brahmapuram waste palnt – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Apr 2023 04:36:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png brahmapuram waste palnt – malayalees.ch https://malayalees.ch 32 32 ബ്രഹ്മപുരം തീപിടിത്തം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും https://malayalees.ch/brahmapuram-fire-high-court-to-hear-case-today/ Tue, 11 Apr 2023 04:33:08 +0000 https://malayalees.ch/?p=79413 ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്ലാന്റിലെ ഖരമാലിന്യ സംസ്‌കരണ കരാർ സംബന്ധിച്ച് അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടാണ് പരിശോധിക്കുക. പ്രധാന നഗരങ്ങളിൽ ഫലപ്രദമായ മാലിന്യ സംസ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും കോടതി ഇന്ന് പരിഗണിക്കും.

അതേസമയം തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചി മേയര്‍ എം അനില്‍ കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. കോറം തികഞ്ഞില്ല എന്നതിനാലാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാതിരുന്നത്. 28 യുഡിഎഫ് കൗൺസിലർമാർ മാത്രമാണ് അവിശ്വാസപ്രമേയം പാസാക്കാൻ കോർപ്പറേഷനിൽ എത്തിയത്. എന്നാൽ, പ്രമേയം പാസാകണമെങ്കില്‍ സ്വതന്ത്രരോ ബിജെപിയോ യുഡിഎഫിനെ പിന്തുണക്കണമായിരുന്നു.

എൽഡിഎഫ്, ബിജെപി അംഗങ്ങൾ കോർപ്പറേഷനിൽ എത്താതിരുന്നത് ബിജെപി-എൽഡിഎഫ് കൂട്ടുകെട്ടാണ് തെളിയുക്കുന്നത് എന്നാണ് യു.ഡി.എഫ്. അംഗങ്ങളുടെ ആരോപണം. മെയറിനെതിരായ സമരം ഇനിയും തുടരുമെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. 74 അംഗ കൗണ്‍സിലില്‍ സ്വതന്ത്രരടക്കം എല്‍ഡിഎഫിന് 36 പേരുടെയാണ് നിലവിൽ പിന്തുണയുള്ളത്.

]]>
‘ബ്രഹ്‌മപുരം പ്ലാൻ്റിലുള്ളത് ഗുരുതരവീഴ്ചകൾ’; ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ച് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ https://malayalees.ch/brahmapuram-plant-report-green-tribunal/ Sat, 18 Mar 2023 04:10:53 +0000 https://malayalees.ch/?p=78184 ബ്രഹ്മപുരം പ്ലാറ്റിലുള്ളത് ഗുരുതര വീഴ്ചകൾ എന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയറുടെ റിപ്പോർട്ട്. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

രണ്ട് വേയ് ബ്രിഡ്ജുകളിൽ ഒന്ന് മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകൾ അടഞ്ഞ നിലയിൽ കണ്ടെത്തി. വിന്റോ കമ്പോസ്റ്റിങ് ഷെഡും ജീർണാവസ്ഥയിലായിരുന്നു. ബയോ മൈനിംഗിൽ നിന്ന് ശേഖരിച്ച ആർഡിഎഫ് കൈകാര്യം ചെയ്തത് യുക്തമല്ലാതെ. ആർഡിഎഫിന്റെ ഒരു ഭാഗം പൊതിഞ്ഞ് മാലിന്യം മുതൽ ഊർജ പ്ലാന്റ് വരെയുള്ള മേഖലയിൽ കൂട്ടിയിടുകയായിരുന്നു. ആർഡിഎഫിന്റെ മറ്റൊരു ഭാഗം വിന്റോ കമ്പോസ്റ്റിംഗ് പ്ലാന്റിന് സമീപം കൂട്ടിയിട്ടതായും കണ്ടെത്തി. വലിപ്പമുള്ള കല്ലുകൾ, മരക്കഷണങ്ങൾ മുതലായവ നല്ല മണ്ണുമായി കലർന്നതായി കണ്ടെത്തി.

ഖരമാലിന്യത്തിന്റെ 100 ശതമാനം വേർതിരിവ് ഉറവിടത്തിൽ തന്നെ ഉറപ്പാക്കുന്ന നടപടി അനിവാര്യമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊച്ചി കോർപ്പറേഷൻ 22 ഹെൽത്ത് സർക്കിൾ തലത്തിലും എംസിഎഫുകൾ സ്ഥാപിക്കണം. അജൈവമാലിന്യങ്ങൾ വേർതിരിച്ച് കേരളത്തിൽ നിന്നുള്ള കമ്പനിക്ക് കൈമാറണം. അഗ്നിശമനാ വകുപ്പ് നിർദ്ദേശിച്ച പ്രകാരം നിലവിലുള്ള ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനക്ഷമമാക്കുകയും കൂടുതൽ അഗ്നിശമന ക്രമീകരണങ്ങൾ എർപ്പെടുത്തുകയൂം വേണം. സൈറ്റിൽ നൽകിയിട്ടുള്ള സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാക്കണം.

