black magic – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Aug 2023 04:39:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png black magic – malayalees.ch https://malayalees.ch 32 32 കോഴികളെ കൊന്ന് രക്തം ഒഴുക്കും; രാത്രിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി പൂജകളും; നാടിന്റെ സമാധാനം കെടുത്തി എടത്തലയിലെ മന്ത്രവാദ കേന്ദ്രം https://malayalees.ch/edathala-black-magic-center/ Mon, 07 Aug 2023 04:38:38 +0000 https://malayalees.ch/?p=85722 നാടിൻറെ സമാധാനം കെടുത്തി എടത്തലയിലെ മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം. ഭ്രമരാംബിക ദേവസ്ഥാനം എന്ന പേരിൽ പ്രവർത്തിക്കുന്ന മന്ത്രവാദ കേന്ദ്രത്തിൽ കോഴികളെ കൊന്ന് രക്തം ഒഴുക്കുകയും, രാത്രികാലങ്ങളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തും വിധം പൂജകൾ നടക്കുകയും ചെയ്യുന്നതായിട്ടാണ് പ്രദേശവാസികളുടെ പരാതി.ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടിയെടുക്കാൻ പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടും പ്രദേശവാസികളെ വെല്ലുവിളിച്ചു കൊണ്ടാണ് മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം എന്നും ആരോപണം ഉയരുന്നുണ്ട്.

വീടിനു മുകളിൽ ലൈസൻസ് ഇല്ലാതെയും അനധികൃതമായും നിർമ്മിച്ച കെട്ടിടത്തിലാണ് മന്ത്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.പ്രദേശവാസികൾ എതിർപ്പ് ശക്തമാക്കിയതോടെ എതിർക്കുന്നവർക്കെതിരെ കേസ് കൊടുക്കുകയാണ് മന്ത്രവാദ കേന്ദ്രത്തിന്റെ നടത്തിപ്പുകാരുടെ പ്രധാന പരിപാടി.

മന്ത്രവാദിയുടെയും കുടുംബത്തിന്റെയും കള്ള പരാതികൾ പൊലീസ് സ്വീകരിക്കാതിരുന്നതോടെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. അനധികൃത മന്ത്രവാദ കേന്ദ്രം പൊളിച്ചു നീക്കാൻ ഹൈക്കോടതി പഞ്ചായത്തിന് നിർദ്ദേശം നൽകി. എന്നിട്ടും യാതൊരുമില്ലാതെ മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം നിർബാധം തുടരുകയാണ്

രാത്രിയായാൽ പല പ്രദേശത്തു നിന്നും വാഹനങ്ങളിൽ ആളുകൾ ഇങ്ങോട്ട് എത്തുന്നത് പ്രദേശത്ത് കടുത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. അനധികൃത മന്ത്രവാദ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ നാട്ടുകാർക്ക് ഇടപെടേണ്ടി വരുമെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്.

]]>
ന്യുമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ പൊള്ളിച്ചു; മധ്യപ്രദേശില്‍ പിഞ്ചുകുഞ്ഞ് മരിച്ചു https://malayalees.ch/infant-died-of-pneumonia-was-poked-51-times-with-hot-rod-by-quack-in-madhya-pradesh/ Sat, 04 Feb 2023 07:06:27 +0000 https://malayalees.ch/?p=75661 മധ്യപ്രദേശില്‍ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെത്തുടര്‍ന്നാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. രോഗം മാറാനെന്ന പേരില്‍ 51 തവണയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. മന്ത്രവാദ ചികിത്സയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

മധ്യപ്രദേശിലെ ഷാഡോളിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. 15 ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് ന്യുമോണിയ ബാധിക്കുന്നത്. ശ്വാസമെടുക്കുന്നതിനും കുട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.

