Boris Johnson – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Jul 2022 04:31:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Boris Johnson – malayalees.ch https://malayalees.ch 32 32 രാജിവച്ചെങ്കിലും ബോറിസ് ജോൺസന്റെ വിവാഹ സത്കാരം സർക്കാർ വസതിയിൽ; ബ്രിട്ടൻ സാക്ഷ്യം വഹിക്കുക വൻ വിരുന്നിന് https://malayalees.ch/boris-johnson-grand-wedding-party-at-chequers/ Sat, 09 Jul 2022 04:31:50 +0000 https://malayalees.ch/?p=64515 അത്യുഗ്രൻ വിവാഹ സത്കാര വിരുന്നിനൊരുങ്ങി ബ്രിട്ടൻ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രാജിവച്ചുവെങ്കിലും കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുന്ന ബോറിസ് ജോൺസൺ തന്റെ ഔദ്യോഗിക വസതിയിലാകും വിരുന്ന് ഒരുക്കുക.

1920 മുതൽ ബ്രിട്ടീഷ് പ്രധാന മന്ത്രിമാരുടെ അവധിക്കാല വിഹാരകേന്ദ്രമായ ചെക്കേഴ്‌സിലാകും വിവാഹ സത്കാര വിരുന്ന് നടക്കുക. ജൂലൈ 30നാണ് വിൻസ്റ്റൺ ചർചിലിന്റെ വസതിയായിരുന്ന ചെക്കേഴ്‌സിൽ ചടങ്ങ് സംഘടിപ്പിക്കുന്നത്.

എന്നാൽ ബോറിസ് ജോൺസണ് അൽപമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ വിവാഹം മറ്റൊരു സ്ഥലത്ത് നടത്തണമെന്നാണ് കൺസർവേറ്റിവ് പാർട്ടി പ്രതിനിധികളുടെ നിലപാട്. എന്നാൽ പുതിയ പ്രധാനമന്ത്രി വരുന്നത് വരെ ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്ത് തന്നെ തുടർന്ന് രാജ്യത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുമെന്ന് ബോറിസിന്റെ വാക്താവ് വ്യക്തമാക്കി.

2021 ൽ കൊവിഡ് മഹാമാരിക്കാലത്താണ് ബോറിസ് ജോൺസണും കാരിയും വിവാഹിതരാകുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട വളരെ കുറച്ച് പേരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വെസ്റ്റ്മിനിസ്റ്റർ കതീഡ്രലിലെ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

]]>
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു https://malayalees.ch/british-prime-minister-boris-johnson-resignsc/ Thu, 07 Jul 2022 12:54:21 +0000 https://malayalees.ch/?p=64445 ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നത് വരെ ബോറിസ് ജോണ്‍സണ്‍ സ്ഥാനത്ത് തുടരും. ബ്രിട്ടന്റെ പ്രതിരോധമന്ത്രിയുടെ പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. ഒക്ടോബര്‍ വരെ ബോറിസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് സൂചന. ആകെ 50ലധികം മന്ത്രിമാരാണ് 48 മണിക്കൂറിനുള്ളില്‍ രാജി സമര്‍പ്പിച്ചത്.

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്. ഇന്ന് രണ്ട് മണിക്കൂറിനിടെ മാത്രം എട്ട് മന്ത്രിമാര്‍ രാജിവച്ചു. കഴിഞ്ഞ മാസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

2019ലാണ് ബ്രെക്‌സിറ്റ് കരാര്‍ ചൂടേറി നില്‍ക്കുമ്പോള്‍ ബോറിസ് ജോണ്‍സണ്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നത്. അഴിമതിയാരോപണങ്ങള്‍ക്കിടെ ബോറിസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നാണ് ഭൂരിഭാഗം വാദം. ഏതാനും ചില സഖ്യകക്ഷികളൊഴികെ ഭൂരിഭാഗവും ബോറിസ് ജോണ്‍സണെ കയ്യൊഴിഞ്ഞു. ഇതോടെയാണ് രാജിപ്രഖ്യാപനം.

]]>
ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾ https://malayalees.ch/uk-pm-boris-johnson-to-begin-two-day-india-visit-to-deepen-strategic-ties/ Thu, 21 Apr 2022 04:27:39 +0000 https://malayalees.ch/?p=60466 രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും . ഗുജറാത്ത് സന്ദർശനത്തിൽ ഗൗതം അദാനിയടക്കമുള്ള വ്യവസായികളെ കാണും.വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. യുക്രൈൻ യുദ്ധമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. നാളെ ഡൽഹിയിൽ വച്ചാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച .വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും.

ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും വൈകിട്ട് അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്നലെ അദ്ദേഹം ബ്രിട്ടണിൽ വച്ച് പറഞ്ഞിരുന്നു. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്.

വ്യാവസായിക – പ്രതിരോധ രംഗത്ത് കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബ്രിട്ടൺ പ്രധാനമന്ത്രി ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിന് പുറമേ തൊഴിൽ സാധ്യതകൾ, സാമ്പത്തിക വളർച്ച, തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.

“സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്നു നമ്മുടെ സമാധാനത്തിനും സമൃദ്ധിക്കും ഭീഷണി നേരിടുന്നതിനാൽ, ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്,”- ബോറിസ് ജോൺസൺ ട്വീറ്ററിൽ കുറിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആണ് ഇന്ത്യ. അതുപോലെ തന്നെ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയും കൂടിയാണ്. നിലവിലെ സാഹചര്യത്തിൽ, ബ്രിട്ടൺ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നത് ഏറെ നല്ലതാണ്, ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.

]]>
റഷ്യ-യുക്രൈന്‍ യുദ്ധം; ചൈനയെ വിമർശിച്ച് ബോറിസ് ജോൺസൺ https://malayalees.ch/uk-pm-boris-johnson-issues-stark-message-to-china-over-russia-ukraine-conflict/ Mon, 21 Mar 2022 04:42:10 +0000 https://malayalees.ch/?p=58849 യുക്രൈൻ-റഷ്യ യുദ്ധത്തിൽ ശരിയായ വശം തെരഞ്ഞെടുക്കണമെന്ന് ചൈനയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ വിഷയത്തിൽ ചൈനയുടെ നിലപാടിൽ ചില മാറ്റങ്ങളുടെ സൂചനയുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

പുതിയ ലോകക്രമം സൃഷ്ടിക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ശ്രമമെന്നും തെറ്റായ വശത്തുനിൽക്കുന്നതിന്റെ പേരിൽ ചൈന ഖേദിക്കേണ്ടിവരുന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചർച്ചകൾ തുടരുമ്പോഴും യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. മരിയുപോൾ നഗരം പിടിക്കാനുള്ള നീക്കത്തിനിടെ 400 ഓളം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്കൂൾ കെട്ടിടം റഷ്യ ബോംബാക്രമണത്തിൽ തകർത്തു. സ്കൂൾ കെട്ടിടം പൂർണമായി തകർന്നുവെന്ന് യുക്രൈൻ വ്യക്തമാക്കി. തകർന്ന കെട്ടിടത്തിനുള്ള നിരവധിയാളുകൾ കുടുങ്ങി കിടക്കുകയാണ്. മരിയുപോൾ പിടിക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങുന്ന റഷ്യൻ സൈന്യം നഗരത്തിലെ 80 ശതമാനം കെട്ടിടങ്ങളും തകർത്തു. ടാങ്കുകൾ ഉപയോഗിച്ചാണ് നഗരത്തിൽ റഷ്യ ആക്രമണം നടത്തുന്നത്.

റഷ്യൻ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതൽ ഇതുവരെ യുക്രൈനിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകൾ എത്തിയത് പോളണ്ടിലേക്കാണ്.

]]>
യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചു https://malayalees.ch/uk-pm-boris-johnson-cancels-india-visit/ Wed, 06 Jan 2021 03:56:45 +0000 https://malayalees.ch/?p=38093 രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യന്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഈ മാസം അവസാനമാണ് ബോറിസ് ജോണ്‍സന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം നടക്കേണ്ടിയിരുന്നത്. ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ബോറിസ് ജോണ്‍സണെയായിരുന്നു നിശ്ചയിച്ചിരുന്നത്.

ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി വക്താക്കള്‍ അറിയിക്കുന്നു. കഴിഞ്ഞ രാത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൌണിന്‍റെയും ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍, യുകെയിൽ തുടരേണ്ടത് പ്രധാനമന്ത്രിയെന്ന നിലയില്‍ പ്രധാനമാണെന്ന് ബോറിസ് ജോണ്‍സന്‍ മോദിയെ അറിയിച്ചതായി ഡൌണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും വളർത്തിയെടുക്കുന്നത് തുടരുമെന്നും ഡൌണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ജി7 ഉച്ചകോടിക്ക് മുമ്പ് തന്നെ ഇന്ത്യ സന്ദര്‍ശനം നടത്തുമെന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

]]>