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്തുവന്നിരുന്നു. ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. കൂടാതെ തീപിടുത്തത്തിന്റെ പൂർണം ഉത്തരവാദിത്തം സർക്കാരിനാണെന്നും ട്രൈബ്യൂണൽ പറഞ്ഞു. 500 കോടി രൂപ പിഴ ഈടാക്കുമെന്ന് സർക്കാരിന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ബ്രഹ്‌മപുരം വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനങ്ങൾ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ട്രൈബ്യൂണൽ കേസെടുത്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് അഡീഷണൽ സെക്രട്ടറി വി വേണു ഹാജരാകുകയും ചെയ്തിരുന്നു. 12 പേജുള്ള സത്യവാങ്മൂലമാണ് അദ്ദേഹം ട്രൈബ്യൂണലിൽ ഹാജരാക്കിയത്.

]]>
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ രക്ഷാപ്രവർത്തനത്തിടെ മാലിന്യ കൂമ്പാരത്തിലെ ചതുപ്പിൽ താഴ്ന്നുപോയി; മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് ഉദ്യോഗസ്ഥൻ https://malayalees.ch/fire-force-officer-brahmapuram-waste-plant-accident/ Thu, 16 Mar 2023 04:45:14 +0000 https://malayalees.ch/?p=78065 ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് ഫയർ ഫോഴ്‌സ് കാഴ്ചവച്ചത്. തീയും പുകയും നിയന്ത്രണവിധേയം ആക്കുന്നതിനിടയിൽ മാലിന്യ കൂമ്പാരത്തിലെ ചതുപ്പിൽ താഴ്ന്നുപോയ അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ ബാബു ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഭാഗ്യം കൊണ്ട് മാത്രമാണ്. മരണത്തെ മുഖാമുഖം കണ്ട ആ ദിനം ഇന്നും ബാബുവിന്റെ ഓർമ്മയിൽ ഉണ്ട്. 

ബ്രഹ്‌മപുരം പ്ലാന്റിലെ തീ അണയ്ക്കൽ ദൗത്യത്തിനിടെ രാത്രി 12 മണിയോടെയാണ് എറണാകുളം ഗാന്ധിനഗർ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസറായ ബാബു അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരം റീജണൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിൻറെ വാട്ടർ പമ്പ് കേടായതിനെ തുടർന്ന് സഹായിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം.ഹോം ഗാർഡുകൾ കൊപ്പം പോയ ബാബു വഴി പരിശോധിക്കാൻ ടോർച്ച് തെളിച്ച് മുന്നോട്ടു നീങ്ങവേ ചതുപ്പിലേക്ക് അകപ്പെടുകയായിരുന്നു. കഴുത്തൊപ്പം ചതുപ്പിൽ മുങ്ങിത്താന്ന ബാബുവിനെ ഹോസ് എറിഞ്ഞു കൊടുത്താണ് തിരിച്ചു കയറ്റിയത്

‘വെള്ളത്തിൽ പ്ലാസ്റ്റിക് മാലിന്യം പൊങ്ങി കിടക്കുന്നതിനാൽ അത് സാധാരണ പാത പോലെയാണ് തോന്നിയത്. എന്നാൽ കാൽ വച്ചപ്പോൾ അബദ്ധം മനസിലായി’ ബാബു പറയുന്നു. മലിനജലം ചെവിയിലും മൂക്കിലും കയറാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് ബാബു പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ അപകടങ്ങൾ ഇതിനുമുമ്പും സംഭവിച്ചിട്ടുണ്ട് പക്ഷേ മരണത്തെ മുഖാമുഖം കണ്ടത് ഇതാദ്യമായിരുന്നു.

രക്ഷാപ്രവർത്തനങ്ങൾ നടത്തുമ്പോൾ അപകടങ്ങൾ ഉണ്ടാവുക പതിവാണെന്നും സധൈര്യം അതിനെ നേരിട്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും എന്നും ബാബു പറയുന്നു.

