Budget – malayalees.ch https://malayalees.ch Malayalam Online News Portal Sat, 03 Sep 2022 04:29:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Budget – malayalees.ch https://malayalees.ch 32 32 ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി; എതിര്‍ത്തത് അഞ്ച് അംഗങ്ങള്‍ മാത്രം https://malayalees.ch/sri-lanka-parliament-passes-2022-interim-budget/ Sat, 03 Sep 2022 04:28:57 +0000 https://malayalees.ch/?p=67511 കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയില്‍ 115 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പ്രധാന പ്രതിപക്ഷമായ എസ്‌ജെബി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങള്‍ മാത്രമാണ് ഇടക്കാല ബജറ്റിന് എതിരായി വോട്ട് ചെയ്തത്.

ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസിലെ രണ്ട് എംപിമാരുമാണ് ഇടക്കാല ബജറ്റിനെതിരെ വോട്ടുചെയ്തത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ഇതിനെ മറികടക്കാന്‍ ഐഎംഎഫില്‍ നിന്നും 2.9 ബില്യണ്‍ യു എസ് ഡോളര്‍ ധനസഹായം ലഭിച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതിനായി നികുതിപരിഷ്‌കരണമുണ്ടാകും എന്നുള്‍പ്പെടെയാണ് ബജറ്റില്‍ പറയുന്നത്.

ആദായ നികുതി, മൂല്യവര്‍ധിത നികുതി (വാറ്റ്), ടെലികമ്മ്യൂണിക്കേഷന്‍ ലെവി, വാതുവെപ്പ്, ഗെയിമിംഗ് ലെവി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നികുതി പരിഷ്‌കാരങ്ങള്‍ ഇടക്കാല ബജറ്റിലുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ ഒന്നു മുതല്‍ വാറ്റ് നിരക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തും. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വാറ്റ് 8 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയത്. സര്‍ക്കാരിന് വരുമാനം കൂടാനാണ് നികുതി പരിഷ്‌കരണം കൊണ്ടുവരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.

]]>
കോവിഡിനെതിരെ രാജ്യം ധീരമായി പോരാടി; നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി https://malayalees.ch/parliament-budget-session-2022-live-president-kovind-addresses-joint-sitting-of-parliament/ Tue, 01 Feb 2022 04:25:27 +0000 https://malayalees.ch/?p=56308 കോവിഡ് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് രാജ്യം വളര്‍ച്ച കൈവരിച്ചെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വരുന്ന 25വര്‍ഷത്തേക്കുള്ള വികസനമാണ് ലക്ഷ്യം. സ്ത്രീശാക്തീകരണത്തിന് മുഖ്യപ്രാധാന്യം നല്‍കുമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ വികസന നേട്ടങ്ങളായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാതല്‍. കോവിഡിനെതിരായ പോരാട്ടം ചൂണ്ടിക്കാട്ടിയാണ് തുടങ്ങിയത്. 150 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തും, വാക്സിന്‍ നിര്‍മാണത്തിലെ സ്വയംപര്യാപ്തത കൊണ്ടും രാജ്യം ലോക മാതൃകയായെന്ന് രാഷ്ട്രപതി പറഞ്ഞു. അംബേദ്ക്കറുടെ തുല്യതാ നയം പിന്തുടരുന്ന രാജ്യം കോവിഡ് കാലത്ത് 80 കോടിയിലധികം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‌കി. സൗജന്യ ഭക്ഷ്യ വിതരണം മാര്‍ച്ച് 31 വരെ നീട്ടിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2 കോടിയിലധികം ദരിദ്രര്‍ക്ക് വീട് നല്‍കി. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നു. കാര്‍ഷിക രംഗത്ത് വളര്‍ച്ചയുണ്ടാക്കി. കയറ്റുമതി കൂടി . നദീസംയോജന പദ്ധതിയുമായി മുന്നോട്ട് പോകും. സാമ്പത്തിക -തൊഴില്‍ രംഗത്തെ പരിഷ്കാരം തുടരും. വനിതാ ശാക്തീകരണം രാജ്യത്തിന്റെ മുഖ്യനയമെന്ന് പറഞ്ഞ രാഷ്ട്രപതി മുത്തലാഖ് നിരോധന നിയമം ഈ രംഗത്ത് മുതല്‍ക്കൂട്ടായെന്ന് പറഞ്ഞു. പാര്‍ലമെന്റിന്റെ പരിഗണനക്ക് വരുന്ന വിവാഹ പ്രായം ഉയര്‍ത്തല്‍ ബില്‍ പരാമര്‍ശിച്ചായിരുന്നു വനിതാ ശാക്തീകരണം എടുത്തു പറഞ്ഞത്. ആയുഷ്മാന്‍ ഭാരത്, ജന്‍ ഔഷധി കേന്ദ്ര, ഗരീബ് കല്യാണ്‍ യോജന, പി.എം സ്വനിധി യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പ്രസംഗത്തിലുണ്ടായിരുന്നു. ഇന്ത്യ വീണ്ടും വേഗത്തിൽ വികസിക്കുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറി. സാമ്പത്തിക , തൊഴിൽ രംഗത്തെ പരിഷ്ക്കരണം തുടരുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

