budget 2022 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Feb 2022 13:23:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png budget 2022 – malayalees.ch https://malayalees.ch 32 32 ഇത് ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പിന്റെ കാലം; മഹാനഗരങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രണ്ടര ഇരട്ടി കൂടി https://malayalees.ch/charging-infrastructure-spur-adoption/ Sat, 19 Feb 2022 13:23:41 +0000 https://malayalees.ch/?p=57274 ക്രൂഡ് ഓയില്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ രീതിയിലുള്ള സര്‍ക്കാര്‍ പ്രോത്സാഹനമുണ്ടാകുമെന്ന് ബജറ്റിലൂടെ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുതിച്ചുതുടങ്ങാന്‍ അനുകൂലമായ സാഹചര്യം കൂടി ഒരുങ്ങിയതോടെ ഓഹരി വിപണിയിലുള്‍പ്പെടെ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഈ കുതിപ്പിന് ഫുള്‍ ചാര്‍ജ് കൊടുക്കാനായി ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകളും വികസിക്കുകയാണ്.

നാല് മാസങ്ങള്‍ കൊണ്ട് രാജ്യത്ത് 650 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് നിര്‍മിക്കപ്പെട്ടത്. രാജ്യത്തിന്റെ ഒന്‍പത് മഹാനഗരങ്ങളില്‍ ചാര്‍ജിംഗ് സറ്റേഷനുകളുടെ എണ്ണത്തില്‍ രണ്ടര ഇരട്ടി വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ഊര്‍ജ മന്ത്രാലയത്തിന്റെ കണക്ക്. ഡല്‍ഹി, സൂരത്ത്, പൂനെ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കുത്തനെ കൂടിയത്. ഇന്ത്യയുടെ 1640 ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 940 ചാര്‍ജിംഗ് സ്റ്റേഷനുകളും മഹാനഗരങ്ങളിലാണ്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ചെറുനഗരങ്ങളില്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

നാല് മില്യണിലധികം ജനസംഖ്യയുള്ള പട്ടണങ്ങളില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഊര്‍ജിതമായി ശ്രമങ്ങള്‍ നടത്തിവരുന്നത്. 2021 ഒക്ടോബര്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവിലാണ് 678 സ്‌റ്റേഷനുകള്‍ നഗരങ്ങളില്‍ നിര്‍മിക്കപ്പെട്ടത്. 180,000 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി ഈ അടുത്ത കാലത്ത് നിരത്തുകളിലിറങ്ങി. ഈ പശ്ചാത്തലത്തിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രോത്സാഹനം നല്‍കുന്നത്.

വന്‍ നഗരങ്ങളില്‍ വായു മലീനീകരണം പുകയുന്ന ഒരു വിഷയമായി നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇലക്ട്രിക് വാഹനരംഗത്തിന് കുതിപ്പുണ്ടാകുമ്പോള്‍ നേട്ടങ്ങളേറെയാണ്. ആകെ വിറ്റുപോകുന്ന വാഹനങ്ങളില്‍ വെറും ഒരു ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുള്ളത്. എന്നാല്‍ ചൈനയെ സംബന്ധിച്ച് ഈ നിരക്ക് 30 ശതമാനത്തിലേറെയാണ്. 2070ല്‍ കാര്‍ബണ്‍ പ്രസരണത്തിന്റെ നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കണമെങ്കില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

]]>
മൊബൈൽ ഫോൺ മുതൽ കുട വരെ; എന്തിനൊക്കെ വില കുറയും, കൂടും? https://malayalees.ch/union-budget-2022-what-becomes-cheaper-whats-costlier/ Tue, 01 Feb 2022 11:42:44 +0000 https://malayalees.ch/?p=56341 കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2022 ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതും ഇറക്കുമതി തീരുവ കൂട്ടിയതും നിത്യോപയോഗ വസ്തുക്കളുടെ വിലയിലും മാറ്റമുണ്ടാക്കും. മൊബൈൽ ഫോൺ, ചാർജർ, വജ്രം തുടങ്ങിയവയ്ക്ക് വില കുറയുമെങ്കിൽ കുട, ഇറക്കുമതി ചെയ്ത ഇയർഫോൺ, ലൗഡ്‌സ്പീക്കർ തുടങ്ങിയവയ്‌ക്കെല്ലാം വില കൂടും. വജ്രം, രത്‌നം എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ചു ശതമാനമാണ് കുറച്ചത്. അതേസമയം, കുടയുടെ നികുതി 20 ശതമാനം വർധിപ്പിക്കുകയും ചെയ്തു.

