buffer zone – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Sep 2022 04:56:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png buffer zone – malayalees.ch https://malayalees.ch 32 32 ബഫർ സോൺ; സുപ്രിംകോടതിയിലെ ഹർജിയിൽ കക്ഷി ചേരാൻ കെ.സി.ബി.സി https://malayalees.ch/kcbc-on-buffer-zone/ Tue, 27 Sep 2022 04:56:32 +0000 https://malayalees.ch/?p=68638 ബഫർ സോൺ വിഷയത്തിൽ സുപ്രിംകോടതിയിലെ ഹർജിയിൽ കക്ഷി ചേരാൻ കെ.സി.ബി.സി. ബിഷപ്പുമാരുടെ യോഗത്തിലാണ് തീരുമാനം. കർഷകരുടെ ആശങ്ക അകന്നിട്ടില്ലെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാരുടെ നിലപാടുകളിൽ വ്യക്തതയില്ല. ഹർജിയിൽ കക്ഷി ചേരാൻ നിയമ നടപടി ആരംഭിച്ചെന്നും മാർ ജോസഫ് പാംപ്ലാനി ട്വന്റി ഫോറിനോട് പറഞ്ഞു.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേൽപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്ന് കെ സി ബി സി നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉത്തരവ് കര്‍ഷകര്‍ക്ക് നീതി നിഷേധിക്കുന്നതാണെന്നും ജനവാസ മേഖലകളെ ബഫര്‍സോണിൽ നിന്ന് ഒഴിവാക്കുമെന്ന് പറയുമ്പോഴും ജനവാസ മേഖല എന്നത് കൃത്യമായി നിര്‍വ്വചിച്ചിട്ടില്ലെന്നും കെ സി ബി സി ചൂണ്ടിക്കായിരുന്നു.

ബഫ‍ർസോൺ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ 2019ലെ ഉത്തരവ് പിൻവലിക്കാതെയാണ് പുതിയ ഉത്തരവിറക്കിയുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം.

കടുത്ത ആശയക്കുഴപ്പത്തിന് ഒടുവിലാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. സംരക്ഷിത വനമേഖലകൾക്ക് ചുറ്റുമുള്ള ജവവാസമേഖലകളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ, അർധ സർക്കാർ, പൊതുസ്ഥാപനങ്ങളെയും
പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

]]>
ബഫര്‍സോണ്‍: ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും https://malayalees.ch/buffer-zone-in-addition-to-satellite-survey-direct-inspection-will-also-be-conducted/ Mon, 29 Aug 2022 12:45:38 +0000 https://malayalees.ch/?p=67261 ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവര ശേഖരണത്തിന് ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

തദ്ദേശ സ്വയംഭരണം, റവന്യൂ, കൃഷി, വനം എന്നീ വകുപ്പുകള്‍ വകുപ്പുതലത്തില്‍ ലഭ്യമാക്കിയ വിവരങ്ങള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയ്യാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ധ സമിതി പരിശോധിക്കും. 115 വില്ലേജുകളിലാണ് ബഫര്‍സോണ്‍ വരുന്നത്. ഇവയുടെ യഥാര്‍ത്ഥ വിവരം കൃത്യമായി രേഖപ്പെടുത്താനാണ് വിദഗ്ധസമിതി രൂപീകരിച്ചത്.

സുപ്രീം കോടതി ആവശ്യപ്പെട്ടത് പ്രകാരം സാങ്കേതികവിദ്യാ സഹായത്തോടെ ഉപഗ്രഹ സംവിധാനം വഴി ബഫര്‍സോണിലുള്ള കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും മറ്റും കണക്കെടുപ്പ് സംസ്ഥാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജി സംസ്ഥാനം ഫയല്‍ ചെയ്തിട്ടുണ്ട്. തുറന്ന കോടതിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണം എന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കും.

