bike stunter – malayalees.ch https://malayalees.ch Malayalam Online News Portal Mon, 03 Apr 2023 08:09:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bike stunter – malayalees.ch https://malayalees.ch 32 32 രണ്ട് പെൺകുട്ടികളെ ബൈക്കിലിരുത്തി യുവാവിന്റെ ബൈക്ക് സ്റ്റണ്ട്; ഒടുവിൽ അറസ്റ്റ് https://malayalees.ch/mumbai-man-bike-stunt-with-2-girls-arrested/ Mon, 03 Apr 2023 08:09:28 +0000 https://malayalees.ch/?p=79050 മുംബൈയിൽ യുവാവിന്റെ അതിസാഹസിക ബൈക്ക് സ്റ്റണ്ട്. 24 കാരനായ യുവാവ് ഒരു പെൺകുട്ടിയെ മുന്നിലും മറ്റൊരു പെൺകുട്ടിയെ പിന്നിലുമിരുത്തി അതിസാഹസികമായി ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

ബാന്ദ്ര കുർള കോംപ്ലക്‌സിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അൻടോപ് ഹില്ലിലും വഡാല ടിടി പൊലീസ് സ്റ്റേഷനിലും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഐപിസി സെക്ഷൻ 308 പ്രകാരവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് യുവാവിനെതിരെ കേസ് ചുമത്തിയിരിക്കുന്നത്.

]]>