BUREVI CYCLONE – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Dec 2020 13:31:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BUREVI CYCLONE – malayalees.ch https://malayalees.ch 32 32 ബുറേവി: പൊന്മുടിയിൽ പൂർണ ഒഴിപ്പിക്കൽ https://malayalees.ch/clean-evacuation-carried-out-at-ponmudi/ Thu, 03 Dec 2020 13:31:22 +0000 https://malayalees.ch/?p=36245 ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊന്മുടി പൂർണമായും ഒഴിപ്പിച്ചു. പൊന്മുടിയിൽ ആരെയും തുടരാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പ്രദേശത്ത് നിന്നും മുഴുവൻ ആളുകളെയും മാറ്റി. 147 കുടുംബങ്ങളിൽ നിന്നായി 500 ഓളം ആളുകളെയാണ് മാറ്റിയത്. ഒറ്റപ്പെട്ട വീടുകളിലെ ആളുകളെയും മാറ്റി. പൊന്മുടി ഹിൽ സ്റ്റേഷനിൽ പൊലീസ് നിരീക്ഷണം നടത്തും. എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം പൊന്മുടിയിലെത്തി സാഹചര്യം വിലയിരുത്തി.

അതേസമയം, നിലവിൽ ബുറേവി ചുഴലിക്കാറ്റ് പാമ്പന് സമീപമെത്തി. കന്യാകുമാരിക്ക് 230 കിലോമീറ്റർ ദൂരെയാണിതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം -കൊല്ലം ജില്ലകളുടെ അതിർത്തിയിലൂടെ അറബിക്കടലിലെത്തുന്ന വിധമാകും ബുറേവിയുടെ സഞ്ചാരപഥമെന്ന് പ്രതീക്ഷിക്കുന്നതായും വകുപ്പ് അറിയിപ്പ്.

]]>
ബുറേവി നാളെ കേരളത്തിൽ; വലിയ പ്രളയം പ്രതീക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി https://malayalees.ch/doesnt-expect-major-flood-says-kerala-cm/ Thu, 03 Dec 2020 13:28:15 +0000 https://malayalees.ch/?p=36239 ബുറേവി നാളെ അതിതീവ്ര ന്യൂനമർദമായി കേരളത്തിൽ പ്രവേശിക്കും. കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാര പഥത്തിലൂടെ വന്നാൽ കൊല്ലം – തിരുവനന്തപുരം അതിർത്തിയിലൂടെ സഞ്ചരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളെ പകൽ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് പോകും.

60 കിമി ൽ താഴെയായിരിക്കും പരമാവധി വേ​ഗമെന്നാണ് പ്രവചനം. ബുറേവിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം വരെയുള്ള ജില്ലകളിൽ 50-60കിമി വേ​ഗതയിൽ കാറ്റ് വീശാം. മലയോരമേഖലയിൽ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വലിയ പ്രളയം പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബുറേവിയുടെ സഞ്ചാരപഥം കണക്കാക്കി ആളുകളെ മാറ്റിപാർപ്പിക്കുമെന്നും സേനകളുടെ ഏകോപനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാറ്റ് വരുത്തുന്ന നാശനഷ്ടം പ്രവചിക്കാനാവില്ല. അതുകൊണ്ട് തന്നെ അപകടമുണ്ടാക്കുന്ന ഹോർഡിംഗുകൾ പാർട്ടികൾ നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

]]>