യോഗത്തില്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, പി രാജീവ്, കെ രാജന്‍, പി പ്രസാദ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

]]>
ബഫര്‍ സോണിനായി സമിതി രൂപീകരിക്കണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ജോസ് കെ.മാണി https://malayalees.ch/committee-should-be-formed-for-buffer-zone-says-jose-k-mani/ Sat, 27 Aug 2022 08:33:09 +0000 https://malayalees.ch/?p=67190 ബഫര്‍ സോണിനായി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി എം.പി. പരിസ്ഥിതി ലോല പ്രദേശത്തുള്ള വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ കണക്ക് ശേഖരിക്കാന്‍ സമിതി രൂപീകരിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ഈക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.
പരിസ്ഥിതിലോല മേഖല വനത്തിനുള്ളില്‍ തന്നെ പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി ചെയര്‍മാന് നിവേദനവും നല്‍കി.

കേരളം നല്‍കിയ പുന പരിശോധനാ ഹര്‍ജിക്കെതിരെ താമരശേരി രൂപത രംഗത്തെത്തി. നിര്‍ദിഷ്ട ബഫര്‍ സോണില്‍ താമസിക്കുന്നവര്‍ വനം കയ്യേറിയവരും ആദിവാസികളുമാണെന്ന പ്രസ്താവന തിരിച്ചടിയാകുമെന്ന് താമരശേരി രൂപത വ്യക്തമാക്കി. ജനങ്ങളോട് പരാതികള്‍ അയക്കാനും രൂപത ആഹ്വാനം ചെയ്തു.

സുപ്രിംകോടതിയില്‍ വനം വകുപ്പ് നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലെ പഴുതുകള്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് താമരശേരി രൂപത. നിര്‍ദിഷ്ട ബഫര്‍ സോണില്‍ താമസിക്കുന്നവര്‍ 1977 മുന്‍പ് വനം കയ്യേറിയവരും ആദിവാസികളുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ പ്രസ്താവന കോടതിയില്‍ ചര്‍ച്ചയാകാനുളള സാധ്യതയാണ് താമരശേരി രൂപത ചൂണ്ടി കാട്ടുന്നത്. സ്ഥിതിവിവര കണക്കുകള്‍ നല്‍കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും ഹര്‍ജിയില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതിനാല്‍ ഗ്രാമസഭകള്‍ ചേരുമ്പോള്‍ പ്രമേയങ്ങള്‍ പാസാക്കി സര്‍ക്കാരിലേക്ക് നല്‍കാന്‍ കര്‍ഷക കൂട്ടായ്മകളോട് രൂപത ആഹ്വാനം ചെയ്തു. പള്ളികളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളുടെ പരാതികള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും എംപവേര്‍ഡ് കമ്മറ്റിക്കും അയയ്ക്കാനും നിര്‍ദേശമുണ്ട്. നാളെ ഇതുമായി ബന്ധപ്പെട്ട ഇടയലേഖനം പള്ളികളില്‍ വായിക്കുകയും ചെയ്യും.

]]>
സിറോ മലബാര്‍സഭ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബഫര്‍സോണ്‍ വിഷയത്തിലുള്‍പ്പെടെ ചര്‍ച്ച https://malayalees.ch/syro-malabar-sabha-synod-session-begins-today/ Tue, 16 Aug 2022 04:34:22 +0000 https://malayalees.ch/?p=66480 സിറോ മലബാര്‍സഭയുടെ സിനഡ് സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. ബഫര്‍സോണ്‍, കുര്‍ബാന പരിഷ്‌കരണം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം കാക്കനാടാണ് നടക്കുക.

