Blast – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 06:03:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Blast – malayalees.ch https://malayalees.ch 32 32 ഓക്സിജൻ പ്ലാന്റിലെ പൊട്ടിത്തെറി: അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിർദേശം https://malayalees.ch/oxygen-plant-explosion-health-minister-orders-probe/ Mon, 27 Nov 2023 06:03:42 +0000 https://malayalees.ch/?p=91802 പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്. രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. 1000 ലീറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. പ്ലാന്റ് പൂർണമായും തകർന്നു.

]]>
ധാക്കയില്‍ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരുക്ക് https://malayalees.ch/at-least-14-killed-dozens-injured-in-blast-in-dhaka-bangladesh-2/ Wed, 08 Mar 2023 12:10:46 +0000 https://malayalees.ch/?p=77624 ബംഗ്ലാദേശിലെ ധാക്കയില്‍ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. (At least 14 killed, dozens injured in blast in Dhaka, Bangladesh)

സിദ്ദിഖ് ബസാറിലെ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ഏഴുനിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനമുണ്ടായത്. 11 അഗ്നിശമനാ സംഘങ്ങളെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്.

സ്‌ഫോടനമുണ്ടാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
ധാക്കയില്‍ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരുക്ക് https://malayalees.ch/at-least-14-killed-dozens-injured-in-blast-in-dhaka-bangladesh/ Wed, 08 Mar 2023 05:19:51 +0000 https://malayalees.ch/?p=77572 ബംഗ്ലാദേശിലെ ധാക്കയില്‍ കെട്ടിടത്തിനുള്ളില്‍ സ്‌ഫോടനം. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. (At least 14 killed, dozens injured in blast in Dhaka, Bangladesh)

സിദ്ദിഖ് ബസാറിലെ തിരക്കുള്ള മാര്‍ക്കറ്റിലെ കെട്ടിടത്തിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ഏഴുനിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനമുണ്ടായത്. 11 അഗ്നിശമനാ സംഘങ്ങളെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്.

സ്‌ഫോടനമുണ്ടാകാനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
പാകിസ്താനില്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു https://malayalees.ch/blast-in-mosque-pakistan-atleast-25-killed/ Mon, 30 Jan 2023 12:10:48 +0000 https://malayalees.ch/?p=75323 പാകിസ്താനില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 120ലേറെ പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥനയ്ക്കിടെയാണ് ചാവേര്‍ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ മസ്ജിദ് ഭാഗികമായി തകര്‍ന്നു. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കൊല്ലപ്പെട്ടവരില്‍ പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തെ സ്റ്റേഷനുകളിലെ പൊലീസുകാരും നാട്ടുകാരുമടക്കം പ്രാര്‍ത്ഥിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്.

പ്രാര്‍ത്ഥനയ്ക്കിടെ, ചാവേറായി എത്തിയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.സ്‌ഫോടനം നടക്കുമ്പോള്‍ 150ലേറെ വിശ്വാസികള്‍ പള്ളിക്കകത്തുണ്ടായിരുന്നെന്ന് രക്ഷപെട്ട പൊലീസ് ഓഫീസര്‍ മീന ഗുല്‍ പറഞ്ഞു. പരുക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് 2018 ന് ശേഷം നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണമായിരുന്നു ഇത്.

]]>
ബലോചിസ്താനിൽ സ്ഫോടനം; 5 പാക് സൈനികരടക്കം 17 പേർ കൊല്ലപ്പെട്ടു https://malayalees.ch/pakistan-blast-17-killed-soldiers/ Mon, 26 Dec 2022 05:40:35 +0000 https://malayalees.ch/?p=73400 പാകിസ്താനിലെ ബലോചിസ്താനിൽ സ്ഫോടനം. 5 പാക് സൈനികരടക്കം 15 പേരാണ് വിവിധ സ്ഫോടനങ്ങളിലായി കൊല്ലപ്പെട്ടത്. പാകിസ്താൻ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

]]>
വടക്കൻ അഫ്ഗാനിസ്താനിൽ സ്ഫോടനം; 7 മരണം, 6 പേർക്ക് പരുക്ക് https://malayalees.ch/7-killed-6-injured-in-blast-in-northern-afghanistan/ Tue, 06 Dec 2022 10:33:44 +0000 https://malayalees.ch/?p=72409 വടക്കൻ അഫ്ഗാനിസ്ഥാനിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ ബാൽഖിലിലാണ് സ്ഫോടനം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്. തൊഴിലാളികൾ സഞ്ചരിച്ച ബസ് വരുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. ബാൽഖ് പ്രവിശ്യ ഉസ്ബെക്കിസ്താന്റെ അതിർത്തിക്കടുത്തുള്ള ഹൈരാതൻ പട്ടണത്തിൽ അഫ്ഗാനിസ്താനിലെ പ്രധാന ഡ്രൈ പോർട്ടുകളിലൊന്നാണ്. ബസിലെ ജീവനക്കാർ ജോലി ചെയുന്ന സ്ഥലത്തെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല.

]]>
മംഗളുരു സ്‌ഫോടനക്കേസ് പ്രതി ചെറു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്‌ഫോടനത്തിന് ലക്ഷ്യമിട്ടെന്ന് കണ്ടെത്തൽ https://malayalees.ch/mangaluru-blast-case-culprit-planned-blast-in-tourist-spots/ Mon, 28 Nov 2022 10:00:29 +0000 https://malayalees.ch/?p=71988 മംഗളുരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് ചെറു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്‌ഫോടനത്തിന് ലക്ഷ്യമിട്ടെന്ന് കണ്ടെത്തൽ. ആലുവയ്ക്കു പുറമേ കൊച്ചി നഗരത്തിലടക്കം ഇയാൾ വന്നതിന്റെ വിവരങ്ങൾ ലഭിച്ചു. കേരളത്തിൽ ഷാരിഖിന് പ്രാദേശിക സഹായം ലഭിച്ചതായും അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കുന്നു.