]]>
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം https://malayalees.ch/budget-meeting-starts-today/ Mon, 31 Jan 2022 04:19:48 +0000 https://malayalees.ch/?p=56249 പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തോടെ ആകും ബജറ്റ് സമ്മേളനം ആരംഭിക്കുക. സാമ്പത്തിക സർവ്വേ റിപ്പോർട്ട് ഇന്ന് സർക്കാർ മേശപ്പുറത്ത് വയ്ക്കും. അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി ഈ സമ്മേളനവും പ്രക്ഷുബ്ധം ആക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പെഗസിസ് അടക്കമുള്ള വിഷയങ്ങൾ ആകും സഭയിൽ പ്രതിപക്ഷം ഉന്നയിക്കുക. ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും.

അതേസമയം ഒമിക്രോൺ വ്യാപനം സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തിൽ ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹൽവ ചടങ്ങ് ധനമന്ത്രാലയം ഒഴിവാക്കിയിരുന്നു. പകരം പ്രധാനപ്പെട്ട ജീവനക്കാർക്ക് അവരുടെ ജോലിസ്ഥലത്ത് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി രേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് പുറത്തുപോകുന്നതിൽ വിലക്കുണ്ട്. അവരുടെ ‘ലോക്ക് ഇൻ’ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഹൽവ ചടങ്ങ് നടത്തുന്നത്.

‘നോർത്ത് ബ്ലോക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബജറ്റ് പ്രസിലാണ് കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പുള്ള കാലയളവിൽ എല്ലാ ഉദ്യോഗസ്ഥരും കഴിയുക. കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഈ ഉദ്യോഗസ്ഥരും ജീവനക്കാരും അവരുമായി അടുപ്പമുള്ളവരോട് ബന്ധപ്പെടുകയുള്ളൂ’- പ്രസ്താവനയിൽ പറയുന്നു.

2022-23 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. ഇത് അവരുടെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയൻ ബജറ്റും കടലാസ് രഹിതമായിരുന്നു. പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും’ മന്ത്രാലയം പുറത്തിറക്കി.

]]>
കേന്ദ്ര ബജറ്റ്; സിൽവർ ലൈനിൽ പ്രതീക്ഷ കൈവിടാതെ കേരളം https://malayalees.ch/central-budget-kerala-does-not-give-up-hope-on-the-silver-line/ Mon, 31 Jan 2022 04:15:22 +0000 https://malayalees.ch/?p=56243 സംസ്‌ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തണം എന്നാണ് കേരളം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. അനുകൂലിച്ചും എതിർത്തും കേരളം രണ്ടായി പിരിഞ്ഞിരിക്കുകയാണെങ്കിലും പദ്ധതി ബജറ്റിൽ ഇടംപിടിക്കും എന്നാണ് സർക്കാരിൻറെ പ്രതീക്ഷ. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും കേരളത്തിലെ ബിജെപിയും ആവർത്തിക്കുമ്പോഴും സംസ്ഥാന സർക്കാർ പ്രതീക്ഷ കൈവിട്ടിട്ടില്ല. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വാസം. കേന്ദ്രത്തിൻ്റെ ഓഹരിയായി 2150 കോടി രൂപയും റെയിൽവേയുടെ കൈവശമുള്ള 975 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് ആഗ്രഹം. ബജറ്റിലെ വൻകിട പദ്ധതികളിൽ സിൽവർ ലൈനും ഇടം നേടിയൽ എതിർപ്പുകൾ ഇല്ലാതാകുമെന്നും പദ്ധതിയുമായി മുന്നോട്ടുപോകാൻ ആകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

പതിവ് പോലെ എയിംസും, റെയിൽവേ പാത ഇരട്ടിപ്പിക്കൽ, റെയിൽവേ സോൺ, ശബരിപാതയുമൊക്കെ ഇക്കുറിയും പ്രതീക്ഷകളുടെ പട്ടികയിലുണ്ട്. കണ്ണൂരിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിക്കുകയും മലബാർ ക്യാൻസർ സെൻററിനെ രാഷ്ട്രീയ ആരോഗ്യ നിധിയിൽ ഉൾപ്പെടുത്തുകയും വേണമെന്ന് ധനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. റബ്ബറിന് താങ്ങ് വിലയും വിളകൾക്ക് പ്രത്യേക സഹായവുമാണ് കാർഷിക മേഖലയിലെ സ്വപ്നങ്ങൾ.

കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ പ്രത്യേക പാക്കേജാണ് മറ്റൊരു പ്രതീക്ഷ. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവർഷത്തേക്ക് നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്‌പ്പാ പരിധി ഉയർത്തുകയും വൻകിട പദ്ധതികൾക്കായി എടുക്കുന്ന വായ്പകളെ ധന ഉത്തരവാദ നിയമത്തിൽ നിന്ന് ഒഴുവാക്കുകയും വേണം. മടങ്ങി എത്തുന്ന പ്രവാസികൾക്ക് പ്രത്യേക പാക്കേജും കേരളം പ്രതീക്ഷിക്കുന്നുണ്ട്.

രാജ്യം കൊവിഡിന്റെ മൂന്നാം തരംഗത്തിലൂടെ കടന്നു പോകുന്നതിനിടെ സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവ്വേ ഇന്ന് പാർലമെൻറിന് മുന്നിൽ വയ്ക്കും. കടമെടുപ്പ് പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളിൽ ബജറ്റിൽ അനുകൂല നിലപാട് ഉണ്ടായൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് അത് ഗുണകരമാകും.

]]>
50 ശതമാനം നികുതിയിളവ്, 236 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ https://malayalees.ch/50-tax-rate-236-charging-stations-a-budget-that-encourages-the-electric-vehicle-market/ Fri, 15 Jan 2021 09:21:49 +0000 https://malayalees.ch/?p=38660 പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയലവതരിപ്പിക്കുകയാണ്. ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ ഗതാഗത മേഖലക്കും ആശ്വസിക്കാവുന്ന പ്രഖ്യാപനങ്ങളുണ്ട്. കെ.എസ്.ആര്‍.

ടി.സിയില്‍ സി.എന്‍.ജിക്ക് 50 കോടി വകയിരുത്തും. കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ പൂര്‍ത്തീകരിക്കും. ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനായി മോട്ടോര്‍ വാഹന നികുതിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിക്കും. 236 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ തുക വകയിരുത്തും.

ബജറ്റിലെ മറ്റു പ്രധാന നികുതിയിളവുകള്‍….

എല്‍.എന്‍.ജി – സി.എന്‍.സി വാറ്റ് നികുതി 14.5 ശതമാനമാണ്. നിലവിലുള്ള വാറ്റ് നികുതി നിരക്ക് ബി.പി.സി.എല്‍, ഫാക്ട് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലെ വികസനത്തിനും നിക്ഷേപത്തിനും തടസ്സമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. വാറ്റ് നികുതി തമിഴ്‌നാടിന് തുല്യമായി അഞ്ചു ശതമാനമാക്കി കുറയ്ക്കുന്നു. സിറ്റി ഗ്യാസ് പദ്ധതിക്ക് ഈ നികുതിയിളവ് സഹായകരമാകും.

166 കോടി രൂപയുടെ വരുമാന നഷ്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോട്ടോര്‍ വാഹന നികുതി അഞ്ചു വര്‍ഷത്തേക്ക് അമ്പത് ശതമാനം നികുതിയിളവ് നല്‍കുന്നു. വ്യവസായ പ്രോത്സാഹനത്തിനായി സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷനിലും ഇളവു നല്‍കും.

വ്യവസായ മേഖലയിലെ സ്റ്റാംപ് ഡ്യൂട്ടി നാലു ശതമാനമായും രജിസ്‌ട്രേഷന്‍ ഫീ ഒരു ശതമാനമായും കുറച്ചു. 25 കോടി രൂപയുടെ വരുമാന നഷ്ടം പ്രതീക്ഷിക്കുന്നു. വൈദ്യുതി ഉപയോഗത്തില്‍ പത്തു ശതമാനം അധികനികുതി നിലവിലുണ്ട്. പുതിയ വ്യവസായങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ആ നികുതിയില്ല.

]]>