Bill Gates – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Oct 2020 08:41:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bill Gates – malayalees.ch https://malayalees.ch 32 32 കോവിഡ് വാക്സിന്‍; ഇന്ത്യയുടെ ഗവേഷണവും ഉത്പാദനവും നിര്‍ണായകമെന്ന് ബില്‍ഗേറ്റ്സ് https://malayalees.ch/bill-gates-calls-india-inspiring-makes-big-announcement-about-availability-of-covid-19-vaccine/ Tue, 20 Oct 2020 08:41:45 +0000 https://malayalees.ch/?p=33584 കോവിഡ് 19 നെ നേരിടാന്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യ നടത്തിവരുന്ന ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

2020 ലെ ഗ്രാന്‍ഡ് ചലഞ്ചസ് വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് – വാക്‌സിന്‍ വികസനത്തിലും ഡയഗ്‌നോസ്റ്റിക്‌സിലുമുള്ള ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചു കൊണ്ടാണ് ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിച്ചത്

കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതിനാല്‍ വളരെ പ്രചോദനാത്മകമാണ് പുതിയ ഗവേഷണങ്ങള്‍, കോവിഡ് -19 നെ ചെറുക്കുന്നതിന് ഇന്ത്യയുടെ ഗവേഷണവും നിര്‍മ്മാണവും നിര്‍ണായകമാകു പ്രത്യേകിച്ചും വലിയ തോതില്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.

മഹാമാരിയെ ഇല്ലായ്മ ചെയ്യുക എന്ന വലിയ വെല്ലുവിളിയില്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ പങ്കാളികളാണെന്ന് ഗേറ്റ്‌സ് പറഞ്ഞു.വാക്സിന്‍ വികസനത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, എംആര്‍എന്‍എ വാക്‌സിന്‍ വലിയ വാഗ്ദാനമാണെന്ന് ചൂണ്ടിക്കാട്ടി.

]]>
കോവിഡ് വാക്സിന്‍ ഫലപ്രദമായാല്‍ 2021ഓടെ ലോകം സാധാരണ നിലയിലാകുമെന്ന് ബില്‍ഗേറ്റ്സ് https://malayalees.ch/rich-world-may-be-near-normal-by-late-2021-if-covid-vaccine-works-bill-gates/ Wed, 07 Oct 2020 09:17:43 +0000 https://malayalees.ch/?p=32921 ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകള്‍ പൂര്‍ണ്ണമായി വിജയിച്ചാല്‍ 2021ഓടെ ലോകം സാധാരണ നിലയിലാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. വാക്സിന്‍ ഫലം കണ്ടാല്‍ വ്യാപകമായി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ സി.ഇ.ഒ കൌണ്‍സിലില്‍ പറഞ്ഞു.

അടുത്ത വര്‍ഷം അവസാനത്തോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ വാക്സിനുകള്‍ ഇപ്പോഴും ഫലപ്രാപ്തിയിലെത്തുമോ എന്ന് ഇപ്പോഴും തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വാക്സിന്‍ വരുന്നതോടെ മരണനിരക്ക് ഗണ്യമായി കുറക്കാന്‍ സാധിക്കും.മോണോക്ലോണല്‍ ആന്റിബോഡികള്‍ എന്നറിയപ്പെടുന്ന മരുന്നുകളുടെ വിഭാഗത്തില്‍പ്പെടുന്ന കോവിഡ് ആദ്യഘട്ട രോഗികളില്‍ വളരെയധികം ഫലമുണ്ടാക്കുമെന്നും ബില്‍ ഗേറ്റ്‌സ് പ്രത്യാശ പ്രകടിപ്പിച്ചു. മരണനിരക്ക് താരതമ്യേന ഇതിലൂടെ കുറക്കാമെങ്കിലും സമൂഹത്തെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വാക്‌സിന്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഫൈസർ / ബയോ‌ടെക്, അസ്ട്രാസെനെക്ക / ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവ വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിനുകൾ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ അംഗീകാരം നേടിയെടുത്തിട്ടുണ്ട്.കോവിഡ് -19 നെതിരായ വാക്സിൻ വർഷാവസാനത്തോടെ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ചൊവ്വാഴ്ച പറഞ്ഞിരുന്നു.

വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ ആദ്യഘട്ടത്തില്‍ അത് സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കേണ്ടത് ശ്രമകരമായ കാര്യമാണ്. വാക്‌സിനുകളുടെ ഫലപ്രാപ്തിയെയും സുരക്ഷയേയും കുറിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങളില്‍ അത്ഭുതപ്പെടാനില്ലെന്നും ബില്‍ഗേറ്റ്സ് പറഞ്ഞു.

]]>
ലോകത്തിന് മുഴുവനുമുള്ള കോവിഡ് വാക്സിനുണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയും: ബില്‍ ഗേറ്റ്സ് https://malayalees.ch/india-is-capable-of-producing-covid-19-vaccine-for-the-entire-world-bill-gates/ Fri, 17 Jul 2020 07:38:33 +0000 https://malayalees.ch/?p=28647 ലോകത്തിന് മുഴുവനുമുള്ള കോവിഡ് പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അതിനുള്ള കഴിവുണ്ടെന്നാണ് ബില്‍ ഗേറ്റ്സ് പറഞ്ഞത്.

മരുന്നുകളുടെയും വാക്സിന്‍റെയും കാര്യത്തില്‍ ഇന്ത്യയിൽ ഒട്ടേറെ പ്രധാനപ്പെട്ട കാര്യങ്ങൾ നടന്നിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്യാന്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് കഴിയുന്നു. മറ്റ് എവിടെ വികസിപ്പിച്ചതിനേക്കാളും വാക്സിന്‍ ഇന്ത്യയില്‍ വികസിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിലും ഇന്ത്യൻ മരുന്ന് കമ്പനികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ കുറിച്ച് ഡിസ്കവറി പ്ലസ് സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ, ഭരത് ബയോടെക് തുടങ്ങിയ കമ്പനികളുടെ പേരുകളും ബില്‍ ഗേറ്റ്സ് പരാമര്‍ശിച്ചു. കോവിഡ് എന്ന മഹാമാരിയെ നേരിടാനും മരണ നിരക്ക് കുറയ്ക്കാനും വാക്സിന്‍ കണ്ടെത്തേണ്ടതുണ്ട്. വലിയ രാജ്യമായതുകൊണ്ടുതന്നെ ആരോഗ്യ രംഗത്ത് ഇന്ത്യ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. നഗരങ്ങളിൽ ജനസാന്ദ്രത കൂടുതലാണ്. അതാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നും ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

]]>