BUDGET 2021 – malayalees.ch https://malayalees.ch Malayalam Online News Portal Mon, 01 Feb 2021 12:15:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BUDGET 2021 – malayalees.ch https://malayalees.ch 32 32 സ്വകാര്യ വാഹനങ്ങൾ 20 വർഷവും വാണിജ്യ വാഹനങ്ങൾ 15 വർഷവും കഴിഞ്ഞാൽ പൊളിക്കണം https://malayalees.ch/new-scrappage-policy/ Mon, 01 Feb 2021 12:15:40 +0000 https://malayalees.ch/?p=39452 പുതിയ നയം നടപ്പാക്കിയാൽ വായുമലിനീകരണവും പരിസ്​ഥിതി ആഘാതവും കുറക്കാൻ കഴിയുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നു.

ഇതോടെ വാഹന വിപണിയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ്​ വ്യവസായലോകം പ്രതീക്ഷിക്കുന്നത്​. പഴയവാഹനങ്ങൾ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങൾക്ക്​ ആവശ്യകത വർധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ്​ നിഗമനം.

15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളും പൊതുമേഖലാ വാഹനങ്ങളുംസ്‌ക്രാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യും. 2022 മുതലാണ് നയം നടപ്പിലാക്കുന്നത്.അടുത്തിടെ ബോംബെ ഐ.ഐ.ടിയുടെ പഠനമനുസരിച്ച് അന്തരീക്ഷ മലിനീകരണത്തിന്റെ 70 ശതമാനവും വാഹനങ്ങളില്‍ നിന്നും പുറം തള്ളുന്ന പുകമൂലമാണെന്ന് കണ്ടെത്തിയിരുന്നു.

സ്‌ക്രാപ് പോളിസിയിലൂടെ പുനരുപയോഗം ചെയ്യാന്‍ സാധിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുമെന്നും കണക്കാക്കുന്നുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ വില 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റീലിനുള്ള എക്സൈസ് തീരുവയും 2021 ബജറ്റില്‍ കുറച്ചിട്ടുണ്ട്.

]]>
കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി https://malayalees.ch/165-lakh-crore-for-agriculture/ Mon, 01 Feb 2021 12:13:41 +0000 https://malayalees.ch/?p=39449 കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും

കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി വായ്പ ബജറ്റില്‍ വകയിരുത്തി. കർഷക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

വിളകൾക്ക് താങ്ങുവില ഉറപ്പാക്കും. ഗോതമ്പ് കർഷകർക്ക് 75,000 കോടിയും മൈക്രോ ഇറിഗേഷന് 5000 കോടിയും അനുവദിച്ചു. നൂറ് ജില്ലകൾ കൂടി സിറ്റി ഗ്യാസ് പദ്ധതിയിൽ ഉൾപ്പെടുത്തും.ചെറുകിട സംരംഭങ്ങള്‍ വായ്പാ ഇളവ് നല്‍കും.

]]>
ആദായ നികുതി നിരക്കില്‍ മാറ്റമില്ല; 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇളവ് https://malayalees.ch/o-change-in-income-tax/ Mon, 01 Feb 2021 12:11:20 +0000 https://malayalees.ch/?p=39445 75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി.

കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കില്‍ മാറ്റമില്ല. നിലവിലുള്ള സ്ലാബ് അതേപടി തുടരും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരുമാന നികുതിയില്‍ പ്രത്യേക ഇളവുണ്ട്. 75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. പെന്‍ഷന്‍, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഇളവ്. സ്വാതന്ത്ര്യത്തിന്‍റെ 75ആം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.

പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. നികുതി പുനപ്പരിശോധനക്കുള്ള സമയം മൂന്ന് വര്‍ഷമാക്കി കുറച്ചു. നേരത്തെ ആറ് വര്‍ഷമായിരുന്നു.

ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കും. സുതാര്യത ഉറപ്പുവരുത്തുന്നതിനാണിതെന്ന് മന്ത്രി പറഞ്ഞു.

