birthday – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Jul 2023 04:34:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png birthday – malayalees.ch https://malayalees.ch 32 32 അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രണയാനുഭൂതിയുടെ കാവ്യകൗതുകം; എം ഡി രാജേന്ദ്രന് ഇന്ന് ജന്മദിനം https://malayalees.ch/poet-and-lyricist-m-d-rajendran-birthday/ Fri, 07 Jul 2023 04:34:36 +0000 https://malayalees.ch/?p=83989
മലയാളിയുടെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് ഒരായിരം ചിറക് വിരിയിച്ച മനോഹര ഗാനങ്ങളുടെ രചയിതാവ് എം ഡി രാജേന്ദ്രന്റെ ജന്മദിനമാണ് ഇന്ന്. ഹിമശൈല സൈകത ഭൂമിലിന്ന് നീ, നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍, തുടങ്ങി ഒട്ടേറെ കവിത നിറഞ്ഞ പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച കവിയാണ് എം ഡി രാജേന്ദ്രന്‍. 

അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ് പ്രണയിനി മാറുന്ന അവസ്ഥ കാവ്യകൗതുകത്തോടെ അവതരിപ്പിച്ചതോടെയാണ് എം ഡി രാജേന്ദ്രന്‍ മലയാളികളുടെ ഹൃദയത്തില്‍ അടയാളപ്പെടുന്നത്. ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം മലയാളത്തിലെ ക്‌ളാസിക്കുകളായി മാറിയത് എംബി ശ്രീനിവാസന്റെ സംഗീതത്തിനൊപ്പം, എം ഡി രാജേന്ദ്രന്‍ എന്ന പാട്ടെഴുത്തുകാരന്റെ ജനപ്രിയ രചനാ വൈഭവം കൂടിച്ചേര്‍ന്നതോടെയാണ്.

പാട്ടെഴുത്ത് തുടങ്ങി നാല് പതിറ്റാണ്ട് പിന്നിട്ട എം ഡി രാജേന്ദ്രന്‍, തോപ്പില്‍ഭാസിയുടെ മോചനം എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യ ഗാനം സൃഷ്ടിക്കുന്നത്. ആദ്യഗാനം തന്നെ രാജേന്ദ്രനെ സിനിമാ ലോകത്ത് ശ്രദ്ധേയനാക്കി. പിന്നീട്, എംഡി രാജേന്ദ്രന്റെ വരികള്‍ക്ക് ജി ദേവരാജന്‍ ഈണം പകര്‍ന്ന് യേശുദാസ് പാടി പുറത്തിറങ്ങിയ പാട്ടുകളെല്ലാം ശ്രദ്ധേയമായി.

തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ കവി പൊന്‍കുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മക്കളായ എംഡി രാജേന്ദ്രനും എംഡി രത്‌നമ്മക്കും കവിത ജന്‍മസിദ്ധമായിരുന്നു. ചെറുപ്പംമുതല്‍ കവിതയെഴുത്ത് തുടങ്ങിയ എം ഡി രാജേന്ദ്രന്‍ ചലച്ചിത്ര ലോകം പശ്ചാത്തലമാക്കി ഫിലിം ഡയറി എന്നൊരു നീണ്ട കാവ്യം എഴുതി. കാമ്പിശ്ശേരി കരുണാകരന്റെ കീഴില്‍ പുറത്തിറങ്ങിയിരുന്ന സിനിമാ വാരികയില്‍ ഈ കാവ്യം പ്രസിദ്ധീകരിച്ചു. ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം അമ്മനിലാവ് ആണ്. അടയാളവാക്യം, നന്ദി വീണ്ടും വരിക, സിന്ധുവിന്റെ നക്ഷത്രങ്ങള്‍, സതി എന്റെ സ്വാര്‍ത്ഥത എന്നിവയാണ് നോവലുകള്‍. പ്രോഗ്രാം അനൗണ്‍സറായി തിരുവനന്തപുരം ആകാശവാണി നിലയത്തിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരള സംഗീത നാടക അക്കാദമി അംഗവുമായിരുന്നു.

]]>
സൗന്ദര്യത്തികവിന് 49 വയസ്; അഴകുപോലെ തന്നെ ഉജ്ജ്വലമായ ഐശ്വര്യ റായ്‌യുടെ താരജീവിതം https://malayalees.ch/aiswarya-rai-bachchan-turns-49/ Tue, 01 Nov 2022 07:30:52 +0000 https://malayalees.ch/?p=70527 കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിന് ഇന്ത്യയില്‍ പര്യായ പദം തന്നെയാണ് ഐശ്വര്യ റായ് എന്ന പേര്. ഐശ്വര്യറായിയെപ്പോലെ എന്നത് അതീവ സുന്ദരി എന്ന് തന്നെയാണ് അര്‍ത്ഥമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. ലോകവേദികളില്‍ തന്നെ ഇന്ത്യയുടെ സൗന്ദര്യത്തികവായി അറിയപ്പെടുന്ന ഐശ്വര്യ റായ് ഇന്ന് 49 വയസിലേക്ക് കടക്കുകയാണ്. അഴക് പോലെതന്നെ ഉജ്ജ്വലമായ ആ താരജീവിതത്തെക്കുറിച്ച് അറിയാം.

സിനിമയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താന്‍ ഗോഡ്ഫാദറോ അഭിനയപാരമ്പര്യമോ ഇല്ലാത്ത ഒരു പെണ്‍കുട്ടി ലേഡി സൂപ്പര്‍സ്റ്റാറായി വളരാന്‍ എത്രമാത്രം കഠിനാധ്വാനം ആവിശ്യമാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഐശ്വര്യയുടെ ജീവിതം. പഠനകാലം മുതല്‍ തന്നെ ഐശ്വര്യ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. ഇത് ഐശ്വര്യയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. 1994ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ രണ്ടാം സ്ഥാനത്തെത്തി. ഇത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഐശ്വര്യ മിസ് ഇന്ത്യ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ലോകസുന്ദരിയായി വളരാനും വളരെ വേഗം ഐശ്വര്യയ്ക്ക് സാധിച്ചു.

ഇന്ത്യന്‍ സിനിമയെ കപൂര്‍, ഖാന്‍മാര്‍ അടക്കി വാണിരുന്ന കാലത്ത് 1997ലായിരുന്നു സിനിമയിലേക്കുള്ള ബാംഗ്ലൂര്‍ സ്വദേശിയായ ഐശ്വര്യയുടെ പ്രവേശനം. മണിരത്‌നത്തിന്റെ ഇരുവര്‍ ആയിരുന്നു ആദ്യ ചിത്രം. അതിന് മുന്‍പ് തന്നെ 1993ല്‍ ഒരു പെപ്‌സി പരസ്യത്തില്‍ ആമിര്‍ ഖാനോടൊപ്പം ഐശ്വര്യ സ്‌ക്രീനിലെത്തിയിരുന്നു. ഇരുവര്‍ പുറത്തിറങ്ങിയതോടെ ഐശ്വര്യയുടെ ഭാഗ്യം തെളിഞ്ഞു. ഔര്‍ പ്യാര്‍ ഹോ ഗയ എന്ന ഹിന്ദി ചിത്രത്തിലൂടെ 1997ല്‍ തന്നെ ഐശ്വര്യ ബോളിവുഡിലേക്കും ചുവടുവച്ചു.

നിരവധി തവണ ലോകവേദിയില്‍ ഐശ്വര്യ ഇന്ത്യയുടെ പേര് വാനോളം ഉയര്‍ത്തിയിട്ടുണ്ട്. 1994ലാണ് ഐശ്വര്യ ലോകസുന്ദരിയാകുന്നത്. 2003ല്‍ ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി മെമ്പറായി. 2002ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഐശ്വര്യയുടെ ദേവദാസ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ഐശ്വര്യയെ ആദരിച്ചു. വെറും 47 സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ലോകത്തിന് മുന്നില്‍ ഐശ്വര്യ ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായി. 2007 ഏപ്രില്‍ മാസത്തിലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത്.

]]>
‘ഇച്ചാക്ക എന്റെ വല്യേട്ടൻ, ജ്യേഷ്ഠനെപ്പോലെയല്ല ജ്യേഷ്ഠൻ തന്നെ’; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ https://malayalees.ch/mohanlal-birthday-wishes-mammootty/ Wed, 07 Sep 2022 07:51:43 +0000 https://malayalees.ch/?p=67738 മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയ്ക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മോഹൻലാൽ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നത്. ഇച്ചാക്ക തൻ്റെ വല്യേട്ടനാണെന്നും ജ്യേഷ്ഠനെപ്പോലെയല്ല, അദ്ദേഹം ജ്യേഷ്ഠൻ തന്നെയാണെന്നും മോഹൻലാൽ വിഡിയോയിൽ പറഞ്ഞു. ഇന്ന് 71ആം പിറന്നാളാണ് മമ്മൂട്ടി ആഘോഷിക്കുന്നത്.

മോഹൻലാലിൻ്റെ വാക്കുകൾ:

മനുഷ്യർ തമ്മിൽ ജന്മബന്ധവും കർമബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തെക്കാൾ വലുതാണ് ചിലപ്പോൾ കർമബന്ധം. അത്യാവശ്യ സമയത്തെ കരുതൽ കൊണ്ടും അറിവുകൊണ്ടും ജീവിത മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാൾക്ക് മറ്റൊരാളുമായി ദൃഢമായ കർമബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ. എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്യേട്ടനാവുന്നത് അങ്ങനെയൊക്കെയാണ്. എനിക്ക് ജ്യേഷ്ഠനെപ്പോലെയല്ല, ജ്യേഷ്ഠൻ തന്നെയാണ് അദ്ദേഹം. ഒരേകാലത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്നേഹം കൊണ്ടും ജ്യേഷ്ഠൻ, അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാൾ. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനിൽക്കുക എന്നത് നിസാരകാര്യമല്ല. ജന്മനാളിൽ എൻ്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയുമിനിയും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

https://www.facebook.com/watch/?v=2094318887419221

]]>
മലയാളത്തിന്റെ അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍; മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ https://malayalees.ch/mammootty-71-birthday/ Wed, 07 Sep 2022 04:27:08 +0000 https://malayalees.ch/?p=67735 ഉള്ളുതൊട്ട പകര്‍ന്നാട്ടങ്ങള്‍. പതിറ്റാണ്ടുകള്‍ പോയിമറയുന്നു. മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്‍. മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 71-ാം വയസിലേക്ക് കടക്കുകയാണ്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്ലായത്തെ റിവേഴ്‌സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്.

