Budget session – malayalees.ch https://malayalees.ch Malayalam Online News Portal Tue, 19 Jan 2021 12:41:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Budget session – malayalees.ch https://malayalees.ch 32 32 പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29 മുതൽ https://malayalees.ch/parliament-budget-session-would-begin-from-29th-of-this-month/ Tue, 19 Jan 2021 12:41:19 +0000 https://malayalees.ch/?p=38869 പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29 മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ ഒ.എം ബിർല അറിയിച്ചു. രാജ്യസഭ രാവിലെ 9 മുതൽ 2 വരെയും, ലോക്സഭ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയുമാണ് ചേരുക. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് എം.പിമാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം എന്ന് സ്‌പീക്കർ ഒ.എം ബിർല പറഞ്ഞു. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയിരുന്നു ശൂന്യവേളയും ചോദ്യോത്തരവേളയും ഇത്തവണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് ക്യാന്റീനിലെ ഭക്ഷ്യ സബ്‌സിഡി നീക്കം ചെയ്തിട്ടുണ്ടെന്നും സ്പീക്കർ അറിയിക്കുകയുണ്ടായി. അതുപോലെത്തന്നെ, ഇരു സഭകളും ചേരുന്നതിനു മുന്നോടിയായി പാർലമെന്റ് മന്ദിരം അണുമുക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

]]>