border – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Jul 2022 04:23:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png border – malayalees.ch https://malayalees.ch 32 32 ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചർച്ചകള്‍ നാളെ https://malayalees.ch/india-china-commander-level-talks-tomorrow/ Sat, 16 Jul 2022 04:23:44 +0000 https://malayalees.ch/?p=64910 16-ാം വട്ട ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നാളെ ആരംഭിക്കും. സേനാപിൻമാറ്റമടക്കം ചർച്ച ചെയ്യാനായി കമാൻഡർമാർ വീണ്ടും കൂടിക്കാഴ്ച നടത്താൻ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തീരുമാനിച്ച സാഹചര്യത്തിലാണിത്. മാർച്ച് 11ന് ഇന്ത്യൻ അതിർത്തിയിലെ ചുഷുൽ-മോൾഡോയിൽ നടന്ന 15-ാം റൗണ്ട് ഉന്നതതല ചർച്ചയിൽ കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

ജൂലൈ 17 ന് ചുഷുൽ-മോൾഡോയിൽ 16-ാം റൗണ്ട് ചർച്ചകൾ നടക്കും. കിഴക്കൻ ലഡാക്കിലെ എൽ‌എ‌സിക്ക് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ദെപ്‌സാങ് ബൾഗിലെയും ഡെംചോക്കിലെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ശേഷിക്കുന്ന എല്ലാ തർക്ക സ്ഥലങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതിനും ഇന്ത്യ തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.

കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ ബാലിയിൽ നടന്ന ചർച്ചയിൽ കിഴക്കൻ ലഡാക്കുമായി ബന്ധപ്പെട്ട തർക്കം ശക്തമായി ഉന്നയിറച്ചിരുന്നു. ജി 20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച് ഒരു മണിക്കൂർ നീണ്ട യോഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ജയശങ്കർ യിയെ അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താൽപ്പര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 മേയ് 5ന് പാംഗോങ് തടാകത്തിനരികിൽ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറിയതോടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് അതിർത്തിതർക്കം രൂക്ഷമായത്. ജൂൺ 15 ന് വീണ്ടും ഗാൽവൻ താഴ്‌വരയിൽ സംഘർഷം ഉടലെടുത്തതോടെ തർക്കം കൂടുതൽ വഷളാവുകയായിരുന്നു.

]]>
കര്‍ണാടക കൊവിഡ് നിയന്ത്രണം; അതിര്‍ത്തിയില്‍ വാഹന പരിശോധന, വിദ്യാർത്ഥികൾക്കും ചികിത്സയ്ക്ക് പോകുന്നവർക്കും ഇളവ് https://malayalees.ch/karnataka-covid-control-vehicle-inspection-at-the-border/ Mon, 29 Nov 2021 07:41:48 +0000 https://malayalees.ch/?p=53199 കർണാടക കൊവിഡ് നിയന്ത്രണം കർശനമാക്കിയതോടെ തലപ്പാടി അതിർത്തിയിൽ വാഹനപരിശോധനയ്ക്കായി കൂടുതൽ പൊലീസിനേയും ആരോഗ്യ പ്രവർത്തകരേയും നിയോഗിച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും നിലവില്‍ തലപ്പാടിയില്‍ നിന്ന് കർണാടകയിലേക്ക് ഇന്ന് ആളുകളെ കടത്തിവിടുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരോട് നാളെ മുതൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് കരുതണമെന്നാണ് നിർദേശം. കെഎസ്ആർടിസിയും സർവീസുകൾ നടത്തുണ്ട്.

നേരത്തെ കർണാടക നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള ബസ് സർവീസ് അനുവദിച്ചിരുന്നില്ല. എന്നാൽ നിലവിൽ കേരളത്തിൽ നിന്നുള്ള ബസുകൾക്ക് നിയന്ത്രണമില്ല. കർണാടകയുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ ബാവ്‍ലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന തുടരുകയാണ്. ഇവിടെ നിന്നും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി കടത്തിവിടുന്നത്.

]]>
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; നടപടി സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക https://malayalees.ch/karnataka-kerala-border-rtpcr-certicate/ Fri, 03 Sep 2021 04:06:53 +0000 https://malayalees.ch/?p=49002 അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക. അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയില്‍ കര്‍ണാടകയുടെ സത്യവാങ്മൂലം.

ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റിന് പുറമേ ക്വാറന്റീനിലും കര്‍ണാടക വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചിരുന്നു. കേരളത്തിലെ കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ണാടക യാത്രാ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നെത്തുന്നവര്‍ ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പോകണമെന്നായിരുന്നു നിര്‍ദേശം.

കഴിഞ്ഞയാഴ്ചയാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നടപ്പാക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

നിരവധി മലയാളികള്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി കര്‍ണാടകയില്‍ പിടിയിലായ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. കേരളത്തില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ കര്‍ണാടകയില്‍ പോസിറ്റീവാകുന്ന അവസ്ഥയില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നത്. കേരളത്തില്‍ നിന്നും എത്തുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നുമായിരുന്നു ശുപാര്‍ശ.

]]>