boat accident – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Oct 2023 08:19:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png boat accident – malayalees.ch https://malayalees.ch 32 32 വള്ളം മറിഞ്ഞ് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി https://malayalees.ch/body-of-missing-middle-aged-man-found-after-boat-capsize/ Sat, 07 Oct 2023 08:19:17 +0000 https://malayalees.ch/?p=89059 കഠിനംകുളം കായലിൽ വളളം മറിഞ്ഞ് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. ചാന്നാങ്കര കണ്ടവിള സ്വദേശി ബാബു (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് നാലുപേർ സഞ്ചരിച്ച വള്ളം കായലിൽ മറിഞ്ഞത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടിരുന്നു.

ഇന്ന് രാവിലെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടത്തു നിന്ന് ഫയർഫോഴ്സ് സംഘവും സ്കൂബാ ടീമും രാത്രിയിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് രണ്ട് ചെറിയ വള്ളങ്ങളിലായി ആറംഗ സംഘം നിർമ്മാണം നടക്കുന്ന ചാന്നാംകരയിലെ പുതിയ ബോട്ട്ജെട്ടിയിൽ നിന്ന് യാത്ര തിരിച്ചത്. ഒരു വള്ളത്തിൽ 4 പേരും രണ്ടാമത്തെ വള്ളത്തിൽ 2 പേരുമാണ് ഉണ്ടായിരുന്നത്.

ബോട്ട് ജെട്ടിയിൽ നിന്ന് അരകിലോമീറ്റർ മാറി കായലിൽ വള്ളത്തിലിരുന്ന് വലയിടുന്നതിനിടയിൽ ശക്തമായ കാറ്റിൽ 4 പേർ കയറിയ വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് മൂന്നുപേർ നീന്തി രക്ഷപ്പെടുന്നതിനിടയിൽ ഒപ്പമുണ്ടായിരുന്ന ബാബു കായലിലെ ചെളിക്കുണ്ടിൽ താഴ്ന്നു പോവുകയായിരുന്നു. കണ്ടവിള സ്വദേശി സജീവ്, അരിയോട്ടുകോണം സ്വദേശികളായ സന്തോഷ്, പ്രവീൺ എന്നിവരാണ് രക്ഷപ്പെട്ടത്.

]]>
മുതലപ്പൊഴി അപകടം; ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി, രണ്ട് പേർക്ക് പരുക്ക് https://malayalees.ch/muthalappozhi-boat-accident-rescue-success/ Thu, 03 Aug 2023 05:35:13 +0000 https://malayalees.ch/?p=85535 മുതലപ്പൊഴി അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. രണ്ട് പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ചിറയിൻകീഴ് താലൂക്കാശുപത്രിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റുമാണ് നേതൃത്വം നൽകിയത്.

രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. മുതലപ്പൊഴിയിൽ ഒരുക്കിയിട്ടുള്ള മറൈൻ എൻഫോമെന്റിന്റെ മൂന്ന് ബോട്ടുകൾ അഴിമുഖത്ത് പട്രോളിങ് നടത്തുകയായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനായി.

വർക്കല സ്വദേശി നൗഷാദ് എന്നയാളുടെ ബുറാഖ് എന്ന വള്ളമാണ് മറിച്ചത്. ഇന്ന് പുലർച്ചെ 6.30ഓടെയായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉൾപ്പെടുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ അതീവ ജാ​ഗ്രത പുലർത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളികളുടെ തുടർച്ചയായ ആവശ്യങ്ങൾ പരി​ഗണിച്ചുള്ള സർക്കാർ നിർദേശ പ്രകാരം ഇന്നലെ മുതലപ്പൊഴിയിൽ ഡ്രഡ്ജിം​ഗ് ആരംഭിച്ചിരുന്നെങ്കിലും ക്രെയിന്റെ വടം പൊട്ടിപോകുന്ന സാ​ഹചര്യമുണ്ടായതിനെത്തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. മുതലപ്പൊഴിയിൽ അപകടങ്ങൾ പതിവാകുന്നതിൽ സർക്കാരിന് മുന്നറിയിപ്പുമായി ലത്തീൻ അതിരൂപത രം​ഗത്തെത്തിയിരുന്നു. പ്രഖ്യാപനങ്ങൾ കൃത്യ സമയത്ത് നടപ്പാക്കണമെന്ന് വികാരി ജനറൽ ഫാ യൂജിൻ പെരേര പറഞ്ഞു. സർക്കാരിന്റെ ആത്മാർത്ഥത വാക്കുകളിൽ മാത്രം പോരെന്നും ഫാ. യൂജിൻ പെരേര ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