മലയാളക്കരയുടെ തെക്കുമുതല്‍ വടക്കുവരെ ജീവിതം മൊഴിഞ്ഞ എത്ര എത്ര മമ്മൂട്ടിക്കഥാപാത്രങ്ങള്‍. ശബ്ദവിന്യാസത്തിന്റെ അസാമാന്യ മെയ്വഴക്കത്തില്‍ ആ കഥാപാത്രങ്ങള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കന്‍ പാട്ടുകഥകളിലെ ജീവിതവും കണ്ണീരും ചിരിയും പകയുമെല്ലാം മലയാളി കേട്ടതത്രയും ചതിയന്‍ ചന്തുവിന്റെ ശബ്ദഭാവത്തില്‍.

1921ലെ ഖാദറിന്റെ ക്ഷോഭ വിക്ഷോഭങ്ങളില്‍ തെളിഞ്ഞുകത്തിയത്രയും വഴക്കമുള്ള ഏറനാടന്‍ മൊഴികള്‍. കോഴിക്കോടിന്റെ വടക്കനുള്‍നാട് പറഞ്ഞുപരിചയിച്ച ഭാഷയെ അഹമ്മദ് ഹാജിയുടെ നെറികേടുകളുടെ തനിശബ്ദമാക്കി. അച്ചൂട്ടിയാകുമ്പോള്‍ തനിമുക്കുവന്‍. കന്നഡികന്റെ മലയാളം എങ്ങനെയെന്ന് ചട്ടമ്പിനാട്ടില്‍ കണ്ടു. തൃശൂര്‍ ഭാഷ അതിന്റെ സര്‍വ്വ ഓജസ്സോടെ അവതരിച്ച പ്രാഞ്ചിയേട്ടന്‍.

കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ അരയും തലയും മുറുക്കും. അഭിനയിച്ചഭിനയിച്ചാണ് ആ പണി പഠിച്ചത്. ആ പരിശ്രമങ്ങള്‍ തന്നെയാണ് മറ്റൊരാള്‍ക്കും അവകാശപ്പെടാനാകാത്ത മികവിലേക്ക് മമ്മൂട്ടിയെ വളര്‍ത്തിയത്. ഏതു പരീക്ഷണത്തിനും തുടക്കക്കാരന്റെ കൗതുകത്തോടെ മമ്മൂട്ടി ഇന്നും കാത്തിരിപ്പാണ്.

]]>
ചിരിയുടെ തമ്പുരാന് ഇന്ന് എഴുപതാം പിറന്നാള്‍ https://malayalees.ch/jagathy-sreekumar-celebrates-70th-birthday/ Tue, 05 Jan 2021 07:47:54 +0000 https://malayalees.ch/?p=38054 മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. 2012ലെ വാഹനാപകടത്തെ തുടർന്ന് അഭിനയ രംഗത്തോട് താത്കാലികമായി വിട പറഞ്ഞ ജഗതി എത്രയും പെട്ടെന്ന് ചലച്ചിത്ര രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മലയാള സിനിമ എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്‍മയ നടൻ. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ജഗതി ശ്രീകുമാറിന്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്‍മയിപ്പിച്ച അമ്പിളിച്ചേട്ടന്‍റെ കഥാപാത്രങ്ങൾ സിനിമാ പ്രേമികൾ ഒരിക്കലും മറക്കാനിടയില്ല.

നാടകത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ജഗതി വെള്ളിത്തിരയിലെത്തുന്നത് അടൂർ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ്. പിന്നീടങ്ങോട്ട് മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത കലാകാരനായി ജഗതി മാറി. ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയിൽ നിറഞ്ഞു നിന്ന അദ്ദേഹം ഇതിനോടകം വേഷമിട്ടത് 1500 ലേറെ ചിത്രങ്ങളിൽ.

ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യനായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജഗതിക്ക് അധിക നാളൊന്നും വേണ്ടി വന്നില്ല മലയാള ചലച്ചിത്ര ലോകം അടക്കി വാഴാൻ. കാലങ്ങളായി മലയാള ഹാസ്യത്തിന്‍റെ മറുവാക്കായി തുടരുന്ന ഈ അമ്പിളിക്കല അരശുംമൂട്ടിൽ അപ്പുക്കുട്ടനായും കൃഷ്‍ണവിലാസം ഭഗീരഥൻ പിള്ളയായും കുമ്പിടിയായും ഫോട്ടോഗ്രാഫർ നിശ്ചൽ ആയും പാച്ചാളം ഭാസിയായും സർദാർ കൃഷ്ണൻ കുറുപ്പായും കെ ആൻഡ് കെ ഓട്ടോമൊബൈൽസ് പ്രൊപ്പ്രൈറ്റർ മനോഹരനായുമെല്ലാം വെള്ളിത്തിരയെ ആവേശത്തിലാക്കി.

