bribe – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Mar 2022 13:12:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bribe – malayalees.ch https://malayalees.ch 32 32 അഴിമതിയാരോപണം; 2 സിജിഎസ്ടി ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു https://malayalees.ch/cbi-arrests-two-cgst-officers-in-port-blair-for-accepting-bribe/ Wed, 09 Mar 2022 13:12:42 +0000 https://malayalees.ch/?p=58287 ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലെ സിജിഎസ്ടിയിൽ ജോലി ചെയ്യുന്ന ഒരു സൂപ്രണ്ടും ഇൻസ്പെക്ടറും കൈക്കൂലി കേസിൽ അറസ്റ്റിലായതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. പരാതിക്കാരിൽ നിന്ന് 9.33 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. രണ്ട് ഉദ്യോഗസ്ഥരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സിബിഐ കൂട്ടിച്ചേർത്തു.

സിജിഎസ്ടി സൂപ്രണ്ട് അതനു കുമാർ ദാസ്, ഇൻസ്പെക്ടർ മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് കുറ്റകരമായ രേഖകളും കണ്ടെടുത്തു. ജിഎസ്ടി രജിസ്ട്രേഷൻ നടപടികൾക്കായി പരാതിക്കാരനിൽ നിന്ന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചർച്ചകൾക്ക് ശേഷം കൈക്കൂലി തുക 15,000 രൂപയായി കുറച്ചു. പിന്നാലെ പരാതിക്കാരൻ സിബിഐക്ക് പരാതി നൽകി. പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിക്കുകയും ചെയ്തു.

ഇൻസ്പെക്ടർ മുഖേന കൈക്കൂലി തുക നൽകാൻ പരാതിക്കാരനോട് സൂപ്രണ്ട് നിർദേശിച്ചു. പരാതിക്കാരിയിൽ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സി.ബി.ഐ രണ്ട് പ്രതികളെയും കുടുക്കിയത്. സംഭവസ്ഥലത്ത് നിന്ന് സൂപ്രണ്ടിനെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ട് പ്രതികളെയും പോർട്ട് ബ്ലെയറിലെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

]]>
5000 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐക്ക് രണ്ട് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി https://malayalees.ch/kerala-police-bribe-court-order-news/ Sat, 27 Feb 2021 12:07:44 +0000 https://malayalees.ch/?p=40824 5,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശാന്തൻപാറ സ്റ്റേഷനിലെ എ.എസ്.ഐ, എം.വി.ജോയിക്ക് രണ്ടു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. അടിപിടി കേസിലെ പ്രതിയായ ഇടുക്കി സ്വദേശി രാജൻ്റെ കൈയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. ഒരു അടിപിടികേസില്‍ നിന്നും രാജനെ ഒഴിവാക്കുവാനാണ് എ.എസ്.ഐ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി, പി.ടി. കൃഷ്ണൻകുട്ടിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ രാജ്മോഹൻ ആര്‍. പിള്ള ഹാജരായി.

]]>
കെ.എം ഷാജിക്കെതിരായ കേസ്: അന്വേഷണ സംഘം സ്കൂളിലെത്തി തെളിവെടുത്തു https://malayalees.ch/investigation-team-reached-school-in-k-m-shaji-case/ Tue, 26 May 2020 11:59:56 +0000 https://malayalees.ch/?p=26087 വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു.

പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ കെ.എം ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ എത്തി അന്വേഷണ സംഘം തെളിവെടുത്തു. വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി വി.മധുസൂധനന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘം അഴീക്കോട് സ്കൂളിലെത്തിയത്. സ്കൂള്‍ ഓഫീസില്‍ പരിശോധന നടത്തിയ സംഘം വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. അന്വഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി പറഞ്ഞു. കോഴ നല്‍കിയെന്ന് പറയുന്ന കാലഘട്ടത്തില്‍ സ്കൂള്‍ മാനേജരായിരുന്ന ആളെയും കേസില്‍ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

സി.പി.എം പ്രാദേശിക നേതാവും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കുടുവന്‍ പത്മനാഭന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്. സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു പരാതി. കേസില്‍ പരാതിക്കാരന്‍റെയും ലീഗ് പ്രാദേശിക നേതാവിന്‍റെയും മൊഴി കഴിഞ്ഞ ദിവസം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

]]>