Bollywood – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 10:37:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bollywood – malayalees.ch https://malayalees.ch 32 32 സസ്‌പെന്‍സ് നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; മലയാളി മോഡലിനെ നായികയാക്കി ചിത്രം നിര്‍മിച്ച് രാം ഗോപാല്‍ വര്‍മ https://malayalees.ch/ram-gopal-varma-produces-saree-movie-with-malayali-heroine-2/ Tue, 26 Dec 2023 10:35:22 +0000 https://malayalees.ch/?p=93540 മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി ചിത്രം നിര്‍മിക്കാനൊരുങ്ങി രാം ഗോപാല്‍ വര്‍മ. സാരി എന്ന് പേര് നല്‍കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാരി. ഒരുപാട് സ്‌നേഹം ഒരുപാട് അപകടകരവുമായേക്കാമെന്ന് സൂചിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം ആര്‍വി ഗ്രൂപ്പും രാം ഗോപാല്‍ വര്‍മയും ഒരുമിച്ചാണ് നിര്‍മിക്കുന്നത്. സസ്‌പെന്‍സ് ഒളിപ്പിക്കുന്ന, ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാകും ഇതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചില സൂചനകള്‍ തരുന്നു. (Ram Gopal Varma produces Saree movie with Malayali heroine)

ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനത്തിന് പിന്നാലെ ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാം ഗോപാല്‍ വര്‍മ അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേരുള്‍പ്പെടെ ശ്രീലക്ഷ്മി ആരാധ്യ ദേവി എന്നാക്കി മാറ്റി. ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ട് രാം ഗോപാല്‍ വര്‍മ അവരെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത് വലിയ വാര്‍ത്തയായിരുന്നു.

അഞ്ച് ഭാഷകളില്‍ സാരി റിലീസ് ചെയ്യും. ഇന്‍സ്റ്റ ഗ്രാം സെലിബ്രിറ്റിയും മോഡലുമായ ശ്രീലക്ഷ്മിയ്ക്ക് നിരവധി ഫോളോവേഴ്‌സാണുള്ളത്.

]]>
ബോളിവുഡില്‍ ട്രാന്‍സ്‌വുമണായി സുസ്മിത സെന്‍; ട്രാന്‍സ് നടിമാരെ ഒഴിവാക്കിയതില്‍ വിമര്‍ശനം https://malayalees.ch/sushmita-sen-as-gauri-sawant-bollywood-movie/ Wed, 02 Nov 2022 04:18:53 +0000 https://malayalees.ch/?p=70582 ബോളിവുഡില്‍ ട്രാന്‍സ്‌വുമണായി സുസ്മിത സെന്‍ വേഷമിടാനൊരുങ്ങുന്നതിനിടെ വിമര്‍ശനം. നിരവധി ട്രാന്‍സ് വ്യക്തികള്‍ അഭിയന രംഗത്തുണ്ടെന്നും ആ വേഷത്തിലേക്ക് ഒരു ട്രാന്‍സ്‌വുമണ്‍ തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് കമ്മ്യൂണിറ്റിയുടെ ഭാഗത്ത് നിന്നുതന്നെ വലിയ വിമര്‍ശനമുയരുന്നത്.

സുസ്മിത സെന്‍ നായികയാകുന്ന ബോളിവുഡ് ചിത്രത്തിലേക്ക് ട്രാന്‍സ് വുമണായി അഭിനയിക്കാന്‍ ഒഡീഷന്‍ നടന്നിരുന്നു. ചിത്രത്തിലെ നായികയുടെ കൂട്ടുകാരിയായി അഭിനയിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ നവ്യ സിങുമുണ്ടായിരുന്നു. ഓഡീഷന് ശേഷം നിങ്ങളൊരു സ്ത്രീയാണോ പുരുഷനാണോ, ആരാണ് നിങ്ങളെന്ന് നവ്യ സിങിനോട് കാസ്റ്റിങ് സംവിധായകരില്‍ ഒരാള്‍ ചോദിച്ചു. നവ്യ തന്നെയാണ് ഈ അനുഭവം പങ്കുവച്ചത്. തന്റെ ഹൃദയം കാല്‍ക്കീഴിലേക്ക് തകര്‍ന്നുവീഴുന്നതായി തോന്നി എന്നാണ് ഈ അനുഭവം പങ്കുവച്ച് നവ്യ സിങ് പ്രതികരിച്ചത്.