ഹാസ്യനടൻമാരുടെ ശ്രേണിയിലാണ് ജഗതിയുടെ സ്ഥാനമെങ്കിലും ക്യാരക്ടർ റോളുകളും തനിക്ക് നിഷ്‍പ്രയാസം വഴങ്ങുമെന്ന് അദ്ദേഹം പലപ്പോഴായി തെളിയിച്ചു. പത്മരാജന്‍റെ മൂന്നാംപക്കം, അടൂർ ഗോപാലകൃഷ്ണന്‍റെ നിഴൽക്കുത്ത്, കെ. മധുവിന്‍റെ അടിക്കുറിപ്പ്, എം.പി സുകുമാരൻ നായരുടെ രാമാനം എന്നിവ ഇതിന് ഉദാഹരണം. നിഴൽക്കൂത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് വരെ ജഗതി ശ്രീകുമാറിന് ലഭിച്ചു. വില്ലനായും ജഗതി പ്രേക്ഷകർക്ക് മുന്നിലെത്തി. അങ്ങനെ അഭ്രപാളിയെ ഹരം കൊള്ളിച്ച എത്രയെത്ര കഥാപാത്രങ്ങൾ. മാറ്റങ്ങളുമായി മലയാള സിനിമ മുന്നോട്ട് കുതിക്കുകയാണ്, ഉടനെ തന്നെ അമ്പിളിക്കല വെള്ളിത്തിരയിൽ മിന്നുമെന്ന പ്രതീക്ഷയിൽ. പകരം വെക്കാൻ ആളില്ലാത്ത ഈ അഭിനയപ്രതിഭക്ക് ഒരായിരം ജന്മദിനാശംസകൾ

]]>
വി.എസിന് ഇന്ന് 97 ാം പിറന്നാള്‍ https://malayalees.ch/today-is-vss-97th-birthday/ Tue, 20 Oct 2020 04:36:32 +0000 https://malayalees.ch/?p=33581 സമകാലിക രാഷട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദന്‍. ക്രൌഡ് പുള്ളര്‍ എന്ന വാചകം ഏറ്റവും യോജിച്ച രാഷ്ട്രീയനേതാവ്

വി.എസ് അച്യൂതാനന്ദന് ഇന്ന് 97 ആം പിറന്നാള്‍. പതിവ് പോലെ വലിയ ആഘോഷങ്ങളിലാതെയാണ് ഇത്തവണയും പിറന്നാള്‍. ആരോഗ്യപ്രശ്നങ്ങളുള്ളത് കൊണ്ട് കഴിഞ്ഞ കുറേ മാസങ്ങളായി വിഎസ് പൊതു വേദികളില്‍ സജീവമല്ല. സമകാലിക രാഷട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദന്‍. ക്രൌഡ് പുള്ളര്‍ എന്ന വാചകം ഏറ്റവും യോജിച്ച രാഷ്ട്രീയനേതാവ്.

1923 ഒക്ടോബര്‍ 20 നാണ് വേലിക്കകത്ത് ശങ്കരന്‍ അച്യൂതാനന്ദന്‍ എന്ന വി.എസ് അച്യൂതാനന്ദന്‍റെ ജനനം.നാല് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. 11ാം വയസ്സില്‍ അച്ഛനും മരിച്ചപ്പോള്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി. സഹോദരനൊപ്പം തയ്യല്‍ ജോലിയും പിന്നീട് കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു.കയര്‍ ഫാക്ടറിയിലെ തൊഴിലാളി ജീവിതമാണ് വിഎസിനെ നേതാവാക്കുന്നത്.

പുന്നപ്രവയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയ വിഎസ് നിരവധി പൊലീസ് പീഠനങ്ങളും ഏറ്റ് വാങ്ങി. 1964 ല്‍ സിപിഐ ദേശീയ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരില്‍ അവശേഷിക്കുന്ന നേതാവാണ് വിഎസ്.പതിറ്റാണ്ടുകള്‍ നീണ്ട വിഎസിന്‍റെ പോരാട്ട ചരിത്രം പാര്‍ട്ടി ചരിത്രം തന്നെയാണ്.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച് നിന്നപ്പോഴെല്ലാം പാര്‍ട്ടി അച്ചടക്കത്തിന്‍റെ വാളോങ്ങി.എന്നാല്‍ തന്‍റെ ജനകീയ പിന്തുണ കൊണ്ട് അതിനെയെല്ലാം വിഎസ് നിഷ്പ്രഭമാക്കി.ജനങ്ങളുടെ കണ്ണും കരളുമായി മാറി. ആര്യോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് മാസങ്ങളായി പൊതു വേദികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും കുടംബാഗങ്ങള്‍ക്കൊപ്പം വിഎസ് ഇന്ന് കേക്ക് മുറിച്ചായിരിക്കും പിറന്നാള്‍ ആഘോഷിക്കുന്നത്.തെരഞ്ഞെടുപ്പ് പ്രചരണ വേദികളെ പൂരപ്പറമ്പാകുന്ന നീട്ടിയും കുറിക്കിയുള്ള വിഎസിന്‍റെ പ്രസംഗത്തിന് വേണ്ടി അണികള്‍ കാത്തിരിപ്പ് തുടരുന്നു.

