bird flu – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Dec 2021 04:27:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bird flu – malayalees.ch https://malayalees.ch 32 32 പക്ഷിപ്പനി : കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി https://malayalees.ch/farmers-didnt-get-compensation-bird-flu/ Tue, 28 Dec 2021 04:27:37 +0000 https://malayalees.ch/?p=54677 പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്ത സംഭവത്തിൽ കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി. നഷ്ടപരിഹാരം ഇനിയും വൈകിയാൽ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കർഷകർ പറയുന്നു.

താറാവ് ഒന്നിന് 200 രൂപയാണ് വില. ഇത് വർധിപ്പിക്കണമെന്ന് കർഷകർ ആവശ്യം ഉന്നയിച്ചു. പനി ബാധിച്ച് ചത്ത താറാവുകളുടെ വില കൂടി നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുത്തണമെന്നും ഇറച്ചിയും മുട്ടയും സർക്കാർ നേരിട്ട് ശേഖരിച്ച് വിൽപ്പന നടത്താൻ സംവിധാനമൊരുക്കണമെന്നും കർഷകർ പറയുന്നു. തറാവ് കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുണ്ട്.

ആലപ്പുഴയിലും കോട്ടയത്തുമാണ് താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് നിരവധി താറാവുകളെ കൂട്ടത്തോടെ കൊന്നിരുന്നു.

]]>
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു https://malayalees.ch/government-has-declared-bird-flu-a-state-disaster/ Tue, 05 Jan 2021 07:52:11 +0000 https://malayalees.ch/?p=38060 പക്ഷിപ്പനി സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനമെമ്പാടും ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. കോട്ടയത്തും ആലപ്പുഴയിലും അതീവജാഗ്രതാ നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ പ‍ഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് 3000 പക്ഷികളെയും കൊന്നൊടുക്കും. പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമായിരിക്കും നടപടി.

വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പ് സര്‍വേ നടത്തുന്നുണ്ട്.

ആലപ്പുഴയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വളത്തിനായി കാഷ്ടം വില്‍ക്കുന്നതും നിരോധിച്ചു.

ഭോപ്പാലിൽ പരിശോധിച്ച സാമ്പിളുകളിലാണ് രോഗം കണ്ടെത്താനായത്. പക്ഷിപ്പനി നിയന്ത്രിക്കാൻ അടിയന്തര നടപടി തുടങ്ങിയതായി വനം മന്ത്രി കെ രാജു പറഞ്ഞു. ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം തുറക്കും. എച്ച്5എന്‍8 വൈറസാണ് പക്ഷികളില്‍ കണ്ടെത്തിയത്. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

]]>
പക്ഷിപ്പനി; പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചു https://malayalees.ch/bird-flu-uae-has-banned-the-import-of-poultry-and-meat-products/ Wed, 23 Dec 2020 06:07:27 +0000 https://malayalees.ch/?p=37395 പക്ഷിപ്പനി പടർന്നുപിടിച്ച രാജ്യങ്ങളിൽ നിന്ന് കോഴി ഉൾപ്പെടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചു. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. അയർലൻഡിൽ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവിൽ വിലക്ക്.

അയർലൻഡിൽ നിന്ന് അലങ്കാര പക്ഷികൾ, ഇറച്ചിക്കോഴികൾ, കുഞ്ഞുങ്ങൾ, കാട്ടുജീവികൾ, വിരിയിക്കുന്ന മുട്ടകൾ, സംസ്കരിച്ച ഗോമാംസം, ആട്, ആട്ടിൻ കിടാവ്, കോഴി ഇറച്ചി ഉല്‍പ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പൂർണ നിരോധനം ഏർപെടുത്തി. അയർലൻഡിൽ പക്ഷിപ്പനി വളരെ ഉയർന്ന നിലയിൽ പടരുന്നതായി യു.എ.ഇയിലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നീക്കം.

ഉക്രെയ്ൻ, ക്രൊയേഷ്യ, സ്വീഡനിലെ കൗണ്ടി, ഫ്രഞ്ച് ദ്വീപായ കോർസിക്ക, നെതർലാൻഡ്സ്, ജർമ്മനി, ഡെൻമാർക്ക്, റഷ്യയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങൾ രോഗരഹിതമെന്ന് പ്രഖ്യാപിക്കും വരെ കാട്ടുപക്ഷികൾ, അലങ്കാര പക്ഷികൾ, കുഞ്ഞുങ്ങൾ, വിരിയിക്കുന്ന മുട്ടകൾ, കോഴി ഇറച്ചി എന്നിവയുടെ ഇറക്കുമതിക്കും നിരോധമേർപെടുത്തി.

അതേ സമയം ഈജിപ്ത്, ഹംഗറി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്കില്ല. ഇപ്പോൾ വൈറസിൽ നിന്ന് മുക്തമാണെന്ന് സ്ഥിരീകരണം ലഭിച്ചതിനെത്തുടർന്ന് ഹംഗറിയിൽ നിന്നുള്ള വളർത്തുമൃഗങ്ങളുടെ ഇറക്കുമതി നിരോധനവും യു.എ.ഇ പിൻവലിച്ചിട്ടുണ്ട്.

]]>