Brazil – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Oct 2023 05:12:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Brazil – malayalees.ch https://malayalees.ch 32 32 ‘സ്വാഗതം മകളേ, നീ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’; നെയ്മറിനും കാമുകിക്കും പെൺകുഞ്ഞ് പിറന്നു https://malayalees.ch/neymar-his-girlfriend-bruna-biancardi-blessed-with-a-baby-girl/ Sat, 07 Oct 2023 05:12:02 +0000 https://malayalees.ch/?p=89029 ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു. ഇരുവരും ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്നുവെന്ന സന്തോഷ വാർത്ത പങ്കുവെച്ചത്.

‘ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ വന്നു, സ്വാഗതം മകളേ!, നീ ഇതിനോടകം തന്നെ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’.- നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ബ്രൂണയും നെയ്നമറുമൊത്തുള്ള ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് സൂപ്പര്‍താരം നെയ്മര്‍ തന്‍റെ കാമുകി ബ്രൂണ ഗര്‍ഭിണിയാണെന്ന വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും മോഡലുമാണ് ബ്രൂണ ബിയന്‍കാര്‍ഡി.

അതേസമയം നെയ്മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന ഡാന്‍റാസില്‍ നെയ്മര്‍ക്ക് 12 വയസുള്ള മകനുണ്ട്. ഡേവി ലൂക്കയെന്നാണ് മകന്‍റെ പേര്.

]]>
അവസാനം നിമിഷം വരെ നീണ്ട ആവേശം; പെറുവിനെ തോൽപ്പിച്ച് ബ്രസീൽ https://malayalees.ch/brazil-beat-peru-in-90th-minute-goal/ Wed, 13 Sep 2023 07:38:51 +0000 https://malayalees.ch/?p=87677 സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൻ്റെ 90-ാം മിനിറ്റിൽ പെറുവിനെ തോൽപ്പിച്ച് ബ്രസീൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ഗോളിനാണ് ബ്രസീൽ പെറുവിനെ തോൽപ്പിച്ചത്. രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീൽ ആണ് യോ​ഗ്യതാ റൗണ്ട് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാമതുള്ളത്. ലോകചാമ്പ്യന്മാരായ അർജന്റീനയാണ് രണ്ടാമത്.(Brazil beat peru in 90th minute goal)

മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീലിനായിരുന്നു മുൻതൂക്കം. നെയ്മറും റിച്ചാർലിസണും കാസിമെറോയും വിനീഷ്യസ് ജൂനിയറും കളം നിറഞ്ഞു. രണ്ടാം പകുതിയുടെ തുട‌ക്കം ഇരുടീമുകളും ആക്രമണവുമായി മുന്നേറി. മത്സരത്തിലുടനീളം ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ പെറുവിന് കഴിഞ്ഞു. എങ്കിലും മുന്നേറ്റ നിര ഉണർന്ന് കളിക്കാതിരുന്നത് പെറുവിന്റെ അട്ടിമറി മോഹങ്ങൾക്ക് തിരിച്ചടിയായി.

ഒടുവിൽ 90-ാം മിനിറ്റിൽ നെയ്മറിന്റെ കോർണർ കിക്ക് തകര്‍പ്പൻ ഹെഡററിലൂടെ മാർക്കിഞ്ഞോസ് വലയിലെത്തിച്ചു. അഞ്ച് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിൽ പെറുവിന് സമനില ​​ഗോൾ കണ്ടെത്താനായില്ല. ബ്രസീൽ ഒരു ​ഗോളിന്റെ ജയം ആഘോഷിച്ചു.