ബോളിവുഡിലെ ഒരു അഭിനേത്രി എന്ന നിലയില്‍ ഇത്തരം കമന്റ് താന്‍ ശീലിച്ചുവെന്നും പക്ഷേ അതൊരിക്കലും എളുപ്പമായിരുന്നില്ല എന്നും നവ്യ പറഞ്ഞു. ചിത്രത്തിലെ ഗൗരി സാവന്ത് എന്ന ലീഡിങ് റോളിലെ സ്ത്രീയുടെ കഥാപാത്രം ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലാത്ത ഒരു നടിയിലേക്കാണ് എത്തിയതെന്നറിഞ്ഞപ്പോള്‍ വിഷമമുണ്ടായെന്ന് നവ്യ പ്രതികരിക്കുന്നു. നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. എന്തുകൊണ്ടാണ് ഇപ്പോഴും ഒരു ലീഡിങ് റോളിലേക്കെത്തുമ്പോള്‍ ട്രാന്‍സ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മറ്റ് നടിമാരെ തെരഞ്ഞെടുക്കുന്നതെന്നും ട്രാന്‍സ് റോളുകള്‍ക്കായി കമ്മ്യൂണിറ്റിയില്‍ നിന്ന് തന്നെ നടിമാരെ തെരഞ്ഞെടുക്കണമെന്നുമാണ് ആവശ്യം. ബോളിവുഡില്‍ നിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടെന്നും വിമര്‍ശനങ്ങളുണ്ട്.

]]>
‘ഇവിടെ താരങ്ങളെ വിൽക്കുന്നു; ദക്ഷിണേന്ത്യ കഥകൾ പറയുന്നു’; ബോളിവുഡിനെ വിമർശിച്ച് അനുപം ഖേർ https://malayalees.ch/bollywood-selling-stars-anupam-kher/ Fri, 26 Aug 2022 08:05:06 +0000 https://malayalees.ch/?p=67120 ബോളിവുഡിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിനേതാവ് അനുപം ഖേർ. ബോളിവുഡിൽ താരങ്ങളെ വിൽക്കുമ്പോൾ ദക്ഷിണേന്ത്യൻ സിനിമകൾ നല്ല കഥകൾ പറയാനാണ് ശ്രമിക്കുമെന്നതെന്ന് അനുപം ഖേർ പറഞ്ഞു. തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. ഒരു മലയാള സിനിമ ഉടൻ ചെയ്യുമെന്നും ഇടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“നിങ്ങൾ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് കാര്യങ്ങൾ ഉണ്ടാക്കേണ്ടത്. ഉപഭോക്താക്കളെ വിലകുറച്ച് കാണുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കും. എങ്ങനെയെന്നാൽ, ‘ഞങ്ങൾ ഒരു മഹത്തായ സിനിമ നിർമിച്ച് നിങ്ങൾക്ക് ഒരു ഉപകാരം ചെയ്തിരിക്കുകയാണ്. ഇനി നിങ്ങൾ ആ മഹത്തായ സിനിമ കാണൂ’ എന്ന മട്ടാണ്. കൂട്ടായ പരിശ്രമത്തിലൂടെയാണ് മഹത്വം കൈവരിക്കാനാവുക. തെലുങ്കിൽ ഈയിടെ മറ്റൊരു സിനിമ കൂടി ചെയ്തു. തമിഴിലും ഒരു സിനിമ ചെയ്തു. മലയാളത്തിൽ ഒരു സിനിമ കൂടി ചെയ്യാൻ പോവുകയാണ്. അവർ (ദക്ഷിണേന്ത്യ) കഥകൾ പറയുന്നു, ഇവിടെ താരങ്ങളെ വിൽക്കുന്നു.”- അനുപം ഖേർ പറയുന്നു.

