BIKE – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Oct 2023 10:10:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BIKE – malayalees.ch https://malayalees.ch 32 32 ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 2.63 ലക്ഷം https://malayalees.ch/triumph-scrambler-400x-motorcycle-launched-in-india/ Fri, 13 Oct 2023 10:10:23 +0000 https://malayalees.ch/?p=89404 ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് ട്രയംഫ് മോട്ടോർസൈക്കിൾ. ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു. 10,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. വിപണിയിൽ 2.63 ലക്ഷം രൂപയാണ് വില വരുന്നത്. ഇന്ത്യയ്ക്കകത്തും വിദേശത്തും വിൽപനയ്ക്കു വേണ്ട ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ബജാജിന്റെ മഹാരാഷ്ടയിലെ ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്.

പുതിയ ഫ്രെയിമിലാണ് ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് നിർമിച്ചിരിക്കുന്നത്. ന്നിൽ 43എംഎം അപ്‌സൈഡ് ഡൗൺ ബിഗ് പിസ്റ്റൺ ഫോർക്കുകൾ, പിന്നിൽ പ്രീ ലോഡ് അഡ്ജസ്റ്റുമെന്റുള്ള മോണോ ഷോക്കാണ് വരുന്നത്. 13 ലിറ്റർ കൊള്ളുന്ന ഇന്ധന ടാങ്കാണ് വരുന്നത്. . പച്ച/വെളുപ്പ്, ചുവപ്പ്/കറുപ്പ്, കറുപ്പ്/വെള്ളി നിറങ്ങളിൽ ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ലഭ്യമാണ്.

835 എംഎം ഉയരമുള്ള ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സിന് 179 കിലോഗ്രാമാണ് ഭാരം. സ്പീഡ് 400നെക്കാൾ വില കൂടുതലുള്ള സ്ക്രാംബ്ലർ മോട്ടോർസൈക്കിൾ റോയൽ എൻഫീൽഡ് ഉൾപ്പെടെയുള്ള എതിരാളികൾക്ക് വെല്ലുവിളി ഉയർത്തും. സ്ലിപ്പർ ആന്റ് അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡായി 6 സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് ഈ ട്രയംഫ് മോട്ടോർസൈക്കിൾ വരുന്നത്.

]]>
ഇനി കൂടുതല്‍ കരുത്തിലും കിടിലന്‍ ലുക്കിലും; വലിയ അപ്ഡേറ്റുമായി KTM 390 ഡ്യൂക്ക് https://malayalees.ch/new-generation-ktm-duke-390-globally-unveiled/ Wed, 23 Aug 2023 09:19:01 +0000 https://malayalees.ch/?p=86646 കെടിഎം 390 ഡ്യൂക്ക് മൂന്നാം തലമുറ പതിപ്പ് വിപണിയിലെത്തിച്ച് ഓസ്ട്രിയന്‍ കമ്പനി. ഇതിനൊപ്പം തന്നെ 250 ഡ്യൂക്ക്, 125 ഡ്യൂക്ക് ബൈക്കുകളും കെടിഎം അവതരിപ്പിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയതിന് ശേഷം 390 ഡ്യൂക്കിന് ലഭിക്കുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മൂന്നാം തലമുറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ പുതിയ 390 ഡ്യൂക്ക്, 125 ഡ്യൂക്ക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.(New-generation KTM Duke 390 globally unveiled)

പുതിയ 390 ഡ്യൂക്ക്, 250 ഡ്യൂക്ക്, 125 ഡ്യൂക്ക് എന്നിവയ്ക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്‌ലാമ്പിനൊപ്പം പുതിയ ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ ലഭിക്കുന്നു. വിശാലമായ റൈഡര്‍ സീറ്റ് ലഭിക്കുമെന്ന വിധം പുതിയ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും പുതിയ അപ്‌ഡേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2024 കെടിഎം 390 ഡ്യൂക്കിന്റെ സീറ്റ് ഹൈറ്റ് 800mm ആയി കുറഞ്ഞിട്ടുണ്ട് 820mm ആയിരുന്നു മുമ്പത്തെ സീറ്റ് ഹൈറ്റ്.

മിഷലിന്‍ ടയറുകളില്‍ പൊതിഞ്ഞ 17 ഇഞ്ച് ലൈറ്റ് വീലുകളിലാണ് പുതിയ 390 ഡ്യൂക്ക് ഓടുക. എന്നാല്‍ മോഡല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഇതിന് മാറ്റം ഉണ്ടായേക്കാം. പുതിയ 399 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ആണ് 2024 ഗഠങ 390 ഡ്യൂക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്.

]]>
പത്ത് ദിവസത്തിനുള്ളില്‍ ബുക്കിങ്ങ് 10,000 കടന്നു; ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് കുതിക്കുന്നു https://malayalees.ch/triumph-speed-400-bookings-cross-the-10000-mark-within-10-days/ Mon, 10 Jul 2023 08:26:08 +0000 https://malayalees.ch/?p=84134
ട്രയംഫ്-ബജാജ് പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ മോഡലുകളായ ട്രയംഫ് 400 ബുക്കിങ്ങ് കുതിക്കുന്നു. ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകളുടെ ബുക്കിങ് 10,000 കടന്നു. 2.33 ലക്ഷം രൂപയാണ് ട്രയംഫ് 400ന്റെ എക്‌സ് ഷോറൂം വില.