]]>
യുഎസിൽ തുടരാൻ അനുമതി തേടി ബ്രസീൽ മുൻ പ്രസിഡന്റ് https://malayalees.ch/probed-in-brazil-bolsonaro-seeks-six-more-months-in-us/ Tue, 31 Jan 2023 04:17:17 +0000 https://malayalees.ch/?p=75353 അമേരിക്കയിൽ തുടരാൻ അനുമതി തേടി ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ആറ് മാസത്തേക്ക് കൂടി വിസ അനുവദിക്കണമെന്നാണ് ആവശ്യം. സ്വന്തം നാട്ടിൽ അന്വേഷണം നേരിടുന്നതിനിടെ ഡിസംബർ അവസാനത്തോടെയാണ് ബോൾസോനാരോ ഫ്ലോറിഡയിൽ എത്തിയത്.

https://likevertising.com/r/p.html?f=igvsiv&e=1333113413099

സ്ഥാനം ഒഴിഞ്ഞ ബോൾസോനാരോ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സ്ഥാനാരോഹണത്തിന് മുമ്പ് ഫ്ലോറിഡയിൽ എത്തി. ലോകനേതാക്കളെ സന്ദർശിക്കുന്നതിനുള്ള വിസയിലാണ് അമേരിക്കയിൽ എത്തിയത്. വിസയുടെ കാലാവധി ഇന്ന് അവസാനിക്കും.

ലുലയുടെ വിജയം അംഗീകരിക്കാൻ വിസമ്മതിച്ച ബോൾസോനാരോയുടെ അനുയായികൾ ജനുവരി 8 ന് തലസ്ഥാനമായ ബ്രസീലിയയിൽ നടത്തിയ കലാപത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ ബ്രസീലിന്റെ ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായത്തെക്കുറിച്ച് സംശയം ജനിപ്പിക്കാൻ ശ്രമിച്ച ബോൾസോനാരോയ്‌ക്കെതിരെയും പുതിയ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

പുതിയ സർക്കാരിനെ അട്ടിമറിക്കാൻ ആയിരക്കണക്കിന് ബോൾസോനാരോ അനുകൂലികൾ ബ്രസീലിയയിലെ പ്രസിഡന്റിന്റെ കൊട്ടാരം, കോൺഗ്രസ്, സുപ്രീം കോടതി കെട്ടിടങ്ങൾ ആക്രമിച്ചിരുന്നു. ബോൾസോനാരോയുടെ അവസാനത്തെ നീതിന്യായ മന്ത്രി ആൻഡേഴ്സൺ ടോറസും കലാപത്തിനിടെ അമേരിക്ക സന്ദർശിച്ചിരുന്നു. എന്നാൽ മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു.

ബോൾസോനാരോയുടെ അപേക്ഷയെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചിട്ടില്ല. യുഎസ് നിയമപ്രകാരം വിസ രേഖകൾ രഹസ്യമാണ്.

]]>
ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം; ലുലയ്ക്ക് കത്തയച്ച് ഷി ജിന്‍പിങ് https://malayalees.ch/brazils-new-president-lula-gets-letter-from-chinas-xi-jinping/ Tue, 03 Jan 2023 10:40:46 +0000 https://malayalees.ch/?p=73849 ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കത്തയച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഇടതുനേതാവായ ലുലയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു കത്ത്. തനിക്ക് ചൈനീസ് പ്രസിഡന്റില്‍ നിന്ന് കത്ത് ലഭിച്ചതായി ലുല സ്ഥിരീകരിച്ചിട്ടുണ്ട്. (Brazil’s New President Lula Gets Letter From China’s Xi Jinping)

