Brand name – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Sep 2020 12:09:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Brand name – malayalees.ch https://malayalees.ch 32 32 പുതിയ ബ്രാൻഡ് നെയിമിൽ ശക്തമായ തിരിച്ചു വരവിനൊരുങ്ങി വോഡാഫോൺ ഐഡിയ https://malayalees.ch/vodafone-idea-is-all-set-to-make-a-strong-comeback-with-a-new-brand-name/ Mon, 07 Sep 2020 12:09:14 +0000 https://malayalees.ch/?p=31470 പുതിയ ബ്രാൻഡ് നെയിമിൽ ശക്തമായ തിരിച്ചു വരവിനൊരുങ്ങി വോഡാഫോൺ ഐഡിയ. വോഡാഫോണിന്റെ ആദ്യ അക്ഷരമായ ‘വി’യും ഐഡിയയുടെ ആദ്യ അക്ഷരമായ ‘ഐ’യും ചേർന്ന് ‘വിഐ’ എന്ന പേരിലാകും ഇനി മുതൽ ഇരുകമ്പനികളും ചേർന്ന ബ്രാൻഡ് അറിയപ്പെടുക.

പുതിയ ബ്രാൻഡ് നെയിമിലൂടെ നഗര- ഗ്രാമ പ്രദേശങ്ങളിൽ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിലൂടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബ്രാൻഡിന് മികച്ച ശൃംഖലയാണുള്ളതെന്നും ഇതിലൂടെ 25,000 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കുമെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രവീന്ദർ ടാക്കാർ പറഞ്ഞു.

മാത്രമല്ല, സർക്കാരിന് നൽകാനുള്ള എജിആർ കുടിശിക തീർക്കാൻ വിപണിയിൽ നിന്ന് കടമെടുക്കാനും ബോർഡ് യോഗം അംഗീകാരം നൽകിയിട്ടുണ്ട്.

]]>