bike accident – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Nov 2023 05:36:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bike accident – malayalees.ch https://malayalees.ch 32 32 ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു https://malayalees.ch/woman-dies-after-bike-collides-in-aluva/ Wed, 29 Nov 2023 05:36:39 +0000 https://malayalees.ch/?p=91984 ആലുവ ദേശീയപാതയിൽ മെട്രോ പില്ലർ 60നു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂര്‍ മേലൂര്‍ സ്വദേശി ലിയ(21) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്.

രാവിലെ ആറ് മണിയോടെയാണ് അപകടം. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ മറ്റൊരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ആലുവ പൊലീസ് അറിയിച്ചു.

വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ലിയ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കൊരട്ടി സ്വദേശി ജിജിൻ ജോയിയുടെ പരിക്ക് ഗുരുതരമാണ്.

]]>
ചങ്ങരംകുളത്ത് കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം https://malayalees.ch/ksrtc-bus-and-bike-collided-in-changaramkulam/ Tue, 22 Aug 2023 05:05:49 +0000 https://malayalees.ch/?p=86564 കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക് ഇടിച്ചത്. നിർത്തിയിട്ടിരുന്ന ബൈക്ക് ബസ്‌ വരുന്നത് നോക്കാതെ പെട്ടന്ന് തിരിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.

ബസിന് അടിയിലേക്ക് പോയ ബൈക്ക് നാട്ടുകാർ ചേർന്നാണ് പുറത്ത് എടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ മൂക്കുതല ചേലക്കടവ് സ്വദേശിയായ അർമുകൻ (69) ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി.

]]>
കൊച്ചി കളമശേരിയിൽ ബൈക്ക് ലോറിയിലിടിച്ചു; ഭാര്യയും ഭർത്താവും മരിച്ചു https://malayalees.ch/two-deaths-in-a-bike-accident-in-kochi/ Thu, 30 Mar 2023 04:44:28 +0000 https://malayalees.ch/?p=78853 എറണാകുളം കൊച്ചി കളമശ്ശേരിയിൽ ബൈക്ക് ലോറിയിലിടിച്ച് രണ്ട് മരണം. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഇന്ന് രാത്രി 7.40ന് മണിയോടെയായിരുന്നു സംഭവം. ആലുവ കിഴക്കേ കടുങ്ങല്ലൂർ സ്വദേശി ഉമേഷ് ബാബുവും ഭാര്യ നിഷയുമാണ് മരിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് അപകട സ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.

ഇടപ്പള്ളി ഭാഗത്ത് നിന്ന് ആലുവയിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ അതേ ദിശയിൽ വന്ന ടാങ്കർ ലോറിക്കടിയിൽപ്പെട്ടായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. ടാങ്കർ ലോറി ഇരുവരുടേയും ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം മൃതദേഹം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഏലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി. വിദ്യാർത്ഥികളായ നിമേഷ്, നിതിഷ, നിമിഷ എന്നവരാണ് മക്കൾ.

]]>
ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു https://malayalees.ch/bike-rider-dies-after-being-hit-by-a-bus/ Sat, 31 Dec 2022 04:21:34 +0000 https://malayalees.ch/?p=73692 മലപ്പുറം ചങ്ങരംകുളം പന്താവൂരിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂക്കരത്തറ സ്വദേശി അബ്ദുൽ കരീം ആണ് മരിച്ചത്. തൃശൂരിൽ നിന്ന് കോഴിക്കോട് പോകുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം.

]]>
കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനും ഭാര്യയ്ക്കും പരുക്ക് https://malayalees.ch/bike-rider-injured-after-cable-stuck-around-necks/ Tue, 27 Dec 2022 09:08:00 +0000 https://malayalees.ch/?p=73479 കൊച്ചിയില്‍ ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനും
പരുക്കേറ്റു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് സാബു ട്വന്റിഫോറിനോട് പറഞ്ഞു.

എറണാകുളം ലായം റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. റോഡിന്റെ നടുഭാഗത്തായി താഴ്ന്നു കിടന്നിരുന്ന കേബിള്‍ സാബുവിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. വാഹനത്തില്‍ നിന്ന് താന്‍ പൊങ്ങി നിലത്തേക്ക് വിഴുകയായിരുന്നുവെന്ന് സാബു പറഞ്ഞു.
ഭാര്യ സിന്ധു റോഡിന്റെ നടുഭാഗത്തായി തലയിടിച്ചുവീണു. അപകടത്തില്‍ കഴുത്തിനും കാലിലും പരുക്കേറ്റ സാബു എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.