]]>
‘വന്ധ്യത ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വിഷപ്പുക കാരണമാകും’; സഭയിൽ വി.ഡി സതീശൻ https://malayalees.ch/brahmapuram-smoke-causes-infertility-says-vd-satheesan/ Mon, 13 Mar 2023 10:46:33 +0000 https://malayalees.ch/?p=77918 ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിമാർ പ്രതിപക്ഷത്തെയും ജനങ്ങളെയും പ്രകോപിപ്പിക്കുന്ന മറുപടികളാണ് നൽകിയതെന്നും കരാറുകാരൻ നടത്തേണ്ട പ്രസന്റേഷനാണ് മന്ത്രി സഭയിൽ നടത്തിയതെന്നും വി.ഡി സതീശൻ തുറന്നടിച്ചു. 

പത്തു കോടിയുടെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്ത കമ്പനിയാണ് ബ്രഹ്‌മപുരത്ത് ഉള്ളത്. കരാർ കമ്പനിയെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ അന്വേഷണം നടത്താത്തത്. ബ്രഹ്‌മപുരത്ത് തീ ഇട്ടത് കരാർ കമ്പനിയാണ്. 22 കോടിയാണ് കരാർ കമ്പനി കൈപ്പറ്റിയത്. 10% മാലിന്യം പോലും അവർക്ക് നീക്കം ചെയ്യാനായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ തീയിട്ട് കത്തിച്ചതാണെന്ന് നാട്ടുകാർക്ക് എല്ലാവർക്കും അറിയാം. കുട്ടികൾ ഉണ്ടാകാതിരിക്കുന്നത് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വിഷപ്പുക കാരണമാകുമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു.

അഞ്ചാം തീയതി നടത്തിയ യോഗത്തിൽ മാസ്‌ക് ധരിക്കാൻ നിർദ്ദേശം നൽകിയെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്, എന്നാൽ അടുത്ത ദിവസത്തെ ദിവസത്തെ ദേശാഭിമാനി റിപ്പോർട്ട് നോക്കൂ, അതിൽ അത്തരമൊരു നിർദേശമില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. വിഷയം സിബിഐ അന്വേഷിക്കണമെന്നും സർക്കാരിനാണ് പ്രശ്‌നത്തിന്റെ ഒന്നാമത്തെ ഉത്തരവാദിത്വമെന്നും വി.ഡി സതീശൻ സഭയിൽ പറഞ്ഞു.

രോഗം ബാധിച്ചവർക്കുള്ള നഷ്ടപരിഹാരം കൂടി സർക്കാർ നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. ‘കേരളത്തിന്റെ ടൂറിസത്തെ ബാധിക്കുന്ന, കേരളത്തെ അപമാനിക്കുന്ന സംഭവമാണിത്. പരിസ്ഥിതിയും മലിനീകരണ നിയന്ത്രണവും മുഖ്യമന്ത്രിയുടെ വകുപ്പാണ്. മുഖ്യമന്ത്രി ചെറുവിരൽ അനക്കിയിട്ടില്ല. ഏതൊക്കെയോ യോഗം കൂടിയതിന്റെ കണക്കാണ് ഇവർ പറയുന്നത്. കരാറുകാരൻ സർക്കാരിന് വേണ്ടപ്പെട്ടയാളാണ്. ഇതിന്റെ അപകടം അറിയാവുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്’- പ്രതിപക്ഷ നേതാവ് ആരോപിച്ചു.

]]>
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം https://malayalees.ch/brahmapuram-plant-fire-opposition/ Mon, 13 Mar 2023 04:24:52 +0000 https://malayalees.ch/?p=77869 എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവും വിഷപ്പുക വ്യാപനവും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. തീയും പുകയും തുടങ്ങി 12 ദിവസമാകുമ്പോഴും സർക്കാർ ഇടപെടൽ ഫലപ്രദമല്ല എന്നാണ് പ്രതിപക്ഷ ആരോപണം. ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസ് ആയി പ്രശ്നം ഉന്നയിക്കാനാണ് ആലോചന. ഈ വിഷയത്തെ ചൊല്ലി ഒരിടവേളക്കുശേഷം നിയമസഭ വീണ്ടും കലുഷിതമാകും. ആരോഗ്യവകുപ്പിനെ സംബന്ധിച്ച ധനാഭ്യർത്ഥന ചർച്ചയിലും പ്രതിപക്ഷം ബ്രഹ്മപുരത്തെ വിഷപ്പുക വിവാദം ഉയർത്തും. ബ്രഹ്മപുരത്ത് ഫലപ്രദമായി ഇടപെട്ടു എന്നാണ് ഇക്കാര്യത്തിൽ സർക്കാർ വാദം.

ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിരുന്നു. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ച് അതിൽ അഞ്ച് സെക്ടറുകളിൽ കഴിഞ്ഞ ദിവസം തന്നെ പൂർണമായും നിയന്ത്രണവിധേയമായിരുന്നുവെന്ന് കളക്ടർ അറിയിച്ചു.

തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തുമെന്നും ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പോസ്റ്റിലൂടെ വ്യക്തമാക്കി.

കൊച്ചിയിൽ പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ തുടങ്ങിയവർ വളരെയേറെ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.

799 പേരാണ് ഇതുവരെ ചികൽസ തേടിയെത്തിയതെന്നും മന്ത്രി പറഞ്ഞു.സർക്കാർ മൻകൈയെടുത്ത് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഇതിൽ ഉറപ്പാക്കും. അർബൺ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും.

കാക്കനാട് ആരോഗ്യ കേന്ദ്രത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ക്യാമ്പ് ചെയ്യും. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. എലിപ്പനി, ഇൻഫ്ളുവൻസ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. കേരളം ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

]]>
ബ്രഹ്മപുരത്ത് തീ കത്താത്ത ഇടത്ത് മാലിന്യം തള്ളി മുഖം രക്ഷിക്കാൻ കോർപ്പറേഷൻ https://malayalees.ch/50-lorries-came-to-brahmapuram-with-garbage-the-locals-stopped-them-protest/ Sat, 11 Mar 2023 11:05:28 +0000 https://malayalees.ch/?p=77851 ബ്രഹ്മപുരത്ത് തീ കത്താത്ത ഇടത്ത് മാലിന്യം തള്ളി മുഖം രക്ഷിക്കാൻ കോർപ്പറേഷൻ. 50 ലോഡ് മാലിന്യമാണ് രാത്രി എത്തിയത്. പ്ലസ്റ്റിക്കും ജൈനവ മാലിന്യവും വേർതിരിക്കാതെ തള്ളുകയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്. പൊലീസ് സഹായത്തോടെയാണ് ലോറികൾ എത്തിയത്.

50 ലോറികളിലായാണ് മാലിന്യം പ്ലാന്റിൽ എത്തിച്ചത്. എന്നാൽ ലോറികൾ തടഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് ലോറികൾ പ്ലാന്റിലെത്തിച്ചത്. പ്രതിഷേധം കാരണം അമ്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ബ്രഹ്മപുരത്തേയ്ക്ക് തന്നെ കൊണ്ടുവന്നത്. മഹാരാജാസ് കോളജ് പരിസരത്ത് നിന്ന് പുലർച്ചെ രണ്ടു മണിയോടെ ആണ് മാലിന്യവുമായി ലോറികൾ പ്ലാന്റിലെത്തിച്ചത്.

ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന മാലിന്യശേഖരണം ഹൈക്കോടതിയുടെ നിർദേശത്തോടെ പുനരാരംഭിച്ചിരുന്നു. തീപിടിത്തം ഉണ്ടായശേഷം ആദ്യമായാണ് ജൈവമാലിന്യം പ്ലാന്റിലേക്ക് എത്തിക്കുന്നത്. അതേസമയം ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി സ്ഥലത്ത് സന്ദർശനം നടത്തുകയാണ്. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

അതിനിടെ ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സർക്കാർ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി എം.ബി രാജേഷാണ് കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 11ന് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന ഏഴിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

]]>
ബ്രഹ്മപുരം പ്ലാന്റിലേക്ക് വീണ്ടും മാലിന്യങ്ങൾ; ഇന്നലെ എത്തിയത് അൻപതോളം ലോറികൾ https://malayalees.ch/waste-disposal-resumed-at-brahmapuram-plant/ Sat, 11 Mar 2023 04:44:12 +0000 https://malayalees.ch/?p=77815 ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് തുടങ്ങി.തീപിടുത്തത്തിനിരയായ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് തന്നെയാണ് ഇന്നലെയും മാലിന്യം എത്തിച്ചത്. കൊച്ചി നഗരത്തിൽ നിന്നുള്ള മാലിന്യവുമായി അമ്പതോളം ലോറികൾ ഇന്നലെ രാത്രി പ്ലാന്റിൽ എത്തി. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും പൊലീസ് എത്തി ലോറികൾ കടത്തിവിട്ടു. പ്ലാന്റിൽ തീപിടിക്കാത്ത ഇടത്താണ് ലോറികളിലെ മാലിന്യം തള്ളിയത്.
ഇതിനിടെ, കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിന്നുയരുന്ന പുക പൂർണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരും. ഹിറ്റാച്ചികളുടെ സഹായത്തോടെ പുകയൊതുക്കാനുള്ള ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ മെയ് 31 വരെ കൊച്ചിയിൽ പ്രത്യേക കർമപരിപാടി നടത്തുമെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടു വരില്ലെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി. അജൈവ മാലിന്യം വാതിൽപ്പടി ശേഖരണം നടത്തി സംസ്കരിക്കാനാണ് തീരുമാനം.

