BJP. NDA – malayalees.ch https://malayalees.ch Malayalam Online News Portal Sat, 02 Jul 2022 04:15:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BJP. NDA – malayalees.ch https://malayalees.ch 32 32 ‘വലിയ ലക്ഷ്യങ്ങളിൽ ഒന്ന് കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുക’; ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം https://malayalees.ch/bjp-core-committie-meeting-today/ Sat, 02 Jul 2022 04:15:38 +0000 https://malayalees.ch/?p=64195 ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം. ഹൈദരാബാദിലാണ് യോഗത്തിന് തുടക്കമാകുക. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് യോഗത്തിന്റേത്. ഞായറാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹാറാലിയോടെ പ്രവർത്തകരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.

രാജ്യത്തിൻ്റെ സാമ്പത്തിക വിദേശ നയങ്ങളും പ്രമേയമായി വന്നേക്കും. നിർവാഹക സമിതി യോഗത്തിന് മുമ്പായി മുതിർന്ന നേതാക്കൾ തെലങ്കാനയിലും കർണാടകയിലും എത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.തെരെഞ്ഞെടുപ്പുകൾക്ക് പുറമെ കുടുംബ ഭരണം നടത്തുന്ന രാഷ്ട്രീയ കക്ഷികളെ താഴെയിറക്കാനുള്ള പ്രഖ്യാപനവും യോഗത്തിൽ ഉണ്ടാകും. 2024ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ സീറ്റ് ഉറപ്പാക്കുന്നതിനുള്ള കർമ്മപദ്ധതികൾ യോഗത്തിൽ ആവിഷ്കരിക്കും.

അതേസമയം, കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉടൻ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അമരീന്ദർ സിംഗുമായി സംസാരിച്ചതായും സൂചന‌യുണ്ട്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 89 കാരനായ അമരീന്ദർ സിം​ഗ് ഇപ്പോൾ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ്. അടുത്തയാഴ്ച തിരിച്ചെത്തിയ ശേഷം അദ്ദേഹം തന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

]]>
ട്വന്റി-ട്വന്റി വോട്ട് സർക്കാരിനെതിരാകും, ആ ആദ്മി വോട്ട് എൻഡിഎയ്ക്ക് ലഭിക്കും; കെ സുരേന്ദ്രൻ https://malayalees.ch/the-twenty-twenty-vote-will-be-against-the-government-k-surendran/ Thu, 12 May 2022 04:49:53 +0000 https://malayalees.ch/?p=61721 കേരളത്തിൽ എൻ ഡി എ മൂന്നാം ബദലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആ ആദ്മി വോട്ട് എൻ ഡി എയ്ക്ക് ലഭിക്കും. ട്വന്റി- ട്വന്റി വോട്ട് സർക്കാരിനെതിരാകും. പിസി ജോർജ് പ്രചാരണത്തിനെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്‌തവ സമൂഹത്തെ യു ഡി എഫ് സഹായിച്ചില്ല. ക്രൈസ്‌തവ വോട്ട് ബി ജെ പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വിലവർധനയ്ക്ക് കേന്ദ്രം മാത്രമല്ല കാരണമെന്നും സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തൃക്കാക്കരയില്‍ ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഫലം കണ്ടേക്കുമെന്ന് സൂചന. പരസ്യ പിന്തുണ തേടി കെ പി സി സി അധ്യക്ഷന്‍ തന്നെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം.എന്നാല്‍ ട്വന്റി-20-കോണ്‍ഗ്രസ് സൗഹൃദം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തല്‍. കെ പി സി സി അധ്യക്ഷന്‍ തന്നെ പരസ്യമായി പിന്തുണ തേടിയ സാഹചര്യത്തില്‍ തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനുള്ള തീരുമാനം ട്വന്റി-20 കൈക്കൊണ്ടേക്കും.

തൃക്കാക്കരയില്‍ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ഇടതു മുന്നണി രംഗത്ത് ഇറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രാഷ്ട്രീയ വൈര്യം മറന്ന് ട്വന്റി-20യെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെയാണ് ട്വന്റി-20യുമായി സൗഹൃദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത്. ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള തീരുമാനം എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നീരസങ്ങളെ പോലും അവഗണിച്ചാണ് നേതൃത്വം കൈക്കൊണ്ടത്.