വില കുറയുന്ന വസ്തുക്കൾ -വസ്ത്രം -രത്‌നം, വജ്രം -മൊബൈൽ ഫോൺ, മൊബൈൽ ക്യാമറ ലെൻസുകൾ, ചാർജറുകൾ -ഉണക്ക കൂന്തൾ -കായം -കൊക്കോകുരു -പെട്രോളിയം സംസ്‌കരണത്തിനുള്ള രാസവസ്തുക്കൾ -സ്‌റ്റെയിൻലസ്, അലോയ് സ്റ്റീലുകൾ

വില കൂടുന്നവ -കുട -ഇമിറ്റേഷൻ ആഭരണങ്ങൾ -ഇറക്കുമതി ചെയ്ത ലൗഡ്‌സ്പീക്കർ, ഹെഡ്‌ഫോൺ -സ്മാർട്ട് മീറ്റർ -സോളാർ സെല്ലുകൾ -സോളാർ മൊഡ്യൂളുകൾ -എക്‌സറേ യന്ത്രങ്ങൾ -ഇലക്ട്രോണിക് കളിപ്പാവകളുടെ ഭാഗങ്ങൾ -മുഴുവൻ ഇറക്കുമതി വസ്തുക്കളും

]]>
സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ല; മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ https://malayalees.ch/1-lakh-cr-to-assist-the-states-in-catalyzing-overall-investments-in-economy/ Tue, 01 Feb 2022 09:06:35 +0000 https://malayalees.ch/?p=56323 സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കേന്ദ്രം പലിശയില്ലാത്ത വായ്പയായി ഈ തുക നല്‍കും. സംസ്ഥാനങ്ങള്‍ക്ക് നിയമപരപമായി എടുക്കാവുന്ന വായ്പക്ക് പുറമെയാണിതെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ല. 4.5 ശതമാനമായി തുടരും. ഊർജമേഖലയില്‍ പരിഷ്കരണത്തിന് തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ക്ക് നാല് ശതമാനം മാത്രമായിരിക്കും. സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാർ വിഹിതം 14 ശതമാനമാക്കി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻപിഎസ് നിക്ഷേങ്ങൾക്ക് നികുതി ഇളവ് നൽകും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് നികുതിയിളവ് നല്‍കും. 14 ശതമാനം വരെ നികുതി ഇളവ് ലഭിക്കും.

]]>
ജിഡിപി വളർച്ച 9.2 ശതമാനം: സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ വെച്ച് ധനമന്ത്രി https://malayalees.ch/economic-survey-2022-fm-sitharaman-tables-report-in-budget-session/ Mon, 31 Jan 2022 07:55:29 +0000 https://malayalees.ch/?p=56270 ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ചു. കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം ജിഡിപി വളർച്ച നേടാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ എട്ട് മുതൽ എട്ടര ശതമാനം വരെ വളർച്ച നേടാനാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഈ സാമ്പത്തിക വർഷത്തിൽ കാർഷികോൽപ്പാദന രംഗത്ത് 3.9 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ ഫലം പറയുന്നുണ്ട്. വ്യാവസായിക രംഗത്ത് 11.8 ശതമാനം വളർച്ചയാണ് സർവേ പ്രതീക്ഷിക്കുന്നത്. സേവന രംഗത്ത് നടപ്പ് സാമ്പത്തിക വർഷം 8.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

ലോക്സഭയിൽ അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ ഫലം ഇതിന് ശേഷം വൈകീട്ട് മൂന്നരയ്ക്ക് രാജ്യസഭയുടെ മേശപ്പുറത്തും വെക്കും. രാജ്യസഭയിൽ അവതരണം കഴിഞ്ഞാൽ സാമ്പത്തിക സർവേ ഫലം പുറത്തുവിടും. ഇതോടെ പൊതുജനത്തിന് ഇതിലെ വിശദാംശങ്ങൾ അറിയാനാകും.

കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അടുത്തിടെ നിയമിതനായ ഡോ അനന്ത നാഗേശ്വരൻ ദില്ലിയിൽ ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് വാർത്താ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. സൻസദ് ടിവിയും പിഐബി ഇന്ത്യയും ഇത് തത്സമയം പ്രദർശിപ്പിക്കും.