ബജറ്റില്‍ ഊന്നല്‍ ആരോഗ്യ മേഖലക്ക്

ചരിത്രത്തിലാദ്യമായി കടലാസ് രഹിത ബജറ്റുമായി എത്തിയ കേന്ദ്ര ധനമന്ത്രി നി൪മല സീതാരാമൻ ആരോഗ്യ മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലക്ക് വകയിരുത്തിയത് 137% അധികം തുക.

ആതുരാലയങ്ങൾ, ലാബുകൾ എന്നിവക്ക് ധനസഹായം, 602 ജില്ലകളിലായി തീവ്ര പരിചരണ ബ്ലോക്കുകൾ, 15 എമ൪ജൻസി ഓപ്പറേഷൻ കേന്ദ്രങ്ങൾ രണ്ട് മൊബൈൽ ആശുപത്രികൾ, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി 50 ആശുപത്രികളുമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കോവിഡ് വാക്സിനായി 35000 കോടി രൂപയും വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷത്തി പതിനെട്ടായിരം കോടി രൂപയും റെയിൽവെ മന്ത്രാലയത്തിനായി ഒരു ലക്ഷത്തിന് പതിനായിരം കോടി രൂപയും ബജറ്റ് വകയിരുത്തി.

സ്വാശ്രയ ഇന്ത്യ എന്ന ആശയം മുൻ നി൪ത്തിയാണ് മിക്ക പദ്ധതികളും ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാ൪ക്ക് ആത്മവിശ്വാസം നൽകുന്നതാണ് ബജറ്റെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

]]>
‘ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍ https://malayalees.ch/shashi-tharoor-mocks-at-central-budget-2021/ Mon, 01 Feb 2021 12:09:48 +0000 https://malayalees.ch/?p=39443 ‘ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍

കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാരും കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തെ രണ്ട് തട്ടിലാക്കുന്ന, വൈരുദ്ധ്യം വര്‍ധിപ്പിക്കുന്ന ബജറ്റാണിതെന്ന് ബെന്നി ബെഹ്നാന്‍ വിമര്‍ശിച്ചു. ബജറ്റ് യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ഇന്ധന വില കുറക്കാൻ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന് ഗുണപ്രദമായ ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മകമായ ഒരു പ്രഖ്യാപനവും ഇല്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. രാജ്യത്തെ മൊത്തത്തിൽ തൂക്കിവിൽക്കുന്ന പദ്ധതികളാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി മെട്രോ രണ്ടാം ഘട്ടം ജനങ്ങളെ കബളിപ്പിക്കലാണെന്നാണ് ഹൈബി ഈഡന്‍റെ വിമര്‍ശനം.

കറുപ്പണിഞ്ഞ് പഞ്ചാബിലെ എംപിമാര്‍

കാർഷിക പരിഷ്കരണ നിയമങ്ങളോട് പ്രതിഷേധം രേഖപ്പെടുത്തി ബജറ്റ് ദിനത്തിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയത് പഞ്ചാബിൽ നിന്നുള്ള എം.പിമാരായ ജസ്ബീർ സിങ് ഗില്ലും ഗുർജിത് സിങ് ഓജ്ലയുമാണ്. ”കർഷകർ അതിർത്തിയിൽ സമരം ചെയ്യുമ്പോൾ, ഞാനും കർഷകനാണ്” എന്നെഴുതിയ പോസ്റ്ററുകളുമുണ്ടായിരുന്നു.

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ മാസങ്ങളായി കർഷകർ നടത്തുന്ന സമരത്തിന് പ്രതിപക്ഷം സഭയിൽ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബജറ്റ് അവതരണം തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി എഴുന്നേറ്റപ്പോൾ വലിയ മുദ്രാവാക്യം വിളികളാണ് സഭയിൽ ഉണ്ടായത്.