രോഗമുള്ള കുഞ്ഞിനോട് അന്ധവിശ്വാസത്തിന്റെ പേരില്‍ ക്രൂരത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അംഗനവാടി ജീവനക്കാരി ഇരുമ്പ് ദണ്ഡ് കുഞ്ഞിന്റെ ശരീരത്തില്‍ വയ്ക്കരുതെന്ന് ഉപദേശിച്ചിരുന്നുവെന്ന് ജില്ലാ കളക്ടര്‍ വന്ദന വൈദ് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു. ചികിത്സിക്കാന്‍ വൈകിയതും മന്ത്രവാദ ചികിത്സയും അണുബാധ പടരാന്‍ കാരണമായെന്നും ഇതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

]]>
ആഭിചാര കേന്ദ്രത്തിനെതിരെ സിപിഐഎം പ്രതിഷേധം; പൊലീസ് താക്കീത് നല്‍കിയിട്ടും മൃഗബലി തുടരുന്നുവെന്ന് ആരോപണം https://malayalees.ch/cpim-protest-against-black-magic-centre-idukki/ Thu, 20 Oct 2022 08:34:43 +0000 https://malayalees.ch/?p=69919 ഇടുക്കി തങ്കമണി യൂദാഗിരിയിലെ ആഭിചാര കേന്ദ്രത്തിനെതിരെ സിപിഐഎം പ്രതിഷേധം. പൊലീസ് താക്കീത് നല്‍കിയിട്ടും മൃഗബലി തുടരുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യൂദാഗിരി സ്വദേശി റോബിന്റെ പറമ്പിലുണ്ടായിരുന്ന ബലിത്തറകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച റോബിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനുശേഷവും ഇവിടെ മൃഗബലി നടക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസ് താക്കീത് നല്‍കിയിട്ടും റോബിന്‍ ആഭിചാരക്രിയകള്‍ തുടരുന്നതിനെതിരെയാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പരാതി ഉന്നയിക്കുന്ന നാട്ടുകാര്‍ക്കെതിരെ റോബിന്‍ നിരന്തരം ഭീഷണിയും മുഴക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

റോബിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പറമ്പിലുണ്ടായിരുന്ന ബലിത്തറകള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. ബലിത്തറകളില്‍ ഒന്നില്‍ നിന്നും കത്തി കണ്ടെത്തി. റോബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

]]>
ബാധ കൂടിയെന്ന് ആരോപിച്ച് 14 കാരിയെ അച്ഛൻ പട്ടിണിക്കിട്ട് കൊന്നു https://malayalees.ch/gujarat-teen-thought-to-be-possessed-tortured-to-death-by-father/ Fri, 14 Oct 2022 04:45:57 +0000 https://malayalees.ch/?p=69606 പതിനാല് കാരിയായ മകളുടെ ദേഹത്ത് ബാധ കൂടിയെന്ന് ആരോപിച്ച് അച്ഛൻ മകളെ പട്ടിണിക്കിട്ട് കൊന്നു. ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലാണ് ഈ അതിക്രൂര സംഭവം നടന്നത്. 

14 കാരിയായ ധൈര്യ അക്ബാരിയെ ഒക്ടോബർ ഒന്ന് മുതൽ 7 വരെയുള്ള ദിവസങ്ങളിൽ അച്ഛന്റെ ഫാമിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അച്ഛൻ ഭവേഷ് അക്ബാരിയും പെൺകുട്ടിയുടെ മൂത്ത സഹോദരൻ ദിലീപും ചേർന്ന് ധൈര്യയെ ശാരീരികമായി ഉപദ്രവിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

മകളുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ വ്യത്യാസത്തിന് കാരണം ബാധ കേറിയതാണെന്ന് ആരോപിച്ചായിരുന്നു മര്ഡദനം. സൂരത് സ്വദേശിയായ അക്ബാരി മകളെ മൂന്ന് മാസം മുൻപ് ദവ ഗ്രാമത്തിലേക്ക് അയക്കുകയും അവിടെ നിന്ന് ഫാമിലേക്ക് കൊണ്ടുവരികയുമായിരുന്നു. പെൺകുട്ടിയെ ആഭിചാര ക്രിയകൾക്ക് വിധേയമാക്കുകയും, മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നതായി എഫ്‌ഐആറിൽ പറയുന്നു. മരണശേഷം ഫാമിൽ തന്നെ പെൺകുട്ടിയെ കുഴിച്ചിടുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് സംശയം തോന്നിയ അമ്മയാണ് പൊലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിക്കുന്നത്. സംഭവത്തിൽ പിതാവിന്റേയും കൃത്യത്തിൽ പങ്കെടുത്ത സഹോദരന്മാരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

]]>
ഇലന്തൂരിലേത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി https://malayalees.ch/incident-that-shocks-human-conscience-chief-minister/ Tue, 11 Oct 2022 07:52:35 +0000 https://malayalees.ch/?p=69393 നുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്.

രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

കടവന്ത്ര പൊലീസിൽ സെപ്തംബർ 26 നു രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പൊലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങൾ എന്ന് പ്രതികൾ മൊഴിനൽകിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസിൽ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിൽ എത്തിയത്.

സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം.

ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

]]>
പത്തനംതിട്ടയിൽ വൈദ്യവുമായി ജീവിച്ച ദമ്പതികൾ; ഭഗവലിന്റെ അച്ഛൻ പ്രസിദ്ധനായ തിരുമ്മലുകാരൻ; കുടുംബം നരബലി ചെയ്തുവെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാർ https://malayalees.ch/bhagaval-singh-kerala-human-sacrifice/ Tue, 11 Oct 2022 07:48:43 +0000 https://malayalees.ch/?p=69389 കേരളം കേട്ട അരുംകൊലയിൽ നടുങ്ങു നിൽക്കുകയാണ് പത്തനംതിട്ട ഇലന്തൂർ നിവാസികൾ. പത്തനംതിട്ട ഇലന്തൂരിൽ പൂജയും മന്ത്രവും വൈദ്യവുമായി നാട്ടുകാർക്കിടയിൽ സാധാരണ ഒരു കുടുംബത്തെ പോലെ ജീവിച്ച വ്യക്തികളാണ് നരബലിയെ തുടർന്ന് പിടിയിലായ ഭഗവലും ഭാര്യ ലളിതയും. തങ്ങൾക്കെല്ലാം സുപരിചിതരായ ഇവരുടെ വീട്ടിൽ നരബലി നടന്നുവെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല.

വലിയ ഒഴിഞ്ഞ പറമ്പിലാണ് ഭഗവലും ഭാര്യയും താമസിക്കുന്ന വീട്. വീടിന് തൊട്ടടുത്തായി ഒരു കാവുണ്ട്. അവിടെയാണ് നരബലിയുമായി ബന്ധപ്പെട്ട പൂജ നടന്നിരിക്കുന്നത്. ശേഷം വീടിന് പിന്നിലുള്ള ഒഴിഞ്ഞ പറമ്പിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

പണ്ട് മുതലേ ഇവിടെ താമസിക്കുന്നവരാണ് ഭഗവലും ലളിതയും. ഭഗവലിന്റെ അച്ഛൻ പ്രദേശത്തെ പ്രസിദ്ധനായ തിരുമ്മലുകാരനാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു. ഭഗവലിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ നാട്ടിലുണ്ടായിരുന്നുള്ളു. വീട്ടിൽ പൂജയും മന്ത്രവുമെല്ലാം നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്ന് മറ്റൊരു നാട്ടുകാരൻ ട്വന്റിഫോറിനോട് പറഞ്ഞു. നിലവിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹം കണ്ടെത്താനായി വീടിന് പിന്നിലെ പറമ്പിൽ കുഴിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു 2 സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി. കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് തൃശൂർ സ്വദേശിനിയായ റോസ്ലിയെ കാലടിയിൽ നിന്ന് കാണാതാകുന്നത്.

]]>