Black Money – malayalees.ch https://malayalees.ch Malayalam Online News Portal Wed, 26 Jul 2023 04:47:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Black Money – malayalees.ch https://malayalees.ch 32 32 പനാമ കള്ളപ്പണ നിക്ഷേപം: മലയായി ചാർട്ടേർഡ് അക്കൗണ്ടന്റിനെതിരെ നടപടിയുമായി ഇഡി https://malayalees.ch/panama-investment-ed-takes-action-against-malayai-chartered-accountant/ Wed, 26 Jul 2023 04:46:58 +0000 https://malayalees.ch/?p=85028 പനാമ കള്ളപ്പണ നിക്ഷേപക്കേസിൽ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ്ജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ വിഭാഗമാണ് ഇവരെ തടഞ്ഞത്. ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ ഇഡി ചോദ്യം ചെയ്തു. കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു.

ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോർജ് മാത്യുവിനെയും കുടുംബത്തെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞത്. കേരളത്തിലെത്തിയ ശേഷം മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇവർ. കഴിഞ്ഞ ദിവസം ജോര്‍ജ്ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ ഇഡി കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. പാനമ രേഖകളിൽ പരാമർശിക്കുന്ന ‘മോസാക്ക് ഫൊൻസേക്ക’ എന്ന സ്ഥാപനത്തിന്റെ വിദേശ ഇടപാടുകൾ മാത്യു ജോർജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് മാത്യു ജോർജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ ഡിജിറ്റൽ രേഖകൾ മൊസാക്ക് ഫൊൻസെകയുമായുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ്. മാത്യു ജോർജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത നാല് സ്ഥാപനങ്ങളിൽ ഒന്നിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി മൊസാക്ക് ഫൊൻസെക്കയുടെ 599 ഇടപാടുകാര്‍ക്ക് വേണ്ടി പണമടച്ചതിന്റെ തെളിവ് കണ്ടെടുത്തു.

കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു. കമ്പനി വഴി കോടികളുടെ നിക്ഷേപം നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ജോർജിനും മക്കൾക്കും കള്ളപ്പണ നിക്ഷേപത്തിൽ പങ്കുണ്ടെന്ന് ഇഡി പറയുന്നു. ലോകത്തെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപങ്ങൾക്ക് സഹായമൊരുക്കിയ പനാമയിലെ നിയമസ്ഥാപനമാണ് മൊസാക് ഫൊൻസെക. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് പുറമേ ഫിനാൻഷ്യൽ ഇന്റലിജൻസ് യുണിറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയവർ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

]]>
കെഎസ്ആർടിസി യാത്രക്കാരനിൽ നിന്ന് 27.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി https://malayalees.ch/black-money-seized-native-of-maharashtra/ Wed, 19 Oct 2022 04:43:15 +0000 https://malayalees.ch/?p=69856 കെഎസ്ആർടിസി യാത്രക്കാരനിൽ നിന്നും എക്സൈസ് സംഘം 27.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ചോപ്പാടെയെ ( 24 ) എക്സൈസ് അറസ്റ്റ് ചെയ്തു.

കാസർ​ഗോഡ് – പയ്യന്നൂർ ബസിൽ നിന്നാണ് പണവുമായി മഹാരാഷ്ട്ര സ്വദേശിയെ പിടികൂടിയത്. ബാഗിലും വസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കുഴൽപ്പണം. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകൂവെന്ന് എക്സൈസ് സംഘം അറിയിച്ചു.

]]>
ബി.ജെ.പിയിലെ കള്ളപ്പണം; അദ്വാനി മുതല്‍ കെ.സുരേന്ദ്രന്‍ വരെ https://malayalees.ch/black-money-in-the-bjp/ Tue, 15 Jun 2021 04:38:12 +0000 https://malayalees.ch/?p=45554 കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 400 കോടി രൂപ വരെ ബി.ജെ.പി ഇറക്കിയെന്നാണ് വാര്‍ത്തകള്‍. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാനും സി കെ ജാനുവിനെ എന്‍.ഡി.എയില്‍ നിര്‍ത്താനുമായി മറിഞ്ഞ ലക്ഷങ്ങളുടെയും ഉപഹാരങ്ങളുടെയും കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കൊടകരയില്‍ കൊള്ള ചെയ്യപ്പെട്ട ബി.ജെ.പിയുടെ മൂന്നരക്കോടിയുടെ കാര്യത്തില്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. വ്യത്യസ്തമായ പാര്‍ട്ടി എന്ന മേല്‍വിലാസത്തില്‍ രാഷ്ട്രീയ രംഗത്ത് വന്ന ബിജെപിയില്‍ അഴിമതിയും കള്ളപ്പണവുമെല്ലാം സ്വാഭാവികമായി മാറുന്നത് രാഷ്ട്രീയ ചരിത്രം നോക്കിയാല്‍ വ്യക്തമാകും.

