bus charge hike – malayalees.ch https://malayalees.ch Malayalam Online News Portal Tue, 09 Nov 2021 07:56:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bus charge hike – malayalees.ch https://malayalees.ch 32 32 ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാന്‍ സാധ്യത; മിനിമം ചാര്‍ജ് പത്ത് രൂപയാക്കും https://malayalees.ch/the-government-is-considering-opening-175-new-liquor-outlets-in-the-state/ Tue, 09 Nov 2021 07:56:19 +0000 https://malayalees.ch/?p=52214 സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ സാധ്യത. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉടന്‍ കൂട്ടില്ലെന്നാണ് സൂചന. ഇന്നലെ രാത്രി നടന്ന ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ആന്‍റണി രാജു അനുഭാവപൂര്‍ണമായ നിലപാടെടുത്തതോടയാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാലസമരം പിന്‍വലിച്ചത്.

മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കണമെന്നായിരുന്നു ആവശ്യമെങ്കിലും യാത്രക്കാരുടെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മിനിമം നിരക്കില്‍ രണ്ടു രൂപയുടെവര്‍ധന വരുത്താനാണ് സര്‍ക്കാരിന്റെ ആലോചന. ഈ മാസം 18നകം തീരുമാനമുണ്ടാകും.

മന്ത്രിയുടെ നിലപാടിനെ ബസ് ജീവനക്കാരും സ്വാഗതം ചെയ്യുന്നു. കിലോമീറ്ററിന് 90 പൈസയാണ് നിലവിലെ നിരക്ക്. ഇതില്‍ വലിയ വര്‍ധനയുണ്ടാകില്ല. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

]]>
മിനിമം ചാര്‍ജ് 10 രൂപയാക്കണം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ https://malayalees.ch/bus-charge-hike/ Fri, 26 Jun 2020 04:41:30 +0000 https://malayalees.ch/?p=27629 കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജ. രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും.

കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇന്നലെയാണ് കമ്മീഷന്‍ ​ഗതാഗത കമ്മീഷണർക്ക് കൈമാറിയത്. റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 ന് ഉന്നതതല യോഗം ചേരും.

അഞ്ചു കിലോമീറ്ററിന് മിനിമം ചാർജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്റ പ്രധാന ശുപാർശ. തുടർന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. അതായത് പത്ത് കഴിഞ്ഞാൽ 12, 14 16, 18,20 എന്നിങ്ങനെയാണ് തുടർന്നുള്ള സ്റ്റേജുകളിലെ നിരക്ക്. മിനിമം ചാർജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാർശയും കമ്മീഷന്റ റിപ്പോർട്ടിലുണ്ട്. വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.

കോവിഡ് കഴിഞ്ഞാൽ നിരക്ക് കുറയ്ക്കേണ്ടി വരുമെന്നതിനാൽ അതു കൂടി കണക്കിലെടുത്തായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക. കോവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വർധന ആയതിനാൽ ഇടതു മുന്നണിയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഗതാഗത വകുപ്പിന്റ ഗുപാർശ മുഖ്യമന്ത്രി അംഗീകരിച്ചാലുടൻ പ്രഖ്യാപനം ഉണ്ടായേക്കും. നിരക്ക് കൂടുന്നതോടെ ബസിൽ സാമൂഹിക അകലം ഏർപ്പെടുത്തുമോയെന്ന് വ്യക്തമല്ല.

നഷ്ടം കാരണം ഭൂരിഭാഗം സ്വകാര്യ ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് കമ്മീഷൻ റിപ്പോർട്ട് വേഗത്തിൽ സമർപ്പിച്ചത്. നേരത്തെ 50 ശതമാനം ചാർജ് വർധിപ്പിച്ചത് ബസുകളിലെ സാമൂഹിക അകലം ഒഴിവാക്കിയതോടെ സർക്കാർ പിൻവലിച്ചിരുന്നു. ഇതിനെതിരെ ബസുടമകൾ കോടതിയെ സമീപിച്ചതോടെയാണ് കമ്മീഷനോട് റിപ്പോർട്ട് വേഗത്തിലാക്കാൻ സർക്കാർ ആവശ്യപ്പെട്ടത്.

]]>