budget 2023 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Feb 2023 04:39:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png budget 2023 – malayalees.ch https://malayalees.ch 32 32 ബജറ്റിൽ ‘ദരിദ്രർ’ എന്ന് പറഞ്ഞത് രണ്ട് തവണ; പക്ഷെ ബജറ്റിൽ അവർക്കായി എന്തുണ്ട് ? വിമർശിച്ച് പി ചിദംബരം https://malayalees.ch/p-chidambaram-against-union-budget-2023/ Thu, 02 Feb 2023 04:38:49 +0000 https://malayalees.ch/?p=75532 ഇന്നലെ നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ നിശിതമായി വിമർശിച്ച് മുൻ ധനമന്ത്രി പി ചിദംബരം. ബജറ്റിൽ ദരിദ്രർക്കും തൊഴിൽ രഹിതർക്കുമായി ക്ഷേമപദ്ധതികൾ ഒന്നുമില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ( p chidambaram against union budget 2023 )

’90 മിനിറ്റ് പ്രസംഗത്തിൽ രണ്ട് തവണയാണ് ദരിദ്രർ എന്ന് നിർമലാ സീതാരാമൻ പറഞ്ഞത്. തൊഴിൽരഹിതരെ കുറിച്ചോ അസമത്വത്തെ കുറിച്ചോ ഒരു വാക്ക് പോലും പറയാൻ ധനമന്ത്രിക്ക് തോന്നിയില്ല’- ചിദംബരം എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

‘ഇപ്പോൾ ദരിദ്രർക്കായി എന്താണ് ബജറ്റിൽ ഉള്ളത് ? ഇൻഡയറക്ട് ടാക്‌സുകൾ വെട്ടി കുറച്ചോ ? ജിഎസ്ടി കുറച്ചോ ? പെട്രോൾ, ഡീസൽ, വളം, സിമന്റ് വിലകൾ കുറച്ചോ ?- ചിദംബരം ചോദിക്കുന്നു.

അസിം പ്രേംജി സർവകലാശാല നടത്തിയ പഠനം പ്രകാരം കൊവിഡ് മഹാമാരിക്ക് പിന്നാലെ 5.6 കോടി ജനങ്ങളാണ് ദരിദ്രരേഖയ്ക്ക് താഴെ എത്തിയത്. ഇവരെ ഉയർത്താൻ എന്ത് നടപടിയാണ് കേന്ദ്രം കൈക്കൊണ്ടതെന്നും ചിദംബരം ചോദിക്കുന്നു.

]]>
Budget 2023: പൊന്നും വെള്ളിയും പൊള്ളും; ഈ ഇനങ്ങള്‍ക്ക് വില കുറയും https://malayalees.ch/gold-price-and-cigarette-price-will-rise-budget-2023/ Wed, 01 Feb 2023 11:46:52 +0000 https://malayalees.ch/?p=75482 കേന്ദ്രബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും. ക്യാമറ പാര്‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു.
ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.

വില കൂടുന്നവ

സ്വര്‍ണം
വെള്ളി
വജ്രം
സിഗരറ്റ്
തുണിത്തരങ്ങള്‍
ഇലക്ട്രിക് അടുക്കള ചിമ്മിനി

]]>
Budget 2023: ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ https://malayalees.ch/govt-to-continue-50-year-interest-free-loans-to-states-for-another-year/ Wed, 01 Feb 2023 07:54:53 +0000 https://malayalees.ch/?p=75458 സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വർഷത്തേക്ക് കൂടി തുടരും. 2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.

കേന്ദ്രബജറ്റില്‍ ധനമന്ത്രി നികുതിയിളവ് പ്രഖ്യാപിച്ചു. ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയര്‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ഏഴ് ലക്ഷം വരെ വേതനമുള്ളവര്‍ ഇനി മുതല്‍ ആദായ നികുതി അടക്കേണ്ടതില്ല.

