാണ്. എന്നാല്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റര്‍ വരെ 8 രൂപ തന്നെയായിരിക്കും. 5 കിലോ മീറ്ററിന് 10 രൂപ നല്‍കണം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കോവിഡ് വ്യാപനവും ലോക്ക്ഡൌണും കാരണം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. കൂടെ ഇന്ധനവില വര്‍ധന കൂടിയായതോടെ ബസുകള്‍ പലതും ഓട്ടം നിര്‍ത്തി.

തുടര്‍ന്ന് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് സര്‍ക്കാരിലേക്ക് നല്‍കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

]]>
നിലവിലെ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും; സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും https://malayalees.ch/private-buses-are-not-running-today-there-is-no-charge-increase-in-ksrtc/ Wed, 10 Jun 2020 04:44:14 +0000 https://malayalees.ch/?p=26835 ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കിലും അപ്പീല്‍ പോകാന്‍ തീരുമാനിച്ചതിനാല്‍ കെഎസ്ആർടിസി ഉയർന്ന നിരക്ക് ഈടാക്കില്ല. വിധി കയ്യില്‍ കിട്ടാത്തതിനാല്‍ സ്വകാര്യ ബസുകള്‍ക്കും വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാനാവില്ല.

നിരക്കുവര്‍ധന പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും നിലവിലെ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഹൈക്കോടതി വിധി കയ്യില്‍ കിട്ടാത്തതിനാല്‍ സ്വകാര്യ ബസുകള്‍ക്കും വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാനാവില്ല. കോടതി വിധി കിട്ടിയ ശേഷമേ സര്‍ക്കാരും അപ്പീല്‍ നല്‍കൂ.

ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കിലും അപ്പീല്‍ പോകാന്‍ തീരുമാനിച്ചതിനാല്‍ കെഎസ്ആർടിസി ഉയർന്ന നിരക്ക് ഈടാക്കില്ല. മിനിമം എട്ടുരൂപയെന്ന പഴയ നിരക്കിൽ സർവീസ് നടത്താനാണ് തീരുമാനം. കോടതി ഉത്തരവ് വൈകുമെന്നതിനാല്‍ ഇന്ന് അപ്പീല്‍ നല്‍കാനിടയില്ല. കോടതി വിധി കയ്യില്‍ കിട്ടാതെ സ്വകാര്യ ബസുകള്‍ക്കും കൂടിയ നിരക്ക് ഈടാക്കാനാവില്ല.

നിരക്കിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ സ്വകാര്യബസുടമകളും സമ്മര്‍ദ്ദത്തിലാണ്. കൂടിയ നിരക്ക് ഈടാക്കുന്നതിന് പകരം സര്‍വീസ് നിര്‍ത്തിവെക്കാനാണ് സ്വകാര്യ ബസുടമകളുടെ സംഘടന തീരുമാനം.

ഒരേ റൂട്ടിൽ കെ.എസ്.ആർ.ടി.സിക്കും സ്വകാര്യബസുകൾക്കും രണ്ട് നിരക്ക് ഈടാക്കിയാല്‍ നാട്ടുകാരുടെ പ്രതിഷേധവും നേരിടേണ്ടി വരും. അനിശ്ചിതത്വം നീങ്ങാന്‍ സര്‍ക്കാര്‍ അപ്പീലില്‍ കോടതി വിധി വരുന്നത് വരെ കാത്തിരിക്കണം. സ്വകാര്യബസുകള്‍ പിന്‍വലിയുന്നത് മൂലമുള്ള പ്രയാസം ഒഴിവാക്കാന്‍ കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനാണ് കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ നിർദേശം.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കാന്‍ ശുപാര്‍ശ

അതേസമയം, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്യുമെന്ന് കമ്മറ്റി ചെയർമാൻ ജ. രാമചന്ദ്രൻ പറഞ്ഞു. സാധാരണ ചാർജിന്‍റെ 50% വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കണമെന്നാണ് അഭിപ്രായമെന്നും ചെയർമാൻ മീഡിയാവണിനോട് പറഞ്ഞു.

]]>
സാധ്യമായ ഇളവുകള്‍ നല്‍കിയിട്ടുണ്ട്, ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് മന്ത്രി https://malayalees.ch/private-bus-charge-cant-increase-now/ Mon, 08 Jun 2020 07:27:35 +0000 https://malayalees.ch/?p=26746 രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍


ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കോവിഡ് വ്യാപനത്തിന് ശേഷം എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ട്. ബസ് ഉടമകളുടെ പ്രതിസന്ധി സർക്കാറിന് അറിയാം. സാധ്യമാകുന്ന ഇളവുകൾ നൽകിയിട്ടുണ്ട്. കോഴിക്കോട് ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് ദൌർഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു.

രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ. ലോക് ഡൗണ്‍ മൂലം കമ്മീഷന് സിറ്റിങ് നടത്താന്‍ സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഒരു വിഭാഗം ബസ് ഉടമകള്‍ പണിമുടക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ നിലവില്‍ ബസ് ഓടിക്കുന്നതിലൂടെ ഇന്ധന ചെലവ് പോലും ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ കഴിയുന്നില്ല. ലോക്ക് ഡൌണ്‍ ഇളവ് ലഭിച്ചപ്പോള്‍ നിരത്തിലിറങ്ങിയ ചില ബസുകള്‍ ഇതിനകം ഓട്ടം നിര്‍ത്തി.

]]>
ബസ് ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിച്ചു https://malayalees.ch/govt-withdraws-bus-fare-hike/ Tue, 02 Jun 2020 06:37:04 +0000 https://malayalees.ch/?p=26415 ബസിൽ മാസ്ക് ധരിക്കണം. മുഴുവൻ സീറ്റിലും ആളുകളെ അനുവദിക്കും

ബസ് ചാര്‍ജ് കൂട്ടിയത് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. പഴയ നിരക്ക് പുനസ്ഥാപിച്ചു. ബസിൽ മാസ്ക് ധരിക്കണം. മുഴുവൻ സീറ്റിലും ആളുകളെ അനുവദിക്കും. നാളെ മുതൽ കെ.എസ്.ആര്‍.ടി.സി സർവീസ് തുടങ്ങും. 2190 ഓർഡിനറി സർവീസ് ഉള്ളത്. ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് ലോക്ഡൌണിന്‍റെ പശ്ചാത്തലത്തിലാണ് ബസ് നിരക്ക് കൂട്ടിയത്.

അതേസമയം സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചു. സംസ്ഥാനത്ത സ്വകാര്യ ബസ് സര്‍വീസുകളാണ് ഇന്ന് പുനരാരംഭിച്ചത്. അന്തര്‍ജില്ല കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നാളെ പുനരാരംഭിക്കും. ഇന്ന് സര്‍വീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായില്ല. കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ 2 പേര്‍ക്കും യാത്ര ചെയ്യാം.

]]>
‘നഷ്ടം സഹിച്ച് ഓടിക്കാനില്ല’: നിരക്ക് വര്‍ധന പോരെന്ന് സ്വകാര്യ ബസുടമകള്‍ https://malayalees.ch/private-bus-service-wont-resume-tomorrow/ Tue, 19 May 2020 08:32:35 +0000 https://malayalees.ch/?p=25779 ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കിലാണെങ്കില്‍ നാളെ മുതല്‍ സര്‍വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന. സ്വകാര്യ ബസുടമകള്‍ യാഥാര്‍ഥ്യ ബോധത്തോടെ പ്രതികരിക്കണമെന്നും നിലപാട് തിരുത്തണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. പരിമിതമായ തോതില്‍ മാത്രം സര്‍വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.

പ്രഖ്യാപിച്ച നിരക്ക് വര്‍ധന മതിയായതല്ല. ഡീസലിന്‍റെ നികുതിയും ഒഴിവാക്കണം. അല്ലാത്ത പക്ഷം നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പക്ഷം. നാളെ സര്‍വീസ് നടത്തില്ല. ഡീസലിന് ടാക്സ് ഒഴിവാക്കി സബ്‍സിഡി നല്‍കുമെങ്കില്‍ മാത്രം സര്‍വീസ് നടത്തുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഴ്സ് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് മീഡിയവണിനോട് പറഞ്ഞു. 40 ശതമാനം ആളുകളുമായി സർവീസ് നടത്തുന്നത് ലാഭകരമാവില്ല. ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ പറഞ്ഞു. വീഡിയോ കോൺഫറസ് വഴി സ്വകാര്യ ബസ് ഉടമകൾ ഇന്ന് യോഗം ചേരും. അതിനു ശേഷം ഇത് സംബന്ധിച്ച് സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും ബസുടമകൾ അറിയിച്ചു.

നഷ്ടം എല്ലാവര്‍ക്കുമുണ്ട്. വാഹനനികുതിയിളവുകൊണ്ട് മാത്രം സര്‍ക്കാരിന് 36 കോടി നഷ്ടമുണ്ടായി. നോട്ടീസ് നല്‍കിയുള്ള പണിമുടക്കല്ലാത്തതിനാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുകയാണ് വേണ്ടതെന്നുമാണ് ബസ് ഉടമകളോട് ഗതാഗതമന്ത്രി പറഞ്ഞത്.