]]>
എത്ര കണ്ടാലും കണ്ടുതീരാത്ത മലയാളത്തിന്‍റെ നടന വിസ്മയം; മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍ https://malayalees.ch/mammoottys-69th-birthday/ Mon, 07 Sep 2020 04:51:30 +0000 https://malayalees.ch/?p=31454 മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ മമ്മൂട്ടി വിസ്മയമാണ്. പലതവണയാണ് അദ്ദേഹം നമ്മളെ ഞെട്ടിച്ചത്. ആദ്യം സൌന്ദര്യം കൊണ്ട്, പിന്നെ അഭിനയം കൊണ്ട്, ചിലപ്പോള്‍ ശബ്ദം കൊണ്ട്, മറ്റ് ചിലപ്പോള്‍ വേഷപ്പകര്‍ച്ച കൊണ്ട്

മലയാളത്തിന്‍റെ അഭിമാനവും അഹങ്കാരവും സമന്വയിക്കുന്ന ഒരേയൊരു പേര്. കഴിഞ്ഞ 40 വര്‍ഷമായി മലയാള സിനിമയുടെ യൌവനം.. മമ്മൂട്ടിക്ക് ഇന്ന് അറുപത്തിയൊന്‍പതാം പിറന്നാള്‍.

മലയാളത്തിന്‍റെ വെള്ളിത്തിരയില്‍ മമ്മൂട്ടി വിസ്മയമാണ്. പലതവണയാണ് അദ്ദേഹം നമ്മളെ ഞെട്ടിച്ചത്. ആദ്യം സൌന്ദര്യം കൊണ്ട്, പിന്നെ അഭിനയം കൊണ്ട്, ചിലപ്പോള്‍ ശബ്ദം കൊണ്ട്, മറ്റ് ചിലപ്പോള്‍ വേഷപ്പകര്‍ച്ച കൊണ്ട്. ഒരു കൊച്ചു വേഷത്തിലൂടെ വെള്ളിത്തിരയിലെത്തി മലയാള സിനിമയുടെ പര്യായമായി മാറിയ മമ്മൂട്ടി കഴിഞ്ഞ നാല്‍പതാണ്ടും ജീവിച്ചത് വെള്ളിത്തിരയിലാണ്. 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകളിലൂടെ തുടങ്ങി ന്യൂഡല്‍ഹിയിലൂടെ ഹിറ്റുകളുടെ സഹയാത്രികനായി.

വെള്ളിത്തിരയിലെ ഭാഗ്യമായി ആ നക്ഷത്രം ഉദിച്ചുയര്‍ന്നു. പിന്നീടിങ്ങോട് എത്രയെത്ര ചിത്രങ്ങള്‍. ഇന്‍പെക്ടറും ലക്ചററും കലക്ടറും എഴുത്തുകാരനും മറ്റുമായി ആ പകര്‍ന്നാട്ടം വെള്ളിത്തിരയില്‍ നിന്ന് ജനഹൃദയങ്ങളിലേക്ക് ചേക്കേറി. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സും വാറുണ്ണിയും അച്ചൂട്ടിയും ഭാസ്കരപ്പട്ടേലും സേതുരാമയ്യരുമെല്ലാം മത്സരിച്ചത് മമ്മൂട്ടി എന്ന നടനോടായിരുന്നു..

മണ്ണിന്‍റെ മണമുള്ള നാടന്‍ വേഷങ്ങളില്‍ മമ്മൂട്ടി ജീവിക്കുകയായിരുന്നു. വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരും രാപ്പകലിലെ കൃഷ്ണനും വല്ല്യേട്ടനായ അറക്കല്‍ മാധവനുണ്ണിയുമെല്ലാം ഓരോ മലയാളിയുടേയും ഹൃദയത്തിലാണ് ഇടം പിടിച്ചത്. നെഞ്ചില്‍ നെരിപ്പോടു കൂട്ടിയ ബാലന്‍ മാഷ്. കൈവിട്ടുപോവുന്ന മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ പെടുന്ന പാടുകള്‍ ഈറന്‍ മിഴികളോടെയല്ലാതെ ഓര്‍ത്തിരിക്കാനാവില്ല നമുക്ക്… താന്‍ സ്നേഹിച്ച പെണ്‍കുട്ടിക്കും തന്നെ സ്നേഹിച്ച പെണ്‍കുട്ടിക്കും ഇടയില്‍ വീര്‍പ്പുമുട്ടുന്ന നന്ദഗോപാലനും സ്വന്തം മകളെ അന്യനെപ്പോലെ കാണേണ്ടി വന്ന ചന്ദ്രദാസുമെല്ലാം മലയാളികളുടെ ഇടനെഞ്ചിലെ നോവാണ്… മകള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച പേരന്‍പനിലെ അമുദവനെ കണ്ണ് നിറയാതെ എങ്ങനെയാണ് നാം ഓര്‍ത്തെടുക്കുക..