ആദായ നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചിട്ടുണ്ട്. കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കും, ടെലിവിഷന്‍ സെറ്റുകളുടെ വില കുറയും, മൊബൈല്‍ ഫോണിന്റെ വില കുറയും, വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും. ടിവി പാനലുകള്‍, ക്യാമറ ലെന്‍സ് എന്നിവയുടെയും വില കുറയും. എഫനോള്‍, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെയും വില കുറയും. കംപ്രസ് ബയോഗ്യാസിന് വില കുറയും.

]]>
കൊച്ചി മെട്രോ ഇൻഫോപാർക്കിലേക്ക് നീളുമോ ? കൊച്ചിയുടെ ബജറ്റ് പ്രതീക്ഷകൾ https://malayalees.ch/budget-2023-kochi-metro-second-phase/ Wed, 01 Feb 2023 04:25:18 +0000 https://malayalees.ch/?p=75436 കേന്ദ്ര ബജറ്റ് ഇന്ന് പ്രഖ്യാപിക്കുമ്പോൾ ഒട്ടേറെ പ്രതീക്ഷകൾ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിലൊന്നാണ് കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം.

ഒന്നാം ഘട്ടത്തിലെ രണ്ട് ഫേസുകളും ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11.5 കിമി ആണ് കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം. 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ട പദ്ധതിയിൽ വരുന്നത്. 1957 കോടി രൂപയാണ് രണ്ട് വർഷം മുൻപ് ഇതിന് വേണ്ടി കണക്കാക്കിയിരുന്ന ചെലവ്.

പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പ് അടക്കം തുടരുന്ന സാഹചര്യത്തിൽ കെഎംആർഎല്ലിന് മുൻപിൽ ചോദ്യചിഹ്നമായി നിൽക്കുന്ന പദ്ധതിക്കുള്ള ഫണ്ടിംഗ് തന്നെയാണ്. ഈ പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമോ എന്ന ചോദ്യമാണ് കേരളത്തിന്റെ മനസിലുള്ളത്. മെട്രോ നഗരമെന്ന യാഥാർത്ഥ്യത്തിലേക്ക് കൊച്ചി നഗരം എത്തണമെങ്കിൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി നടക്കണം.

]]>
ഇത്തവണയെങ്കിലും എയിംസ് വരുമോ? ഈ ബജറ്റില്‍ കേരളത്തിന് പ്രതീക്ഷ കൂടുതല്‍ https://malayalees.ch/kerala-is-waiting-for-aiims-permission-in-union-budget-2023/ Wed, 01 Feb 2023 04:22:31 +0000 https://malayalees.ch/?p=75433 രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണത്തിന് കാത്തിരിക്കുന്ന കേരളത്തിന് എയിംസ് വലിയ പ്രതീക്ഷയാണ്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസിന് ഇത്തവണയെങ്കിലും അനുമതി കിട്ടുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും സംസ്ഥാനത്തിനുണ്ടെന്നും മുഖ്യമന്ത്രി ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് പറഞ്ഞിരുന്നു.

ദീര്‍ഘകാലമായി കേരളം ഉന്നയിക്കുന്ന ആവശ്യമാണ് എയിംസ്. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചര്‍ച്ചയില്‍ എയിംസ് ലഭ്യമാക്കുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവച്ചെങ്കിലും അതുണ്ടായില്ല. കാലതാമസം വരുത്താതെ സംസ്ഥാനത്തിന്റെ ആവശ്യം ഈ ബജറ്റിലെങ്കിലും പരിഗണിക്കണമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. എയിംസിന്റെ കാര്യത്തില്‍ കേന്ദ്രം പച്ചക്കൊടി കാട്ടിയാല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കേരളം തയ്യാറെടുത്തുകഴിഞ്ഞു. കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ ഭൂമിയാണ് ഇതിനായി കരുതിവച്ചിട്ടുള്ളത്.