]]>
അഭിനയം നിര്‍ത്തി, ഇനി ഹിമാലയത്തില്‍ സന്യാസം; പ്രഖ്യാപനവുമായി നടി നുപുര്‍ https://malayalees.ch/actor-nupur-alankar-quits-showbiz-separates-from-husband-heads-to-himalayas-for-sanyas/ Sat, 20 Aug 2022 04:45:20 +0000 https://malayalees.ch/?p=66723 താന്‍ അഭിനയം നിര്‍ത്തുകയാണെന്നും ബോളിവുഡ് ഇന്‍ഡസ്ട്രി വിടുകയാണെന്നുമുള്ള പ്രഖ്യാപനവുമായി നടി നുപുര്‍ അലങ്കാര്‍. ഭൗതികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്നും നടി പറഞ്ഞു. ഭര്‍ത്താവ് അലങ്കാര്‍ ശ്രീവാസ്തവ തനിക്ക് വിവാഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചനം അനുവദിച്ചെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തന്റെ 27 വര്‍ഷത്തെ കരിയറില്‍ 157 പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളിലാണ് നുപുര്‍ വേഷമിട്ടത്. ഇതില്‍ തന്നെ ശക്തിമാന്‍ സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ നുപുര്‍ മലയാളികള്‍ക്കും സുപരിചിതയാണ്. തന്ത്ര, ഘര്‍ കി ലക്ഷ്മി ബേട്ടിയാന്‍ മുതലായ പരമ്പരകളും പ്രശസ്തമാണ്. രാജ ദി, സാവരിയ, സോനാലി കേബിള്‍ മുതലായ ചിത്രങ്ങളിലും ഇവര്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

അമ്മയുടെ മരണശേഷം താന്‍ മാനസികമായി തളര്‍ന്നുപോയെന്നും അന്നാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നുപുര്‍ അറിയിച്ചു. സന്യാസത്തിലേക്ക് കടക്കാനിരിക്കെയാണ് അഫ്ഗാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്ത ഘട്ടത്തില്‍ സഹോദരന്‍ അവിടെ കുടുങ്ങിപ്പോയതെന്നും പിന്നീട് കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നുപുര്‍ കൂട്ടിച്ചേര്‍ത്തു.

]]>
‘ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കം; തൊഴിലവസരങ്ങൾ നിഷേധിക്കുന്നു’; തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ https://malayalees.ch/ar-rahman-says-he-is-not-getting-enough-work/ Mon, 27 Jul 2020 05:31:59 +0000 https://malayalees.ch/?p=29104 ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കമെന്ന് തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ. തനിക്ക് വരുന്ന പാട്ടുകളെ ചിലർ ഇടപെട്ട് വിലക്കുകയാണ്. തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ പരത്തി തൊഴിൽ അവസരങ്ങൾ നിഷേധിക്കുകയാണെന്നും എ ആർ റഹ്മാൻ പറഞ്ഞു.

ബോളിവുഡ് സിനിമയ്ക്കായി എന്തുകൊണ്ട് കൂടുതൽ പാട്ടുകൾ ചെയ്യുന്നില്ല എന്ന് എ ആർ റഹ്മാൻ വിശദീകരിക്കുന്നുണ്ട്. തനിക്കെതിരെ സംഘം ചേർന്ന് അപവാദ പ്രചാരണം നടത്തുകയാണ്. താൻ ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. പക്ഷേ തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവർ തനിക്കെതിരെ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും റഹ്മാൻ വിശദീകരിച്ചു.

സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച ദിൽ ബേച്ചാരയിൽ ഒൻപത് പാട്ടുകൾ എ ആർ റഹ്മാൻ കംബോസ് ചെയ്തിരുന്നു. തനിക്കെതിരെ സംഘടിത ശ്രമം നടക്കുന്നതായി ചിത്രത്തിന്റെ സംവിധായകൻ മുകേഷ് ഛബ്രയും പറഞ്ഞതായി റഹ്മാൻ പറയുന്നു. തന്റെ അടുത്തേക്ക് വരരുതെന്ന് പറഞ്ഞ് മുകേഷ് ഛബ്രയെ ചിലർ വിലക്കിയതായി അദ്ദേഹം പറഞ്ഞു. പല കഥകളും അദ്ദേഹം പറഞ്ഞു. താനത് കേട്ടിരുന്നു. അപ്പോൾ തനിക്കൊരു കാര്യം മനസിലായി, ബോളിവുഡിൽ എന്തുകൊണ്ടാണ് താൻ വളരെ കുറച്ച് പാട്ടുകൾ മാത്രം ചെയ്യുന്നതെന്ന്? എന്തുകൊണ്ടാണ് തന്നെ തേടി സിനിമകൾ വരാത്തതെന്ന്? തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുന്നുവെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