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സന്നദ്ധത ചൈനീസ് പ്രസിഡന്റ് പ്രകടിപ്പിച്ചതായി ലുല പറഞ്ഞു. നിലവില്‍ ബ്രസീലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നത് തങ്ങളുടേയും ആഗ്രഹമാണെന്ന് ലുല പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൈര്‍ ബോള്‍സൊനാരോയെ മുട്ടുകുത്തിച്ചാണ് ലുല വീണ്ടും ബ്രസീലിന്റെ അധികാരം പിടിച്ചത്. 1990 ന് ശേഷം ഇതാദ്യമായണ് ഒരു സിറ്റിംഗ് പ്രസിഡന്റ് വീണ്ടും തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തില്‍ നിന്ന് പുറത്താകുന്നത്. 2003 മുതല്‍ 2010 വരെ ലുല ബ്രസീലിന്റെ ഭരണാധികാരിയായിരുന്നു. അന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചും നടപ്പാക്കിയും ദശലക്ഷക്കണക്കിന് പേരെയാണ് പട്ടിണിയില്‍ നിന്ന് ലുല കരകയറ്റിയത്. താന്‍ അധികാരത്തിലേക്ക് തിരച്ച് വരുന്നതോടെ അത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ലുല പ്രഖ്യാപിച്ചു. ഒപ്പം ആമസോണ്‍ വനനശീകരണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കാലാവസ്ഥാ വിഷയങ്ങളില്‍ ലോകത്തെ നയിക്കാന്‍ തക്ക ശക്തിയായി ബ്രസീലിനെ വളര്‍ത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

]]>
ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം https://malayalees.ch/brazil-declares-three-day-mourning/ Fri, 30 Dec 2022 04:02:58 +0000 https://malayalees.ch/?p=73625 ഫുട്‌ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ജെയർ ബോൾസനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്ന് അദ്ദേഹം കുറിച്ചു.

പെലെയെ പോലൊരു കളിക്കാരൻ ലോകത്ത് തന്നെയില്ലെന്ന് നിയുക്ത ബ്രീസിൽ പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. ‘അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പർ താരം ഉണ്ടായിട്ടില്ല. ബ്രസീൽ എന്ന രാജ്യത്തിന്റെ പേര് അദ്ദേഹം ലോകത്തിന് മുന്നിലേക്ക് എത്തിച്ചത് പോലെ മറ്റാർക്കും സാധിച്ചിട്ടില്ല…അദ്ദേഹം കളിക്കുക മാത്രമായിരുന്നില്ല, മൈദാനത്ത് ഒരു പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. നന്ദി പെലെ’- ലുല കുറിച്ചു.

ഇന്ന് പുലർച്ചെയാണ് ഫുട്‌ബോൾ മാന്ത്രികൻ പെലെ വിടവാങ്ങുന്നത്. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ ഏജന്റ് ജോ ഫ്രാഗയാണ് മരണം സ്ഥിരീകരിച്ചത്. മരണം മകളും സ്ഥിരീകരിച്ചു.

]]>
ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് സിദാനെ പരിഗണിക്കുന്നു എന്ന് റിപ്പോർട്ട് https://malayalees.ch/zinedine-zidane-coach-brazil/ Mon, 26 Dec 2022 06:01:26 +0000 https://malayalees.ch/?p=73418 ബ്രസീൽ പുരുഷ ഫുട്ബോൾ ടീം പരിശീലകനായി ഫ്രാൻസിൻ്റെ മുൻ താരവും റയൽ മാഡ്രിഡിൻ്റെ മുൻ പരിശീലകനുമായ സിനദിൻ സിദാനെ പരിഗണിക്കുന്നു എന്ന് റിപ്പോർട്ട്. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു പിന്നാലെ മുൻ പരിശീലകൻ ടിറ്റെ രാജിവച്ചിരുന്നു. ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിൽ സൂപ്പർ പരിശീലകനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

മൗറീഷ്യോ പോച്ചെറ്റിനോ, തോമസ് ടുച്ചൽ, റാഫേൽ ബെനിറ്റസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖർ. കാർലോ ആഞ്ചലോട്ടിയെയും ബ്രസീൽ പരിഗണിക്കുന്നുണ്ടെങ്കിലും റയൽ മാഡ്രിഡ് വിടില്ലെന്ന് ആഞ്ചലോട്ടി അറിയിച്ചിരുന്നു എന്നാണ് സൂചന. കഴിഞ്ഞ വർഷം റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സിദാൻ ഇതുവരെ മറ്റ് പരിശീലക റോളുകൾ ഏറ്റെടുത്തിട്ടില്ല.

