boxing – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 May 2022 11:30:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png boxing – malayalees.ch https://malayalees.ch 32 32 ‘ഷോർട്ട്‌സ് ധരിച്ചതിന് ശകാരിച്ചു, ഇന്ന് അവൾ ലോക ചാമ്പ്യനാണ്; നിഖത് സരീൻ്റെ പിതാവ് https://malayalees.ch/dont-wear-shorts-they-would-tell-nikhat-today-she-is-a-world-champion-father-jameel/ Fri, 20 May 2022 11:29:55 +0000 https://malayalees.ch/?p=62098 മുൻ ഫുട്ബോൾ താരവും ക്രിക്കറ്റ് താരവുമായ മുഹമ്മദ് ജമീലിന്റെ നാല് പെൺമക്കളിൽ ഒരാൾ കായികരംഗത്തേക്ക് വരണമെന്നത്ത് അദ്ദേഹത്തിൻ്റെ വലിയ ആഗ്രഹമായിരുന്നു. നിസാമാബാദ് സ്വദേശി തന്റെ മൂന്നാമത്തെ മകൾ ‘നിഖാത് സറീന് അത്ലറ്റിക്സ്’ തെരഞ്ഞെടുത്തു നൽകി. തീരുമാനം തെറ്റിയില്ല, സ്പ്രിന്റ് ഇനങ്ങളിൽ യുവ നിഖത് സംസ്ഥാന ചാമ്പ്യനായി. പക്ഷേ പിതാവ് മുഹമ്മദ് ജമീലിന് തൻ്റെ മകളുടെ കഴിവിന് ഇത് പോരെന്ന് തോന്നി.

ഒടുവിൽ ബോക്സിംഗ് റിംഗിൽ എത്തിയ അവൾ 14-ാം വയസ്സിൽ ലോക യൂത്ത് ബോക്സിംഗ് ചാമ്പ്യനായി കിരീടമണിഞ്ഞു. ഇതായിരുന്നു തുടക്കം…11 വർഷങ്ങൾക്കിപ്പുറം ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഹൈദരാബാദുകാരിയെ കുറിച്ച് പിതാവ് പറയുന്നു.

മേരി കോമിനെതിരെ റിങ്ങിലും പുറത്തുമായുള്ള ‘പോരാട്ട’ങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന നിഖാത് സരീൻ, നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം ഇന്ത്യയിലെത്തിച്ചാണ് ഇത്തവണ വാർത്തകളിലെ താരമാകുന്നത്. പിതാവിൻ്റെ കായിക കരുത്തിനും, പിന്തുണയ്ക്കും നടുവിൽ വളർന്ന നിഖത്തിൻ്റെ ആയുധം ‘ക്ഷമ’ ആയിരുന്നു.

മേരി കോമിന്റെ നിഴലിൽ നിന്ന് സൂര്യ വെളിച്ചത്തിലേക്ക് എത്താൻ ക്ഷമയോടെ കാത്തിരിക്കാൻ മകളോട് ഉപദേശിച്ചത് പിതാവ് തന്നെയാണ്. 2017ൽ തോളെല്ലിനേറ്റ പരുക്ക് അവളുടെ ഒരു വർഷം കവർന്നെടുത്തു. പക്ഷേ അഞ്ച് വർഷത്തിന് ശേഷം നിഖാത് ലോക ചാമ്പ്യനായി മാറിയപ്പോൾ വേദനയും, നിരാശയും എല്ലാം ഒരു ഓർമയായി മാറിയെന്ന് ജമീൽ അഭിമാനത്തോടെ പറയുന്നു.

“ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുക എന്നത് മുസ്ലീം പെൺകുട്ടികൾക്കും രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രചോദനമായി വർത്തിക്കും. ഒരു കുട്ടി, അവൻ ആണോ പെണ്ണോ ആവട്ടെ അവരുടേതായ വഴി കണ്ടെത്തണം, നിഖാത്ത് അവളുടെ സ്വന്തം വഴി കണ്ടെത്തി ഇന്ന് ചാമ്പ്യനായി മാറി” വികാരാധീനനായ ജമീൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

