burqa – malayalees.ch https://malayalees.ch Malayalam Online News Portal Thu, 18 Aug 2022 12:45:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png burqa – malayalees.ch https://malayalees.ch 32 32 കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം; യുവാവ് അറസ്റ്റിൽ https://malayalees.ch/man-wears-burqa-meet-girlfriend-arrested/ Thu, 18 Aug 2022 12:44:56 +0000 https://malayalees.ch/?p=66625 കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം നടത്തിയ 25കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. സ്ഥലത്തെ ക്രമസമാധാനനില തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് സൈഫ് അലി എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തത്.

ദൂരെയൊരിടത്ത് ജോലി ലഭിച്ച് തൻ്റെ ഗ്രാമത്തിൽ നിന്ന് പോകുന്നതിനു മുന്നോടിയായി കാമുകിയെ കാണാൻ പോയതായിരുന്നു സൈഫ് അലി. പ്രദേശത്ത് സൈഫ് അലി സുപരിചിതനായതിനായതിനാൽ ഇയാൾ ബുർഖ ധരിച്ച് പോവുകയായിരുന്നു. എന്നാൽ, സൈഫിൻ്റെ നടത്തം ആളുകളിൽ സംശയമുണ്ടാക്കുകയും ആളുകൾ ബുർഖ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരിശോധനയിലാണ് ബുർഖ ധരിച്ചെത്തിയത് പുരുഷനാണെന്ന് മനസ്സിലായത്. തുടർന്ന് ആളുകൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

]]>
ബംഗ്ലാദേശിലും ബുർഖ നിരോധനം; പെൺകുട്ടികൾ മുഖം മറയ്ക്കാൻ പാടില്ലെന്ന് ഉത്തരവ് https://malayalees.ch/school-in-bangladesh-also-banned-burqa/ Thu, 24 Mar 2022 09:39:43 +0000 https://malayalees.ch/?p=59016 കർണാടക മാതൃകയിൽ ബംഗ്ലാദേശിലും ബുർഖ നിരോധനം. സെൻബാഗിലെ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ബുർഖ ധരിക്കുന്നത് വിലക്കി മാനേജ്മെന്റ്. ഉത്തരവിന് പിന്നാലെ വ്യാപക പ്രതിഷേധം വിവിധയിടങ്ങളിൽ അരങ്ങേറി. ഒടുവിൽ മാനേജ്മെന്റ് ഉത്തരവ് പിൻവലിച്ചു. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നോഖാലിയിലെ സെൻബാഗ് ഉപജില്ലയിലാണ് സംഭവം. ഈ മാസം ആദ്യമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ക്ലാസിൽ കയറിയ ശേഷം പെൺകുട്ടികൾ മുഖം മറയ്ക്കാൻ പാടില്ലെന്നായിരുന്നു മാനേജ്മെന്റ് ഉത്തരവ്. നോട്ടീസ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും, ആശയക്കുഴപ്പത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കേണ്ടി വന്നതെന്നും അധികൃതർ അറിയിച്ചു. സമീപത്തെ ആൺകുട്ടികൾ ബുർഖ ധരിച്ച് പെൺകുട്ടികളുടെ ക്ലാസിലേക്ക് വരുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശിക പൊലീസ് പറഞ്ഞു.

സ്കൂളിൽ പഠിക്കാത്ത പെൺകുട്ടികൾ പോലും ക്ലാസിൽ വരാറുണ്ട്. പെൺകുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് സ്‌കൂൾ അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ബുർഖ നിരോധനത്തെക്കുറിച്ച് നോട്ടീസിൽ പറയുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞും ഇതിനെതിരെ ജനങ്ങൾ പ്രതിഷേധത്തിലാണ്.

]]>