British Prime Minister – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Oct 2022 04:14:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png British Prime Minister – malayalees.ch https://malayalees.ch 32 32 ആസൂത്രണത്തിന് കൂടുതല്‍ സമയം വേണം; ഋഷി സുനക് സാമ്പത്തിക നയപ്രഖ്യാപനം മൂന്നാഴ്ച നീട്ടി https://malayalees.ch/rishi-sunak-extended-economic-policy-announcement/ Thu, 27 Oct 2022 04:14:03 +0000 https://malayalees.ch/?p=70270 അന്താരാഷ്ട്ര വിപണിയില്‍ ബ്രിട്ടന്റെ പ്രതാപം പുനസ്ഥാപിക്കുക എന്ന ദൗത്യവുമായി ഭരണത്തിലേറിയ ഋഷി സുനക് സര്‍ക്കാരിന്റെ സാമ്പത്തിക നയപ്രഖ്യാപനം നീട്ടിവച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടനെ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള നയപ്രഖ്യാനം അടക്കമുള്ളവ ഉള്‍പ്പെട്ട പ്രഖ്യാപനം മൂന്നാഴ്ചത്തേക്കാണ് നീട്ടിവച്ചിരിക്കുന്നത്. നവംബര്‍ 17നാകും ഋഷി സുനക് സര്‍ക്കാര്‍ നയപ്രഖ്യാപനം നടത്തുക. പൂര്‍ണ ബജറ്റിന് തുല്യമായ സാമ്പത്തിക നയപ്രഖ്യാപനമാണ് 17ന് ഉണ്ടാകുകയെന്ന് ബ്രിട്ടീഷ് ധനമന്ത്രി ജെറമി ഹണ്ട് പറഞ്ഞു

ഈ ഘട്ടത്തിലെ നയപ്രഖ്യാപനം ബ്രിട്ടന് അതീവ നിര്‍ണായകമായിരിക്കുന്ന പശ്ചാത്തലത്തില്‍ മതിയായ സമയമെടുത്ത് നയം രൂപീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പ്രധാനമന്ത്രിയായ ശേഷമുള്ള തന്റെ പ്രസംഗത്തില്‍ ഋഷി സുനകും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നവംബര്‍ മൂന്നിനാണ് ബ്രിട്ടന്റെ ദേശീയ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതിയ പലിശ നിരക്കുകള്‍ പ്രഖ്യാപിക്കുക. ഇത് കൂടി കണക്കിലെടുത്തുകൊണ്ടാകും

193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയാണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.

]]>
ബ്രിട്ടനെ നയിക്കാന്‍ ഋഷി സുനക്; പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു https://malayalees.ch/rishi-sunak-became-new-prime-minister-of-britain/ Tue, 25 Oct 2022 12:00:48 +0000 https://malayalees.ch/?p=70182 ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഔദ്യോഗികമായി സ്ഥാനമേറ്റു. പ്രോട്ടോക്കോള്‍ അനുസരിച്ച് ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയില്‍ ചുമതലയേറ്റത്. ബ്രിട്ടന്റെ 57ാമത് പ്രധാനമന്ത്രിയാണ് സുനക്.

സാമ്പത്തിക മേഖലയിലെ പിഴവുകള്‍ പരിഹരിക്കുമെന്ന് ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പറഞ്ഞു. മികച്ച വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത, രാജ്യസുരക്ഷ, തൊഴിലവസരം എന്നിവ ഉറപ്പാക്കും. രാവും പകലും തന്റെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അഭിസംബോധനയില്‍ ഋഷി സുനക് വ്യക്തമാക്കി.

193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയാണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.

]]>
‘നിന്നില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’; ഋഷി സുനകിന്റെ വിജയത്തില്‍ പ്രതികരിച്ച് നാരായണ മൂര്‍ത്തി https://malayalees.ch/narayana-murthys-first-reaction-in-rishi-sunaks-victory/ Tue, 25 Oct 2022 07:29:58 +0000 https://malayalees.ch/?p=70179 ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന് ആശംസകളുമായി ഇന്‍ഫോസിസ് സഹസ്ഥാപനകനും ഭാര്യാ പിതാവുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ‘അവന്റെ വിജയത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു’വെന്നും നാരായണ മൂര്‍ത്തി ആദ്യ പ്രതികരണത്തില്‍ പറഞ്ഞു.

‘റിഷിക്ക് അഭിനന്ദനങ്ങള്‍. ഞങ്ങള്‍ അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നു. യുകെയിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം തന്റെ പരമാവധി ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’. നാരായണ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ഫാര്‍മസിസ്റ്റായ അമ്മയുടെയും ഡോക്ടറായ അച്ഛന്റെയും മകനായി ജനിച്ച ഋഷി സുനക് ഇംഗ്ലണ്ടിലെ വിന്‍ചെസ്റ്ററിലും ഓക്‌സ്‌ഫോര്‍ഡിലും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് എംബിഎ ചെയ്യുമ്പോഴാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെ കണ്ടുമുട്ടുന്നതും ജീവിതസഖിയാക്കുന്നതും.