]]>
റിലീസിന് പിന്നാലെ റെക്കോർഡ് ഭേദിച്ച് സുശാന്ത് സിങ് ചിത്രം https://malayalees.ch/sushant-singh-rajput-last-movie-dil-bechara-breaks-records/ Sat, 25 Jul 2020 08:14:05 +0000 https://malayalees.ch/?p=29075 മാധവൻ ചിത്രം അൻപേ ശിവത്തെയും കമൽ ഹാസൻ ചിത്രം നായകനെയും പിന്നിലാക്കിയാണ് ദിൽ ബേച്ചാര ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച ഇന്ത്യൻ സിനിമകളിൽ ഒന്നാമതെത്തിയത്.

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേച്ചാര. റിലീസിന് പിന്നാലെ റേറ്റിങിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങിൽ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങിൽ ഒരു ഘട്ടത്തിൽ 10 ൽ 10 ഉം നേടിയെങ്കിലും നിലവിൽ 9 ആണ് റേറ്റിങ്.

റിലീസിന് പിന്നാലെ റെക്കോർഡ് ഭേദിച്ച് സുശാന്ത് സിങ് ചിത്രം

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30നായിരുന്നു ആദ്യ ഷോ. സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. മാധവൻ ചിത്രം അൻപേ ശിവത്തെയും കമൽ ഹാസൻ ചിത്രം നായകനെയും പിന്നിലാക്കിയാണ് ദിൽ ബേച്ചാര ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച ഇന്ത്യൻ സിനിമകളിൽ ഒന്നാമതെത്തിയത്.

സുശാന്തിന്റെ ആരാധകർ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. സുശാന്ത് ഒരു പേരല്ല വികാരമാണെന്നാണ് അവർ പറയുന്നത്.

ആ പുഞ്ചിരി ഒരേ സമയം ഹൃദയം നിറയ്ക്കുകയും തകർക്കുകയും ചെയ്യുന്നുവെന്ന് ആരാധകർ പറയുന്നു.

ജോൺ ഗ്രീനിന്റെ നോവലായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിൽ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദിൽ ബേച്ചാര. നവാഗതനായ മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ സഞ്ജന സാം​ഗിയാണ് സുശാന്തിന്‍റെ നായിക. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയപ്പോള്‍ യൂ ട്യൂബില്‍ ട്രെന്‍ഡിങിൽ ഒന്നാമതെത്തിയിരുന്നു. പാട്ടുകൾക്കും നല്ല സ്വീകരണമാണ് ലഭിച്ചത്.

]]>
മതി, ബോളിവുഡില്‍ നിന്ന് രാജിവെക്കുന്നു: ഥപട് സംവിധായകന്‍ അനുഭവ് സിന്‍ഹ https://malayalees.ch/director-anubhav-sinha-says-he-resigned-from-bollywood/ Wed, 22 Jul 2020 12:47:14 +0000 https://malayalees.ch/?p=28923 ബോളിവുഡില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് സംവിധായകന്‍ അനുഭവ് സിന്‍ഹ. ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ എന്താണ് കാരണമെന്ന് പറഞ്ഞിട്ടില്ല. ഥപട്, ആര്‍ട്ടിക്കിള്‍ 14, മുള്‍ക്ക് പോലുള്ള ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത സംവിധായകനാണ് അനുഭവ് സിന്‍ഹ.

മതി, ഞാന്‍ ബോളിവുഡില്‍ നിന്ന് രാജി വെയ്ക്കുന്നു അതിനര്‍ഥം എന്തുതന്നെയായാലും.. എന്നാണ് അനുഭവ് സിന്‍ഹയുടെ ട്വീറ്റ്.

പിന്നാലെ താന്‍ ബോളിവുഡില്‍ അല്ലെന്നും (ബോളിവുഡ് വോസ്) എന്നാല്‍ ഇനിയും ഹിന്ദി സിനിമ ചെയ്യുമെന്നും അനുഭവ് വ്യക്തമാക്കി.