ഭൂമി വില്‍പ്പന വിവാദവും കുര്‍ബാന പരിഷ്‌കരണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും കീറാമുട്ടിയായി തുടരുന്നതിനിടെയാണ് മുപ്പതാമത് സിനഡിന്റെ രണ്ടാംപാദ സമ്മേളനം നടക്കുന്നത്. 61 ബിഷപ്പുമാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക പ്രശ്‌നങ്ങളാണ് സിനഡിന്റെ പ്രധാന അജണ്ട. ഒപ്പം എറണാകുളം അങ്കമാലി അതിരൂപതയും സിനഡും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയും ചര്‍ച്ചയാകും. വിവിധ വിഷയങ്ങളില്‍ അതിരൂപത സംരക്ഷണ സമിതി സിനഡിന് നല്‍കിയ നിവേദനവും പരിശോധിക്കും.

അതേസമയം സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലവും കോടതി ഇന്ന് പരിഗണിക്കും. കേസിലെ കക്ഷി ചേരാനായി നല്‍കിയ ഹര്‍ജികളും ഇന്ന് പരിഗണിക്കും.

]]>
ബഫർസോൺ അതിർത്തി നിശ്ചയിക്കാൻ സർക്കാരിന് ആകും; ഒളിച്ചുകളി പുറത്ത് https://malayalees.ch/the-government-will-be-able-to-demarcate-the-buffer-zone-report/ Sat, 30 Jul 2022 07:54:14 +0000 https://malayalees.ch/?p=65653 ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കുമായി അന്തിമവിജ്ഞാപനമായില്ല. ഈ സാഹചര്യത്തിൽ ബഫർസോൺ അതിർത്തി നിശ്ചയിക്കാൻ സർക്കാരിന് ആകും. ഇക്കാര്യം മറച്ചുവച്ചാണ് ഇപ്പോഴത്തെ നീക്കം.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും വിജ്ഞാപനം പൂർത്തിയാകൂ. എന്നാൽ കേരളത്തിലെ 23 സംരക്ഷിത പ്രദേശങ്ങളിൽ കൊട്ടിയൂർ ഒഴികെ ഒരിടത്തും വന്യജീവിത സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല.വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 18 മുതൽ 26 A വരെ പൂർത്തീകരിച്ചാൽ മാത്രമേ ഇത്തരം പ്രദേശങ്ങൾ നാഷ്ണൽ വൈൽഡ്ലൈഫ്‌ ബോർഡിന്റെ പൂർണ അധീനതയിൽ വരു എന്ന് നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്.

1991 ന് മുമ്പ് പ്രഖ്യാപിച്ച വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും സെക്ഷൻ 26 ബാധകമല്ല എന്നാണ് സർക്കാർ വാദം പക്ഷെ നിയമപ്രകാരം സെക്ഷൻ 18, 18 b എന്നിവ പൂർത്തീകരിച്ച് സെറ്റിൽമെന്റ് ഓഫീസർമാരെ നിയമിച്ച മേഖലയ്ക്കാണ് ഈ ഒഴിവ് നൽകിയത് മാത്രമല്ല സെക്ഷൻ 19 മുതൽ 25 വരെ പൂർത്തീകരിക്കാൻ ബാധ്യതയുമുണ്ട്.

ദേശീയ ഉദ്യാനത്തിന്റെയും വന്യജീവി സങ്കേതങ്ങളുടെയും അതിർത്തി നിശ്ചയിക്കാനും ജനവാസ മേഖലയിൽ നഷ്ട പരിഹാര നടപടി സ്വീകരിക്കാനും സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ ഇതൊന്നും പൂർത്തിയാക്കാതെയാണ് എല്ലാം നാഷ്ണൽ വൈൽഡ് ലൈഫ് ബോർഡിൽ നിക്ഷിപ്തമാണെന്ന് സംസ്ഥാന സർക്കാർ കൈയൊഴിയുന്നത്.