1990 കള്‍ മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ അഴുക്കുകളും ബി.ജെ.പിയിലുണ്ട് എന്നതാണ് യാഥാര്‍ഥ്യം. 1996 ല്‍ കേന്ദ്രഭരണം പിടിക്കുന്നതിന് മുന്‍പുള്ള 1995 ലെ ബി.ജെ.പിയുടെ ബോംബെ പ്ലീനറിക്ക് 5 കോടി രൂപയാണ് ചെലവിട്ടത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ ബ്രോക്കര്‍മാര്‍ ഒരു കോടി രൂപ നല്‍കി. മുഹമ്മദലി ജിന്നയുടെ കൊച്ചു മകനും മുംബൈ വ്യവസായിയുമായ നുസ്‍ലി വാഡിയ വന്‍തുക നല്‍കി. ഇതേ നുസ്‍ലി വാഡിയ, വാജ്പേയി പ്രധാനമന്ത്രിയായപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സ്വതന്ത്ര വ്യവഹാരം നടത്തി. അതുകണ്ട് സഹിക്കാതെ എത്രയൊക്കെയായാലും ജിന്നയുടെ രക്തമല്ലേ എന്ന് ചില ബി.ജെ.പി നേതാക്കള്‍ അടക്കം പറഞ്ഞു.

1991 ലെ എസ് കെ ജയിന്‍ ഹവാല കേസില്‍ പിടിച്ചെടുത്ത ഡയറിയില്‍ 60 പ്രമുഖരുടെ പേരുണ്ട്. ഹവാല വഴി വിദേശ പണം സ്വീകരിച്ച അറുപതു പേരുടെ പട്ടികയില്‍ എല്‍ കെ അദ്വാനിയുടെ പേരുമുണ്ടായിരുന്നു. എല്‍.കെ അദ്വാനി 60 ലക്ഷം കൈപ്പറ്റിയെന്നാണ് ഡയറിയിലുണ്ടായിരുന്നത്. ജെയിന്‍ കേസ് ഇല്ലായിരുന്നെങ്കില്‍ 1996 ലെ തെരഞ്ഞെടുപ്പില്‍ അദ്വാനി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകുമായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

വിവാദം കത്തിപ്പിടിച്ചപ്പോള്‍, ജെയിന്‍ ഡയറി പ്രകാരം അദ്വാനി കൈപ്പറ്റിയ അറുപത് ലക്ഷം പാര്‍ട്ടി ഫണ്ടാണെന്ന് വാജ്പേയി ന്യായീകരിച്ചു. ‘എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഭാവനകള്‍ കള്ളപ്പണമായി വാങ്ങാറുണ്ട്. ഒരു ഡയറിയുടെ പേരില്‍ ഒരാളെ ലക്ഷ്യം വെക്കുന്നത് നീതീകരിക്കാനാവില്ല. അദ്വാനിയുടെ വിശദീകരണം തൃപ്തികരമാണ്. ഞാന്‍ ലഖ്നൗവില്‍ മത്സരിക്കാന്‍ പോകുന്നു. വഴിയില്‍ ഒരാള്‍ വന്ന് ഒരു ലക്ഷം രൂപ സംഭാവന തന്നാല്‍ ഞാന്‍ വാങ്ങാതിരിക്കണോ ?’.വാജ്പേയിയുടെ വിശദീകരണം ഇങ്ങനെ നീളുന്നു.

ജെയിന്‍ ഡയറിയുമായി ബന്ധപ്പെട്ട് വാജ്പേയി കള്ളപ്പണത്തെ ന്യായീകരിച്ചതോടെ പാര്‍ട്ടി ഫണ്ടിംഗുമായി ബന്ധപ്പെട്ട ബിജെപിയുടെ നയത്തില്‍ കാതലായ മാറ്റം വന്നു. ചെറിയ സംഭാവനകളും പ്രവര്‍ത്തകരുടെ വിഹിതവുമാണ് ജനസംഘത്തിന്റെ കാലത്ത് പാര്‍ട്ടിക്ക് വരുമാനമായി ലഭിച്ചിരുന്നത്.

ഗ്വാളിയോറിലെ രാജമാതാ സിന്ധ്യയും നുസ്‍ലി വാഡിയയും മാത്രമേ ബി.ജെ.പിക്ക് കാര്യമായി സംഭാവന നല്‍കിയിരുന്നുള്ളൂ. 1996 ന് മുന്‍പ് എല്ലാ സമ്പന്നരും ഫണ്ട് നല്‍കിയിരുന്നത് കോണ്‍ഗ്രസിനാണ്. അക്കാലത്ത് ബി.ജെ.പിയില്‍ നിന്ന് ബോധപൂര്‍വ്വം സമ്പന്നര്‍ അകന്നു നിന്നു. 1996 ല്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം പിടിക്കുമെന്ന പ്രതീതി വന്നപ്പോള്‍ തന്നെ കോര്‍പറേറ്റ് ലോകം പണപ്പെട്ടിയുമായി കാവിപ്പാര്‍ട്ടിയിലേക്ക് തിരിഞ്ഞു.