]]>
കേന്ദ്ര പൊതു ബജറ്റ് ഇന്ന്; കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കും https://malayalees.ch/budget-2021/ Mon, 01 Feb 2021 04:05:22 +0000 https://malayalees.ch/?p=39392 നികുതി ഘടനയിൽ മാറ്റം വരുത്താനും സാധ്യത; കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം

കേന്ദ്ര പൊതുബജറ്റ് ഇന്ന്. ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കും കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്കാകും ഊന്നൽ. നികുതി ഘടനയിൽ മാറ്റവും സാമ്പത്തിക പുനരുജ്ജീവനവും പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.

കര്‍ഷക സമരവും സംഘര്‍ഷ സാധ്യതയും തുടരവെയാണ് കേന്ദ്ര ബജറ്റവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റ്.10.15 ന് കേന്ദ്ര മന്ത്രിസഭ ചേർന്ന് ബജറ്റിന് അനുമതി നൽകും. 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.

ഇത്തവണത്തേത് പേപ്പർരഹിത ബജറ്റാണ്. ഇതിനിടെ കർഷക പ്രതിഷേധം പ്രതിപക്ഷം ഉയർത്തുമെങ്കിലും ബജറ്റ് അവതരണത്തെ തടസപ്പെടുത്തിയേക്കില്ല. കോവിഡ് അതിജീവനത്തിന് കരുത്തു പകരുന്നതാകും ഇത്തവണത്തെ ബജറ്റെന്നാണ് വിലയിരുത്തലുകള്‍. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളും, മാറ്റങ്ങളും ഉണ്ടാകുമെന്ന് സാമ്പത്തിക സർവേ സൂചന നല്കിയിട്ടുണ്ട്. നികുതി ഘടനയിൽ മാറ്റമാണ് ആകാംക്ഷജനകം. കോർപ്പറേറ്റ് നികുതിയിൽ കാര്യമായ ഇടപെടൽ ഉണ്ടായേക്കില്ല, നിക്ഷേപ സൗഹൃദ പദ്ധതികൾക്ക് ഊന്നൽ നൽകിയേക്കും. നിക്ഷേപ സമാഹരണം നിർണായക ഘടകമാകും.

പൊതുമേഖലാ ഓഹരികൾ വിറ്റ് അടിസ്ഥാന സൗകര്യത്തിനു കൂടുതൽ പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വർധിച്ചേക്കും. ആരോഗ്യം, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, വിനോദ സഞ്ചാരം, യാത്ര സംവിധാനങ്ങൾ എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായേക്കാം.

പ്രവാസികൾക്ക് ഗുണകരമാകുന്ന പദ്ധതികൾ, നികുതി നിർദേശങ്ങൾ എന്നിവയും മുന്നോട്ട് വെക്കും. കർഷക പ്രതിഷേധം ശമിപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടാകും. 2022ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ഉള്ള പദ്ധതികൾക്കാകും പ്രാമുഖ്യം.

]]>
കിഫ്ബിയില്‍ കുരുക്ക് വെക്കുമോയെന്ന് ആശങ്ക; കേന്ദ്ര ബജറ്റില്‍ കണ്ണുംനട്ട് കേരളം https://malayalees.ch/kerala-expectation-on-budget-2021/ Mon, 01 Feb 2021 04:01:20 +0000 https://malayalees.ch/?p=39386 കോവിഡ് കാല ബജറ്റില്‍ ആരോഗ്യ രംഗത്തും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം

കോവിഡ് കാല ബജറ്റില്‍ ആരോഗ്യ രംഗത്തും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. കെ റെയില്‍, ശബരി-അങ്കമാലി പാതകളും ബജറ്റില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്. ഇന്ധന നികുതിയിലും കേന്ദ്രം ഇളവ് വരുത്തണമെന്നാണ് സംസ്ഥാനത്തിന്‍റെ ആഗ്രഹം.

]]>
അഞ്ചു വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും https://malayalees.ch/kerala-budget-poverty/ Fri, 15 Jan 2021 09:14:49 +0000 https://malayalees.ch/?p=38651 തിരുവനന്തപുരം: ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി പറഞ്ഞു. ആശ്രയ അടക്കം വിവിധ പദ്ധതികളില്‍ ആയാണ് ഏഴായിരം കോടി രൂപ ചെലവഴിക്കുക. ആശ്രയ പദ്ധതിക്കായി മാത്രം നൂറു കോടി രൂപ അധികം അനുവദിച്ചു.

രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്. ദാരിദ്ര്യം സമ്പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ട്. നാല്, അഞ്ച ലക്ഷങ്ങള്‍ കുടുംബങ്ങള്‍ എങ്കിലും സംസ്ഥാനത്ത് അങ്ങേയറ്റം ദരിദ്രമാണ്. അവരെ കൈപിടിച്ച് ഉയര്‍ത്തേണ്ടതുണ്ട്. അവരെ പട്ടികപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഇതിനായി സംസ്ഥാന തലത്തില്‍ സര്‍വേ നടത്തി പട്ടികയുണ്ടാക്കണം- മന്ത്രി പറഞ്ഞു.

ഏറ്റവും ദരിദ്ര കുടുംബങ്ങളെ പ്രത്യേകമെടുത്ത് അവര്‍ക്കായി മൈക്രോ പ്ലാനിങ്ങ് നടപ്പാക്കുകയാണ് വേണ്ടത്. ആശ്രയ പദ്ധതി ഇതിനായാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഗുണ ഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ അപാകതയുണ്ട്.

പാര്‍പ്പിടമാണ് അവരുടെ മുഖ്യപ്രശ്‌നം. അവരെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മാസം തോറും സഹായം നല്‍കുന്നതിനും പദ്ധതി ആവിഷ്‌കരിക്കണം. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കും. അഞ്ചു വര്‍ഷം കൊണ്ട് ഇവരെ സ്ഥായിയായി ദാരിദ്ര്യത്തില്‍ നിന്ന കരകയറ്റും- മന്ത്രി വ്ക്തമാക്കി.

മൂന്ന് വ്യവസായ ഇടനാഴി

മൂന്ന് സുപ്രധാന വ്യവസായ ഇടനാഴികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. അമ്പതിനായിരം കോടി മുതല്‍ മുടക്കു വരുന്ന ഇടനാഴികള്‍ 2021ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൊച്ചി-പാലക്കാട് ഐടി ഇന്‍ഡസ്ട്രിയല്‍ ഇടനാഴിയാണ് ആദ്യത്തേത്. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ഇതിനെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അമ്പത് ശതമാനം പങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് കമ്പനിയാണ് ഈ പദ്ധതി നടപ്പാക്കുക. 10000 കോടി കോടി നിക്ഷേപമാണ് പദ്ധതിയില്‍ ഉണ്ടാകുക.

മലബാറിന്റെ വികസനം ലക്ഷ്യമിട്ട് കൊച്ചി-മംഗലാപുരം ഇടനാഴി യാഥാര്‍ത്ഥ്യമാക്കും. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകേണ്ടതുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപത്ത് അയ്യായിരം ഏക്കര്‍ ഏറ്റെടുക്കുന്നതിന് പതിനായിരം കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചു.

ക്യാപിറ്റല്‍ സിറ്റി റീജ്യണ്‍ പ്രോഗ്രാമാണ് മൂന്നാമത്തേത്. വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട് വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാത സ്ഥാപിക്കും. അതിന്റെ ഇരുവശങ്ങളിലുമായി നോളജ് ഹബ്ബുകളും സ്ഥാപിക്കും.

റബറിന്റെ തറവില ഉയര്‍ത്തി

റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി. നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി. നെല്ലിന്റെ സംഭരണ വിലയും ഉയര്‍ത്തി. 28 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെ കര്‍ഷക നിയമം കുത്തകള്‍ക്ക് സഹായകരമാണ്. നിയമം തറവില സമ്പ്രദായം ഇല്ലാതാക്കും. കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കൃഷിക്കാര്‍ക്കു മുമ്പില്‍ അടിയറവു വയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ നോളജ് എക്കോണമിയാക്കും

കേരളത്തെ നോളജ് എക്കോണമിയാക്കുമെന്ന് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്‌ടോപ്പ് നല്‍കും.

പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അന്ത്യോദയ വിഭാഗങ്ങൡലെ വിദ്യാര്‍ത്ഥികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കും. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കും.

വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും. കെ ഫോണ്‍ പൂര്‍ത്തീകരിക്കും. ഇതിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ജൂലൈയോടെ കെ ഫോണ്‍ പദ്ധതി സമ്പൂര്‍ണമാകും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമാകും.

കേരളത്തില്‍ ഇന്‍ര്‍നെറ്റ് ഹൈവേ ആരുടെയും കുത്തകയായിരിക്കില്ല. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉയരുകയും ചെറിയ വിലയില്‍ സേവനം ലഭ്യമാകുകയും ചെയ്യും.

ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി

ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി രൂപ അധികം അനുവദിക്കുകയും ചെയ്തു. എട്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2021ല്‍ നാലായിരം തസ്തികകള്‍ ആരോഗ്യ വകുപ്പ് സൃഷ്ടിക്കും.

കോവിഡ് മഹാമാരിയെ നേരിടുന്നതിനായി കേരളം ഇരുപതിനായിരം കോടി രൂപ പാക്കേജ് പ്രഖ്യാപിച്ചു. കുടുംബ ശ്രീ വഴി മാത്രം രണ്ടായിരം കോടി രൂപ നല്‍കി. കോവിഡ് പ്രതിരോധം ലോകത്തിന്റെ ആദരവ് നേടി. ആദ്യഘട്ട വ്യാപനം തടയുന്നതില്‍ വിജയിച്ചു. കോവിഡ് വ്യാപിക്കുന്നുണ്ട് എങ്കിലും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചു. ഒരു പാട് പേരെ മരണത്തില്‍ രക്ഷിക്കാനായി. കോവിഡിന് ചികിത്സ സൗജന്യമാക്കി. കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ കരുത്ത് ഒരിക്കല്‍ക്കൂടി ലോക ശ്രദ്ധ നേടി- ഐസക് വ്യക്തമാക്കി.

]]>
സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസലോകം; പുനരധിവാസ പദ്ധതിക്ക് സാധ്യത https://malayalees.ch/expats-expectations-in-kerala-budget/ Fri, 15 Jan 2021 05:31:22 +0000 https://malayalees.ch/?p=38623 കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടവും തിരിച്ചൊഴുക്കും തീവ്രമായ ഘട്ടത്തിൽ കേരളം കൈവിടില്ലെന്ന പ്രതീക്ഷയിൽ പ്രവാസി സമൂഹം. കഴിഞ്ഞ വർഷം പ്രവാസി പുനരധിവാസം ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് മുൻഗണന നൽകാൻ കേരളം തയാറായിരുന്നു. ഇന്നത്തെ ബജറ്റിനെ താൽപര്യപൂർവം ഉറ്റുനോക്കുകയാണ് ഗൾഫിലെ സാധാരണ പ്രവാസികൾ.

തൊഴിൽപരമായ അനിശ്ചിതത്വവും തിരിച്ചൊഴുക്കും തുടരവെ, പ്രവാസി സമൂഹം കേരള ബജറ്റിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ആകർഷകമായ പുനരധിവാസ പദ്ധതി, കുറഞ്ഞ പലിശയിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള ധനസഹായം, മെച്ചപ്പെട്ട ഇൻഷുറൻസ് പദ്ധതി, തിരിച്ചെത്തിയവരിൽ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തിയുള്ള സംരംഭങ്ങൾ ഉൾപ്പെടെ പ്രവാസലോകം പല നിർദേശങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്.

90 കോടിയാണ് കഴിഞ്ഞ ബജറ്റിൽ മന്ത്രി ഡോ. തോമസ് െഎസക് പ്രവാസികൾക്കായി നീക്കിവെച്ചത്. പുനരധിവാസവുമായി ബന്ധപ്പെട്ട സാന്ത്വനം പദ്ധതിക്കാണ് ഇതിൽ 27 കോടിയും നീക്കിവെച്ചു. പ്രവാസിക്ഷേമ നിധിക്ക് 9 കോടിയും വകയിരുത്തി.

ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ 18 കോടി മാറ്റിവച്ച നടപടി വലിയ സ്വീകാര്യത നേടിയിരുന്നു. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് 2 കോടിയും പ്രവാസി ജോബ് പോർട്ടലിന് ഒരു കോടിയും നൈപുണ്യവികസനത്തിന് രണ്ടുകോടിയുമാണ് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചിരുന്നത്. ഇടതു സർക്കാർ ആവിഷ്കരിച്ച ലോക കേരള സഭക്ക് 12 കോടിയെന്ന ഉയർന്ന തുക നീക്കിവെച്ചത് വ്യാപക വിമർശനത്തിനും ഇടയാക്കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പു വർഷത്തിലെ ബജറ്റ് തങ്ങളെ കൈവിടില്ലെന്നു തന്നെയാണ് പ്രവാസലോകത്തിെൻറ പ്രതീക്ഷ

]]>
പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് നാളെ https://malayalees.ch/ldf-governments-final-budget-on-january-15/ Thu, 14 Jan 2021 04:09:46 +0000 https://malayalees.ch/?p=38569 പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ജനങ്ങളുടെ കയ്യടി പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അണിയറയിൽ ഒരുക്കുന്നത്. സാധാരണക്കാരെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നതാകും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാരിന്‍റെ കണക്കുകൂട്ടലുകൾ വ്യക്തമാക്കുന്ന ബജറ്റ് .

കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകർഷണം. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികൾക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽ പോയ സ്വദേശികൾക്കു പകരം തൊഴിൽ കണ്ടെത്തുന്നതിനുമുള്ള സമഗ്ര പാക്കേജ്. തകർന്നടിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സമഗ്ര പാക്കേജ്. ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിപുലമായ ക്യാംപെയ്ൻ.സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് തുടരാനിടയുള്ളതിനാൽ കുട്ടികൾക്കു സൗജന്യ ഇന്‍റര്‍നെറ്റ് കുറ്റമറ്റ ഇ-ഗവേണൻസ്. ഭൂമിയുടെ ന്യായവില, ഒറ്റത്തവണ റോഡ് നികുതി, വെള്ളക്കരം, ഇന്ധനനികുതി, കെട്ടിടനികുതി തുടങ്ങിയവയിൽ വർധന ഒഴിവാക്കുമെന്നാണു സൂചന. ഇങ്ങനെ ജനങ്ങളെ സ്വാധീനിക്കാനാനുള്ള കണക്കുപുസ്തകമാകും നാളെ ഐസക് നിയമസഭയിൽ തുറക്കുക.

കോവിഡ് കാരണം ഏറ്റവും തിരിച്ചടി നേരിട്ട സിനിമാമേഖലയെ രക്ഷിക്കാൻ വിനോദനികുതി, വൈദ്യുതി നിരക്കുകളിലെ ഇളവിന്‍റെ കാലാവധി നീട്ടിയേക്കും. കേരളത്തെ എജ്യുക്കേഷൻ ഡെസ്റ്റിനേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ഉന്നത വിദ്യഭ്യാസ മോഖലയിൽ പ്രഖ്യാപിച്ചേക്കും. കെ.എസ്.ആർ.ടി.സിയിൽ വി.ആർ.എസ്, കെ-സ്വിഫ്റ്റ് പദ്ധതികൾ നടപ്പാക്കാനും പുതിയ ബസുകൾ വാങ്ങുന്നതിനുമുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്. വിഴിഞ്ഞം, കോവളം-ബേക്കൽ, ഉൾനാടൻ ജലപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, ലൈറ്റ് മെട്രോ, ശബരിമല വിമാനത്താവളം, വാട്ടർ മെട്രോ തുടങ്ങിയ വൻകിട പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയെ സഹായിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഐസക്കിന്‍റെ കണക്കൂകൂട്ടലുകളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

]]>