]]>
ബ്രഹ്മപുരം തീപിടുത്തം: കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ തേടി കെ സുരേന്ദ്രന്റെ കത്ത് https://malayalees.ch/k-surendran-want-centrals-intervention-on-brahmapuram-fire/ Fri, 10 Mar 2023 11:42:18 +0000 https://malayalees.ch/?p=77787 ബ്രഹ്മപുരം തീപിടുത്തതി കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ തേടി സംസ്ഥാന ബിജെപി. വിഷയത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർത്ഥിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രി  ഭൂപേന്ദ്രയാദവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തയച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും ഒരു വിദഗ്ദ്ധസംഘത്തെ കൊച്ചിയിലേക്കയയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. Brahmapuram fire: K Surendran’s letter seeking central government’s intervention

മാലിന്യ പ്ലാന്റിന് തീപ്പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. കൊച്ചിക്കാർ ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതത്തിന് പുറത്താണ് ഇപ്പോൾ ജീവിക്കുന്നത്. പലരും ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. കാര്യങ്ങൾ കൈവിട്ടുപോയിട്ടും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ‘ആരോഗ്യ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചിട്ടില്ല എന്ന് കത്തിൽ ആരോപിച്ചിട്ടുണ്ട്.

ഇതിനിടെ, ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്താൻ തീരുമാനമായിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗത്തിലാണ് ഈ കാര്യത്തിൽ തീരുമാനം ഉണ്ടായത്. തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങൾ ഉള്ളവരുണ്ടെങ്കിൽ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും.

ബ്രഹ്മപുരം പ്ലാന്റിന് ആസൂത്രിതമായി തീവെച്ചതാണോയെന്ന സംശയം കൊച്ചിക്കാർക്കുണ്ട്. കരാറിന് പിന്നിലെ വൻ അഴിമതി മറച്ചുവെക്കാൻ മാത്രമാണ് ഉദ്യോഗസ്ഥർ തീകൊളുത്തിയതെന്നാണ് പൊതുധാരണ. മാലിന്യനിർമ്മാർജ കരാറിന്റെ മറവിൽ വലിയ അഴിമതിയാണ് കൊച്ചി കോർപ്പറേഷനിൽ നടക്കുന്നത്. ഇരുപാർട്ടിയിലെയും നേതാക്കൾ അഴിമതിയുടെ പങ്കുപറ്റിയതിന്റെ ദുരന്തമാണ് കൊച്ചിക്കാർ അനുഭവിക്കുന്നതെന്നും കേന്ദ്രമന്ത്രിക്കയച്ച കത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.

]]>
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും https://malayalees.ch/brahmapuram-fire-highcourt/ Tue, 07 Mar 2023 04:03:40 +0000 https://malayalees.ch/?p=77490 ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ , സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുക. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായത്. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ പൂർണ്ണമായും സാധിച്ചിട്ടില്ല. തീയണക്കാൻ ഫയർഫോഴ്‌സ് തീവ്രശ്രമത്തിലാണെന്ന് ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ ട്വന്റിഫോറിനോട് പറഞ്ഞു. പൂർണ്ണമായും തീയണക്കാൻ എത്ര സമയം വേണ്ടിവരും എന്ന് പറയാൻ കഴിയില്ല. കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്താൻ സാധിക്കില്ലെന്നും ബി സന്ധ്യ പറഞ്ഞു. നേരത്തെ, തീയണയ്ക്കാൻ കോർപറേഷൻ ഹിറ്റാച്ചികൾ എത്തിക്കുന്നില്ലെന്ന പരാതിയുമായി ഫയർഫോഴ്‌സ് രംഗത്തെത്തിയിരുന്നു. ഇതുവരെ നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനിടെ, കൊച്ചി നഗരത്തിലെ വായു മലിനീകരണ തോത് ഉയർന്നിരിക്കുകയാണ്. പലയിടങ്ങളിലും വായു മലിനീകരണ തോത് 200ന് മുകളിലെത്തി.

]]>