ട്വിറ്ററിലെ പേര് അനുഭവ്സിന്‍ഹ നോട്ട് ബോളിവുഡ് എന്നാക്കി മാറ്റുകയും ചെയ്തു.

അനുഭവ് സിന്‍ഹക്ക് പിന്നാലെ രണ്ട് സംവിധായകര്‍ കൂടി സമാന നിലപാടുമായി രംഗത്തെത്തി. ബോളിവുഡ് ബഹിഷ്കരിച്ച് നമുക്ക് ഇന്ത്യന്‍ സിനിമയുടെയും കഥ പറച്ചിലിന്‍റെയും ഭാഗമാകാം എന്നാണ് സംവിധായകന്‍ സുധീര്‍ മിശ്ര ട്വീറ്റ് ചെയ്തത്.

സത്യജിത് റേ, ഗുരുദത്ത്, രാജ്കപൂര്‍, റിത്വിക്ക് ഘട്ടക്ക്, ബിമല്‍ റോയ്, മൃണാല്‍ സെന്‍, തപന്‍ സിന്‍ഹ, ഗുല്‍സാര്‍ തുടങ്ങിയവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും എന്ത് ബോളിവുഡെന്നും സുധീര്‍ മിശ്ര വിശദീകരിച്ചു.

ബോളിവുഡ് എന്നത് ഒരു ജീവിത രീതിയാണെന്നും സ്വതന്ത്ര സിനിമ ഒരിക്കലും അതിന്‍റെ പ്രചാരക വാഹനമാകേണ്ടതില്ലെന്നും സുധീര്‍ മിശ്ര വിശദീകരിച്ചു. ബോളിവുഡ് ഒരിക്കലും ആദ്യ സ്ഥാനത്തുണ്ടായിരുന്നില്ലെന്ന് ഹന്‍സല്‍ മേത്ത പ്രതികരിച്ചു.

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ ബോളിവുഡിനുള്ളില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. സ്വജനപക്ഷപാതത്തിനും ലോബിയിങിനുമൊക്കെ എതിരെ കങ്കണയെ പോലെയുള്ള താരങ്ങള്‍ തന്നെ രംഗത്തുവരുന്ന സാഹചര്യമുണ്ടായി. പിന്നാലെയാണ് ഈ സംവിധായകരുടെ നിലപാട് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

]]>
ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു https://malayalees.ch/saroj-khan-celebrated-bollywood-choreographer-dies-aged-71/ Fri, 03 Jul 2020 09:20:08 +0000 https://malayalees.ch/?p=27967 ദ മദർ ഓഫ് ഡാൻസ് എന്നായിരുന്നു സരോജ് ഖാൻ അറിയപ്പെട്ടിരുന്നത്.

നൃത്തസംവിധാനത്തിലൂടെ നാലു പതിറ്റാണ്ടോളം ഇന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. സരോജ് ഖാൻ ഒരുക്കിയ ജനപ്രിയ നൃത്തചുവടുകൾ ഹിന്ദി സിനിമയിൽ ഒട്ടേറെ താരോദയങ്ങൾക്ക് പിൻബലമേകി. രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയ സരോജ് ഖാന് മൂന്നുവട്ടം ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കലങ്ക് സിനിമയിലെ ‘തബാ ഹോ ഗയേ’ ആണ് അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം. മിസ്റ്റർ ഇന്ത്യ, തേസാബ്, ബാസിഗർ, ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ, ഹം ദിൽ ദേ ചുകേ സനം , ദേവദാസ്, ജബ് വി മെറ്റ്, മൊഹ്‌റ, ഗുരു, ലഗാൻ തുടങ്ങി 2000ത്തിലേറെ നൃത്ത പ്രാധാന്യമുള്ള ഗാനങ്ങളുടെ കോറിയോഗ്രഫി നിർവഹിച്ചത് സരോജ് ഖാനായിരുന്നു. ദ മദർ ഓഫ് ഡാൻസ് എന്നായിരുന്നു സരോജ് ഖാൻ അറിയപ്പെട്ടിരുന്നത്.

