Britian – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jan 2021 11:32:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Britian – malayalees.ch https://malayalees.ch 32 32 ”കോവിഡിനെ അതിജീവിക്കാൻ ഇന്ത്യയും ബ്രിട്ടനും ഒന്നിച്ച് പോരാടുകയാണ്”; റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി https://malayalees.ch/uk-pm-boris-johnson-greets-india-on-r-day-says-working-together-to-eliminate-covid/ Tue, 26 Jan 2021 11:32:13 +0000 https://malayalees.ch/?p=39161 മനുഷ്യരെ കോവിഡ് മഹാമാരിയിൽ നിന്നും കരകയറ്റാൻ ഇന്ത്യയും ബ്രിട്ടനും കൈകോർത്ത് പരിശ്രമിക്കുകയാണെന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യക്ക് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ എഴുപത്തിയൊന്നാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ബോറിസ് ജോൺസൺ ആയിരുന്നു വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടത്. എന്നാൽ ബ്രിട്ടനിൽ അതിവേഗ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വമേധയാ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു.

”എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഈ സുപ്രധാന ദിനത്തിൽ നിങ്ങളോടൊപ്പം ചേരാൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാൽ കോവിഡിനെതിരായ നമ്മളുടെ ഒറ്റക്കെട്ടായ പോരാട്ടം എന്നെ ലണ്ടനിൽ തന്നെ തടഞ്ഞു നിർത്തി. ” ബോറിസ് ജോൺസൺ പറഞ്ഞു

]]>
റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയുടെ വിശിഷ്ടാഥിതി ബ്രിട്ടീഷ് പ്രധാനമന്ത്രി https://malayalees.ch/boris-johnson-to-be-republic-day-chief-guest/ Thu, 17 Dec 2020 04:19:53 +0000 https://malayalees.ch/?p=37065 ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി എത്തും. ഇന്ത്യയുടെ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്ഥിരീകരിച്ചു. ബ്രെക്സിറ്റിന് ശേഷമുള്ള ഇന്ത്യ യു.കെ ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ ചുവടുവെപ്പുകൾക്കുള്ള തുടക്കമാകും ബോറിസ് ജോൺസന്റെ റിപ്പബ്ലിക്ക് ദിന സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ നവംബർ 27നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണത്തിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റിപ്പബ്ലിക്ക് ദിനത്തിനായി ക്ഷണിച്ചത്. സ്വാതന്ത്ര ദിനത്തിലെന്ന പോലെത്തന്നെ റിപ്പബ്ലിക്ക് ദിനത്തിലും ആഘോഷപരിപാടികൾ ലഘൂകരിക്കുമെങ്കിലും നയതന്ത്ര നടപടികളും ക്ഷണങ്ങളുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത വർഷം ബ്രിട്ടൻ ആഥിതേയരാകുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെ ബോറിസ് ജോൺസൻ ക്ഷണിച്ചിട്ടുണ്ട്.

ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുന്നത്. 1993ൽ ജോൺ മേജറായിരുന്നു റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യ സന്ദർശിച്ച അവസാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി.

]]>