Bihar – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Aug 2023 07:05:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bihar – malayalees.ch https://malayalees.ch 32 32 ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു https://malayalees.ch/a-journalist-was-shot-dead-in-bihar/ Fri, 18 Aug 2023 07:05:38 +0000 https://malayalees.ch/?p=86385 ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. അരാരിയ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.

റാണിഗഞ്ച് സ്വദേശി വിമൽ കുമാർ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതർ യാദവിൻ്റെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം അരങ്ങേറി.

അരാരിയ പോസ്റ്റ്‌മോർട്ടം സ്ഥലത്തും ബഹളമുണ്ടായി. നിലവിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്പി മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
ബീഹാറിൽ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി https://malayalees.ch/mother-two-children-found-dead-with-throats-slit-in-bihar/ Wed, 02 Aug 2023 10:38:53 +0000 https://malayalees.ch/?p=85493 ബീഹാറിലെ കതിഹാർ ജില്ലയിൽ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് 35 വയസ്സുള്ള സ്ത്രീയുടെയും 6 ഉം 10 ഉം വയസ്സുള്ള കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാലിയ ബെലോൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെലൗൺ ഗ്രാമപഞ്ചായത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. സദാബ് സരിൻ ഖാത്തൂൻ (35), മക്കളായ ഫൈസാൻ ഫിറോസ് (6), പായ ഫിറോസ് (10) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിനടുത്തുള്ള മുഹറം മേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഭർത്താവ് ഫിറോസ് ആലമാണ് സംഭവം ആദ്യം കാണുന്നത്.

ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഇയാളുടെ രണ്ടാം ഭാര്യ അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇവരുടെ വാദം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

]]>
അമിത ശബ്ദത്തിൽ ഡിജെ; വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു https://malayalees.ch/groom-collapses-on-stage-after-varmala-ceremony-due-to-loud-dj-music-dies-bihar/ Fri, 03 Mar 2023 09:21:46 +0000 https://malayalees.ch/?p=77282 ബിഹാറിൽ വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. സിതാര്‍മ‍ഹി ജില്ലയിലെ ഗ്രാമത്തിൽ വിവാഹത്തിന്റെ ഭാഗമായ നടന്ന വരമാല ചടങ്ങിന് പിന്നാലെ ആയിരുന്നു ദാരുണ സംഭവം. ചടങ്ങ് കഴിഞ്ഞ ഉടൻ അമിത ഉച്ചത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്. വരൻ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

ദമ്പതികള്‍ പരസ്പരം മാല അണിയിക്കുന്നതിനിടെ ഉച്ചത്തില്‍ ഡി.ജെ സംഗീതം വെച്ചിരുന്നു. വിവാഹ ഘോഷയാത്രക്കിടെ അമിതശബ്ദത്തില്‍ ഡി.ജെ പാട്ട് വെച്ചപ്പോൾ വരൻ അസ്വസ്ഥത പ്രകടിപ്പികകുകയും പലതവണ പാട്ട് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങള്‍ക്ക് ശേഷം സുരേന്ദ്ര വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

കർശനമായ നിരോധനം ഉണ്ടായിരുന്നിട്ടും ഡിജെ ഉപയോഗിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു. സംഭവത്തിന് പിന്നാലെ ഡിജെ നിരോധനം കർശനമായി നടപ്പാക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ഡോ. രാജീവ് കുമാർ മിശ്ര ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

]]>
രാജിക്ക് പിന്നാലെ ബിഹാറിൽ ഇന്ന് വീണ്ടും നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ; ആർജെഡി പിന്തുണയോടെ മുഖ്യമന്ത്രിയാകും https://malayalees.ch/nitish-kumar-will-take-oath-as-bihar-chief-minister-today/ Wed, 10 Aug 2022 04:26:41 +0000 https://malayalees.ch/?p=66168 എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ ഇന്ന് വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 2.30നാണ് സത്യപ്രതിജ്ഞ നടക്കുക. ആർജെഡിയുടേയും കോൺ​ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സർക്കാർ രൂപീകരണം നടക്കുക. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പും സ്പീക്കര്‍ സ്ഥാനവും ആര്‍ജെഡിക്ക് നല്‍കാനാണ് ധാരണയായത്. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. 164 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് കുമാറിന്റെ അവകാശവാദം.കോണ്‍ഗ്രസും പുതിയ സര്‍ക്കാരിന്റെ ഭാഗമാകും.

ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ രാജി.

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വച്ചത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

]]>
നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു https://malayalees.ch/nitish-kumar-resigns-bihar-cm/ Tue, 09 Aug 2022 12:38:56 +0000 https://malayalees.ch/?p=66152 നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ആര്‍ജെഡിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിതീഷ് കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ ബിഹാറിന്റെ കാവല്‍ മുഖ്യമന്ത്രിയായി തുടരും. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ രാജി.

