bomb attack – malayalees.ch https://malayalees.ch Malayalam Online News Portal Tue, 12 Jul 2022 04:27:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bomb attack – malayalees.ch https://malayalees.ch 32 32 പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് https://malayalees.ch/bomb-attack-against-payyannur-rss-office/ Tue, 12 Jul 2022 04:27:02 +0000 https://malayalees.ch/?p=64639 കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്. പുലർച്ചെ ഒന്നുരയോടെയായിരുന്നു ആക്രമണം. ബോംബേറിൽ ഓഫിസിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല.

ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവർത്തകനായിരുന്ന ധനരാജിന്റെ ആറാം രക്തസാക്ഷി ദിനമായിരുന്നു ഇന്നലെ. പ്രതിസ്ഥാനത്ത് ആർഎസ്എസ് ആണ്. അതുകൊണ്ട് തന്നെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രകോപനമാകാം ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പൊലീസ് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പുലർച്ചെയോടെ ആസൂത്രിത ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

]]>
തലശേരിയിൽ കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബേറ് https://malayalees.ch/bomb-attacks-thalassery/ Wed, 15 Jun 2022 07:56:12 +0000 https://malayalees.ch/?p=63405 തലശേരി മൂഴിക്കര കോപ്പാലത്തിനടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബേറ്. കോടിയേരി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം പി എം കനകരാജിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുമ്പോൾ കനകരാജ് വീട്ടിലുണ്ടായിരുന്നില്ല. അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ജനലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനുപിന്നിലുള്ള പ്രകോപനം, ആരാണ് എറിഞ്ഞതെന്ന് സംബന്ധിച്ചുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കാൻ ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. വാ തുറന്നാൽ നുണ പറയുന്ന നേതൃത്വമാണ് സിപിഐഎമ്മിന്റേതെന്നും അദ്ദേഹം വിമർശിച്ചു. ഓഫീസുകൾ അടിച്ചുപൊളിക്കാനും ബോംബെറിയാനും കോൺഗ്രസിന് അറിയാം. ഈ രീതിയിലാണ് ഭരണമെങ്കിൽ സർക്കാരിന്റെ പതനം ഉടനെന്നും കെ സുധാകരൻ പറഞ്ഞു. അക്രമത്തിനൊടുവിൽ സിപിഐഎമ്മിന് തലകുനിക്കേണ്ടിവരും. എൽഡിഎഫ് ആക്രമണങ്ങൾക്ക് ജനം തിരിച്ചടി നൽകും.

അതേസമയം കോഴിക്കോട് തിക്കോടി ടൗണിൽ കോൺഗ്രസ് ഓഫീസിനുനേരെ ബോംബേറ് നടന്നു. കൊലവിളി പ്രകടനം നടത്തി സിപിഐഎംഎം പ്രവർത്തകർ രംഗത്തെത്തി.ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

അതിനിടെ തൊടുപുഴയിലെ പൊലീസ് ലാത്തി ചാർജിൽ കോൺഗ്രസ് പ്രവർത്തകന്റെ നില ഗുരുതരം. കാഴ്‌ച തിരിച്ചുകിട്ടുമോ എന്നതിൽ ആശങ്ക. ബിലാൽ സമദിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ ശേഷമേ കാഴ്ചയെ പറ്റിയുള്ള കാര്യം പറയാൻ പറ്റു എന്ന് ഡോക്ടർമാർ അറിയിച്ചു ബിലാൽ സമദിന്റെ ചികിത്സാ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് അറിയിച്ചു. തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഇന്നലെയാണ് പരുക്കേറ്റത്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. കണ്ണിനാണ് പരുക്ക്, കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

]]>
യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവം; നാല് പേര്‍ പിടിയില്‍ https://malayalees.ch/bomb-attack-agianst-men-in-tvm-4-arrested/ Fri, 08 Apr 2022 05:03:14 +0000 https://malayalees.ch/?p=59756 തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനും സംഘവുമാണ് പിടിയിലായത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ തുമ്പ സ്വദേശി പുതുരാജന്‍ ക്ലീറ്റസിന്റെ വലതു കാല്‍ തകര്‍ന്നിരുന്നു.

ക്ലീറ്റസ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഒപ്പമുള്ളവര്‍ക്കും സാരമായ പരിക്കുകളുണ്ട്. ലഹരി കച്ചവടത്തെ എതിര്‍ത്തതടക്കം ആക്രമണത്തിന് കാരണമായെന്നാണ് വിവരം. പ്രതികള്‍ ആക്രമണത്തിന് മുന്‍പും ശേഷവും ചില പ്രകോപന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്.

കഴക്കൂട്ടം മേനംകുളത്ത്, പുതുരാജന്‍ ക്ലീറ്റസ്, സിജു, സുനില്‍ എന്നിവര്‍ സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പ്രതികളെ കുറിച്ച് രാത്രി തന്നെ പൊലീസിന് സൂചനകള്‍ ലഭിച്ചിരുന്നു.

]]>