https://youtu.be/Jbn39j-xa-k

സഞ്ജയ് ലീല ഭൻസാലിയുടെ ദേവ്ദാസ് എന്ന ചിത്രത്തിലെ ഡോലാരേ സരോജ് ഖാന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ഐശ്വര്യ റായിയും മാധുരി ദീക്ഷിത്തും മത്സരിച്ചു നൃത്തം വച്ച ഈ ​ഗാനം ഇന്നും ആവേശമാണ്. മണിരത്നം സംവിധാനം ചെയ്ത ​ഗുരു, മനോജ് കെ. ജയൻ, അതിഥി റാവു ഹെരൊദി എന്നിവർ പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രം ശൃംഗാരം, ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്നിവയാണ് മറ്റു പ്രധാനചിത്രങ്ങൾ. അതിൽ ജബ് വി മെറ്റ്, ശൃംഗാരം, ദേവദാസ് എന്നീ ചിത്രങ്ങളിലൂടെ മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി.

മൂന്നാം വയസ്സിൽ ബാലതാരമായാണ് നിർമല നാ​ഗ്പാൽ എന്ന സരോജ് ഖാൻ സിനിമയിൽ അരങ്ങറ്റം കുറിച്ചത്. 1950 കളുടെ അവസാനത്തിൽ ബാക്ക് ​ഗ്രൗണ്ട് ഡാൻസറായി ഒട്ടനവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. പ്രശസ്ത നൃത്ത സംവിധായകനായ ബി സോഹൻലാലിന്റെ കീഴിലായിരുന്നു അക്കാലമത്രയും പരിശീലനം. അതിനിടെ തന്റെ 13-മാത്തെ വയസ്സിൽ 43-കാരനായ സോഹൻലാലിനെ സരോജ് ഖാൻ വിവാഹം കഴിച്ചു. സോഹൻലാൽ നേരത്തേ വിവാഹിതനായിരുന്നു. എന്നാൽ അതറിയാതെയായിരുന്നു കൊച്ചുകുട്ടിയായിരുന്ന സരോജ് അദ്ദേഹത്തെ വിവാഹം ചെയ്തത്. വിവാഹശേഷവും സോഹൻലാലിനൊപ്പം തന്നെയായിരുന്നു സരോജിന്റെ യാത്ര. ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു.

ഗീത മേര നാം (1974) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര നൃത്ത സംവിധായികയായി. മിസ്റ്റർ ഇന്ത്യയിലെ ഹവ ഹവായ് (1987) എന്ന ഗാനത്തിൽ ശ്രീദേവിക്കായി നൃത്തം ചിട്ടപ്പെടുത്തിക്കൊണ്ടാണ് സരോജ് ശ്രദ്ധിക്കപ്പെട്ടത്.

]]>
സിനിമയില്‍ ആര്‍ക്കും ആരോടും കരുതലില്ല, സ്നേഹം അഭിനയിച്ച് മരിച്ചയാളെ അപമാനിക്കരുത്: സെയ്ഫ് അലിഖാന്‍ https://malayalees.ch/actor-saif-ali-khan-calls-bollywoods-sudden-love-for-sushant-singh-rajput-ultimate-hypocrisy/ Tue, 16 Jun 2020 09:58:59 +0000 https://malayalees.ch/?p=27138 സുശാന്തിന്‍റെ മരണ ശേഷം സ്നേഹം പ്രകടിപ്പിക്കുന്നത് കാപട്യമാണ്. അതിലും നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്ന് സെയ്ഫ്

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണ ശേഷം അദ്ദേഹത്തോട് കാണിക്കുന്ന സ്നേഹം കാപട്യമാണെന്ന് നടന്‍ സെയ്ഫ് അലിഖാന്‍. കരുതല്‍ എന്ന നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്നും സെയ്ഫ് പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെയ്ഫിന്‍റെ വിമര്‍ശനം.

കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം. ആര്‍ക്കും ആരോടും കരുതലില്ല. കരുതലുണ്ടെന്ന് അഭിനയിക്കുന്നത് അങ്ങേയറ്റത്തെ കാപട്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മരിച്ചവരെ അപമാനിക്കുകയാണ്. ഇത് മരിച്ചയാളുടെ ആത്മാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സെയ്ഫ് പ്രതികരിച്ചു.

