Bilkis Bano rape case – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Nov 2022 11:41:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bilkis Bano rape case – malayalees.ch https://malayalees.ch 32 32 കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽ https://malayalees.ch/bilkis-bano-moves-supreme-court-against-release-of-11-convicts/ Wed, 30 Nov 2022 11:41:05 +0000 https://malayalees.ch/?p=72128 2002ലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനും ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനോ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകി. അതേസമയം രണ്ട് ഹർജികളും ഒരുമിച്ച് കേൾക്കാമോ, ഒരേ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

2002-ലെ കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ നേരത്തെ വിട്ടയച്ചത് രാജ്യവ്യാപകമായി വിമർശനത്തിന് ഇടയാക്കുകയും ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് ഗുജറാത്ത് സര്‍ക്കാര്‍ മുന്‍കാല റിമിഷന്‍ പോളിസി പ്രകാരം കുറ്റവാളികളെ മോചിപ്പിച്ചിരുന്നു.

1992 ലെ റിമിഷന്‍ പോളിസി പ്രകാരം ഗുജറാത്ത് സര്‍ക്കാരിന് അദ്ദേഹത്തെ വിട്ടയക്കുന്ന കാര്യം പരിഗണിക്കാമെന്ന് പ്രതികളിലൊരാളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. ആ വിധിയുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ 11 പേരെയും വിട്ടയച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഗുജറാത്തിന്റെ നീക്കം ക്ലിയര്‍ ചെയ്ത് കേന്ദ്രം വേഗത്തില്‍ റിലീസ് ചെയ്തു. ബലാത്സംഗ കൊലപാതക കുറ്റവാളികളെ മോചിപ്പിക്കുന്നത് തടയുന്ന 2014 ലെ ഇളവ് നയം ഗുജറാത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ അത് സാധ്യമാകുമായിരുന്നില്ല.

]]>
പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു https://malayalees.ch/bilkis-bano-response-culprit-release/ Thu, 18 Aug 2022 12:40:09 +0000 https://malayalees.ch/?p=66613 കൂട്ടബലാൽസംഗത്തിന് വിധേയയാക്കുകയും മൂന്നു വയസ്സുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു. അതേസമയം നടപടി പുന:പരിശോധിയ്ക്കെണ്ട സാഹചര്യം ഇല്ലെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചത് മാനുഷിക പരിഗണനയിൽ ആണെന്ന് കേന്ദ്രമന്ത്രി വി. മുരളിധരനും പ്രതികരിച്ചു.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 15 വർഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് ഗുജറാത്ത്‌ സർക്കാർ സ്വാതന്ത്രരാക്കിയത്. ഈ നടപടിയ്ക്കെതിരെയാണ് കൂട്ടബലാത്സംഗക്കേസിലെ ഇര രംഗത്ത് എത്തിയത്. കുറ്റവാളികളെ മോചിപ്പിച്ചതോടെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമായെന്ന് അവർ അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം തിരികെ ലഭിയ്ക്കണം. സ്വാതന്ത്ര്യദിനത്തിൽ സർക്കാരെടുത്ത തീരുമാനം 20 വർഷം മുൻപത്തെ അവസ്ഥയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചിരിയ്ക്കുകയാണ് എന്നും അവർ പറഞ്ഞു. അതേസമയം, വിട്ടയച്ചത് മാനുഷിക പരിഗണനയിലാണെന്നും കൈക്കൊണ്ട നടപടിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു.

ഗുജറാത്ത്‌ കലാപത്തിനിടെ ഉണ്ടായ സംഭവത്തിന് തുടർച്ചയായി മൂന്നുവയസ്സുള്ള കുട്ടിയുൾപ്പെടെ ബിൽക്കിസിൻ്റെ ഏഴ്‌ കുടുംബാംഗങ്ങളും കൊലപ്പെട്ടിരുന്നു. ഈ കേസിൽ കോടതി ശിക്ഷിച്ച 11 പ്രതികളെയാണ് ഗുജറാത്ത്‌ സർക്കാർ മോചിപ്പിച്ചത്. തീരുമാനത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ തിരുമാനം നിയമപരമായി ശരിയാണെന്നും അതുകൊണ്ട് തന്നെ പിൻ ലിയ്ക്കേണ്ട ആവശ്യം ഇല്ലെന്നും ആണെന്ന് ഗുജറാത്ത് സർക്കാർ പ്രതികരിച്ചു.

2002 ലെ ഗുജറാത്ത്‌ കലാപത്തിനിടെ 5 മാസം ഗർഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കോലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്.

മുംബൈ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്ന 11 കുറ്റവാളികളും ഗോദ്രാ ജയിലിൽ നിന്നും പുറത്തിറങ്ങി. 2008 ജനുവരിയിലാണ് ബിജെപി നേതാവ് ഷൈലേഷ് ഭട്ടടക്കമുള്ള പ്രതികൾക്ക് മുംബൈ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.

15 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചതായി കാണിച്ച്പ്രതികളിൽ ഒരാൾ മോചനത്തിനായി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ശിക്ഷാ ഇളവ് പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിം കോടതി നിർദ്ദേശിക്കുകയായിരുന്നു.

]]>