Bsc Nursing – malayalees.ch https://malayalees.ch Malayalam Online News Portal Mon, 02 Aug 2021 08:45:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bsc Nursing – malayalees.ch https://malayalees.ch 32 32 ബി.എസ്.സി. നഴ്സിംഗ് പരീക്ഷാ നടത്തിപ്പിൽ ആശങ്കയറിയിച്ച് വിദ്യാർഥികൾ https://malayalees.ch/bsc-nursing-students-in-dilemma/ Mon, 02 Aug 2021 08:45:11 +0000 https://malayalees.ch/?p=47540 ബി.എസ്.സി. നഴ്സിംഗ് പരീക്ഷാ നടത്തിപ്പിൽ ആശങ്ക പങ്കുവച്ച് വിദ്യാർഥികൾ. പി.പി.ഇ. കിറ്റ് ധരിച്ച് പരീക്ഷാ എഴുതണമെന്ന അധികൃതരുടെ നിർദേശത്തിൽ വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചു. പരീക്ഷ എഴുതേണ്ട പകുതിയോളം വിദ്യാർഥികൾ ക്വാറന്റൈനിൽ ആണെന്ന് വിദ്യാർഥികൾ അറിയിച്ചു. കൊവിഡ് ബാധിതരായവരും ക്വാറന്റൈനിൽ കഴിയുന്നവരും ഒരേ ഹോസ്റ്റലിലാണ് താമസം.

ബുധനാഴ്ച നടത്താനിരിക്കുന്ന ബി.എസ്.സി. നഴ്സിംഗ് പരീക്ഷ സാഹചര്യം മനസിലാക്കി മാറ്റി വെക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ പരീക്ഷ മാറ്റുന്നത് പരിഗണനയിലില്ലെന്നാണ് കേരള ഹെൽത്ത് യൂണിവേഴ്സിറ്റി അറിയിച്ചത്.

]]>
എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ പരീക്ഷ നീളുന്നതിൽ പ്രതിഷേധം https://malayalees.ch/mg-university-bsc-nursing-final-year-exam-protest/ Tue, 25 May 2021 05:12:51 +0000 https://malayalees.ch/?p=44572 കേരള ആരോഗ്യ സർവകലാശാല ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ പരീക്ഷ ഉടൻ നടത്തുകയോ ഫലം പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയതിന് പിന്നാലെ എം.ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്ത്. ആരോഗ്യ സർവകലാശാല അവസാന വർഷത്തിലെ നാലിൽ ഒരു പരീക്ഷ നടത്തിയെങ്കിലും എം.ജിയിൽ ഒന്നുപോലും നടന്നിട്ടില്ല. 2020 ആഗസ്ത് മാസം കോഴ്സ് പൂർത്തിയാക്കണ്ട വിദ്യാർത്ഥികലാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്.

പലകുറി യൂണിവേഴ്സിറ്റിയെ സമീപിച്ചെങ്കിലും കോവിഡ് കാരണം പൂർത്തീകരിക്കാത്ത പ്രാക്ടിക്കൽ പൂർത്തീകരിക്കാനും ശേഷം പരീക്ഷ നടത്താം എന്നും ആയിരുന്നു മറുപടി. ഒടുവിൽ കോവിഡിന് ഇടയിലും വിദ്യാർത്ഥികൾ പ്രാക്ടിക്കൽ പൂർത്തീകരിക്കുകയും കോവിഡ് ഡ്യൂട്ടി, വാക്‌സിനേഷൻ ഡ്യൂട്ടി , സർവെല്ലിയൻസ് ഡ്യൂട്ടി നിർവഹിക്കുകയും ചെയ്തു. ശേഷം ഏപ്രിൽ 30 ലേക്ക് യൂണിവേഴ്സിറ്റി പരീക്ഷ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ ഗവർണറുടെ ഇടപെടൽ മൂലം അത് മാറ്റിവയ്ക്കുകയും പിന്നീട് ലോക്‌ഡൌൺ പ്രഖ്യാപിക്കുകയുമായിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു. കോവിഡ് മൂലമാണ് പരീക്ഷ നീണ്ടുപോകുന്നതെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വാദം.

ഓഫ്‌ലൈൻ ആയി പരീക്ഷ നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയാത്തതിനാൽ, ഓൺലൈൻ ആയി തിയറി പരീക്ഷകൾ നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. കേരളത്തിലെ സർവകലാശാലകൾ നിലവിൽ ഓൺലൈൻ പരീക്ഷ നടത്തുന്നുണ്ട്. പ്രാക്ടിക്കൽ പരീക്ഷകൾ OSCE(Objective Structured Clinical Examination) നടത്താവുന്നതാണ്, നിലവിൽ ഈ OSCE രീതി യൂണിവേഴ്സിറ്റി സപ്ലിമെന്‍ററി പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾക് വേണ്ടി അവലംബിച്ചതും ആണ്.

]]>