BRICS – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Aug 2023 05:23:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BRICS – malayalees.ch https://malayalees.ch 32 32 ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് https://malayalees.ch/narendra-modi-to-visit-south-africa/ Sat, 19 Aug 2023 05:23:45 +0000 https://malayalees.ch/?p=86430 ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 -ാം ബ്രിക്‌സ് ഉച്ചകോടി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

2019ന് ശേഷമുള്ള നേരിട്ടുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ബ്രിക്സ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയാണ് ഉച്ചകോടിയിലെ അജണ്ട. ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ബ്രിക്സ് ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ജോഹന്നാസ്ബർഗിൽവെച്ച് വിവിധ രാഷ്ട്രതലവൻമാരുയുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളും പ്രധാനമന്ത്രിയ്ക്ക് ഉണ്ടാകും.

ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ശേഷം ഗ്രീസും പ്രധാനമന്ത്രി സന്ദർശിക്കും. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് ഗ്രീസ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി 25നാണ് ഗ്രീസിൽ ഔദ്യോഗിക സന്ദർശനത്തിനായ് എത്തുക. 40 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ചയാവും. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായും ഗ്രീസിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

]]>
കോവിഡ് വാക്‌സിൻ വികസിപ്പിക്കാൻ ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ച് ശ്രമിക്കണം: വ്ലാദ്മിർ പുടിൻ https://malayalees.ch/brics-putin-hints-at-sputnik-v-production-in-india/ Wed, 18 Nov 2020 09:50:13 +0000 https://malayalees.ch/?p=35311 കോവിഡ് വാക്സിൻ വികസിപ്പിക്കാൻ ബ്രിക്സ് രാജ്യങ്ങൾ കൂട്ടായി ശ്രമിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യയും ചൈനയും സാധിക്കുമെങ്കിൽ സ്പുട്നിക് 5 വികസിപ്പിക്കണമെന്നും പുടിൻ പറഞ്ഞു. സൗത്ത് ആഫ്രിക്കൻ സുഹൃത്തുക്കളുമായി ചേർന്ന് രണ്ട് വർഷം മുമ്പ് ആസൂത്രണം ചെയ്ത ബ്രിക്സ് വാക്‌സിനുകളുടെ ഗവേഷണ കേന്ദ്രം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ കോൺഫെറൻസ് വഴി പന്ത്രണ്ടാമത് ബ്രിക്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിൻങ്, ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൾസനാരോ, സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് സിരിൽ റമഫോസ തുടങ്ങിയവർ സമ്മിറ്റിൽ പങ്കെടുത്തു.

ബ്രസീലിലും ഇന്ത്യയിലും സ്പുട്നിക് 5ന്റെ ക്ലിനിക്കൽ പരീക്ഷണം നടത്താനും, ഇന്ത്യയുടേയും ചൈനയുടെയും ഫർമസ്യൂട്ടിക്കൽ കമ്പനികളുമായി ചേർന്ന് വാക്‌സിൻ നിർമാണം ആരംഭിക്കാനുമുള്ള നീക്കങ്ങൾ റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (RDIF) ഇതിനോടകം നടത്തിക്കഴിഞ്ഞു. റഷ്യയിലെ ഗാമലെയ റിസർച്ച് ഇൻസ്റ്റിറ്റുട്ടിൽ നിർമിച്ച സ്പുട്നിക് 5 ലോകത്ത് രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യത്തെ കോറോണവൈറസ് വാക്‌സിനാണ്. ഇതിന്റെ അന്താരാഷ്‌ട്ര തലത്തിലെ നിർമാണം, പ്രൊമോഷന് ആവശ്യമായ നിക്ഷേപണം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് RDIF ആണ്. വൈറസിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട് സ്പുട്നിക് 5 എന്ന് പുടിൻ മുന്നേ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച്ച റഷ്യ നടത്തിയ ഇടക്കാല പഠന റിപ്പോർട്ട് പ്രകാരം, കോറോണയെ പ്രതിരോധിക്കുന്നതിൽ ഈ വാക്‌സിൻ 92 ശതമാനവും വിജയകരമാണ്.

]]>