മൺസൂൺ കഴിയുന്നത് വരെ മുതലപ്പൊഴി അടച്ചിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി ആവശ്യപ്പെട്ടിരുന്നു. അഴിമുഖത്തെ പ്രശ്നങ്ങൾ പഠിച്ച ചെന്നൈ ഐഐടിയുടെ നിർദേശങ്ങളും, മത്സ്യമേഖലയുടെ കണ്ടെത്തലുകളും സമന്വയിപ്പിച്ച് ഹാർബർ അടച്ചിടാതെയുള്ള പുനർനിർമ്മാണമാണ് ശാശ്വതമായ പരിഹാരമെന്ന് മത്സ്യതൊഴിലാളി സംയുക്ത സമര സമിതി വ്യക്തമാക്കി. സർക്കാർ നീക്കത്തെ വിമർശിച്ച് ലത്തീൻ സഭയും രംഗത്തെത്തി. അതേസമയം, മുതലപ്പൊഴിയിൽ ഇന്നും വള്ളം മറിഞ്ഞ് അപകടമുണ്ടായി.

മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് മൺസൂൺ കഴിയുന്നത് വരെ അഴിമുഖം അടച്ചിടാനുളള ആലോചനകൾ സർക്കാർ നടത്തിയത്. എന്നാൽ സെപ്തംബർ 5 വരെ മുതലപ്പൊഴി അടക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുതലപ്പൊഴി അഴിമുഖത്ത് ചേർന്ന സംയുക്ത മത്സ്യതൊഴിലാളി യോഗം സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

]]>
മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ തുടർക്കഥയാകുന്നു: വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു https://malayalees.ch/fishing-boat-overturned-in-muthalapozhi/ Sat, 29 Jul 2023 05:23:11 +0000 https://malayalees.ch/?p=85230
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. അഞ്ചുതെങ്ങ് സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ തുടർക്കഥയാകുന്നു. രാവിലെ 7.20ന് മറ്റൊരു മത്സ്യബന്ധന ബോട്ട് കൂടി മറിഞ്ഞു. ശക്തമായ തിരയിൽ പെട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പെട്ട ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തിൽ സാരമായി പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ ബാബു, ക്രിസ്റ്റിദാസ് എന്നിവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞിരുന്നു. പൊഴി മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. അതിനിടെ അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

]]>
യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു https://malayalees.ch/malayali-died-in-a-boat-accident-uae/ Mon, 24 Apr 2023 04:14:18 +0000 https://malayalees.ch/?p=80109 യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു. കാസർ​ഗോഡ് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് (38) മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

കുട്ടിയുടെ പരുക്ക് ​​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

]]>
ഇറ്റലിയിൽ അഭയാർത്ഥി ബോട്ട് തകർന്ന് 59 മരണം https://malayalees.ch/59-migrants-die-in-boat-wreck-off-italy/ Mon, 27 Feb 2023 12:01:30 +0000 https://malayalees.ch/?p=76976 ഇറ്റലിയിലെ കലാബ്രിയയിൽ അഭയാർത്ഥി കൾ സഞ്ചരിച്ച ബോട്ട് തകർന്ന് 59 പേർ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.
150 ഓളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞ നിലയിലാണു കണ്ടെത്തിയത്. ‌

ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം.