തിരുവനന്തപുരം നെട്ടുകാല്‍തേരി, കോട്ടയം മെഡിക്കല്‍ കോളജ്, കളമശ്ശേരി എച്ച്.എം.ടി, കോഴിക്കോട് കിനാലൂര്‍ എന്നീ സ്ഥലങ്ങളാണ് എയിംസിനായി കേരളം മുന്നോട്ട് വച്ചത്. ഇതില്‍ കിനാലൂരിലെ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ ഭൂമി പദ്ധതിക്കായി തിരഞ്ഞെടുത്ത് ആരോഗ്യവകുപ്പിന് കൈമാറാന്‍ തീരുമാനമാവുകയായിരുന്നു. എയിംസിനായി 100 ഏക്കര്‍ അധിക ഭൂമിയും ഏറ്റെടുത്ത് നല്‍കാമെന്നാണ് കേരളത്തിന്റെ ശുപാര്‍ശ. ബജറ്റില്‍ കൂടി പ്രഖ്യാപനമുണ്ടായാല്‍ സംസ്ഥാനത്തെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി 2022ല്‍ അനുമതി നല്‍കിയ ഘട്ടത്തിലും കേന്ദ്രം കേരളത്തെ തഴഞ്ഞിരുന്നു. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിംസ് അനുവദിച്ചിരുന്നത്. യുപിയിലും ജമ്മുകാശ്മീരിലും രണ്ട് എയിംസ് വീതം അനുവദിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി കേരളം കാത്തിരിക്കുകയാണ്.

]]>
സാമൂഹ്യ സുരക്ഷാ പെന്‍ഷനും പ്രസവാനുകൂല്യങ്ങളും കൂട്ടണം; സാമ്പത്തിക വിദഗ്ധരുടെ ബജറ്റ് നിര്‍ദേശങ്ങള്‍ https://malayalees.ch/economists-demands-in-union-budget-2023/ Wed, 01 Feb 2023 04:08:36 +0000 https://malayalees.ch/?p=75424 ഇത്തവണത്തെ കേന്ദ്രബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന് സാമ്പത്തിക വിദഗ്ധര്‍ അയച്ച കത്തിലെ വിവരങ്ങള്‍ പുറത്ത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്നും പ്രവസാനുകൂല്യങ്ങള്‍ക്ക് അധിക തുക അനുവദിക്കണമെന്നും 51 പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ അയച്ച കത്തില്‍ പറയുന്നു.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഓണററി പ്രൊഫസര്‍ ജീന്‍ ഡ്രെസ്, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്ക്ലി എമറിറ്റസ് ഓഫ് ഇക്കണോമിക്സ് പ്രൊഫസര്‍ പ്രണബ് ബര്‍ധന്‍, ഐഐടി ഡല്‍ഹി ഇക്കണോമിക്സ് പ്രൊഫസര്‍ ആര്‍ നാഗരാജ്, ജെഎന്‍യു പ്രൊഫസര്‍ എമറിറ്റസ് സുഖദേവ് തൊറാട്ട് എന്നിവരടങ്ങിയ സംഘമാണ് കത്തയച്ചത്.

ദേശീയ വാര്‍ദ്ധക്യ പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ള വാര്‍ദ്ധക്യ പെന്‍ഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിഹിതം 2006 മുതല്‍ ഒരാള്‍ക്ക് പ്രതിമാസം 200 രൂപയായി തുടരുകയാണ്. 7,560 കോടി രൂപ ഇതിനായി അധിക ബജറ്റ് വിഹിതം ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിധവാ പെന്‍ഷന്‍ പ്രതിമാസം 300 രൂപയില്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിക്കണം. ഇതിന് 1,560 കോടി രൂപ കൂടി വേണ്ടിവരും.

പ്രസവ ആനുകൂല്യമായി കുറഞ്ഞത് 8,000 കോടി രൂപ വേണം. ഒരു സ്ത്രീക്ക് ഒരു കുട്ടിക്കുള്ള പ്രസവാനുകൂല്യമേ കിട്ടൂ എന്ന നിയമവിരുദ്ധമായ നിയന്ത്രണം നീക്കണം എന്നും സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശങ്ങളില്‍ പറയുന്നു.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.

]]>