സൂര്യമാനസത്തിലും വിധേയനിലും പൊന്തല്‍മാടയിലും കണ്ടത് വേറൊരു മമ്മൂട്ടിയെ. മലയാളത്തിന് പുറമേ തമിഴിലും തെലുഗിലുമെല്ലാം ആ അസാമാന്യ നടനെ നാം നേരിട്ടറിഞ്ഞു. ഇതുപോലൊരു മകനുണ്ടെങ്കില്‍ എന്ന് കൊതിപ്പിച്ച. ഇതുപോലൊരു ഭര്‍ത്താവുണ്ടായിരുന്നെങ്കില്‍ എന്നാശിപ്പിച്ച ഇതുപൊലൊരു ആങ്ങളയെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച എത്രയെത്ര ചിത്രങ്ങള്‍. ആണഴകിനെ വര്‍ണിച്ച് മലയാളിത്തില്‍ വന്ന ഒരേയൊരു ഗാനം. അതിലെ വര്‍ണനകളെല്ലാം ചേര്‍ന്ന് നില്‍ക്കുന്നത് മമ്മൂട്ടിയോടും. പ്രായമേറുന്നതിനൊപ്പം സൌന്ദര്യവും കൂടുന്ന മലയാളത്തിന്‍റെ വിസ്മയത്തിന് മീഡിയവണിന്‍റെ പിറന്നാള്‍ ആശംസകള്‍.

]]>
മലയാളികളുടെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ https://malayalees.ch/today-is-the-birthday-of-ks-chithra-the-star-of-malayalees/ Mon, 27 Jul 2020 13:09:32 +0000 https://malayalees.ch/?p=29143 മലയാളികളുടെ സ്വന്തം കെഎസ് ചിത്രയ്ക്ക് ഇന്ന് 57-ാം പിറന്നാൾ. ഇന്ത്യ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായി ചിത്ര മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്. അനുകരിക്കാൻ കഴിയാത്ത ആലാപന ശൈലിയുടെ ഉടമ കൂടിയായ കെഎസ് ചിത്ര എന്നു പറഞ്ഞാൻ അതിൽ ഒട്ടും അതിശയോക്തിയില്ലാതെ അംഗീകരിതക്കേണ്ട ഒരു സത്യം കൂടിയാണ്. ആസ്വാദകരെ വൈകാരികതയുടെ വ്യത്യസ്ത തലങ്ങളിലെത്തിക്കാൻ ചിത്രയുടെ ഗാനാലാപന ശൈലിയ്ക്ക് കഴിഞ്ഞു.

ദക്ഷിണേന്ത്യക്കാർക്ക് നൈറ്റിംഗ് ഗേൾ, ഉത്തരേന്ത്യക്കാർക്ക് പിയാ ബസന്തി, കേരളത്തിന്റെ വാനംപാടി, തമിഴ്‌നാട്ടുകാർക്ക് ചിന്നക്കുയിൽ അങ്ങനെ നീളുന്നു വിശേഷണങ്ങൾ.

1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ പുത്രിയായി തിരുവനന്തപുരത്തെ കരമനയിൽ ജനിച്ചു. കെ ഓനമക്കുട്ടിയുടെ കീഴിൽ സംഗീതം അഭ്യസിച്ചു. കുഞ്ഞു നാളിലെ കെജെ യേശുദാസിനൊപ്പം സംഗീത പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി. 1979ൽ എംജി രാധാകൃഷ്ണൻ
സംഗീത സംവിധാനം നിർവഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഒരു വർഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജൻ ചിത്രമായ നവംബറിന്റെ നഷ്ടം സിനിമയിലെ ‘അരികിലോ അകലെയോ..’ ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. ആദ്യ സോളോ ഹിറ്റായി പുറത്തിറങ്ങിയ ഗാനം ‘ഞാൻ ഏകനാണ്’ എന്ന ചിത്രത്തിനു വേണ്ടി സത്യൻ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണൻ സംഗീതമൊരുക്കിയ ‘രജനീ പറയൂ,, എന്നതാണ്.
1983ൽ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ആസ്വാദന ശ്രദ്ധ പിടിച്ചു പറ്റിയതോടെ ചിത്ര എന്ന ഗായികയേ തേടി നിരവധി അവസരങ്ങൾ എത്തി . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 18,000ത്തിലേറെ ഗാനങ്ങൾ ചിത്ര ആലപിച്ചിട്ടുണ്ട്.

1986ൽ പുറത്തിറങ്ങിയ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിന് ചിത്രയെ തേടി ആദ്യ ദേശീയ പുരസ്‌കാരം എത്തി. 1987 ൽ ‘നഖക്ഷതങ്ങൾ’ ചിത്രത്തിലെ ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചു. 1989 ൽ വൈശാലി എന്ന ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നിൽക്കും’ എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. ‘മിൻസാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ൽ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1997 ൽ ഹിന്ദി ചിത്രം’വിരാസത്തി’ലെ ‘പായലേ ചുൻ മുൻ’ എന്ന ഗാനത്തിനായിരുന്നു അഞ്ചാമത്തെ ദേശീയ പുരസ്‌കാരം. 2004 ൽ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചു.