സുശാന്തിന്‍റെ മരണത്തില്‍ കുറേപേര്‍ പെട്ടെന്ന് തന്നെ പ്രതികരണവുമായെത്തി. ഒരു പാവപ്പെട്ടവന്റെ ദുരന്തത്തിൽ നിന്ന് ആളുകൾ മൈലേജുണ്ടാക്കുകയാണ്. ഇത് അനുകമ്പ കാണിക്കാനാണോ അതോ സ്വന്തം നേട്ടങ്ങള്‍ക്കാണോ? സോഷ്യൽ മീഡിയയിൽ ഇടതടവില്ലാത്ത ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ലജ്ജാകരമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സെയ്ഫ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലെ ദീര്‍ഘമായ കുറിപ്പുകള്‍ ഫാന്‍സിനെ ലക്ഷ്യംവെച്ചുള്ളതാണ്. ഇവരൊന്നും യഥാര്‍ഥ ജീവിതത്തില്‍ ഈ സ്നേഹവും കരുതലുമൊന്നും കാണിക്കുന്നില്ല. ട്വിറ്ററില്‍ പത്ത് വാക്ക് എഴുതിയിടുകയും എന്നാല്‍ നേരില്‍ കാണുമ്പോള്‍ ഒന്ന് ഹസ്തദാനം ചെയ്യുകപോലും ചെയ്യാതെ കടന്നുപോവുകയും ചെയ്യുന്ന കാലമാണിതെന്നും സെയ്ഫ് പറഞ്ഞു.

ബോളിവുഡില്‍ നിന്നുള്ള അവഗണനയും സിനിമകള്‍ മുടങ്ങിയതുമാണ് സുശാന്തിനെ വിഷാദത്തിലേക്ക് നയിച്ചതെന്ന് ഇതിനകം പരസ്യ പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്ന് നടന്‍ നിഖില്‍ ദ്വിവേദി പറയുകയുണ്ടായി. ബോളിവുഡിന്‍റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖില്‍ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകന്‍ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോള്‍ കരണ്‍ ജോഹറിന്‍റെ പ്രതികരണം.

കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് സഹപ്രവര്‍ത്തകയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി ട്വീറ്റ് ചെയ്യുകയുണ്ടായി. ബോളിവുഡിലെ ആരും സുശാന്തിന്‍റെ കൂടെ നിന്നിരുന്നില്ലെന്നും സ്വപ്ന ട്വീറ്റില്‍ പറഞ്ഞു. സുശാന്തിന്‍റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്ന് നടി കങ്കണ റണാവത്ത് പ്രതികരിച്ചു. അദ്ദേഹത്തിന് ഗോഡ്​ഫാദർമാരില്ലായിരുന്നു. അഭിനയിച്ച സിനിമകൾ കാണാൻ അദ്ദേഹം അപേക്ഷിക്കുകയുണ്ടായി​. പ്രേക്ഷകർ കൂടി കയ്യൊഴിഞ്ഞാൽ ബോളിവുഡിൽ നിന്നും പുറത്തേക്ക്​ വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു.

എന്നാല്‍ ഈ അവസരത്തിലെ ഇത്തരം പരാമര്‍ശങ്ങളോടും സെയ്ഫ് യോജിക്കുന്നില്ല. മനുഷ്യര്‍ മനുഷ്യരെ നിരന്തരം പരാജയപ്പെടുത്തുകയാണ്. മറ്റൊരാള്‍ക്കെതിരായ അവസരമായി മരണത്തെ ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് സെയ്ഫ് പറഞ്ഞു. പകരം നിശബ്ദമായി ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്നും സെയ്ഫ് പറഞ്ഞു.

