Burevi – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Dec 2020 05:24:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Burevi – malayalees.ch https://malayalees.ch 32 32 ബുറേവി: ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് https://malayalees.ch/orange-alert-in-idukki-and-malappuram-districts-today/ Sat, 05 Dec 2020 05:24:41 +0000 https://malayalees.ch/?p=36358 ബുറേവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെങ്കിലും കനത്ത മഴയിൽ തമിഴ്‍നാട്ടിൽ നാല് പേർ മരിച്ചു. ചിദംബരത്തും കടലൂരിലും വൻ നാശനഷ്ടം. മഴക്കുള്ള സാധ്യത കണക്കിലെടത്ത് കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാമനാഥപുരത്തു നിന്നും 40 കിലോമീറ്റർ അകലെയുള്ള ന്യൂനമർദം ഇന്ന് പുലർച്ചെ വരെ നിലവിലുള്ളിടത്ത് തുടരും. പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് 160 കി.മീ ദൂരത്തിലുമാണ് അതിതീവ്ര ന്യൂനമർദ്ദം. ഇതിന്‍റെ സ്വാധീനം മൂലം തമിഴ്‌നാടിന്‍റെ തീരജില്ലകളിൽ കനത്ത മഴയുണ്ട്. കടലൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി മഴക്കെടുതിയിൽ നാല് പേര്‍ മരിച്ചു. കടലൂര്‍ ജില്ലയില്‍ 35000 ത്തോളം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 25 വീടുകള്‍ പൂര്‍ണമായും 450 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചെന്നൈയില്‍ ചെമ്പരാമ്പാക്കം തടാകത്തില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.

തമിഴ്‍നാട് തീരം തൊട്ടശേഷമുള്ള 24 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദം കൂടുതൽ ദുർബലമായി ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ കാറ്റിൻറെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ മാത്രമായി മാറാനാണ് സാധ്യത.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇന്നലെ രാത്രിയിൽ തിരുവനന്തപുരം ഉൾപെടെ പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. ചുഴലിക്കാറ്റ് ഭീഷണി അകന്നെങ്കിലും കേരള തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരിച്ച് വീടുകളിലേക്ക് അയക്കുന്ന കാര്യം ഇന്ന് തീരുമാനിക്കും.

]]>
ബുറേവി ആശങ്കയൊഴിഞ്ഞ് കേരളം: ഒറ്റപ്പെട്ട മഴക്ക് സാധ്യത https://malayalees.ch/kerala-free-from-burevi-worries/ Fri, 04 Dec 2020 09:41:25 +0000 https://malayalees.ch/?p=36302 ബുറേവി ആശങ്കയൊഴിഞ്ഞ് കേരളം. ചുഴലിക്കാറ്റ് കേരളത്തിലേക്ക് കടക്കുന്നതിന് മുമ്പേ ന്യൂനമർദ്ദമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

തമിഴ്‍നാട് തീരം കടന്ന് കേരളത്തിലെത്തുമ്പോള്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്ററ്‍ വരെ മാത്രമായിരിക്കും വേഗത. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രതക്ക് കുറവില്ല.

മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും. ന്യൂനമര്‍ദത്തിന്‍റെ വികാസവും സഞ്ചാരപഥവും വിലയിരുത്തിയ ശേഷമാകും ദുരന്ത നിവാരണ അതോറിറ്റി ഇനി മത്സ്യ ബന്ധനത്തിന് അനുമതി നല്‍കുക. ബുറെവി കേരളം വിടുന്നത് വരെയും മാറ്റിപ്പാര്‍പ്പിച്ച ആളുകള്‍ ക്യാമ്പുകളില്‍ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ദുര്‍ബലമാകുന്ന ബുറെവി എപ്പോള്‍ കേരളത്തിലെത്തുമെന്ന കാര്യത്തില്‍ കാലാവസ്ഥാനിരീക്ഷണം പുതിയ അറിയിപ്പ് നല്‍കിയിട്ടില്ല.

]]>
ശ്രീലങ്കയില്‍ നാശം വിതച്ച് ബുറെവി; കേരളത്തില്‍ അതീവ ജാഗ്രത https://malayalees.ch/red-alert-in-four-district-burevi-cyclone/ Thu, 03 Dec 2020 04:37:57 +0000 https://malayalees.ch/?p=36192 ബുറെവി ചുഴലിക്കാറ്റിന്‍റെ ആശങ്കയിലാണ് കേരളം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും കനത്ത മഴക്ക് സാധ്യത.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് രാത്രിയിലാണ് ശ്രീലങ്കൻ തീരം തൊട്ടത്. ഇന്ന് രാവിലെയോടെ ഗൾഫ് ഓഫ് മാന്നാർ വഴി കന്യാകുമാരി തീരത്ത് എത്തുമെന്നാണ് പ്രവചനം. പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കാറ്റിന് മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെ വേഗതയുണ്ടാകും. നാളെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമാകുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റ് എത്തിയാൽ തെക്കൻ കേരളത്തിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ടുണ്ട്. മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും. കടൽക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്. 2849 ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. അപകട സാധ്യത ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.

ബുറെവി ശ്രീലങ്കൻ തീരം തൊട്ടപ്പോള്‍ കനത്ത നാശനഷ്ടമുണ്ടായി. നിരവധി വീടുകൾ തകർന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പും ഉണ്ട്. 75000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

]]>