അതേസമയം അനധികൃതമായി അഭയാർഥികളെ എത്തിക്കുന്നതു കർശനമായി തടയുമെന്ന് ഇറ്റലി ആഭ്യന്തരമന്ത്രി മതിയോ പിയാന്റെഡോസി പറഞ്ഞു. യൂറോപ്പിലേക്ക് അഭയാർഥികൾ എത്തുന്നത് മെഡിറ്ററേനിയൻ കടൽവഴി ഇറ്റലിയിലാണ്. വളരെ അപകടകരമായ ജലമാർഗമാണിത്. ഈ വഴി യൂറോപ്പിലേക്കു കടക്കാൻ ശ്രമിച്ച 20,333 പേർ 2014നു ശേഷം മാത്രം കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

]]>
കൊച്ചിക്ക് സമീപം മൽസ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ രക്ഷപെടുത്തി https://malayalees.ch/fishing-boat-sinks-near-kochi/ Mon, 30 Jan 2023 04:35:11 +0000 https://malayalees.ch/?p=75248 കൊച്ചിക്ക് സമീപം മൽസ്യബന്ധ ബോട്ട് മുങ്ങി അപകടം. ലക്ഷദ്വീപിൽ രജിസ്റ്റർ ചെയ്ത അബ്ദുൽ ആസിഫ് എന്ന വ്യക്തിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ട് മുങ്ങിയത്. കൊച്ചിയിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. Fishing boat sinks near Kochi

സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു മൽസ്യ ബന്ധന ബോട്ട് ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന ഏഴു തൊഴിലാളികളെയും രക്ഷപെടുത്തി മുനമ്പം ഹാർബറിൽ എത്തിച്ചിട്ടുണ്ട്.

]]>
മുതലപ്പൊഴി ബോട്ടപകടം; കണ്ടെത്തിയ മൃതദേഹം മുഹമ്മദ് മുസ്തഫയുടേത് https://malayalees.ch/muthalapozhi-boat-accident/ Wed, 14 Sep 2022 12:40:35 +0000 https://malayalees.ch/?p=68072 മുതലപ്പൊഴി ബോട്ടപകടത്തിൽ കണ്ടെത്തിയ മൃതദേഹം മുഹമ്മദ് മുസ്തഫയുടേത് (16). കഴിഞ്ഞ വ്യാഴാഴ്ച പനത്തുറ കടലിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ ഫലത്തിലാണ് സ്ഥിരീകരണം.
മുതലപ്പൊഴി ബോട്ടപകടത്തിൽ ഇനി കണ്ടെത്തേണ്ടത് വർക്കല രാമന്തളി സ്വദേശി അബ്ദുൽ സമദിനെ മാത്രം മാണ്. കഴിഞ്ഞദിവസം കണ്ടെത്തിയ മുഹമ്മദ് ഉസ്മാന്റെ സഹോദരനാണ് മുസ്തഫ. ബോട്ടുടമ കഹാറിന്റെ മക്കളാണ് ഉസ്‌മാനും മുസ്തഫയും.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സഫാ മർവ എന്ന ബോട്ട് മറിഞ്ഞ് 23 പേര്‍ അപകടത്തിൽപെട്ടത്. ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നും ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​രെ കാ​ണാ​താ​വുകയായിരുന്നു. വി​ഴി​ഞ്ഞ​ത്ത് നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മു​ങ്ങ​ൽ വി​ദ​ഗ്​​ധ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തി​ര​ച്ചി​ൽ നടത്തിയത്.

