Bombay high court – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 09:06:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bombay high court – malayalees.ch https://malayalees.ch 32 32 “ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ല”: പാക് കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി https://malayalees.ch/dont-be-so-narrow-minded-supreme-court-on-plea-to-ban-pak-artists-in-india/ Tue, 28 Nov 2023 09:06:40 +0000 https://malayalees.ch/?p=91926
പാക്കിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇത്രയും ഇടുങ്ങിയ ചിന്താഗതിക്കാരനാകരുതെന്ന് ഹർജിക്കാരനെ കോടതി വിമർശിച്ചു. നേരത്തെ ഇതേ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.

ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അപ്പീലുമായി മുന്നോട്ട് പോകരുതെന്നും ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്നും ഹർജിക്കാരനോട് കോടതി പറഞ്ഞു. ഹർജിക്കാരനെതിരേ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.

സിനിമാ പ്രവർത്തകനും കലാകാരനും ആണെന്ന് അവകാശപ്പെടുന്ന ഫായിസ് അൻവർ ഖുറേഷിയാണ് ഹർജിക്കാരൻ. പാക് കലാകാരന്മാർ ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നതും ജോലി ചെയ്യുന്നതും പൂർണമായി വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിരോധനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

]]>
മാനനഷ്ടക്കേസ്: സല്‍മാന്‍ ഖാന് ഇടക്കാലാശ്വാസം അനുവദിക്കില്ലെന്ന് കോടതി https://malayalees.ch/bombay-high-court-reserves-order-on-actor-salman-khans-plea-against-neighbour/ Tue, 11 Oct 2022 12:58:21 +0000 https://malayalees.ch/?p=69413

യൂട്യൂബ് ചാനലിലൂടെ അയല്‍വാസി അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നടൻ സൽമാൻ ഖാൻ സമർപ്പിച്ച മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി വിധിപറയാൻ മാറ്റി. കേസിൽ ഇടക്കാല ഇളവ് നൽകാൻ കോടി വിസമ്മതിച്ചു. സൽമാൻ ഖാന്റെ ഫാം ഹൗസിന് സമീപം താമസിക്കുന്ന കേതൻ കക്കറിനെതിരെ നൽകിയ കേസിൽ സിവിൽ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

മുംബൈയിലെ മലാഡ് നിവാസിയായ കേതൻ കക്കറിനെതിരെ ബോളിവുഡ് നടൻ സൽമാൻ ഖാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. പൻവേലിൽ സൽമാന്റെ ഫാംഹൗസിന് സമീപം കേതന് സ്ഥലമുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ കേതൻ തന്നെ അപകീർത്തിപ്പെടുത്തുകയും തനിക്കെതിരെ ഇത്തരം നിരവധി പോസ്റ്റുകൾ ഇട്ടെന്നും അത് പ്രകോപനപരവും അപമാനകരവുമാണെന്ന് സൽമാൻ ആരോപിക്കുന്നു. ഷോയുടെ ഭാഗമായ മറ്റ് രണ്ട് പേരെയും ഇതേ കേസിൽ കക്ഷികളാക്കി.

ഇതിന് പുറമെ ഗൂഗിൾ, യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ കമ്പനികളെയും കക്ഷിചേർത്തു. എന്നാൽ സൽമാൻ ഖാൻ്റെ ഫാം ഹൗസിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുടെന്നാണ് കേതൻ കക്കറിറിൻ്റെ ആരോപണം. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട സൽമാൻ തന്റെ ഫാം ഹൗസിന് സമീപമുള്ള ഗണേശ ക്ഷേത്രം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായും കക്കാട് പറഞ്ഞു. കേസിൽ സെഷൻസ് കോടതിയിൽ നിന്ന് പോലും സൽമാൻ ഖാന് ഇളവ് ലഭിച്ചിരുന്നില്ല.

]]>
‘കുട്ടി അല്ലെങ്കിൽ ജോലി’, രണ്ടിലൊന്ന് തീരുമാനിക്കാൻ അമ്മയോട് ആവശ്യപ്പെടരുത്: ബോംബെ ഹൈക്കോടതി https://malayalees.ch/cannot-force-mother-to-choose-between-child-and-career-bombay-high-court/ Thu, 14 Jul 2022 08:26:19 +0000 https://malayalees.ch/?p=64824 ജോലിയോ അതോ സ്വന്തം കുഞ്ഞോ എന്ന് തീരുമാനിക്കാൻ ഒരമ്മയെ നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാൻ അനുമതി നിഷേധിച്ച കുടുംബകോടതി വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു നിരീക്ഷണം. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് ജൂലൈ 8 നാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഒമ്പത് വയസ്സുള്ള മകളോടൊപ്പം പോളണ്ടിലെ ക്രാക്കോവിലേക്ക് മാറാൻ അനുമതി തേടി യുവതി നൽകിയ ഹർജി കോടതി പരിഗണിക്കുകയായിരുന്നു. ഭർത്താവിൽ നിന്നും 2015 മുതൽ മകളോടൊപ്പം വേറിട്ടു താമസിക്കുകയാണ് ഇവർ. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് കമ്പനി പോളണ്ടിലേക്ക് പ്രൊമോഷൻ നൽകി. ഇതിനെതിരെ ഭർത്താവ് കുടുംബകോടതിയെ സമീപിച്ചു.

കുട്ടിയെ തന്നിൽ നിന്ന് തട്ടിയെടുത്താൽ ഇനി കാണാൻ കഴിയില്ലെന്ന് കാണിച്ചായിരുന്നു ഹർജി. റഷ്യ-യുക്രൈൻ യുദ്ധം കുഞ്ഞിന്റെ സുരക്ഷയെ ബാധിക്കുമെന്നും പിതാവ് ആരോപിച്ചു. തുടർന്ന് കുടുംബകോടതി അമ്മയ്ക്ക് യാത്രാനുമതി നിഷേധിച്ചു. ഈ വിധിയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം പിതാവിനെ കാണാൻ തടയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അവധിക്കാലത്ത് മകളോടൊപ്പം ഇന്ത്യയിലേക്ക് വരാൻ യുവതിയോട് നിർദ്ദേശിച്ചു.

]]>