193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയാണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.

]]>
ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേൽക്കും https://malayalees.ch/rishi-sunak-british-prime-minister/ Tue, 25 Oct 2022 04:18:15 +0000 https://malayalees.ch/?p=70147 ഇന്ത്യൻ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേൽക്കും. ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുന്നത് ഇതാദ്യമായാണ്. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുൻ പ്രതിരോധ മന്ത്രി പെന്നി മോർഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോർഡന്റ് നേടിയത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മൽസരത്തിൽ നിന്നു നേരത്തെ പിന്മാറിയിരുന്നു. 

ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ നാരായണമൂർത്തിയുടെ മരുമകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ൽ ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.

പഞ്ചാബിൽ വേരുകളുള്ള ഇന്ത്യൻ ഡോക്ടറുടെ മകനായി 1980ൽ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്. 2015ൽ യോർക്ക്ഷയറിലെ റിച്ച്‌മോണ്ടിൽനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ വിവാഹം കഴിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ് രാജിവച്ചൊഴിഞ്ഞതോടെ ചരിത്രനിമിഷമാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ബ്രിട്ടണിലുണ്ടായത്. ഈ വർഷമാദ്യം നടന്ന നേതൃമത്സരത്തിൽ വെസ്റ്റ്മിൻസ്റ്ററിലെ കൺസർവേറ്റീവ് നിയമനിർമ്മാതാക്കൾക്കിടയിൽ ബ്രിട്ടനിലെ മുൻ ധനമന്ത്രിയും പുതിയ പ്രധാനമന്ത്രിയുമാകുന്ന ഋഷി സുനക് ഏറ്റവും ജനപ്രീതിയാർജ്ജിച്ച സ്ഥാനാർത്ഥിയായിരുന്നു.

എന്നാൽ അന്തിമ തീരുമാനമെടുത്ത 170,000 പാർട്ടി അംഗങ്ങൾ ഉൾപ്പെട്ട വോട്ടെടുപ്പിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഒരു വെളുത്ത വർഗക്കാരി തന്നെ പ്രധാനമന്ത്രിയാകണമെന്ന കടുംപിടുത്തം ഇതിന് പിന്നിലുണ്ടെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇപ്പോൾ 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തിയിരിക്കുകയാണ്.

]]>
ശമ്പളം ഒന്നിനും തികയുന്നില്ല; രാജി വയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി https://malayalees.ch/british-prime-minister-boris-johnson-plans-to-resign-as-he-cant-survive-on-150k-salary/ Wed, 21 Oct 2020 13:24:52 +0000 https://malayalees.ch/?p=33667 കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല, കുടുംബത്തിന്റെ നിത്യച്ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ പോലും. ഇതില്‍ ഭേദം ജോലി രാജി വയ്ക്കുകയാണ് നല്ലത്. പറയുന്നത് കേട്ടിട്ട് നമ്മളെപ്പോലെ ഏതെങ്കിലും സാധാരണക്കാരനാണെന്ന് കരുതിയോ? എന്നാല്‍ ഇവരാരുമല്ല ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഈ പ്രാരാബ്ദക്കാരന്‍.

ശമ്പളം ഒന്നിനും തികയാത്തതുകൊണ്ട് ആറു മാസത്തിനകം രാജി വയ്ക്കുമെന്നാണ് സൂചന. വലിയ കുടുംബത്തിന്റെ നാഥനാണ് ബോറിസ് ജോണ്‍സണ്‍. ആറ് മക്കളാണ് ബോറിസ് ജോണ്‍സണുള്ളത്. എല്ലാവരും അദ്ദേഹത്തിന്റെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇതിനു പുറമെ മുന്‍ഭാര്യ മറീന വീലറുമായുള്ള വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുകയും അദ്ദേഹത്തിന് നല്‍കേണ്ടതായി വന്നിട്ടുണ്ട്. ഇതെല്ലാമാണ് ബോറിസ് ജോണ്‍സന്റെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

നിലവില്‍ 1,50,402 ബ്രിട്ടീഷ് പൗണ്ട്, അതായത് ഏകദേശം ഒന്നര കോടി രൂപയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒരു വര്‍ഷത്തെ ശമ്പളമെന്ന് ഡെയ്‍ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ബോറിസ് ജോണ്‍സണ്‍ ടെലിഗ്രാഫില്‍ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നു. പ്രധാനമന്ത്രി പദത്തില്‍ എത്തിയതോടെ വരുമാനം പകുതിയായി കുറഞ്ഞതാണ് രാജി വയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

]]>