BJP Kerala – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Apr 2023 04:47:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BJP Kerala – malayalees.ch https://malayalees.ch 32 32 കേരളത്തിലെ ഓപ്പറേഷൻ താമര; അതിജീവിക്കാൻ കോൺഗ്രസ് https://malayalees.ch/congress-in-kerala-to-survive-operation-lotus/ Sat, 08 Apr 2023 04:38:03 +0000 https://malayalees.ch/?p=79253 കേരളത്തിൽ ഓപ്പറേഷൻ താമരയെ അതിജീവിക്കാനുള്ള ശ്രമവുമായി കോൺഗ്രസ്. ദിവസങ്ങൾക്കുള്ളിൽ മറ്റൊരു യുഡിഎഫ് നേതാവ് കൂടി ബിജെപിയിൽ എത്തുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കരുതലോടെയാണ് കോൺഗ്രസ് നീക്കം. അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനം കോൺഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. Congress in Kerala to survive Operation lotus

പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് ഉണ്ടാവില്ല എന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. എന്നാൽ യുഡിഎഫ് മുന്നണിയിൽ നിന്ന് ചിലരെ അടർത്തിയെടുക്കാനുള്ള സജീവ ശ്രമത്തിലാണ് ബിജെപി. പാർട്ടി നേതൃത്വവുമായി അകന്നു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവും ഹൈക്കമാൻഡ് ഇടപെട്ട് ആരംഭിച്ചു.

താൻ ബിജെപിയിൽ ചേർന്ന വിഷയത്തിൽ പിതാവിന്റെ വൈകാരിക പ്രതികരണം കണ്ടുവെന്നും അദ്ദേഹത്തിന് വിഷമമുണ്ടെന്ന് അറിയാമെന്നും അനിൽ കെ ആന്റണി ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. ബിബിസി വിഷയത്തിൽ പാർട്ടിയുമായി അകന്നപ്പോൾ കോൺഗ്രസ് നേതാക്കൾ പലരും ബന്ധപ്പെട്ടിരുന്നു. രാജ്യ താത്പര്യം മുൻനിർത്തിയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടത്. ബിജെപി പ്രവേശനം ആലോചിച്ച് വ്യക്തമായി സ്വീകരിച്ച നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക; കെ സുരേന്ദ്രൻ; ബിജെപി നാമനി‍ദേശപത്രിക സമ‍ര്‍പ്പിച്ചു https://malayalees.ch/k-surendran-about-bjp-in-thrikkakara/ Tue, 10 May 2022 08:15:06 +0000 https://malayalees.ch/?p=61606 തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത് ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്ന് കെ സുരേന്ദ്രൻ. ബിജെപി ഏറ്റവും ശക്തനായ സ്ഥാനാർഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മാറിയ സാമൂഹിക സഹചര്യം ബിജെപിക്കും എൻഡിഎക്കും വളരെ അനുകൂലമാകും. കെ റെയിൽ വരാതെ തടഞ്ഞു നിര്‍ത്തുന്ന കേന്ദ്രസ‍ര്‍ക്കാരിൻ്റെ നിലപാട് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും തൃക്കാക്കരയിൽ ആം ആദ്മി പാ‍ര്‍ട്ടി മത്സരരംഗത്ത് നിന്നും മാറിയതിനാൽ അതിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും സ്വാഭാവികമായി ചർച്ചയാകും.

ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സഭയുടെ ആശങ്ക ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടായി മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാന സ‍ര്‍ക്കാര്‍ ശ്രമിച്ചിട്ടും തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിക്കായി പി.സി.ജോര്‍ജ് പ്രചാരണത്തിന് വരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അതിനിടെ ബിജെപി സ്ഥാനാര്‍ത്ഥി എ.എൻ രാധാകൃഷ്ണൻ ഉപതെരഞ്ഞെടുപ്പിൽ നാമനി‍ദേശപത്രിക സമ‍ര്‍പ്പിച്ചു. രണ്ട് സെറ്റ് പത്രികയാണ് എ.എൻ.രാധാകൃഷ്ണൻ സമ‍ര്‍പ്പിച്ചത്. തൃക്കാക്കര ഗാന്ധി സ്ക്വയറിൽ നിന്നും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കൾക്കൊപ്പം ജാഥയായിട്ടാണ് പത്രികാ സമ‍ര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി എത്തിയത്.