]]>
ലോക ചാമ്പ്യന്മാരായിട്ടും അർജന്‍റീനയല്ല മുന്നില്‍; ഫിഫ റാങ്കിങിൽ ‘നമ്പർ 1’ ബ്രസീൽ തന്നെ https://malayalees.ch/fifa-ranking-brazil-ranked-no-1-despite-argentinas-world-cup-win/ Tue, 20 Dec 2022 06:04:46 +0000 https://malayalees.ch/?p=73121 ലോകകപ്പിലെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകജേതാക്കളായെങ്കിലും ഫിഫ റാങ്കിങ്ങിൽ ഒന്നാമത് ബ്രസീൽ തന്നെ. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് അർജന്റീന.

ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും നെതർലൻഡ്‌സ് ആറാം സ്ഥാനത്തുമാണ്.

റാങ്കിങ്ങിൽ വൻ കുതിപ്പുണ്ടാക്കിയ ടീമുകളിലൊന്ന് ക്രൊയേഷ്യയാണ്. 12-ാം സ്ഥാനത്തുണ്ടായിരുന്ന ലൂക്കാ മോഡ്രിച്ചിന്റെ സംഘം അഞ്ചു സ്ഥാനം മുന്നോട്ട് കടന്ന് ഏഴിലെത്തി. ഇത്തവണ ലോകകപ്പ് യോഗ്യത ഇല്ലാതിരുന്ന ഇറ്റലി എട്ടിലെത്തി. പോർച്ചുഗൽ ഒൻപതിൽ മാറ്റമില്ലാതെ തുടരുമ്പോൾ പ്രീക്വാര്‍ട്ടറില്‍ പുറത്തായ സ്‌പെയിനിന് 10ാം സ്ഥാനവുമാണുള്ളത്.

ഈ ലോകകപ്പില്‍ സ്വപ്‌ന കുതിപ്പ് നടത്തി സെമി വരെയെത്തിയ മൊറോക്കോ ആദ്യമായി ലോക റാങ്കിങില്‍ 11ാം സ്ഥാനത്തെത്തി.ബ്രസീലിനെ അട്ടിമറിച്ച കാമറൂൺ പത്ത് സ്ഥാനം മെച്ചപ്പെടുത്തി 33-ാം സ്ഥാനവും സ്വന്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബെൽജിയത്തെ പിന്തള്ളി ബ്രസീൽ റാങ്കിങ്ങിൽ മുന്നിലെത്തുന്നത്. ഇതിനുശേഷം മാസങ്ങളായി പോയിന്റ് പട്ടികയിൽ പുലർത്തുന്ന മേധാവിത്വം ലോകകപ്പിലെ ക്വാർട്ടർ തോൽവിക്കുശേഷവും ബ്രസീൽ തുടരുകയാണ്.

]]>
ആരോഗ്യം നേരുന്നു; ആശുപത്രിയില്‍ തുടരുന്ന പെലെയ്ക്ക് ഖത്തറില്‍ നിന്നും ടീം ബ്രസീലിന്റെ സ്‌നേഹ സന്ദേശം https://malayalees.ch/message-for-pele-from-team-brazil/ Fri, 02 Dec 2022 04:08:13 +0000 https://malayalees.ch/?p=72210 അര്‍ബുദ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആശ്വാസം പകരാന്‍ ലോകകപ്പ് ആവേശം മാത്രം മുഴങ്ങുന്ന ഖത്തറില്‍ നിന്നും ടീം ബ്രസീലിന്റെ സ്‌നേഹ സന്ദേശം. അദ്ദേഹത്തിന് നല്ല ആരോഗ്യമുണ്ടാകാന്‍ എല്ലാവരും ആശംസ നേരുന്നുവെന്ന സന്ദേശമാണ് ബ്രസീല്‍ കോച്ച് ടൈറ്റ് അയച്ചത്. പെലെ ആരോഗ്യത്തോടെ ഇരിക്കണമെന്നതാണ് ടീമിലെ ഓരോരുത്തരുടേയും ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. 