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വച്ചത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

ബിജെപിക്ക് 16 മന്ത്രിമാരാണ് നിതീഷ് കുമാര്‍ മന്ത്രിസഭയിലുള്ളത്. ബിജെപി നേതാക്കള്‍ ഇപ്പോള്‍ പാട്‌നയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. 16 മന്ത്രിമാരും ഉടന്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ തന്നെ ബിജെപി നേതൃത്വം നിതീഷ് കുമാറുമായി ചര്‍ച്ച നടത്താനെത്തിയിരുന്നു. എന്നാല്‍ ഈ അനുനയനീക്കങ്ങളെല്ലാം പാളുകയായിരുന്നു.

ഏതാനും മാസങ്ങളായി ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ അകല്‍ച്ചയാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് അഗ്‌നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. കൂടാതെ സ്പീക്കറെ മാറ്റണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ബിജെപി വഴങ്ങിയിരുന്നില്ല. ഇതും നിതീഷ് കുമാറിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
അ​ഗ്നിപഥ് പദ്ധതി വേണ്ട; ട്രയ്നിന് തീവെച്ച് ഉദ്യോ​ഗാർത്ഥികൾ, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു https://malayalees.ch/agneepath-project-employees-set-fire-to-the-train-in-bihar/ Thu, 16 Jun 2022 09:13:36 +0000 https://malayalees.ch/?p=63465 സൈനിക റിക്രൂട്ട്മെന്റിനായി അ​ഗ്നിപഥ് പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. എഴ് സംസ്ഥാനങ്ങളിൽ ഉദ്യോ​ഗാർ‌ത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. പട്നയിൽ രാജധാനി എക്സ്പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടുകയാണ്. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോ​ഗാർത്ഥികൾ. അ​ഗ്നിശമന വിഭാ​ഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഉദ്യോ​ഗാർത്ഥികളുടെ നേതൃത്വത്തിൽ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം തുടരുന്നത്. ഉത്തർ പ്രദേശിലും രാജസ്ഥാനിലും യുവാക്കൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ദേശീയ പാതയിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. വിവിധ ജില്ലകളിൽ റെയിൽ, റോഡ് ഗതാഗതം ആർമി ഉദ്യോഗാർത്ഥികൾ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്‌സർ, നവാഡ എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. അറായിലെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

മുൻഗറിലെ സഫിയാബാദിൽ പ്രതിഷേധക്കാർ പട്‌ന-ഭഗൽപൂർ പ്രധാന റോഡ് ഉപരോധിച്ചു. നവാഡയിലെ പ്രജാതന്ത്ര ചൗക്കിൽ നൂറുകണക്കിന് യുവാക്കൾ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ജെഹാനാബാദിൽ വിദ്യാർത്ഥികൾ ഗയ-പട്‌ന റെയിൽവേ ട്രാക്ക് ഉപരോധിക്കുകയും റോഡിൽ ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇവിടെ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.

ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സേനകൾ പദ്ധതി പ്രഖ്യാപിച്ചത്.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും സേനാ തലവന്മാരും ചേർന്നാണ് അഗ്നിപഥ് പ്രഖ്യാപിച്ചത്. സേനയിൽ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. പതിനേഴര മുതൽ 21 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം നൽകുക. നാല് ആഴ്ച മുതൽ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വർഷത്തേക്കാണ് സൈനിക സേവനം. ഇതിന് ശേഷം 25 ശതമാനം പേർക്ക് മാത്രമായിരിക്കും തുടർന്ന് മറ്റ് സൈനിക വിഭാ​ഗങ്ങളിൽ സേവനം ചെയ്യാനാവുക. 75 ശതമാനം ഉദ്യോ​ഗാർത്ഥികളും പുറത്താക്കപ്പെടുമെന്ന് ആരോപിച്ചാണ് ഇപ്പോൾ പ്രതിഷേധം നടക്കുന്നത്.

]]>
ബീഹാറില്‍ കൂട്ട ആത്മഹത്യ; അഞ്ചംഗ കുടുബം കടക്കെണിയിലായിരുന്നുവെന്ന് പൊലീസ് https://malayalees.ch/5-in-a-family-comitted-suicide-bihar/ Mon, 06 Jun 2022 08:24:43 +0000 https://malayalees.ch/?p=62952 ബീഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ചയാണ് വിദ്യാപതിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൗ ഗ്രാമത്തില്‍ ദാരുണമായ സംഭവമുണ്ടായത്. മരിച്ചവരുടെ കുടുംബം വലിയ കടക്കെണിയില്‍പ്പെട്ടതായാണ് വിവരം. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മനോജ് കുമാര്‍ ഝാ (35), സുന്ദര്‍മണി (25), സീതാദേവി (65), മക്കളായ ശിവം (6), സത്യം (5) എന്നിവരാണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. കൊലപാതകം, ആത്മഹത്യ എന്നീ രണ്ട് സാധ്യതകള്‍ പരിശോധിച്ച് വരുന്നതിനിടയിലാണ് കുടുംബം കടക്കെണിയില്‍പ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ മരണകാരണം ഇതാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അഞ്ച് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാനുണ്ട്.

അതേസമയം സമസ്തിപൂരിലെ കൂട്ട ആത്മഹത്യയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി.

ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണകാരണം ദാരിദ്ര്യവും കടക്കെണിയും തൊഴിലില്ലായ്മയുമാണ്. സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. സംസ്ഥാനസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും മുഖത്തേറ്റ അടിയാണ് ഇതെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.

]]>
ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി ഇരുമ്പ് പാലം മോഷ്ടിച്ചു https://malayalees.ch/thieves-posing-as-irrigation-dept-officers-steal-60-foot-iron-bridge-in-bihar/ Sat, 09 Apr 2022 11:39:06 +0000 https://malayalees.ch/?p=59818 ബിഹാറിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ മോഷ്ടാക്കള്‍ 60 അടി നീളവും 500 ടണ്‍ ഭാരവുമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചു.മോഷ്ടാക്കൾ ബുൾഡോസറുകളുടെയും ഗ്യാസ് കട്ടറിന്‍റെയും സഹായത്തോടെ പാലം മുഴുവൻ വെട്ടി പിഴുതെടുത്ത് വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ബിഹാര്‍, റോഹ്താസ് ജില്ലയിലെ നസ്രിഗഞ്ച്, അമിയവാറിലാണ് സംഭവം.

പാലം കടത്താനുള്ള എല്ലാ വിധ സജ്ജീകരണങ്ങളോടെയുമാണ് കള്ളന്‍മാര്‍ എത്തിയത്. പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന ഈ ഇരുമ്പുപാലം ജനങ്ങൾ ഉപയോഗിച്ചിരുന്നില്ല. ജീര്‍ണാവസ്ഥയിലുള്ള പാലം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അപേക്ഷ നൽകിയിരുന്നു.

1972ലാണ് അറ കനാലിന് കുറുകെയാണ് പാലം നിര്‍മിച്ചത്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് നടിച്ച് മോഷ്ടാക്കൾ പ്രാദേശിക വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിരുന്നു. തുടര്‍ന്ന് പകല്‍വെളിച്ചത്തില്‍ പാലം മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.

]]>
മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ സിംഗ് അന്തരിച്ചു https://malayalees.ch/sadanand-singh-passes-away/ Thu, 09 Sep 2021 04:45:00 +0000 https://malayalees.ch/?p=49314 ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ സദാനന്ദ സിംഗ് അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി നേതാവ് തുടങ്ങിയയാ നിലകളിൽ ബിഹാറിലെ കോൺഗ്രസ് നേതൃനിരയിൽ സജീവമായിരുന്നു. സംസ്ഥാന മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭഗൽപൂരിലെ കഹൽഗാവിൽ നിന്ന് ഒമ്പത് തവണ എം.എൽ.എ.യുമായി ഇദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകളുടെ രാഷ്ട്രീയ ജീവിതത്തിൽ, 1985, 1990, 1995 വർഷങ്ങളിൽ അദ്ദേഹം മൂന്ന് തവണ മാത്രമാണ് നിയമസഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്.

മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കേന്ദ്രമന്ത്രി അശ്വിനി ചൗബേ, ആർ.ജെ.ഡി. അധ്യക്ഷൻ ലാലു പ്രസാദ് യാദവ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.

]]>
കോതമംഗലം ദന്ത ഡോക്ടറുടെ കൊലപാതകം; അന്വേഷണ സംഘം ഇന്ന് ബീഹാറിലേക്ക് https://malayalees.ch/kothamangalam-murder-probe-bihar/ Mon, 02 Aug 2021 08:41:48 +0000 https://malayalees.ch/?p=47537 കോതമംഗലം ദന്ത ഡോക്ടറുടെ കൊലപാതകത്തിൽ തോക്കിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘം ഇന്ന് ബീഹാറിലേക്ക് പുറപ്പെടും. കോതമംഗലം എസ്.ഐ.യുടെ നേതൃത്വത്തിൽ നാല് പേരടങ്ങുന്ന സംഘമാണ് ബീഹാറിലേക്ക് പുറപ്പെടുന്നത്. രഗിലിൻ്റെ സുഹൃത്ത് ആദിത്യനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം പുറപ്പെടുന്നത്.

കോതമംഗലം നെല്ലിക്കുഴി ഇന്ദിര ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ മാനസയെ കൊലപ്പെടുത്താൻ രഗിൽ ഉപയോഗിച്ചത് ബീഹാറിൽ നിന്നുള്ള തോക്ക് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രഗിലിൻ്റ സുഹൃത്ത് ആദിത്യനെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തോക്കിൻറെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘം ഇന്നു വൈകുന്നേരം ബീഹാറിലേക്ക് പുറപ്പെടും. 7.62mm പിസ്റ്റൽ ബിഹാറിലെ ഉൾനാടൻ പ്രദേശങ്ങളിൽ വലിയ പ്രയാസമില്ലാതെ ലഭിക്കുന്നതായാണ് വിവരം. എന്നാൽ രഗിലിന് തോക്ക് കൈക്കലാക്കാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.

ഇതിനായി രഗിലിൻ്റെ സുഹൃത്ത് ആദിത്യനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കൂടാതെ മാനസയുടെ കോളജിലെ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

]]>