]]>
കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കൾ പ്രതികളാകില്ല; കുറ്റപത്രം 24ന് സമർപ്പിക്കും https://malayalees.ch/no-bjp-leader-will-be-charged-in-chargesheet-filed-by-crime-branch/ Fri, 16 Jul 2021 08:47:59 +0000 https://malayalees.ch/?p=46880 കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ള​ല്ലെ​ന്ന് പൊ​ലീ​സ്. കേ​സി​ല്‍ ആ​കെ 22 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ല്‍ കു​റ്റ​പ​ത്രം ജൂ​ലൈ 24-ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട കോ​ട​തിയിൽ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തി​ല്‍ ബി​ജെ​പി​കാ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. കേ​സ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രി​ക്കും കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക. ഇ​ഡി അ​ന്വേ​ഷി​ക്കേ​ണ്ട വ​കു​പ്പാ​ണി​ത്. നി​ല​വി​ല്‍ ബി​ജെ​പി നേ​താ​ക്ക​ളൊ​ന്നും കേ​സി​ല്‍ സാ​ക്ഷി​ക​ള​ല്ല. എ​ന്നാ​ല്‍ പി​ന്നീ​ട് പ്രോ​സി​ക്യൂ​ട്ട​ര്‍ ചു​മ​ത​ല​യേ​റ്റ ശേ​ഷം കോ​ട​തി ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യാ​ലേ സാ​ക്ഷി പ​ട്ടി​ക​യി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ വ​രു​മോ​യെ​ന്ന് അ​ന്തി​മ​മാ​യി പ​റ​യാ​ന്‍ ക​ഴി​യൂ.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജൂ​ലൈ 14-ന് സംസ്ഥന അധ്യക്ഷൻ കെ ​സു​രേ​ന്ദ്ര​ന്‍ ഹാ​ജ​രാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത ശേ​ഷം സു​രേ​ന്ദ്ര​നെ അ​ന്ന് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്.

കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് ലഭിച്ചില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

]]>
കൊടകര കുഴൽപ്പണ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും https://malayalees.ch/k-surendran-has-questioned-by-police-on-today/ Wed, 14 Jul 2021 04:08:15 +0000 https://malayalees.ch/?p=46731 കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30 യ്ക്ക് തൃശൂർ പൊലീസ് ക്ലബിൽ സുരേന്ദ്രൻ ഹാജരാകും. പരാതിക്കാരനായ ധർമരാജനും കെ.സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ.

ജൂലൈ 6ന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും കെ.സുരേന്ദ്രൻ കൂടുതൽ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്. നഷ്ടപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം.

