biju ramesh – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Nov 2020 11:43:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png biju ramesh – malayalees.ch https://malayalees.ch 32 32 ആര്‍ക്കും പണം നല്‍കിയിട്ടില്ല; ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ബാറുടമകളുടെ സംഘടന https://malayalees.ch/bar-owners-association-rejects-biju-rameshs-revelation/ Wed, 25 Nov 2020 11:43:02 +0000 https://malayalees.ch/?p=35720 ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന രംഗത്ത്. ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല. ബിജു രമേശിന്‍റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും സംഘടന നേതാക്കൾ ആരോപിച്ചു. ബിജു രമേശിന്‍റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് സുനില്‍കുമാർ മീഡിയവണിനോട് പറഞ്ഞു.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍. ബാറുടമകളുടെ സംഘടനയുടെ നേതൃത്വത്തില്‍ ഉടമകളില്‍ നിന്ന് പണം പിരിച്ച് നല്‍കിയെന്നാണ് ബിജു രമേശ് പറ‌ഞ്ഞിരുന്നത്. ഈ വാദം പൂര്‍ണ്ണമായും തള്ളുകയാണ് ബാറുടമകളുടെ സംഘടന. പണം പിരിക്കുകയോ, ആര്‍ക്കും നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് സംഘടനയുടെ നിലപാട്. സ്ഥിരതയില്ലാത്ത നിലപാടാണ് ബിജു രമേശ് സ്വീകരിക്കുന്നതെന്നും ബാറുടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് വി.സുനില്‍ കുമാര്‍ വിമര്‍ശിച്ചു.

ബിജു രമേശിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന സംശയവും ഒരു വിഭാഗം ബാറുടമകള്‍ ഉന്നയിക്കുന്നുണ്ട്. കെ.എം മാണിക്കെതിരായി അന്വേഷണം നടക്കുന്ന വേളയിലും ബാറുടമകള്‍ക്കിടയില്‍ സമാനമായി ഭിന്നതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബാറുടമകള്‍ തുറന്ന് പറയാത്തത് സമ്മര്‍ദ്ദം കാരണമാണെന്നുമാണ് ബിജു രമേശിന്‍റെ നിലപാട്.

]]>
ബിജു രമേശിന്‍റെ മൊഴിപ്പകര്‍പ്പില്‍ രമേശ് ചെന്നിത്തലയില്ല https://malayalees.ch/possibility-of-further-investigation-against-chennithala/ Tue, 24 Nov 2020 05:02:43 +0000 https://malayalees.ch/?p=35641 ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലക്കെതിരായ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന ബിജു രമേശിന്‍റെ രഹസ്യമൊഴി മീഡിയ വണിന്. ചെന്നിത്തലക്കെതിരെ മൊഴിയില്‍ പരാമര്‍ശമില്ല. ചെന്നിത്തലയെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചെന്നിത്തലക്കെതിരെ മുമ്പ് അന്വേഷണം നടന്നുവെന്ന വാദം പൊളിഞ്ഞു. 2015 മാര്‍ച്ച് 30 നാണ് ബാര്‍ക്കോഴക്കേസില്‍ ബിജു രമേശിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയി രേഖപ്പെടുത്തിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൊഴിപ്പകര്‍പ്പ് പ്രകാരം കെ.എം മാണിക്കു പുറമേ കെ. ബാബു, വി.എസ് ശിവകുമാര്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് ബിജു രമേശ് നല്‍കിയിട്ടുള്ളത്. രമേശ് ചെന്നിത്തലക്കെതിരെ മൊഴിയില്‍ പരാമര്‍ശമില്ല. രമേശ് ചെന്നിത്തലയുടെ പേര് ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലിനെ ശരി വെക്കുന്നതാണ് മൊഴിപ്പകര്‍പ്പ്.

കേസില്‍ ചെന്നിത്തലക്കെതിരെ അന്വേഷണം നടന്നുവെന്നും അതിനാല്‍ തന്നെ ഇനിയൊരു പുനരന്വേഷണത്തിന് ഇത് തടസമാകുമാകുമെന്നായിരുന്നു നിയമ വിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണമുണ്ടായേക്കും

]]>
ബിജു രമേശിന്റെ വെളിപ്പെടുത്തല്‍; നിയമ നടപടിക്ക് രമേശ് ചെന്നിത്തല https://malayalees.ch/biju-rameshs-revelation-ramesh-chennithala-for-legal-action/ Mon, 23 Nov 2020 13:38:34 +0000 https://malayalees.ch/?p=35604 ബാര്‍ കോഴ കേസിലെ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ നിയമനടപടിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജു രമേശിന് എതിരെ വക്കീല്‍ നോട്ടീസ് അയക്കും. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് ആവശ്യം.

അതേസമയം ബാര്‍ കോഴക്കേസ് ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു രമേശ് പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. വിജിലന്‍സിന് മൊഴി കൊടുത്താല്‍ നാളെ കേസ് ഒത്തുതീര്‍പ്പാക്കില്ലെന്ന് ഉറപ്പുണ്ടോ എന്നും ബിജു രമേശ് മാധ്യമങ്ങളോട് ചോദിച്ചു.

കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ അതിലൊന്നും കേസെടുക്കാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സുകേശന്‍ പറഞ്ഞു. 164 സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന് മുന്‍പ് രമേശ് ചെന്നിത്തല വിളിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബാംഗങ്ങളും വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അക്കാരണംകൊണ്ടാണ് 164 സ്റ്റേറ്റ്‌മെന്റില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നത്.

ആഭ്യന്തര മന്ത്രിയായ ചെന്നിത്തല പിന്നീട് തന്നെ ബുദ്ധിമുട്ടിച്ചു. ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നു. സൂക്ഷിക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം പറഞ്ഞിരുന്നു. വാഹനാപകടം വരെ പ്രതീക്ഷിച്ചിരുന്നു. തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നു. രണ്ട് തമിഴ്‌നാട് സ്വദേശികളെ തന്റെ വീട്ടില്‍ നിന്ന് പിടിച്ചു. ഒരാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചിട്ടും ഉന്നത ഇടപെടലില്‍ പൊലീസ് കേസെടുത്തില്ലെന്നും ബിജു രമേശ് ആരോപിച്ചു.

]]>