അമ്മാവൻ സംസമുദ്ദീന്റെ മക്കളായ ഇത്ഷാമുദ്ദീനും ഇതിഷാമുദ്ദീനും ബോക്സർമാരായതിനാൽ, യുവ നിഖത്തിന് അവളുടെ കുടുംബവൃത്തത്തിന് പുറത്ത് പ്രചോദനം തേടേണ്ടി വന്നില്ല. 2000-കളുടെ അവസാനത്തിൽ നിസാമാബാദിലോ ഹൈദരാബാദിലോ വനിതാ ബോക്‌സർമാർ ഇല്ലായിരുന്ന കായികരംഗത്തേക്ക് കടക്കുന്നതിൽ നിന്ന് മകളെ അവർ നിരുത്സാഹപ്പെടുത്തിയില്ല. എന്നാൽ സ്‌പോർട്‌സിൽ പെൺകുട്ടികൾ ഷോർട്ട്‌സും ട്രെയിനിംഗ് ഷർട്ടും ധരിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാൻ ജമീലിന്റെ വീട്ടുകാർക്ക് എളുപ്പമായിരുന്നില്ല. എന്നാൽ മകളുടെ സ്വപ്നത്തിനൊപ്പം അമ്മ പർവീൺ സുൽത്താനയും നിലകൊണ്ടു.

“ബോക്‌സർ ആകാനുള്ള അവളുടെ സന്നദ്ധതയെക്കുറിച്ച് നിഖത് പറഞ്ഞപ്പോൾ നമുക്ക് മടിയുമുണ്ടായിരുന്നില്ല. എന്നാൽ ഒരു പെൺകുട്ടി ഷോർട്ട്സ് ധരിക്കേണ്ട സ്പോർട്സ് കളിക്കരുതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിരുന്നു. എന്നാൽ നിഖത് എന്ത് ആഗ്രഹിച്ചാലും ഞങ്ങൾ അവളുടെ സ്വപ്നത്തെ പിന്തുണയ്ക്കും” ജമീൽ പറഞ്ഞു.

ലോക ചാമ്പ്യന്റെ തിരിച്ചുവരവിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ജമീൽ. “കഴിഞ്ഞ 2-3 വർഷമായി അവളുടെ പ്രിയപ്പെട്ട ബിരിയാണിയും നിഹാരിയും മോൾക്ക് നഷ്ടമായി. ക്യാമ്പിൽ നിന്ന് തിരിച്ചെത്തി, വീണ്ടും പരിശീലനം ആരംഭിക്കും മുമ്പ് 1-2 ദിവസം അവൾക്ക് ഇതൊക്കെ ഫുൾ കഴിക്കാം” ജമീൽ വാത്സല്യപൂർവം കൂട്ടിച്ചേർത്തു.

]]>
ടോക്യോ ഒളിമ്പിക്സ് ; ഏഷ്യന്‍ചാമ്പ്യൻ പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ https://malayalees.ch/tokyo-olympics-pooja-rani-boxing-quarter-final/ Wed, 28 Jul 2021 11:53:09 +0000 https://malayalees.ch/?p=47375 ടോക്യോ ഒളിമ്പിക്സ് ബോക്‌സിങ് റിങ്ങില്‍ നിന്നു വീണ്ടും പ്രതീക്ഷകളുടെ വെളിച്ചും. ലോവ്‌ലിന ബോര്‍ഗോഹെയ്‌നു പിന്നാലെ ഇന്ത്യയുടെ പൂജാ റാണിയും പ്രതീക്ഷകള്‍ക്കു നിറം പകരുകയാണ്. ഇന്നു നടന്ന മത്സരത്തില്‍ അള്‍ജീരിയന്‍ താരം ഇച്ച്‌രാക് ചൈബിനെ ഇടിച്ചിട്ട പൂജ ക്വാര്‍ട്ടറില്‍ കടന്നു.

ഇനി ഒരു ജയം കൂടി കണ്ടെത്തിയാല്‍ ചുരുങ്ങിയത് വെങ്കല മെഡലെങ്കിലും പൂജയ്ക്ക് ഉറപ്പിക്കാനാകും. ഇച്ച്‌രാക്കിനെതിരേ 5-0 എന്ന ആധികാരിക സ്‌കോറിലാണ് പൂജ വിജയം കണ്ടത്. മൂന്നു റൗണ്ടിലും മുഴുവന്‍ ജഡ്ജിമാരും ഇന്ത്യന്‍ താരത്തിന് അനുകൂലമായി വിധിയെഴുതിയത്.

ക്വാര്‍ട്ടറില്‍ ചൈനീസ് താരം ലീ ക്വാനാണ് പൂജയുടെ എതിരാളി. കഴിഞ്ഞ തവണ റിയോ ഒളിമ്പിക്സ്സില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് ലീ. 2018-ല്‍ ഇന്ത്യയില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും 2017, 2019 വര്‍ഷങ്ങളില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും സ്വര്‍ണമണിഞ്ഞിട്ടുള്ള ലീ ഇന്ത്യന്‍ താരത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും.