]]>
പിണറായി വിജയന്‍ സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ച; രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-on-pinarayi-vijayan/ Mon, 07 Jun 2021 14:29:36 +0000 https://malayalees.ch/?p=45195 പിണറായി വിജയന്‍ സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ചയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 69 ഓളം മണ്ഡലങ്ങളിൽ എന്‍.ഡി.എ. സഖ്യം ഇടതുപക്ഷത്തിന് വോട്ട് മറിച്ചു. നേമം, മഞ്ചേശ്വരം, പാലക്കാട്, എന്നിവിടങ്ങളിലെ വോട്ടു കച്ചവടം വ്യക്തമാണ്. ഇവിടങ്ങളിലെല്ലാം ബി.ജെ.പി.യെ സംപൂജ്യരാക്കാന്‍ കഴിഞ്ഞത് യു.ഡി.എഫിന്റെ ശക്തമായ സാന്നിദ്ധ്യം കൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നാട്യങ്ങളും കണ്‍കെട്ട് വിദ്യകളുമില്ലാതെ യഥാര്‍ത്ഥ ബോധത്തോടെ ധനകാര്യം കൈകാര്യം ചെയ്താല്‍ മാത്രമേ വിജയിക്കാനാകൂ എന്നു അദ്ദേഹം പുതിയ ധനകാര്യ മന്ത്രിയെ ഓർമിപ്പിച്ചു. കടം ആകാശത്തോളം ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ കടബാധ്യതയാകട്ടെ 3 ലക്ഷംകോടി കവിഞ്ഞു. ഒന്നാം പിറണായി സര്‍ക്കാർ അധികാരമേൽക്കുമ്പോൾ 1.5 ലക്ഷം കോടി ആയിരുന്ന കടം ഇപ്പോള്‍ 3 കോടിയായി ഉയര്‍ന്നിരിക്കുന്നു. 1957 മുതലുള്ള സര്‍ക്കാരുകളെ പരിശോധിച്ചാല്‍ ഇത്രയേറെ കടബാധ്യത വരുത്തിയ ഒരു സര്‍ക്കാര്‍ ഉണ്ടാകില്ല. ജനിച്ചുവീഴുന്ന ഓരോ കുട്ടിയ്ക്കും ഒരു ലക്ഷത്തിലേറെയുള്ള കടബാധ്യതയാണുള്ളത്.

കൊവിഡ് കാരണം മാത്രമല്ല ഈ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ലക്കും ലഗാനുമില്ലാത്ത ധൂര്‍ത്തും അഴിമതിയും നികുതിപിരിവിലെ കെടുകാര്യസ്ഥതയും കടം മൂക്കോളമെത്തിച്ചു. ഇനി വരാന്‍ പോകുന്ന ദിനങ്ങള്‍ സര്‍ക്കാരിന് ശുഭകരമല്ലെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പു നല്‍കി.

സ്ഥാനം ഒഴിയും മുമ്പ് തോമസ് ഐസക്ക് പറഞ്ഞത് ഖജനാവിൽ 5000 കോടി ബാക്കിയുണ്ട് എന്നാണ്. 18,000 കോടി കേന്ദ്രത്തില്‍നിന്ന് കിട്ടുമെന്നും പറഞ്ഞു. അതൊക്കെ എവിടെ? എവിടെ ഐസക്ക് പറഞ്ഞ കോവിഡ് പാക്കേജ്? ഇതെല്ലാം വെറും വാചകമടിയായിരുന്നു.

ഇടുക്കി പാക്കേജ് 5000 കോടി, കുട്ടനാട് പാക്കേജ് 3000 കോടി വയനാട് പാക്കേജ് 2000 കോടി ഇതിനുപുറമേ തീരദേശ പാക്കേജ്.. തോമസ് ഐസക്കിന്റെ ഈ പാക്കേജുകൾ എവിടെ? ആ പ്രഖ്യാപനങ്ങളിൽ ഒന്നും ഒരു ആത്മാര്‍ത്ഥതയില്ലെന്നും വ്യക്തമാണ്.

ഒരു തിരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് മാത്രം പ്രതിപക്ഷം കൊണ്ടുവന്ന അഴിമതികളെ വെള്ളപൂശാന്‍ കഴിയില്ല. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ താൻ പുറത്തു കൊണ്ടുവന്ന അഴിമതികളില്‍ സർക്കാരിന് യു ടേണ്‍ അടിക്കേണ്ടിവന്ന കാര്യം മറക്കരുത്. പല തീരുമാനങ്ങളില്‍നിന്നും പിന്നോക്കം പോകേണ്ടിവന്നു. ഇതെല്ലാം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്. പ്രതിപക്ഷം കണ്ണിലെണ്ണയൊഴിച്ച്ഉറക്കമൊഴിച്ചിരുന്നതുകൊണ്ടാണ്. ഇനിയും സര്‍ക്കാരിന്റെ കൊള്ളകള്‍ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പോരാട്ടം തുടരുമെന്ന കാര്യത്തില്‍ ഒരു സംശയവുംവേണ്ട. സര്‍ക്കാരിനെതിരായ അഴിമതികളെല്ലാം ജനങ്ങളിലെത്തിയോ എന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു.

ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന് കൂട്ടുനിന്നു എന്ന സാഹചര്യം ഉണ്ടായത് എന്തുകൊണ്ടാണ്. ഇത്തരം പല കൊള്ളകളും തന്റെ ഓഫീസില്‍ നടക്കുമ്പോഴും മുഖ്യമന്ത്രി കാഴ്ചക്കാരനായി നിന്നു. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. അത് കാരണം നിങ്ങള്‍ക്ക് കൊവിഡ് സമ്മാനമായി തുടര്‍ഭരണം ലഭിച്ചുവെന്നു മാത്രം. കൊവിഡ് കാരണം സര്‍ക്കാരിനെതിരായ കൊള്ളകള്‍ താഴെതട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ സര്‍ക്കാരാകട്ടെ, സ്വന്തം പാര്‍ട്ടിക്കാരെ കൊവിഡ് വോളന്റിയർമാറാക്കിയും മറ്റും വീടുവീടാന്തരം സര്‍ക്കാരിന് അനുകൂല പ്രചരണം നടത്തി. കോടികള്‍ മുടക്കി കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി മാധ്യമങ്ങളെ വശത്താക്കി.

എന്നാല്‍, ഒരു പ്രതിപക്ഷമെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് ഞങ്ങളുടെ വിശ്വാസം. നിങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉള്ള സമീപനം എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു മുഖ്യമന്ത്രിയെ നെഞ്ചിൽ കല്ലെറിഞ്ഞ് പരിക്കേല്പിച്ചവരാണ് നിങ്ങൾ. നിയമസഭ തകര്‍ത്തു. പൊതുമുതല്‍ നശിപ്പിച്ചു. എന്നാൽ യു.ഡി.എഫിന് വ്യത്യസ്ത സമീപനമാണ് പുലര്‍ത്തിയത്. ഒരു തുള്ളി ചോര പോലും വീഴ്ത്തിയില്ല. ബസ്സുകള്‍ കത്തിച്ചില്ല. എങ്കിലും ജനങ്ങള്‍ നിങ്ങളുടെ കൂടെ നിന്നത് കൊവിഡ് എന്ന മഹാമാരി കൊണ്ട് മാത്രമാണ്. ഇതുകൊണ്ടൊന്നും അഹങ്കരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

]]>
കേരളത്തിൽ ലവ് ജിഹാദുണ്ട്‌; വിവാദ പ്രസ്താവനയുമായി ഇ ശ്രീധരൻ https://malayalees.ch/hindus-being-tricked-into-marriage-by-love-jihad-says-metro-man-e-sreedharan-ahead-of-joining-bjp/ Sat, 20 Feb 2021 08:02:37 +0000 https://malayalees.ch/?p=40462 പാലക്കാട്: കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തിൽ ലവ് ജിഹാദുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപി പ്രവേശത്തിന് മുമ്പോടിയായി ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലവ് ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും’ – ശ്രീധരൻ പറഞ്ഞു. ലവ് ജിഹാദ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബീഫ് വിഷയത്തിലും ശ്രീധരൻ മറുപടി നൽകി. ‘വ്യക്തിപരമായി ഞാൻ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടവുമല്ല’ – അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കാൻ താത്പര്യമുണ്ട് എന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ സന്നദ്ധമാണ് എന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഗവർണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് ബി.ജെ.പിയിൽ ചേരുന്നത് എന്ന് ശ്രീധരൻ പറഞ്ഞിരുന്നു. സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാൾ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താൻ ബി.ജെ.പിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാർട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരൻ അവകാശപ്പെട്ടിരുന്നു.

‘കേരളത്തിൽ എനിക്ക് നല്ലൊരു ഇമേജുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ചും സത്യസന്ധത, ജോലികൾ കൃത്യമായി ചെയ്യുക എന്നിവയിൽ എനിക്ക് നല്ലൊരു പേരുണ്ട്. ഇങ്ങനെയുള്ള ഒരാൾ ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിച്ചാൽ വളരെ കൂടുതൽ പേർ കൂടെവരും. ബി.ജെ.പിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും.’- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

]]>