കുടലില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പെലെയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. നീര്‍ക്കെട്ടിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് പെലെയുടെ കുടുംബം പറയുന്നു.

പതിവ് പരിശോധനകള്‍ക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകള്‍ കെലി നാസിമെന്റോ പ്രതികരിച്ചു. സാവോ പോളയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് ഇപ്പോള്‍ പെലെയുള്ളത്. ട്യൂമര്‍ നീക്കം ചെയ്ത ശേഷം പതിവ് പരിശോധനകള്‍ക്കായി അദ്ദേഹം സ്ഥിരമായി ഈ ആശുപത്രിയില്‍ എത്താറുണ്ട്.

]]>
ഇതിഹാസ താരം പെലെ ആശുപത്രിയിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മകൾ https://malayalees.ch/pele-hospitalized-brazil-football/ Thu, 01 Dec 2022 04:08:36 +0000 https://malayalees.ch/?p=72142 ബ്രസീലിൻ്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി നാസിമെൻ്റോ പ്രതികരിച്ചു. 82കാരനായ പെലെയുടെ വൻകുടലിൽ നിന്ന് കഴിഞ്ഞ വർഷം ട്യൂമർ നീക്കം ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം പതിവായി ആശുപത്രിയിൽ പരിശോധനയ്ക്ക് എത്താറുണ്ട്.

]]>
അലിസൺ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് പനി; ബ്രസീലിന് ആശങ്ക https://malayalees.ch/3-brazil-players-flu-fifa-world-cup/ Mon, 28 Nov 2022 10:26:27 +0000 https://malayalees.ch/?p=71995 ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ ആശങ്ക. ഗോൾ കീപ്പർ അലിസൺ ബെക്കർ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് പനി ആയതാണ് ബ്രസീലിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. അലിസണൊപ്പം മധ്യനിര താരം ലൂക്കാസ് പക്കേറ്റ, ഫോർവേഡ് ആൻ്റണി എന്നിവർ പനിയോട് സമാനമായ ലക്ഷണങ്ങൾ ഉള്ളതിനാൽ പരിശീലനത്തിനിറങ്ങിയില്ല. സെർബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ സൂപ്പർ താരം നെയ്‌മറും റൈറ്റ് ബാക്ക് ഡാനിലോയും ഇന്ന് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. നെയ്‌മർക്കൊപ്പം ഈ താരങ്ങൾക്ക് കൂടി ഇന്ന് കളത്തിലിറങ്ങാൻ കഴിയാതെ വന്നാൽ അത് ബ്രസീലിന് കനത്ത തിരിച്ചടിയാവും.

സെർബിയക്കെതിരെ ആധികാരിക ജയം നേടിയെത്തുന്ന ബ്രസീൽ ജയം തുടരാൻ തന്നെയാവും ഇന്ന് ഇറങ്ങുക. വളരെ മികച്ച താരങ്ങളാണ് ബ്രസീലിനായി ബെഞ്ചിൽ ഇരിക്കുന്നത്. സെർബിയക്കെതിരെ അവസാന 20 മിനിട്ടിൽ സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കി ടിറ്റെ കാണിച്ച മാജിക്ക് തന്നെയാണ് ബ്രസീലിൻ്റെ കരുത്ത്. നെയ്‌മർ കളിച്ചില്ലെങ്കിൽ പിഎസ്ജി താരം ഫ്രെഡ് ടീമിലെത്തിയേക്കും. റൈറ്റ് ബാക്ക് ഡാനിലോയും പരുക്കേറ്റ് പുറത്താണ്. ഇത് ഡാനി ആൽവസിനു വഴിയൊരുക്കും. അലിസണു പകരം എഡേഴ്സണും കളിച്ചേക്കും.

]]>