കെഎസ്ആര്‍ടിസി തിരക്കുള്ള റൂട്ടുകളില്‍ മാത്രം സര്‍വീസ് നടത്തും. ഓഫീസ് സമയം കണക്കിലെടുത്ത് രാവിലെ ഏഴ് മുതല്‍ 11 വരെയും ഉച്ചക്ക് മൂന്ന് മുതല്‍ ഏഴ് വരെയും ബസുകള്‍ ഓടിക്കും. നഷ്ടം കുറയ്ക്കാനും ഇതര ജില്ലക്കാരായ ഡ്രൈവര്‍മാര്‍ മടങ്ങിയെത്താനുള്ള കാലതാമസവും പരിഗണിച്ചാണ് ഈ ക്രമീകരണം. ആദ്യദിവസങ്ങളിലെ പ്രതികരണം നോക്കിയ ശേഷം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

പ്രൈവറ്റ് ബസുകള്‍ ഓടാതിരുന്നത് എന്തെങ്കിലും തരത്തിലുള്ള ഡിമാന്‍റ് നോട്ടീസ് തന്ന് അതില്‍ തീരുമാനം ആകാതിരുന്നതുകൊണ്ടല്ല. അവര്‍ പണിമുടക്കോ, സമരമോ പ്രഖ്യാപിച്ചിട്ടില്ല. രാജ്യമെങ്ങും ലോക്ക്ഡൌണ്‍ ആയപ്പോള്‍ ആ തീരുമാനം പ്രകാരമാണ് ബസ്സുകളും ഓട്ടം നിര്‍ത്തിയത്. ഇപ്പോള്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. ആ ഇളവിന്‍റെ ഭാഗമായാണ് ജനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്ക് ആവശ്യമായ പരിമിതമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നത്. അതിന്‍റെ ഭാഗമാണ്, ജില്ലക്കകത്തുള്ള ഹ്രസ്വദൂര സര്‍വീസുകള്‍ ഓടിക്കാമെന്നത്. അതിലും രോഗവ്യാപനം തടയാനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ആ ബുദ്ധിമുട്ടുകളില്‍ അവര്‍ക്ക് ആശ്വാസമാകാനാണ് കോവിഡ് കാലത്തേക്ക് മാത്രം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് തീരുമാനിച്ചത്. മാത്രമല്ല, മൂന്ന് മാസക്കാലത്തേക്ക് ടാക്സ് അടക്കേണ്ടതില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ സാമ്പത്തിക പ്രയാസങ്ങള്‍ സര്‍ക്കാരിനും ഉണ്ട്. ചര്‍ച്ച നടത്തി പരിഹരിക്കാന്‍ അവരൊരു പണിമുടക്കോ സമരമോ പ്രഖ്യാപിച്ചതല്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. എല്ലാ ബസും ഓടിക്കാന്‍ അവരോട് പറഞ്ഞിട്ടില്ല. ജില്ലകകത്ത് ഹ്രസ്വദൂര സര്‍വീസ് നടത്താനാണ് ആവശ്യപ്പെട്ടത്. രണ്ടുമാസമായി എന്തായാലും അവര്‍ ബസ് ഓടിക്കുന്നില്ലല്ലോ, ഈ നിബന്ധനകള്‍ പാലിച്ച് ബസ് ഓടിക്കില്ലെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ഓടിക്കണ്ട എന്നേ പറയാനുള്ളൂ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

]]>
ബസ് ടിക്കറ്റ് നിരക്ക് പകുതി കൂട്ടി; കോവിഡ് കാലത്തേക്ക് മാത്രം https://malayalees.ch/bus-fare-hike-2/ Tue, 19 May 2020 04:16:35 +0000 https://malayalees.ch/?p=25755 നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകള്‍ ഒഴിച്ചിടണം

സംസ്ഥാനത്ത് ബസ് ചാര്‍ജ് അമ്പത് ശതമാനം വര്‍ധിപ്പിക്കും. കിലോ മീറ്ററിന് 70 പൈസ 1.10 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് കോവിഡ് ഘട്ടത്തില്‍ മാത്രമുള്ളതാണെന്നും സ്ഥിരമായ ചാര്‍ജ് വര്‍ധനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍, പരിഷ്‌കരിച്ച ചാര്‍ജിന്റെ പകുതി നല്‍കണം.

നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകള്‍ ഒഴിച്ചിടണം. അങ്ങനെയേ യാത്ര ചെയ്യാനാകൂ. ജില്ലാ അതിര്‍ത്തിക്കുള്ളിലേ ബസുകള്‍ക്ക് ഓടുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍, ബസ് ഓടിക്കുമ്പോഴുണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കാന്‍ കോവിഡ് ഘട്ടത്തില്‍ ചാര്‍ജ് വര്‍ധന വരുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

]]>