]]>
ബജറ്റ് 2022: കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി മാര്‍ക്കറ്റ് വിദഗ്ധര്‍ https://malayalees.ch/market-seeks-more-foreign-investment-budget-2022/ Fri, 28 Jan 2022 13:11:28 +0000 https://malayalees.ch/?p=56181 കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി അവശേഷിക്കുന്നത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്. ബജറ്റ് അവതരണത്തിനുമുന്‍പായി തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ മേഖലയിലേയും വിദഗ്ധര്‍. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് മാര്‍ക്കറ്റ് വിദഗ്ധര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സമീപഭാവിയില്‍ പലിശ നിരക്കിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപങ്ങളെ വലിയ അളവില്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കെ വൈ സി മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ഇതിനായി പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഡിമാന്റ് ഉയര്‍ത്തുക മുതലായവയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതെല്ലാം കൈവരിക്കുന്നതിനായി വിദേശ നിക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊളളണമെന്നാണ് മാര്‍ക്കറ്റ് വിദഗ്ധരുടെ ആവശ്യം. ആഗോളതലത്തില്‍ തന്നെ മാന്ദ്യം നേരിടുമ്പോള്‍ സമ്പദ്‌വ്യവസ്ഥയെ പരിഷ്‌കരിക്കാനുള്ള ശ്രമം വലിയ വെല്ലുവിളിയാണ്. വിദേശനിക്ഷേപകരെ ആശ്രയിക്കാതെ വളര്‍ച്ചയുടെ ഗതിവേഗം വീണ്ടെടുക്കുന്നത് പ്രയാസമാകുമെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

2021ല്‍ ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി ഉയര്‍ന്ന സാമ്പത്തിക സാഹചര്യമാണ് മുന്നിലുള്ളത്. എന്നിരിക്കിലും 2022ല്‍ നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായതിനാല്‍ ഇത് ജിഡിപിയുടെ 6.8 ശതമാനമായിട്ടുണ്ട്. തെരഞ്ഞടുപ്പുകള്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റില്‍ വിപണിയെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളേക്കാള്‍ ജനപ്രിയ പ്രഖ്യാപനങ്ങളും സഹായ വാഗ്ദാനങ്ങളുമുണ്ടാകുമെന്നാണ് വിപണി ആശങ്കപ്പെടുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ കുടഞ്ഞെറിഞ്ഞ് സുസ്ഥിരതയും ദീര്‍ഘവീക്ഷണവുമുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നയരൂപീകരണം ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ വിപണി ആഗ്രഹിക്കുന്നത്.

]]>
ബജറ്റ് 2022: നികുതി ഇളവ് പ്രതീക്ഷിച്ച് ടെക് മേഖല https://malayalees.ch/what-tech-industry-expect-from-finance-minister-budget-2022/ Fri, 28 Jan 2022 04:16:30 +0000 https://malayalees.ch/?p=56145 കേന്ദ്രബജറ്റ് അവതരണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും കണക്കുകൂട്ടലുകളും വിപണി തകൃതിയായി നടത്തി വരികയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും ടെക്‌നോളജിയുടെ ഡിമാന്റ് വര്‍ധിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഇത്തവണ ടെക് മേഖലയുടെ വികസനത്തിനായി നികുതി ഇളവ് ഉള്‍പ്പെടെയുള്ള കൈത്താങ്ങ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ടെക് കമ്പനികളുടെ പ്രതീക്ഷ.

ചൈന, തായ്‌ലന്‍ഡ് മുതലായ രാജ്യങ്ങളോട് കിടപിടിക്കും വിധത്തില്‍ രാജ്യത്തിന്റെ ടെക് മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആലോചന ദീര്‍ഘകാലമായി നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി മേക്ക് ഇന്‍ ഇന്ത്യ, പിഎല്‍ഐ സ്‌കീം എന്നിവയും നടപ്പിലാക്കപ്പെട്ടിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ചുങ്കത്തില്‍ ഇളവുവരുത്തുന്ന പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്നാണ് ടെക് കമ്പനികളുടെ പ്രതീക്ഷ.