കൊച്ചിയില്‍ ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനും
പരുക്കേറ്റു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് സാബു ട്വന്റിഫോറിനോട് പറഞ്ഞു.

എറണാകുളം ലായം റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. റോഡിന്റെ നടുഭാഗത്തായി താഴ്ന്നു കിടന്നിരുന്ന കേബിള്‍ സാബുവിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. വാഹനത്തില്‍ നിന്ന് താന്‍ പൊങ്ങി നിലത്തേക്ക് വിഴുകയായിരുന്നുവെന്ന് സാബു പറഞ്ഞു.
ഭാര്യ സിന്ധു റോഡിന്റെ നടുഭാഗത്തായി തലയിടിച്ചുവീണു. അപകടത്തില്‍ കഴുത്തിനും കാലിലും പരുക്കേറ്റ സാബു എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

നഗരത്തില്‍ അലക്ഷ്യമായി താഴ്ന്നുകിടക്കുന്ന കേബിളുകള്‍ അപകടക്കുരുകള്‍ ആകുന്നുവെന്നും കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ഗുരുതര അനാസ്ഥയാണ് എന്നും ആരോപണം ഉണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും പരാതി നല്‍കാനാണ് സാബുവിന്റെ തീരുമാനം.

]]>
ബൈക്ക് വീടിൻ്റെ മതിലിൽ ഇടിച്ച് കെഎസ്ആർടിസി കണ്ടക്ടർക്ക് ദാരുണാന്ത്യം https://malayalees.ch/ksrtc-conductor-dies-bike-accident-amayannoor/ Sat, 17 Dec 2022 10:55:36 +0000 https://malayalees.ch/?p=73008 ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ വീടിൻ്റെ മതിലിൽ ഇടിച്ച് മറിഞ്ഞ് ദാരുണാന്ത്യം. അമയന്നൂർ സ്വദേശി പുളിയാമാക്കൽ നെടുങ്കേരി എൻ. വി അനിൽകുമാർ ( 52 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെ മണർകാട് മാലം കാവുംപടി ജംഗ്ഷനിലായിരുന്നു സംഭവം ഉണ്ടായത്.

ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദാരുണ സംഭവമുണ്ടായത്. യാത്രാ ക്ഷീണത്താൽ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. മതിലിലിടിച്ച് ബൈക്ക് മറിഞ്ഞതോടെ തലയ്ക്ക് അടക്കം ഗുരുതര ക്ഷതം ഉണ്ടായി.

രക്തം വാർന്ന് കിടന്ന് അനിൽകുമാറിനെ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

]]>
ബൈക്ക് മരത്തിലിടിച്ച് ഒരാൾക്ക് മരണം https://malayalees.ch/one-person-died-after-his-bike-hit-a-tree/ Wed, 14 Dec 2022 03:59:09 +0000 https://malayalees.ch/?p=72787 കെ.പി റോഡിൽ പത്തനംതിട്ട മാരൂരിനും ചാങ്കൂരിനും ഇടയിൽ ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. കൊട്ടാരക്കര പ്ലാപ്പള്ളി സദേശി രജിത് ആണ് മരിച്ചത്. ഇളമണ്ണൂർ സ്വദേശി അഖിലിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30തോടെയാണ് അപകടം നടന്നത്.

]]>
മൂന്നാഴ്ച മുമ്പ് അറ്റകുറ്റപ്പണി ചെയ്ത റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരുക്ക് https://malayalees.ch/bike-rider-injured-after-falling-into-pothole-on-aluva-perumbavoor-road/ Thu, 15 Sep 2022 09:55:45 +0000 https://malayalees.ch/?p=68106 ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരുക്ക്. അപകടത്തിന് പിന്നാലെ റോഡിലെ കുഴികള്‍ നാട്ടുകാര്‍ അടച്ചു. മൂന്നാഴ്ച മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ റോഡിലെ കുഴിയില്‍ വീണാണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് യുവാവ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.

നാട്ടുകാര്‍ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ അടച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ റോഡ് വീണ്ടും പൊട്ടിപ്പൊളിയുകയായിരുന്നു.

അതേസമയം റോഡുകളില്‍ കുഴികളുണ്ടായാല്‍ ആരു പരിപാലിക്കണം എന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം നിലവില്‍ വരുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡ് തകര്‍ച്ചയ്ക്ക് കാരണമായ കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ ക്ലൈമറ്റ് സെല്‍ രൂപീകരിച്ചു. പണി പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം പൊട്ടിപ്പൊളിഞ്ഞ ആലുവ പെരുമ്പാവൂര്‍ റോഡ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുംവരെ പ്രതിഷേധം തുടരാന് ആണ് നാട്ടുകാരുടെയും തീരുമാനം.

]]>