ആലുവയിൽ അഞ്ചു ദിവസത്തോളം താമസിച്ച മുഹമ്മദ് ഷാരിഖ് കൊച്ചി നഗരത്തിലും എത്തിയതായാണ് പുതിയ വിവരം. പമ്പള്ളിനഗർ, മുനമ്പം, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ ഷരീഖ് വന്നതിന്റെ വിവരങ്ങൾ ഏജൻസികൾ ശേഖരിച്ചു കഴിഞ്ഞു. കേരളത്തിൽ ഷാരിഖിന് പ്രാദേശിക സഹായം ലഭിച്ചതായി സ്ഥിരീകരിക്കുന്ന അന്വേഷണ സംഘം ഇയാൾ കൊച്ചിയിൽ സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ടോയെന്നും പരിശോധിക്കുന്നുണ്ട്. കേരളത്തിനു പുറമേ തമിഴ്‌നാട്ടിലെ കുളച്ചലിലും കന്യാകുമാരിയിലും താമസിച്ച മുഹമ്മദ് ഷാരിഖിന്റെ ഈ സ്ഥലങ്ങളിലെ സന്ദർശന ലക്ഷ്യം സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെ ഇയാൾ ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിച്ചതിന്റെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്‌ഫോടനം നടത്തുന്നതിനു ഏതാനും ദിവസം മുമ്പാണ് ശ്രീകൃഷ്ണ മഠം സന്ദർശിച്ചത്. ഇയാളുടെ ഫോണിൽ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി. ഈ പരിസരത്തു വച്ചു സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതായും വിവരമുണ്ട്. ഉഡുപ്പിയിലും സ്‌ഫോടനം ലക്ഷ്യമിട്ടാണോ സന്ദർശിച്ചതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

]]>
മംഗളൂരു സ്‌ഫോടനം: ഷാരിഖിന് രാജ്യാന്തര ബന്ധം; അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ് https://malayalees.ch/mangaluru-blast-shariq-has-international-links/ Wed, 23 Nov 2022 04:13:09 +0000 https://malayalees.ch/?p=71705 മംഗളൂരു സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്. രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ഷാരിഖിനുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. 

സ്‌ഫോടനം ആസൂത്രണം ചെയ്ത അബ്ദുൾ മദീൻ താഹയ്‌ക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ ശിവമോഗ സ്വദേശികളായ അറാഫത്ത് അലി , മുസാഫിർ ഹുസൈൻ എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

അതേസമയം കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും, സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദും മംഗളുരുവിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും .സ്‌ഫോടനം നടന്ന സ്ഥലം ഇരുവരും സന്ദർശിക്കും.

]]>
മംഗളുരു കേസ്; മുഖ്യപ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ താമസിച്ചതായി സ്ഥിരീകരണം https://malayalees.ch/muhammed-shariq-lived-in-aluva/ Tue, 22 Nov 2022 10:20:10 +0000 https://malayalees.ch/?p=71672 മംഗളുരു കേസ് മുഖ്യപ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ താമസിച്ചതായി സ്ഥിരീകരണം. അഞ്ച് ദിവസമാണ് ഇയാൾ കേരളത്തിൽ തങ്ങിയത്. ഇയാൾ സന്ദർശിച്ച വ്യക്തികളുടെ വിശദാംശങ്ങൾ എടിഎസ് ശേഖരിച്ചു. 

ഇക്കഴിഞ്ഞ സെപ്തംബർ 13 മുതൽ 18 വരെ അഞ്ച് ദിവസമാണ് ഷാരിഖ് എറണാകുളം ആലുവയിൽ തങ്ങിയത്. ആലുവയിലെ ഒരു ലോഡ്ജിൽ താമസിച്ച ഇയാൾ സന്ദർശിച്ച വ്യക്തികളുടെ വിശദാംശങ്ങൾ അഠട ശേഖരിച്ചു. ഷാരിഖിന്റെ സന്ദർശനോദ്ദേശ്യം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മംഗളുരു സ്‌ഫോടനത്തിന് ഇയാൾക്ക് സഹായം ലഭിച്ചിരുന്നോയെന്ന് പരിശോധിക്കും.

അതേസമയം മംഗളുരു, കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ സുരക്ഷാ ഏജൻസികൾ യോഗം ചേർന്നു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ റോ മുതൽ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് വരെയുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. കോയമ്പത്തൂർ, മംഗലാപുരം സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നത്.

]]>
ലഹരി വിരുദ്ധ പരിപാടിക്കിടെ കത്തിച്ച കുപ്പി പൊട്ടിത്തെറിച്ചു; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്ക് https://malayalees.ch/bottle-blast-and-caught-fire/ Wed, 02 Nov 2022 04:28:44 +0000 https://malayalees.ch/?p=70593 പാലക്കാട് ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് അധ്യാപികര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്ക്. കാവശ്ശേരി പി.സി.എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കുമാണ് പരുക്കേറ്റത്.

ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി കത്തിച്ചപ്പോള്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും, ഒരു രക്ഷിതാവിനുമാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലും, ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

]]>