]]>
‘സുശാന്തിന്‍റേത് ആത്മഹത്യയോ ആസൂത്രിത കൊലപാതകമോ?’ ബോളിവുഡിനെതിരെ പൊട്ടിത്തെറിച്ച് കങ്കണ https://malayalees.ch/kangana-ranaut-blasts-bollywood-after-sushant-singh-rajputs-death/ Tue, 16 Jun 2020 03:50:50 +0000 https://malayalees.ch/?p=27110 സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്ന് കങ്കണ

നടൻ സുശാന്ത്​ സിങ്​ രാജ്​പുത്​ ആത്മഹത്യ ചെയ്​ത സംഭവത്തിൽ ബോളിവുഡിനെ രൂക്ഷമായി വിമർശിച്ച്​ നടി കങ്കണ റണാവത്​. മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ല. മരണ ശേഷം ചില മാധ്യമങ്ങളെ വിലക്കെടുത്ത്​ സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്നും കങ്കണ ആരോപിച്ചു.

അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം പോലും സുശാന്തിന് ലഭിച്ചിട്ടില്ല. സുശാന്തിന്​ ബോളിവുഡിൽ ഗോഡ്​ഫാദർമാരില്ല. ഇപ്പോഴുള്ള ചിലരെ പോലെ പിൻവാതിലിലൂടെയല്ല അദ്ദേഹം സിനിമയിൽ എത്തിയത്​. അദ്ദേഹത്തിന്‍റെ അവസാന കാലത്തെ സമൂഹ മാധ്യമങ്ങളിലെ ചില സന്ദേശങ്ങള്‍ നോക്കൂ. താന്‍ അഭിനയിച്ച സിനിമകൾ കാണാൻ അപേക്ഷിക്കുകയാണ്​. പ്രേക്ഷകർ കൂടി കയ്യൊഴിഞ്ഞാൽ ബോളിവുഡിൽ നിന്നും പുറത്തേക്ക്​ വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു.

സുശാന്ത് മനോരോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണ്. സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനോഹരം എന്ന് പറയുന്നവരാണ് സുശാന്തിനെ കുറിച്ച് ഇങ്ങനെ എഴുതിപ്പിടിപ്പിക്കുന്നത്. അവർക്ക്​ മാപ്പ്​ നൽകാൻ ആവില്ല. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പ് നേടിയ ആളെയാണ് മാനസികമായി ദുര്‍ബലനായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സുശാന്തിന്‍റെ ആദ്യ ചിത്രമായ കൈ പോ ചെക്കും എം.എസ്​ ധോണിക്കും ചിച്ചോരെക്കുമൊന്നും ഒരു പുരസ്കാരവും ലഭിച്ചില്ല. എന്നാൽ ഗള്ളി ബോയ്​ പോലുള്ള മോശം സിനിമകൾക്ക്​ അംഗീകാരം​ ലഭിച്ചന്നും കങ്കണ പറഞ്ഞു.

സെലിബ്രിറ്റികൾ മാനസികമായി സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിൽ അവരോട് അനുതാപത്തോടെ പെരുമാറണം. തന്നെ കഴിവില്ലാത്തവന്‍ എന്ന് വിളിച്ചവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാന്‍ പോയതാണ് സുശാന്തിന് പറ്റിയ ഒരേയൊരു തെറ്റ്. ഇതൊരു ആത്മഹത്യയാണോ അതോ ആസൂത്രിത കൊലപാതകമാണോ എന്ന് ചോദിച്ചുണ്ടാണ് കങ്കണ വീഡിയോ അവസാനിപ്പിച്ചത്.

സുശാന്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിക്കുകയുണ്ടായി. അതേസമയം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ബോളിവുഡില്‍ നിന്നുള്ള അവഗണനയും സിനിമകള്‍ മുടങ്ങിയതുമാണ് സുശാന്തിനെ വിഷാദ രോഗിയാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്ന് നടന്‍ നിഖില്‍ ദ്വിവേദി പറയുകയുണ്ടായി. ബോളിവുഡിന്‍റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖില്‍ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകന്‍ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോള്‍ കരണ്‍ ജോഹറിന്‍റെ പ്രതികരണം.

കോഫി വിത്ത് കരൺ ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രാജ്‌പുതിനെ പരിഹസിച്ച കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ചാറ്റ് ഷോയില്‍ സുശാന്ത് സിങ് രാജ്‌പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ ‘സുശാന്ത് സിങ് രാജ്‌പുത്, അതാരാ?’ എന്നായിരുന്നു ആലിയയുടെ മറുചോദ്യം. സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിന് താഴെ ഇക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകള്‍ കാണാം.

]]>