binoy kodiyeri – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Jun 2019 11:05:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png binoy kodiyeri – malayalees.ch https://malayalees.ch 32 32 ബിനോയ് കോടിയേരിക്കെതിരായ പരാതി: മുംബൈ പൊലീസ് കണ്ണൂരിലെത്തി https://malayalees.ch/mumbai-police-in-kannur-to-enquire-about-complaint-against-binoy-kodiyeri/ Wed, 19 Jun 2019 11:05:41 +0000 https://malayalees.ch/?p=10203 ബിനോയ് കോടിയേരിക്കെതിരായ പരാതി അന്വേഷിക്കാന്‍ മുംബൈ പൊലീസ് കണ്ണൂരിലെത്തി. മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. ബിനോയിയുടെ കണ്ണൂരിലെ രണ്ട് വിലാസമാണ് പരാതിക്കാരി നല്‍കിയിരുന്നത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാർ സ്വദേശിനി മുംബൈ പോലീസിൽ പരാതി നൽകിയത്. ആ ബന്ധത്തിൽ എട്ട് വയസുളള കുട്ടിയുണ്ടെന്നും ദുബൈയിൽ ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന യുവതി പരാതിയില്‍ പറയുന്നു.

2009 മുതൽ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഈ മാസം 13നാണ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിട്ടുളളത്. അതേസമയം തനിക്കെതിരെ ബ്ലാക്ക് മെയിലിങാണ് നടക്കുന്നതെന്നും പരാതിയെ നിയമപരമായി നേരിടുമെന്നും ബിനോയ് പ്രതികരിച്ചു.

ആറ് മാസം മുൻപ് യുവതി ഭീഷണി സ്വരമുളള നോട്ടീസ് അയച്ചിരുന്നെന്നും ഇതിൽ കഴിഞ്ഞ മെയ് മാസം കണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിനോയ് പറ‍ഞ്ഞു. പരാതി കിട്ടിയ കാര്യം കണ്ണൂർ എസ്.പി സ്ഥിരീകരിച്ചു. പരാതി പരിശോധിക്കുകയാണെന്നും ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും എസ്.പി അറിയിക്കുകയുണ്ടായി.

]]>