BPCl – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 May 2022 04:30:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BPCl – malayalees.ch https://malayalees.ch 32 32 ഭാരത് പെട്രോളിയം വിൽക്കാനൊരുങ്ങി കേന്ദ്രം https://malayalees.ch/centre-considers-selling-part-of-bharat-petroleum-not-full-stake-report/ Wed, 18 May 2022 04:30:29 +0000 https://malayalees.ch/?p=61960 പൊതുമേഖലാ സ്ഥാപനമായ ‘ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ’ ഓഹരികള്‍ വിൽക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സ്ഥാപനത്തിൻ്റെ നാലിലൊന്ന് ഓഹരികള്‍ വിൽക്കാനാണ് തീരുമാനം. വിൽപ്പന സംബന്ധിച്ച ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ബി.പി.സി.എല്ലിന്റെ മുഴുവന്‍ ഓഹരിയായ 52.98 ശതമാനവും വിൽക്കുന്നതിന് പകരം 20 മുതല്‍ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാല് വർഷം മുമ്പ് ബിപിസിഎല്ലിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ കേന്ദ്രം പദ്ധതിയിട്ടിരുന്നു. ഇതിലൂടെ 8-10 ബില്യൺ ഡോളർ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

റഷ്യൻ ഭീമന്മാരായ റോസ്‌നെഫ്റ്റും സൗദിയുടെ ആരാംകോയുമടക്കമുള്ളവര്‍ ലേലത്തിനെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആരും താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ വില്‍പന നടന്നിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ സമയത്തെ കുറഞ്ഞ എണ്ണ വിലയും ദുർബലമായ ഡിമാൻഡും കാരണമാണ് ആരും എത്താതിരുന്നത്.

വില്‍പനയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് 12 മാസത്തിലധികം സമയമെടുക്കുന്നതിനാൽ, ബിപിസിഎല്ലിന്റെ ഒരു ഭാഗം പോലും ഈ സാമ്പത്തിക വർഷം വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. പെട്രോൾ, ഡീസൽ വിലകളിലെ പൊരുത്ത കേടുകളാണ് വിൽപ്പന സാധ്യതകളെ ബാധിച്ചതെന്ന് അവരിൽ ഒരാൾ പറഞ്ഞു.

“നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും, നവംബറിനും ഫെബ്രുവരിക്കും ഇടയിൽ നാല് മാസത്തേക്ക് പെട്രോൾ വില ഉയർത്താതിരുന്നത് തെരഞ്ഞെടുപ്പ് കാരണമാണ്.” ഉദ്യോഗസ്ഥർ പറഞ്ഞു. ഓഹരി വാങ്ങാനെത്തിയ എല്ലാവരും പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റും ഓയില്‍-ടു-മെറ്റല്‍സ് കൂട്ടായ്മയായ വേദാന്ത ഗ്രൂപ്പുമാണ് അന്തിമ ലേലക്കാരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാൽ സർക്കാരും വേദാന്തയും ബിപിസിഎല്ലും അപ്പോളോ ഗ്രൂപ്പും വാർത്തയെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

]]>
ബിപിസിഎല്‍ ഉള്‍പ്പെടെ നാല് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി https://malayalees.ch/four-project-including-bpcl/ Mon, 15 Feb 2021 04:13:10 +0000 https://malayalees.ch/?p=40173 കൊച്ചി ബിപിസിഎല്ലിലെ പിഡിപി പ്രൊജക്ട് ഉൾപ്പെടെ നാല് പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി അമ്പലമേട് വി.എച്ച്.എസ്.ഇ സ്‌കൂള്‍ ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ 6100 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഭാവി തലമുറയ്ക്കായി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

6000 കോടി രൂപ ചെലവിൽ റിഫൈനറിയിൽ പൂർത്തിയാക്കിയ പിഡിപി പ്രൊജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബൃഹത് പദ്ധതി. കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്പിയാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ പദ്ധതികളിലൂടെ വ്യവസായങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും നിരവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ എവിടെയും ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. മത്സ്യബന്ധന മേഖലയെ കൂടുതൽ സജ്ജമാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയാണ്. വന്ദേ ഭാരത് പരിപാടിയുടെ ഭാഗമായി 50 ലക്ഷം ആളുകളെ തിരികെ കൊണ്ടുവരാൻ സാധിച്ചുവെന്നും അവരില്‍ ഭൂരിഭാഗവും മലയാളികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരള സന്ദർശനത്തിനായി ഉച്ചയ്ക്ക് ശേഷം 3.11നാണ് പ്രധാനമന്ത്രി കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളജ് ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നു സ്വീകരിച്ചു. പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം 6.19ന് വ്യോമസേന വിമാനത്തിൽ പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങി.

]]>