]]>
ബഫർ സോൺ; സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാൻ: എ കെ ശശീന്ദ്രൻ https://malayalees.ch/a-k-saseendran-on-buffer-zone/ Sat, 30 Jul 2022 05:16:18 +0000 https://malayalees.ch/?p=65627 ബഫർ സോൺ ആശങ്കയിൽ പരിഹാരം കാണേണ്ടത് സമര മാർഗത്തിളുടെ അല്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. നിരന്തരമായ സമരം അവശ്യം ഉണ്ടോ എന്നു ആലോചിക്കണം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിധി വന്ന ദിവസം മുതൽ എടുത്ത നിലപാട് ന്യായമല്ല. 2019 ലെ ഉത്തരവ് ജനവസ മേഖല ഒഴിവാക്കി ബഫർ സോൺ പ്രഖ്യാപിക്കാനുള്ള കരട് തയാറാക്കാനാണ്. അതോടെ ആ ഉത്തരവിന്റെ പ്രസക്തി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

23 വൈൽഡ് ലൈഫ് സാങ്കേതങ്ങളിലെ ബഫർസോൺ മാത്രാണ് സുപ്രിംകോടതി പറഞ്ഞത്. ആശയ കുഴപ്പം ഉണ്ടാക്കാൻ ശ്രമം നടക്കുന്നു. ഇപ്പോൾ കാടടച്ചു വെടി വെക്കുകയാണ്. സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാനാണ്. അതിനു നിയമപരമായുള്ള ശ്രമം കേരളം തുടരും.വന്യ ജീവി സങ്കേതത്തിന്റെ അതിർത്തി തീരുമാനിക്കുന്നത് നേഷണൽ വൈൽഡ് ലൈഫ് ബോർഡാണ്.
അതിർത്തി തീരുമാനിക്കുന്നതിൽ കേരളത്തിന്‌ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ സുപ്രിം കോടതയിൽ തുടർനടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.

]]>
ബഫർ സോൺ ഉത്തരവ് തിരുത്തി മന്ത്രിസഭ; പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും https://malayalees.ch/kerala-cabinet-changed-2019-buffer-zone-order/ Wed, 27 Jul 2022 08:13:05 +0000 https://malayalees.ch/?p=65484 ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ സുപ്രിം കോടതയിൽ തുടർനടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.

സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.

നിലവിൽ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷൻ പെറ്റീഷനാണ് കേരളം നൽകാൻ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാൽ നിയമനിർമ്മാണ് സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം. എന്നാൽ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് സർക്കാർ.

]]>
ബഫര്‍ സോണില്‍ നിര്‍ണായക തീരുമാനം ഇന്ന്; ജനവാസമേഖലയെ ഒഴിവാക്കുന്നത് പരിഗണനയില്‍ https://malayalees.ch/cabinet-decision-on-buffer-zone/ Wed, 27 Jul 2022 05:24:22 +0000 https://malayalees.ch/?p=65472 ബഫര്‍ സോണ്‍ വിഷയത്തിലെ മുന്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ ആക്കാമെന്നായിരുന്നു 2019ലെ ഉത്തരവ്. ഇത് പിന്‍വലിക്കണോ ഭേദഗതി ചെയ്യണോ എന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.

നിയന്ത്രണങ്ങളില്‍ നിന്നും ജനസാന്ദ്രതയുള്ള മേഖലകളെ ഒഴിവാക്കണമെന്ന 2020ലെ മന്ത്രിതല തീരുമാനം ഭേദഗതികളോടെ അംഗീകരിക്കുന്നതും പരിഗണയില്‍ ഉണ്ട്. ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ജനവാസമേഖലയെ മുഴുവനായി ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയം ഇന്ന് ചെരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണയില്‍ വരാനാണ് സാധ്യത.

വിഷയത്തില്‍ 2019 ലെ മന്ത്രിസഭ തീരുമാനം തിരുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണ്. വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കുമെന്ന് നേരത്തെ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്.

]]>
ബഫര്‍ സോണ്‍ സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം; ജനകീയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടറിയിക്കും https://malayalees.ch/buffer-zone-issue-is-in-niyamasabha-today/ Tue, 19 Jul 2022 04:48:51 +0000 https://malayalees.ch/?p=65050 പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും.. ജനകീയ വിഷയങ്ങള്‍ മുന്‍നിറുത്തി അടിയന്തരപ്രമേയം അവതരപ്പിക്കാനാണ് തീരുമാനം. ആദിവാസി ഊരുകളിലെ ശിശു മരണങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇന്ന് വ്യക്തമാക്കും.