ബാഡ്മിന്റൻ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു തകർപ്പൻ വിജയത്തോടെ പ്രീക്വാർട്ടറിൽ കടന്നു. ഹോങ്കോങ്ങിന്റെ ഷാങ് ഗ്യാൻയിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്.

അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം തുടർച്ചയായ മൂന്നാം തോൽവി വഴങ്ങി. ഇന്നു നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രിട്ടനോടാണ് ഇന്ത്യൻ വനിതകൾ തോറ്റത്. ബ്രിട്ടനു വേണ്ടി ഹന്ന മാർട്ടിൻ ഇരട്ടഗോൾ നേടി.കൂടാതെ അമ്പെയ്ത്തിൽ വീണ്ടും നിരാശ സമ്മാനിച്ച് ഇന്ത്യയുടെ തരുൺദീപ് റായ് പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ എലിമിനേഷൻ റൗണ്ടിൽ പുറത്തായി. ഷൂട്ട് ഓഫിൽ ഇറ്റലിയുടെ ഷാന്നിയോട് 6–5ന് തോറ്റാണ് മടക്കം.

]]>
ടോക്യോ ഒളിമ്പിക്സ്: ഇടിക്കൂട്ടിൽ ലോവ്‌ലിനക്ക് ജയം; ക്വാർട്ടർ ഉറപ്പിച്ചു https://malayalees.ch/lovlina-borgohain-won-boxing/ Tue, 27 Jul 2021 07:50:35 +0000 https://malayalees.ch/?p=47305 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആശ്വാസമായി ലോവ്‌ലിന ബോർഗോഹൈൻ. വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗിൽ ജർമ്മനിയുടെ നദീൻ അപേറ്റ്സിനെ കീഴടക്കിയ ലോവ്‌ലിന ക്വാർട്ടർ ഉറപ്പിച്ചു. സ്കോർ 3-2. അസമിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റാണ് ലോവ്‌ലിന. ( lovlina borgohain won boxing ) ഇതിനിടെ, 10 മീറ്റർ എയർ റൈഫിൾ മിക്സ്ഡ് മത്സരത്തിലും ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി. ഇന്ത്യയുടെ രണ്ട് ടീമുകൾക്കും യോഗ്യതാ ഘട്ടം കടക്കാനായില്ല. എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം 12ആം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ അഞ്ജും മൗദ്ഗിൽ- ദീപക് കുമാർ 18ആമത് ഫിനിഷ് ചെയ്തു.

626.5 പോയിൻ്റുകളാണ് എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം നേടിയത്. അഞ്ജും മൗദ്ഗിൽ- ദീപക് കുമാർ സഖ്യം 623.8 പോയിൻ്റ് നേടി.

നേരത്തെ, ടോക്യോ ഒളിമ്പിക്സ് വനിതാ ടെന്നീസിൽ ലോക രണ്ടാം നമ്പർ താരമായ നയോമി ഒസാക്ക ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. ചെക്ക് റിപ്പബ്ലിക്കിൻ്റെ മാർക്കേറ്റ വോൻഡ്രൗസോവയാണ് മൂന്നാം റൗണ്ടിൽ ഒസാക്കയെ അട്ടിമറിച്ചത്. വെറും രണ്ട് സെറ്റുകൾ മാത്രം നീണ്ടുനിന്ന പോരാട്ടത്തിൽ അനായാസമായിരുന്നു ചെക്ക് താരത്തിൻ്റെ ജയം. സ്കോർ 6-1 6-4.

42ആം റാങ്കുകാരിയായ മാർക്കേറ്റ ഡ്രോപ് ഷോട്ടുകൾ കളിച്ചാണ് ഒസാക്കയെ ഞെട്ടിച്ചത്. ആദ്യ 15 മിനിട്ടിൽ തന്നെ ഒസാക്ക നാല് ഗെയിമുകൾ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യ സെറ്റ് 24 മിനിട്ടുകൾക്കുള്ളിൽ അവസാനിച്ചു. രണ്ടാം സെറ്റിൽ നീണ്ട റാലിയിലൂടെ ഒസാക്ക തിരികെ വന്ന് തുടർച്ചയായ രണ്ട് ഗെയിം ജയിച്ചു. എന്നാൽ, തിരിച്ചടിച്ച ചെക്ക് താരം വിജയം പിടിച്ചെടുക്കുകയായിരുന്നു.

]]>