]]>
ചാലിയാർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു https://malayalees.ch/chaliyar-boat-accident/ Sat, 10 Sep 2022 12:19:13 +0000 https://malayalees.ch/?p=67892 ചാലിയാർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. ഫിനിഷിംഗ് പോയിൻ്റ് പിന്നിട്ടതിനു ശേഷമായിരുന്നു അപകടം. 25ഓളം പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. മത്സരം ഫൈനലിലിനോടടുത്തിരിക്കുകയാണ്. ഇതിനിടെയാണ് എകെജി മൈത്ര എന്ന വള്ളം മറിഞ്ഞത്. കോസ്റ്റൽ പൊലീസിൻ്റെയും ചെറുവള്ളങ്ങളുടെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.

മത്സരം തുടരുകയാണ്. അല്പ സമയത്തിനുള്ളിൽ ഫൈനൽ നടക്കും.

]]>
പെരുമാതുറ ബോട്ടപകടം: എയര്‍ ക്രൂ ഡൈവേഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി https://malayalees.ch/perumatura-boat-accident-air-crew-divers-start-rescue-operation/ Tue, 06 Sep 2022 13:04:10 +0000 https://malayalees.ch/?p=67685 തിരുവനന്തപുരം പെരുമാതുറയില്‍ ബോട്ട് തകര്‍ന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാ പ്രവര്‍ത്തനത്തിനായി നേവിയുടെ എയര്‍ ക്രൂ ഡൈവേഴ്‌സ് സംഘം വൈകിട്ട് 5 മണിയോടെ മുതലപ്പൊഴിയിലെത്തി. തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ സംഘം പരിശോധന നടത്തുന്നു.

പുലര്‍ച്ചെ 5 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് തെരച്ചില്‍ നടക്കുന്നത്. ഇതോടൊപ്പം കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ എത്തിയ നേവിയുടെ മറ്റൊരു മുങ്ങല്‍ വിദഗ്ധരുടെ സംഘവും തെരച്ചില്‍ നടത്തുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡ് കപ്പലുകളായ ചാര്‍ലി 414, സമ്മര്‍ എന്നിവ തീരത്തോട് ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.

ഇതിനു പുറമെ കൊച്ചിയില്‍ നിന്നുള്ള ഡോര്‍ണിയര്‍ വിമാനവും എ.എല്‍.എച് ഹെലികോപ്റ്ററും തീരത്തോട് ചേര്‍ന്ന് നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍, സബ്കളക്ടര്‍ എം.എസ് മാധവിക്കുട്ടിയും ഇന്‍സിഡന്റ് കമാന്ററായ എല്‍.എ എയര്‍പോര്‍ട്ട് സ്പെഷ്യല്‍ തഹസില്‍ദാര്‍ സജി എസ്.എസ്സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

]]>
പെരുമാതുറ അപകടം: കണ്ടെത്താനുള്ളത് മൂന്ന് പേരെ, തെരച്ചിൽ തുടരും https://malayalees.ch/boat-accident-perumathura/ Tue, 06 Sep 2022 04:44:34 +0000 https://malayalees.ch/?p=67645 തിരുവനന്തപുരം പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ രാവിലെ പുനരാരംഭിക്കും. മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ശക്തമായ കാറ്റിലും തിരമാലയിലും പെട്ട വള്ളം മറിഞ്ഞ് രണ്ട് പേരാണ് മരിച്ചത്. പ്രതികൂലമായ കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് തടസം.

ഇന്നലെ വൈകിട്ടോടെ നിർത്തിവെച്ച തെരച്ചിൽ പിന്നീട് പുനരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. നേവിയുടെ തീര നിരീക്ഷണക്കപ്പലെത്തിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമം. വ്യോമമാർഗേനയുള്ള ശ്രമങ്ങളും രാവിലെ തുടങ്ങും. മുങ്ങൽ വിദഗ്ധരുടേ സേവനവും തേടിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മീൻ പിടുത്തത്തിന് ശേഷം കരയിലക്ക് വരികയാണ് സഫ മർവ എന്ന ബോട്ട് തിരയിൽ പെട്ട് മറിഞ്ഞത്. വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചിരുന്നു. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത് .

]]>