എം എം മണിക്കെതിരായ പ്രതിപക്ഷ സംഘടനകളുടെ അധിക്ഷേപവും സഭയില്‍ ഉയര്‍ന്ന് വന്നേക്കും. അതേസമയം, തുടര്‍ച്ചയായി സഭ സ്തംഭിപ്പിച്ചാല്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യത ഇല്ലാതാകുമെന്നിരിക്കെ സഭാ നടപടികളുമായി സഹകരിക്കാനാണ് യു.ഡി.എഫ് തീരുമാനം. ചോദ്യോത്തര വേളയില്‍ ദേവസ്വം, ഫിഷറീസ്, വനം, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും. ഇന്ന് ഹര്‍ജി സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സുപ്രിംകോടതി വിധി കൂടുതലായി ബാധിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം കൂടി പരിഗണിച്ച് പൊതു ഹര്‍ജി നല്‍കാനാണ് ആലോചന.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും സുപ്രിം കോടതി വിധിയില്‍ അതൃപ്തരാണെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതില്‍ കൂടുതല്‍ പ്രശ്‌ന ബാധിത സംസ്ഥാനങ്ങളുടെ നിലപാട് കൂടിപരിഗണിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

]]>
ബഫര്‍ സോണില്‍ തിരുത്തലിനൊരുങ്ങി സര്‍ക്കാര്‍; 1 കി.മീ സംരക്ഷിത വനമേഖലയാക്കുമെന്നത് പുനഃപരിശോധിക്കും https://malayalees.ch/correction-in-buffer-zone-issue/ Tue, 12 Jul 2022 13:12:00 +0000 https://malayalees.ch/?p=64673 ബഫര്‍ സോണ്‍ വിഷയത്തില്‍ 2019 ലെ മന്ത്രിസഭ തീരുമാനം തിരുത്താനൊരുങ്ങി സര്‍ക്കാര്‍. വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്. അതിനിടെ, വിഷയത്തില്‍ ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നെയ്യാര്‍ ഡാം മേഖലയില്‍ സന്ദര്‍ശനം നടത്തി.

ബഫര്‍ സോണ്‍ നിശ്ചയിച്ചപ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് നിലവിലെ സുപ്രിംകോടതി വിധി ക്ഷണിച്ചുവരുത്തിയതെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 2019 ലെ മന്ത്രിസഭ യോഗത്തില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ ഉത്തരവിറക്കുകയും നിലവിലെ സുപ്രീംകോടതിവിധിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുന്നത്.

സംരക്ഷിത വനമേഖലയ്ക്ക സമീപം ഒരു കീലോമീറ്റര്‍ പരിധി ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണാക്കി നിശ്ചയിച്ച 2019 ലെ മന്ത്രിസഭ യോഗതീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.

മന്ത്രിസഭ തീരുമാനം സുപ്രിംകോടതിയിലെ പുനപരിശോധന ഹര്‍ജിയെയും സെന്റര്‍ എംപവേര്‍ഡ് കമ്മറ്റിക്കു നല്‍കുന്ന അപ്പീലിനെയും എതിരായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ടി.ജെ വിനോദ് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ജനവാസമേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്രസര്‍ക്കാരിനെയും അറിയിക്കും.

അതിനിടെ, ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ കേന്ദ്രമന്ത്രി
കേന്ദ്ര വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍ നെയ്യാര്‍ ഡാം മേഖലയില്‍ സന്ദര്‍ശനം നടത്തി. അമ്പൂരി, കള്ളിക്കാട് പഞ്ചായത്ത് പ്രതിനിധികള്‍ മന്ത്രിക്ക് നിവേദനവും നല്‍കി.

]]>