]]>
ഫുട്ബോള്‍ മിശിഹക്ക് ഇന്ന് 33ാം പിറന്നാള്‍; ഹാപ്പി ബെര്‍ത് ഡേ മെസി https://malayalees.ch/lionel-messi-turns-33-fans-pour-in-wishes-for-greatest-football-player/ Wed, 24 Jun 2020 05:04:43 +0000 https://malayalees.ch/?p=27527 ഈ കോവിഡ് കാലത്ത് കാല്‍പ്പന്തുകളിയിലെ മിശിഹക്ക് വിപുലമായ ജന്മദിന ആഘോഷങ്ങളില്ല

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍. ഈ കോവിഡ് കാലത്ത് കാല്‍പ്പന്തുകളിയിലെ മിശിഹക്ക് വിപുലമായ ജന്മദിന ആഘോഷങ്ങളില്ല. കൊറോണ കാരണം ലോക്ഡൌണിലായ ഫുട്‌ബോള്‍ പുനരാരംഭിച്ചപ്പോള്‍ മെസിയില്‍ യൗവ്വനമാണ് തുടിച്ചത്. ഗോളടിച്ചും ഗോളടിപ്പിച്ചും അര്‍ജന്‍റൈന്‍ ഇതിഹാസം ബാഴ്‌സലോണ ക്ലബ്ബിന്‍റെ നെടുംതൂണായി നില്‍ക്കുന്നു.

1987 ജൂണ്‍ 24ന് അര്‍ജന്‍റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി ഫുട്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കിയത് ബാഴ്‌സലോണ എഫ് സിക്കൊപ്പമാണ്. പന്തുമായി അത്ഭുതം കാണിക്കുന്ന പതിമൂന്ന് വയസുകാരന്‍ ബാഴ്‌സലോണ അധികൃതരുടെ ശ്രദ്ധയാകര്‍ഷിച്ചു. പക്ഷേ, എല്ലുകള്‍ ദുര്‍ബലമാകുന്ന രോഗം ആ ബാലനെ വേട്ടയാടിയിരുന്നു. ഫുട്‌ബോളറാവുക എന്നത് വിദൂരസാധ്യത മാത്രം. വിദഗ്ധ ചികിത്സ നല്‍കാന്‍ ബാഴ്‌സ തീരുമാനിച്ചു. നാല് വര്‍ഷം കൊണ്ട് എല്ലുറപ്പും ചങ്കുറപ്പമുള്ള ഒരു ഫുട്‌ബോളറെ ബാഴ്‌സലോണ വാര്‍ത്തെടുത്തു. 2004 ഒക്ടോബര്‍ 17ന് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. 2020 ല്‍ കായിക മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറെയ്‌സ് വേള്‍ഡ് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദ ഇയറിലേക്കുള്ള മെസിയുടെ യാത്ര സമാനതകളില്ലാത്തതായിരുന്നു. ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ ആറ് തവണ നേടുന്ന ആദ്യ താരം.

ഒപ്പം കളിച്ച ഇതിഹാസ താരങ്ങള്‍ ദൈവം എന്ന് വിശേഷിപ്പിക്കുന്നതിലേക്ക് ഉയര്‍ന്നിരിക്കുന്നു മെസി എന്ന വിസ്മയം. ബാഴ്‌സലോണക്ക് ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ലാ ലിഗയും ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്ത മെസിക്ക് ഇന്നും കിട്ടാക്കനി ഫിഫ ലോകകപ്പാണ്. അര്‍ജന്‍റീനയുടെ ജഴ്‌സിയില്‍ വിശ്വം കീഴടക്കി നില്‍ക്കുന്ന മെസി ലോക ഫുട്‌ബോളിലെ പൂര്‍ണതയായിരിക്കും. മെസി ആരാധകരെല്ലാം കാത്തിരിക്കുന്നത് ആ നിമിഷത്തിന് വേണ്ടിയാണ്.

]]>
ആഘോഷങ്ങളില്ലാതെ ദളപതിക്ക് ഇന്ന് പിറന്നാള്‍ https://malayalees.ch/hbd-thalapathy-vijay/ Mon, 22 Jun 2020 04:28:07 +0000 https://malayalees.ch/?p=27403 തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട താരത്തിന്‍റെ ഇത്തവണത്തെ ജന്‍മദിനത്തിന് ആഘോഷങ്ങളൊന്നുമുണ്ടാകില്ല

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ 46ആം പിറന്നാളാണ് ഇന്ന്. തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട താരത്തിന്‍റെ ഇത്തവണത്തെ ജന്‍മദിനത്തിന് ആഘോഷങ്ങളൊന്നുമുണ്ടാകില്ല.

ദളപതി വിജയ് എന്ന ഒറ്റ ടൈറ്റില്‍ കാര്‍ഡ് മാത്രം മതി ഇന്ന് തിയറ്ററുകള്‍ പൂരപ്പറമ്പാകാന്‍, നാളയെ തീര്‍പ്പില്‍ തുടങ്ങി ഇന്ന് മാസ്റ്റര്‍ വരെയെത്തി നില്‍ക്കുന്ന ആ വിജയ ചരിത്രം തമിഴകത്ത് രജനിക്ക് ശേഷം ഇനിയാരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ്.