വെറും പത്ത് ദിവസത്തിലാണ് ട്രയംഫ് 400 ബൈക്കുകളുടെ ബുക്കിങ്ങ് പതിനായിരം കഴിഞ്ഞത്. ഈ മാസം അഞ്ചിനാണ് ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത് എന്ന് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ അറിയിച്ചു.

ട്രയംഫ് സ്പീഡ് 400 എന്ന ബൈക്കിന്റെ ബുക്കിങ് 10,000 പൂര്‍ത്തിയായാതിനാല്‍ പിന്നീട് ബുക്ക് ചെയ്യുന്നവര്‍ വാഹനത്തിന് 10,000 രൂപ അധികമായി നല്‍കേണ്ടി വരും. ട്രയംഫ് സ്പീഡ് 400 ബൈക്കിന്റെ വില മാത്രമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. വൈകാതെ തന്നെ സ്‌ക്രാംബ്ലര്‍ 400എക്‌സ് ബൈക്കിന്റെ വിലയും പ്രഖ്യാപിക്കും.

ട്രയഫ് 400 ബൈക്കുകള്‍ ബൂക്ക് ചെയ്യാനായി ഓണ്‍ലൈനായി സൗകര്യമുണ്ട്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ 10,000 പ്രീ-ഓര്‍ഡറുകള്‍ നേടിയെന്നത് അത്ഭുതകരമായ കാര്യമാണെന്ന് രാകേഷ് ശര്‍മ്മ പറഞ്ഞു.

]]>
കായംകുളത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു https://malayalees.ch/bike-catches-fire-kayamkulam/ Sat, 31 Dec 2022 04:15:05 +0000 https://malayalees.ch/?p=73686 കായംകുളം എവൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. ഏവൂർ ഉള്ളിട്ട പുഞ്ചക്ക് സമീപം കുരുവാത്തല ശങ്കരപ്പിള്ളയുടെ വീടിൻറെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്.
മുഖംമൂടി ധരിച്ചയാൾ ബൈക്ക് തീ വച്ച് നശിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

]]>
നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം; വാഹനം തലകീഴായി മറിഞ്ഞു https://malayalees.ch/ambulance-hit-bike-in-thiruvananthapuram/ Sat, 08 Oct 2022 04:34:15 +0000 https://malayalees.ch/?p=69249 തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം.ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ആംബുലന്‍സുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാവിനും മകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. പിരപ്പന്‍കോട് സ്വദേശികളായ ഷിബു(35 )മകള്‍ അലംകൃത (4) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ 6.30 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അച്ഛനേയും മകളേയും ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് വന്നിടിച്ചത്.

]]>
എ.കെ.ജി സെൻ്റർ ആക്രമണം: ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ https://malayalees.ch/akg-center-attack-scooter-used-by-jitin-in-custody/ Fri, 30 Sep 2022 07:10:27 +0000 https://malayalees.ch/?p=68762 എ.കെ.ജി സെൻ്റർ ആക്രമണക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. പ്രതി ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സംഘം കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തിന് സമീപം കഠിനംകുളത്ത് നിന്നുമാണ് ഡിയോ സ്കൂട്ടർ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഡ്രൈവറുടേതാണ് ഈ വാഹനം.

എകെജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തില്‍ ജിതിന്റെ പേര് പ്രാരംഭഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും തെളിവുകള്‍ ശേഖരിക്കുന്ന ശ്രമങ്ങളിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തതോടെ സുപ്രധാന നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. നിലവിൽ വാഹനം ക്രൈംബ്രാഞ്ച് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാല്‍ ജിതിന് ജാമ്യം നല്‍കരുതെന്നുമുളള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി.

ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന്റെ പരിധിയിലുള്ളവരെ സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. നാലുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും നിര്‍ണായകമായ ഒരു തെളിവും കണ്ടെത്താനായില്ലെന്നായിരുന്നെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജിതിന്റെ അഭിഭാഷകന്റെ വാദം.

]]>
കുട്ടികള്‍ക്കും ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും; ഗതാഗതമന്ത്രാലയം https://malayalees.ch/riding-with-a-child-govt-wants-motorcyclists-to-slow-down-a-bit-speed-limit-here/ Wed, 27 Oct 2021 04:30:52 +0000 https://malayalees.ch/?p=51634 ഇരുചക്ര വാഹനങ്ങളില്‍ നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണം. ഇത് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍.

കുട്ടികളുമായി ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികമാകാന്‍ പാടില്ല. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്ന നാലു വയസില്‍ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെല്‍റ്റുകൊണ്ട് ബന്ധിപ്പിച്ചിരിക്കണമെന്നും നിര്‍ദേശിക്കുന്നു. ഒരു കുട്ടി ധരിക്കേണ്ട സുരക്ഷാ വസ്ത്രം ക്രമീകരിക്കാവുന്ന തരത്തിലുള്ളതായിരിക്കണം.

]]>