BILLIONAIRES – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Oct 2021 08:45:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BILLIONAIRES – malayalees.ch https://malayalees.ch 32 32 ജെഫ്​ ബെസോസിനും ഇലോൺ മസ്​കിനുമൊപ്പം 100 ബില്യൺ ക്ലബിൽ മുകേഷ്​ അംബാനിയും https://malayalees.ch/mukesh-ambani-joins-jeff-bezos-elon-musk-in-worlds-exclusive-100-billion-club/ Sat, 09 Oct 2021 08:45:23 +0000 https://malayalees.ch/?p=50738 ആമസോൺ സ്ഥാപകൻ ജെഫ്​ ബെസോസിനും ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​കിനുമൊപ്പം അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച്​ മുകേഷ്​ അംബാനിയും. 100.6 ബില്യൺ ഡോളറിന്‍റെ ആസ്​തിയുമായാണ്​ മുകേഷ്​ അംബാനി പട്ടികയിലേക്ക്​ എത്തിയത്​. ബിൽഗേറ്റ്​സ്​, മാർക്ക്​ സൂക്കർബർഗ്​, വാരൻ ബഫറ്റ്​ എന്നിവരും പട്ടികയിൽ ഉണ്ട്. 100 ബില്യൺ ഡോളറിൽ കൂടുതൽ ആസ്​തിയുള്ള 11 പേരാണ്​ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്​.

ഈ വർഷം മുകേഷ്​ അംബാനിയുടെ ആസ്​തിയിൽ 23.8 ബില്യൺ ഡോളിന്‍റെ വർധനയുണ്ടായി. 2005ലാണ്​ പിതാവ്​ ധീരുഭായ്​ അംബാനിയുടെ എണ്ണ, പെട്രോകെമിക്കൽ വ്യവസായങ്ങൾ മുകേഷ്​ അംബാനി ഏറ്റെടുത്തത്​. പിന്നീട്​ റീടെയിൽ, ടെക്​നോളജി, ഇ-കോമേഴ്​സ്​ തുടങ്ങിയ മേഖലകളിലേക്കും അംബാനി വ്യവസായ സാമ്രാജ്യം വ്യാപിപ്പിച്ചു.

2016ൽ റിലയൻസ്​ ആരംഭിച്ച ടെലികോം വിഭാഗമായ ജിയോ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നാണ്​. വരുംകാലത്തിന്‍റെ സാധ്യതകൾ മനസിലാക്കി ഊർജ വ്യവസായത്തിലേക്കും ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്​ അംബാനി.

]]>