1974 ജൂൺ 22-ന് തമിഴ് സംവിധായകന്‍ സി.എ ചന്ദ്രശേഖരന്‍റെയും ശോഭയുടെയും മകനായാണ് വിജയ്യുടെ ജ‍നനം. 10ആം വയസില്‍ വെട്രി എന്ന ചിത്രത്തില്‍ ബാലതാരമായി വെള്ളിത്തിരയിലെത്തിയ വിജയ് 1992ല്‍ നാളയെ തീര്‍പ്പ് എന്ന ചിത്രത്തിലാണ് നായകനായി എത്തുന്നത് എന്നാല്‍ അന്ന് നിറത്തിന്‍റെയും രൂപത്തിന്‍റെയും പേരില്‍ താരത്തിന് വളരെയധികം വിമര്‍ശനങ്ങളും കളിയാക്കലുകലുകളും നേരിടേണ്ടി വന്നു.

ഇവന്റെയൊക്കെ സിനിമ ആര് തീയറ്ററില്‍ പോയി കാണാനാ എന്ന് ചോദ്യത്തില്‍ നിന്നും തമിഴ് സിനിമാ ലോകത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിജയ് ചിത്രം ഇറങ്ങിയാല്‍ മതി എന്ന വാക്കുകളിലേക്കുള്ള മാറ്റം താരത്തിന്റെ മധുര പ്രതികാരം കൂടിയാണ്.

കരിയറിന്‍റെ ആദ്യഘട്ടങ്ങളില്‍ ഖുഷിയിലൂടെയും ഷാജഹാനിലൂടെയും കാതലുക്ക് മര്യാദൈയിലൂടെയുമൊക്കെ ചോക്ലേറ്റ് റൊമാന്‍റിക് ഹീറോ ആയി അരങ്ങു വാണ ഇളയദളപതി പിന്നീട് ചുവടല്‍പം മാറ്റി ആക്ഷന്‍ ഹീറോ എന്ന കുപ്പായം അണിഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ രജനിക്ക് പോലും നേടാന്‍ കഴിയാത്ത 50 കോടി കളക്ഷന്‍ എന്ന ബാലികേറാമല ഗില്ലിയിലെ കബഡി കോര്‍ട്ടില്‍ നിന്നും വിജയ് സ്വന്തമാക്കി.

പിന്നീട് ഇടയ്ക്ക് തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വിജയ് എന്ന താരം അസ്തമിച്ചു എന്ന മുറവിളികള്‍ക്ക് മറുപടിയായാണ് തുപ്പാക്കിയില്‍ ക്യാപ്റ്റന്‍ ജഗദീഷ് ട്രയിന്‍ കയറി ലീവിന് വന്നത്. എന്തിരന്‍ എന്ന ബ്രഹ്മാണ്ഡ രജനി ചിത്രത്തിന് ശേഷം 100 കോടി ക്ലബിലെത്തിയ ചിത്രമായി തുപ്പാക്കി മാറി,

എല്ലാ വര്‍ഷവും കാരുണ്യപ്രവര്‍ത്തനങ്ങളും റീ റിലീസുകളുമൊക്കെയായി ആരാധകര്‍ ഗംഭീരമായാണ് താരത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാറ്. എന്നാല്‍ ലോകം കൊവിഡിനെതിരെ പോരാടുന്ന ഈ അവസരത്തില്‍ തന്‍റെ പിറന്നാള്‍ ആഘോഷമാക്കരുതെന്ന് അഭ്യര്‍ഥിച്ച് വിജയ് തന്നെ മുന്നോട്ട് വന്നു. മൊത്തം 1.30 കോടി രൂപ താരം കോവിഡ് ധനസഹായമായി നൽകി. തമിഴിനും മലയാളത്തിനും കന്നടക്കും തെലുങ്കിനും ഒക്കെയായി തന്‍റെ സ്നേഹം കൂടിയാണ് വിജയ് വീതിച്ചു നൽകിയത്.

തന്‍റെ ചിത്രങ്ങളിലൂടെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിലും ഇടപെടുന്ന വിജയിയുടെ മെര്‍സല്‍ മുതല്‍ ബിഗില്‍ വരെയുള്ള ചിത്രങ്ങളിലെ ഡയലോഗുകള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഈ പരാമര്‍ശങ്ങള്‍ക്കെതിരായ പകപോക്കലായിരുന്നു അദ്ദേഹത്തിന്‍റെ വസതിയില്‍ നടന്ന റെയ്ഡെന്ന തരത്തിലുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. മാസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലിരിക്കെയായിരുന്നു ഈ വിവാദങ്ങള്‍ പിന്നീട് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ ഇതേക്കുറിച്ച് താരം പറയാതെ പറഞ്ഞിരുന്നു. മാസ്റ്റര്‍ തന്നെയാണ് ദളപതിയുടെ റിലീസാകാനുള്ള ഏറ്റവും പുതിയ ചിത്രം.

]]>