BJP Government – malayalees.ch https://malayalees.ch Malayalam Online News Portal Tue, 05 Jan 2021 05:01:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BJP Government – malayalees.ch https://malayalees.ch 32 32 കർഷകരുമായുള്ള കേന്ദ്രത്തിന്റെ ഏഴാംവട്ട ചർച്ചയും പരാജയം https://malayalees.ch/seventh-round-of-centres-talk-with-farmers-end/ Tue, 05 Jan 2021 05:01:44 +0000 https://malayalees.ch/?p=38027 കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടത്.നാൽപത്തിയൊന്ന് കർഷക സംഘടന നേതാക്കളുമായി നടന്ന ചർച്ചക്ക് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ, വാണിജ്യ മന്ത്രി പിയുഷ് ഗോയാൽ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. സമരത്തിനിടയിൽ മരണപ്പെട്ട കർഷകർക്ക്‌ വേണ്ടി രണ്ട് നിമിഷം മൗനം പാലിച്ച ശേഷമായിരുന്നു ഡൽഹിയിലെ വിഗ്യാൻ ഭവനിൽ ചർച്ച തുടങ്ങിയത്.

കർഷക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കുക എന്നതിൽ കുറഞ്ഞ മറ്റൊന്നും അംഗീകരിക്കാനാവില്ല എന്ന നിലപാടിൽ തന്നെയായിരുന്നു കർഷക സംഘടനകൾ. ഇത് അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകാത്തതിനെ തുടർന്നാണ് ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടത്.

വെള്ളിയാഴ്ചയാണ് അടുത്ത ചർച്ച നടക്കുക. അടുത്ത ചർച്ചയോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നാണ് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, നിയമം പിൻവലിക്കുക എന്നല്ലാതെ മറ്റൊരു പരിഹാരവും ഞങ്ങൾക്ക് ഈ വിഷയത്തിൽ ഇല്ലായെന്ന് ഓൾ ഇന്ത്യ കിസാൻ സഭ അദ്ധ്യക്ഷൻ ഹന്നാൻ മൊല്ലാഹ് പറഞ്ഞു. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നത് വരെ ഞങ്ങൾ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

]]>
കർഷക പ്രക്ഷോഭത്തിന് ഒരു മാസം; നിയമങ്ങൾ പിൻവലിക്കാതെ പുതിയ നീക്കവുമായി കേന്ദ്രം https://malayalees.ch/one-month-for-farmers-protest/ Sat, 26 Dec 2020 13:21:53 +0000 https://malayalees.ch/?p=37546 കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി കർഷകർ ഡൽഹി അതിർത്തികളിലെത്തിയിട്ട് ഒരു മാസം പിന്നിടുമ്പോൾ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. അടുത്ത ഒന്നോ രണ്ടോ വർഷം നിയമം പരീക്ഷിക്കാമെന്നും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ പിൻവലിക്കാമെന്നുമാണ് സർക്കാർ കർഷക സംഘടനകളെ അറിയിച്ചത്. എന്നാൽ നിയമം പിൻവലിക്കാതെ ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണ് അതി ശൈത്യത്തിനിടയിലും കർഷകർ.

പുതിയ മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെയാണ് കേന്ദ്ര സർക്കാർ പുതിയ സമവായ ഫോർമുല മുന്നോട്ട് വെച്ചത്. എന്നാൽ അത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന് കർഷകർ വ്യക്തമാക്കി. കർഷക സമരം ഒരു മാസം പിന്നിടുമ്പോൾ കോർപറേറ്റ് വിരുദ്ധ പ്രക്ഷോഭമായി മാറ്റുകയാണ് കർഷക സംഘടനകൾ.

സെപ്തംബർ 27ന് നിലവിൽ വന്ന കാർഷിക നിയമങ്ങളിലെ ആശങ്ക പലതവണ സർക്കാരിനെ അറിയിച്ചിട്ടും പ്രതിഷേധിച്ചിട്ടും കണ്ടില്ലെന്ന് നടിച്ചതോടെയാണ് കർഷകർ ഡൽഹി അതിർത്തിയിലേക്ക് നീങ്ങിയത്. നവംബർ 25ന് പലയിടങ്ങളിൽ നിന്നായി പാർലമെന്റ് ലക്ഷ്യമാക്കി കർഷകർ ഡൽഹി ചലോ മാർച്ച് ആരംഭിച്ചു. 26ന് പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി അതിർത്തിയിൽ എത്തിയതോടെ കോവിഡ് ചൂണ്ടികാട്ടി പോലീസ് തടഞ്ഞു. ഇതോടെ കർഷകരുടെ പോരാട്ടം സിംഗു, ശംഭു, തിക്രി, ഗാസിപൂർ അതിർത്തികളിൽ സമരം ശക്തമാക്കി. സമരം കോർപ്പറേറ്റ് വിരുദ്ധ നീക്കമായി മാറ്റുന്നതിനുള്ള പ്രചാരണം ആരംഭിച്ചു.

കാർഷിക നിയമം പിൻവലിക്കില്ല എന്നും സമരക്കാർ രാഷ്ട്രീയം കളിക്കുന്നു എന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രവുമായി നടത്താനിരിക്കുന്ന ചർച്ചയിൽ പങ്കെടുക്കണമോ എന്ന കാര്യം ഒരിക്കൽ കൂടി ചർച്ച ചെയ്യാൻ കർഷക സംഘടനകൾ തീരുമാനിച്ചു.

]]>