ഇറക്കുമതി ചുങ്കത്തില്‍ കുറവ് വരുത്തിയാല്‍ മാത്രമേ സര്‍ക്കാരും ജനങ്ങളും ആഗ്രഹിക്കുന്ന വിധത്തില്‍ രാജ്യത്ത് ടെക്‌നോളജി മേഖലയില്‍ കുതിപ്പുണ്ടാകുകയുള്ളൂവെന്നാണ് കമ്പനികളുടെ വാദം. ഹോം അപ്ലയന്‍സസ്, ഇലക്ടോണിക്‌സ്, ഗേമിംഗ് ഉപകരണങ്ങള്‍, മറ്റ് ഗാഡ്‌ജെറ്റുകള്‍ എന്നിവയുടെ ഡിമാന്റ് കൊവിഡ് മഹാമാരിയുടെ കൂടി പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്. ടെക് കമ്പനികളില്‍ ഇന്ത്യന്‍, വിദേശ നിക്ഷേപങ്ങളില്‍ ഉടന്‍ തന്നെ വലിയ കുതിപ്പുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകം കൊവിഡ് രോഗത്തെ ശക്തമായി പ്രതിരോധിക്കുന്നതിനൊപ്പം അതിവേഗം വളര്‍ച്ച പ്രാപിക്കുന്നത് ഐടി, ടെക് കമ്പനികളാണെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും മികച്ച കമ്പനികള്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് കൂടുതല്‍ ഐടി പ്രൊഫഷണലുകളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിച്ചുവരികയാണ്. സാങ്കേതികവിദ്യയുടെ ആവശ്യകത വളരെയധികം വര്‍ധിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്. ഡിജിറ്റലൈസേഷന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപിക്കുന്നത്. 2022ലും ഇതിന്റെ ഗുണം പ്രതീക്ഷിക്കാമെന്നതിനാല്‍ നിക്ഷേപകര്‍ക്കും അനുകൂലമായ കാലാവസ്ഥയാണ് നിലവിലുള്ളത്.

]]>
ബജറ്റ് 2022: അതിസമ്പന്നരില്‍ നിന്നും കൊവിഡ് നികുതി ഈടാക്കിയേക്കുമെന്ന് സൂചന https://malayalees.ch/budget-2022-covid-tax-for-rich/ Thu, 27 Jan 2022 04:14:38 +0000 https://malayalees.ch/?p=56089 കൊവിഡ് വ്യാപനം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ രാജ്യത്തെ അതിസമ്പന്നരില്‍ നിന്നും കൊവിഡ് നികുതി ഈടാക്കിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രബജറ്റില്‍ ഉണ്ടാകുമെന്നാണ് വിവരം. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമ്പത്ത് രംഗം മൂന്ന് തരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടുവരുന്നത്. മഹാമാരി സൃഷ്ടിച്ച ആരോഗ്യ രംഗത്തെ സവിശേഷ സാഹചര്യം, സാമ്പത്തിക പ്രതിസന്ധി, കൊവിഡ് പ്രതിരോധത്തിനായി ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നത് മൂലമുള്ള നിശ്ചലാവസ്ഥ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍. ഇതിനെ മറികടക്കുന്നതിനായി രാജ്യത്തെ അതി സമ്പന്നരില്‍ നിന്നും കൊവിഡ് നികുതിയെന്ന പേരില്‍ നികുതി ഈടാക്കാനാണ് കേന്ദ്രനീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ 5 മുതല്‍ 10 ശതമാനം വരെ വരുന്ന അതിസമ്പന്നരെയാണ് നികുതി നേരിട്ട് ബാധിക്കുക. കൊവിഡ് മഹാമാരി കാലത്ത് സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള അന്തരം വളരെയധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദരിദ്രരുടെ വാര്‍ഷിക വരുമാനത്തില്‍ 53 ശതമാനം കുറവുണ്ടായപ്പോള്‍ അതി സമ്പന്നരായ 20 ശതമാനത്തിന്റെ സമ്പത്തില്‍ 39 ശതമാനത്തിലധികം വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെറുകിട, ഇടത്തരം വ്യവസായങ്ങളെ വളര്‍ത്തുന്നതിനും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും അനുകൂലമായ നയങ്ങളാകും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയെന്നാണ് പ്രതീക്ഷകള്‍. അഞ്ച് സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണ ജനപ്രിയ ബജറ്റായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യരംഗത്തിന്റെ വികസനത്തിന് ഇത്തവണയും ഊന്നല്‍ നല്‍കുമെന്നും കരുതപ്പെടുന്നുണ്ട്.

]]>