]]>
ബിജെപി രണ്ട് ഇന്ത്യസൃഷ്ടിച്ചു; ഒന്ന് പണക്കാരനും രണ്ട് പാവപ്പെട്ടവനും; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി https://malayalees.ch/bjp-made-two-india-one-for-poor-and-other-for-rich/ Tue, 10 May 2022 11:59:52 +0000 https://malayalees.ch/?p=61630 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ചെയ്തത് തന്നെയാണ് പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദി രാജ്യത്ത് ചെയ്യുന്നത്. സമ്പന്നര്‍, സാധാരണക്കാര്‍ എന്ന വേര്‍ത്തിരിവ് സൃഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. എല്ലാം ധനികര്‍ക്ക് എടുത്ത് നല്‍കുകയാണെന്നും ഗുജറാത്തില്‍ നടന്ന ആദിവാസി സത്യാഗ്രഹ റാലിയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നോടിയായിട്ടാണ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം. ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ ആശയവിനിമയം നടത്താനും സാധ്യതയുണ്ട്.

2014ല്‍ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അതിനുമുമ്പ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തില്‍ തുടങ്ങിയ ജോലിയാണ് അദ്ദേഹം രാജ്യത്ത് ചെയ്യുന്നത്. അതിനെ ഗുജറാത്ത് മോഡല്‍ എന്നാണ് വിളിക്കുന്നത്, ഗാന്ധി പറഞ്ഞു. സമ്പന്നരുടെ ഇന്ത്യ എന്നും സാധാരണക്കാരന്റെ ഇന്ത്യ എന്നും രണ്ട് രാജ്യമാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുറച്ച് ആളുകള്‍, അധികാരവും പണവുമുള്ള ശതകോടീശ്വരന്‍മാരും ഉദ്യോഗസ്ഥരുമാണ് അതിലുള്ളത്.. ഇതൊന്നുമില്ലാത്ത രണ്ടാം ഇന്ത്യയാണ് സാധാരണക്കാരുടേതാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആദിവാസിളുടെ അവകാശങ്ങള്‍ ഇല്ലാതാക്കിയെന്നും ആദിവാസികള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

]]>
ബിജെപി സ്ഥാപക ദിനം; പ്രധാനമന്ത്രി ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും https://malayalees.ch/bjp-foundation-day-modi-will-address-party-workers/ Wed, 06 Apr 2022 04:11:23 +0000 https://malayalees.ch/?p=59623 ബിജെപി സ്ഥാപക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പ്രവര്‍ത്തകര്‍ക്ക് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബിജെപിയുടെ 42ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ മുഖേന തത്സമയ സംപ്രേഷണമുണ്ടാകും. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് രക്തദാന ക്യാമ്പും സംഘടിപ്പിക്കും. നാളെ മുതല്‍ ഈമാസം ഇരുപത് വരെ സാമൂഹ്യ നീതിയെന്ന വിഷയത്തില്‍ രാജ്യമൊട്ടാകെ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് അറിയിച്ചു.

മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍. അംബേദ്ക്കറുടെ ജന്മദിന വാര്‍ഷികം ആചരിക്കുന്ന ഏപ്രില്‍ പതിനാലിന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു.

]]>
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ ബിജെപി കേന്ദ്ര നേതൃത്വം https://malayalees.ch/bjp-central-committee-against-cm-pinarayi-vijayan/ Fri, 16 Oct 2020 12:40:19 +0000 https://malayalees.ch/?p=33415 സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി കേന്ദ്ര വക്താവ് സമ്പത് പാത്രയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും കേസില്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും തുടര്‍ച്ചയായി നിലപാട് മാറ്റുന്നുവെന്നും ബിജെപി. മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നുവെന്നും കേന്ദ്ര നേതൃത്വം ആരോപിച്ചു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

സ്വപ്‌നയുടെ മൊഴി പ്രധാനപ്പെട്ടതെന്ന് സമ്പത്ത് പാത്ര പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും സ്വപ്ന സന്ദര്‍ശിച്ചിട്ടുണ്ടെന്നും സിപിഐഎം അടിയ്ക്കടി നിലപാട് മാറ്റുന്നുണ്ടെന്നും ബിജെപി. ഇതൊരു അസാധാരണ കേസാണെന്നും സമ്പത് പാത്ര പറഞ്ഞു. ദേശീയ തലത്തില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് വിഷയമാക്കാനാണ് ബിജെപി ശ്രമം.

]]>