അന്നത്തെ ബി.ജെ.പി ട്രഷറര്‍ വേദപ്രകാശ് ഗോയല്‍ കോര്‍പറേറ്റുകളില്‍ നിന്ന് കോടികള്‍ പാര്‍ട്ടിയിലേക്ക് എത്തിച്ചു. പ്രമോദ് മഹാജന്‍ ബി.ജെ.പിയുടെ ഫണ്ട് റേസര്‍ ആയി ഉദിക്കുന്നതും ഈ കാലത്താണ്. കോടികള്‍ പാര്‍ട്ടിക്കായി പിരിച്ചതിന്റെ പേരില്‍ പ്രമോദ് മഹാജന്‍ പാര്‍ട്ടിയിലും പുറത്തും പ്രശസ്തനായി. പ്രമോദ് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് അദ്ദേഹം പണം പിരിക്കുന്നതെന്നും വാജ്പേയി തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. ഇപ്പോള്‍ കെ.സുരേന്ദ്രന്‍ കള്ളപ്പണ വിവാദത്തില്‍ അമ്പേറ്റ് നില്‍ക്കുമ്പോള്‍ 90 കള്‍ മുതലുള്ള ബി.ജെ.പിയുടെ ചരിത്രം വീണ്ടും രാഷ്ട്രീയ കൗതുകം ജനിപ്പിക്കുകയാണ്.

]]>
രേഖകളില്ലാത്ത 80 ലക്ഷം രൂപ പിടികൂടിയതില്‍ രാഷ്ട്രീയ വിവാദം മുറുകുന്നു https://malayalees.ch/political-controversy-intensifies-over-seizure-of-undocumented-rs-80-lakh/ Sat, 10 Oct 2020 04:30:08 +0000 https://malayalees.ch/?p=33068 പി.ടി തോമസ് എം.എല്‍.എയുടെ മധ്യസ്ഥതയിലായിരുന്നു കുടികിടപ്പ് അവകാശത്തിന്‍റെ പേരിലുള്ള വസ്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്.

എറണാകുളത്ത് വസ്തു ഇടപാടിന്‍റെ പേരില്‍ കൈമാറാന്‍ ശ്രമിച്ച രേഖകളില്ലാത്ത 80 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടികൂടിയതിനെ തുടർന്ന് രാഷ്ട്രീയ വിവാദം. പിടി തോമസ് എം.എല്‍.എയുടെ മധ്യസ്ഥതയിലായിരുന്നു കുടികിടപ്പ് അവകാശത്തിന്‍റെ പേരിലുള്ള വസ്തു തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. കൈമാറിയത് കള്ളപ്പണമാണോ എന്നറിയില്ലെന്നും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയടക്കം സാന്നിധ്യത്തിലാണ് ഒത്തുതീർപ്പ് നടന്നതെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. വസ്തു ഇടപാടില്‍ ഇടപെട്ടത് പാര്‍ട്ടി ഘടകത്തിന്‍റെ നിര്‍ദേശപ്രകാരമാണെന്ന് ബ്രാഞ്ച് സെക്രട്ടറി ഗിരിജനും പ്രതികരിച്ചു.

ഇടപ്പള്ളി സ്വദേശി രാമകൃഷണന്‍ വാങ്ങിയ 80 സെന്‍റ് സ്ഥലത്തോട് ചേര്‍ന്നുള്ള മൂന്നര സെന്‍റ് സ്ഥലത്ത് താമസിച്ച് വന്നിരുന്ന കുടുംബവുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടിനിടെയാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടന്നത്. ഏറെ നാളായി നിലനിന്ന തര്‍ക്കം പരിഹരിക്കാന്‍ കുടുംബത്തിന് 80 ലക്ഷം രൂപ നല്‍കാന്‍ പി.ടി തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇത് പ്രകാരമുള്ള കരാര്‍ തയാറാക്കി പണം കൈമാറി.

ഇതിന് ശേഷം എം.എല്‍.എ പുറത്തിറങ്ങിയ ഉടനായിരുന്നു റെയ്ഡ്. പിടികൂടിയ പണം കള്ളപ്പണമാണോ എന്നറിയില്ലെന്നും ബാങ്ക് അക്കൌട്ടിലേക്ക് പണം കൈമാറാനാണ് താന്‍ ഇടപെട്ട് കരാര്‍ തയാറാക്കിയത് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയടക്കം സാന്നിധ്യത്തിലായിരുന്നു ഒത്തുതീര്‍പ്പ് നടന്നതെന്നും എം.എല്‍.എ പറഞ്ഞു.

]]>