bihar police – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Aug 2020 09:10:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bihar police – malayalees.ch https://malayalees.ch 32 32 സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് 50 കോടി പിൻവലിക്കപ്പെട്ടു, എന്തുകൊണ്ട് അന്വേഷിച്ചില്ല? മുംബൈ പൊലീസിനോട് ബിഹാർ ഡിജിപി https://malayalees.ch/rs-50-cr-withdrawn-from-sushant-singh-rajputs-account-mumbai-police-silent-on-crucial-lead-says-bihar-dgp/ Tue, 04 Aug 2020 09:09:40 +0000 https://malayalees.ch/?p=29592 ‘ഞങ്ങൾ നിശബ്ദരായി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. നിർണായക വിവരങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുംബൈ പൊലീസിനോട് ചോദിക്കുമെന്ന് ബിഹാർ ഡിജിപി

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ മുംബൈ പൊലീസിനെ പരസ്യമായി കുറ്റപ്പെടുത്തി ബിഹാർ പൊലീസ് രം​ഗത്ത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക വശം മുംബൈ പൊലീസ് അന്വേഷിച്ചില്ലെന്ന് ബിഹാർ ഡിജിപി ​ഗുപ്തേശ്വർ പാണ്ഡെ വിമർശിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 50 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടെന്നും അത് മുഴുവൻ പിൻവലിക്കപ്പെട്ടെന്നും ബിഹാർ ഡിജിപി പറയുന്നു.

‘ഞങ്ങൾ നിശബ്ദരായി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. നിർണായക വിവരങ്ങളെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് മുംബൈ പൊലീസിനോട് ചോദിക്കും. നാല് വർഷമായി സുശാന്തിന്റെ അക്കൗണ്ടിലെത്തിയ 50 കോടിയിൽ നിന്നും 50 കോടിയും പിൻവലിക്കപ്പെട്ടു. ഇതിൽ തന്നെ 15 കോടി കഴിഞ്ഞ വർഷമാണ് പിൻവലിക്കപ്പെട്ടത്’- ​ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു.

ഇത് ആദ്യമായല്ല സുശാന്തിന്റെ കേസിൽ ബിഹാർ – മുംബൈ പൊലീസ് തർക്കം. സുശാന്തിന്റെ പിതാവ് കെ കെ സിങ് നടി റിയ ചക്രവർത്തിക്കെതിരെ നൽകിയ പരാതി അന്വേഷിക്കാൻ മുംബൈയിലെത്തിയ ബിഹാർ പൊലീസിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും മുംബൈ പൊലീസ് നൽകിയില്ല. അന്വേഷണസംഘത്തിന്റെ തലവൻ എന്ന നിലയിൽ മുംബൈയിലെത്തിയ പറ്റ്ന എസ്പി വിനയ് തിവാരിയെ മുംബൈ കോർപറേഷൻ നിർബന്ധിത ക്വാറന്റൈിൽ അയച്ചതും കയ്യിൽ ക്വാറന്റൈൻ സീൽ പതിച്ചതും വിവാദമായിരുന്നു. ബിഹാർ ഡിജിപി ട്വീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം ഐപിഎസ് മെസ്സിൽ വിനയ് തിവാരിക്ക് താമസ സൗകര്യം ഒരുക്കിയില്ലെന്നും കുറ്റപ്പെടുത്തി.

‘തെളിവുകൾ പങ്കുവെയ്ക്കാൻ തയ്യാറാകുന്നതിന് പകരം അവർ എസ്പിയെ വീട്ടുതടങ്കലിലാക്കിയതുപോലെയാണ്. ഇങ്ങനെ നിസ്സഹകരിക്കുന്ന സംസ്ഥാന പൊലീസിനെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. കേസ് അന്വേഷണത്തിൽ മുംബൈ പൊലീസിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ഞങ്ങളുമായി സഹകരിക്കണം’- ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു.

റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവ് കെ കെ സിങിന്റെ പരാതി. കോടികൾ റിയ സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് സ്വന്തമാക്കി, സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയാന്റെ മരണത്തിൽ സുശാന്തിന് പങ്കുണ്ടെന്ന് വരുത്തിത്തീർക്കുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ ​ഗുരുതര ആരോപണങ്ങളാണ് റിയക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റിയക്കെതിരെ ബിഹാർ പൊലീസ് കേസെടുത്തത്. എന്നാൽ മുംബൈ പൊലീസ് കമ്മീഷണർ പരംബിർ സിങ് പറഞ്ഞത് സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് പണം റിയയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്തിട്ടില്ലെന്നാണ്.

സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ അന്വേഷണത്തിന് മുംബൈയിലെത്തിയ ബിഹാർ പൊലീസിന് റിയയെ ഇതുവരെ ചോദ്യംചെയ്യാനായിട്ടില്ല. റിയയുടെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. മുംബൈ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും പൊലീസിലെ ചിലർ റിയയെ സഹായിക്കുകയാണെന്നും സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിങ് ആരോപിച്ചു.

]]>
സുശാന്ത് സിങിന്‍റെ മരണം: റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും https://malayalees.ch/bihar-police-to-produce-look-out-notice-against-rhea-chakraborty/ Sat, 01 Aug 2020 13:17:14 +0000 https://malayalees.ch/?p=29459 സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സുശാന്തിന്‍റെ അവസാന സിനിമയായ ദിൽ ബച്ചാരെ സിനിമയില്‍ പ്രവര്‍ത്തിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും. സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്.

സുശാന്തിന്‍റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയിലാണ് റിയക്കെതിരെ ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. റിയയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റിയയുടെ മാതാപാതിക്കൾക്കും സഹോദരനുമെതിരെയും കേസുണ്ട്.

മെയ് 2019 വരെ തന്റെ മകൻ പ്രൊഫഷനിൽ നല്ല നിലയിലായിരുന്നു. അപ്പോഴാണ് റിയയും ബന്ധുക്കളും പരിചയം ഭാവിച്ച് അടുത്ത് കൂടിയത്. സുശാന്തിന്റെ പണത്തിലായിരുന്നു അവരുടെ കണ്ണ്. ഒപ്പം ബോളിവുഡിൽ സുശാന്ത് വഴി ബന്ധങ്ങളുണ്ടാക്കാനും ശ്രമിച്ചു. റിയയും ബന്ധുക്കളും സുശാന്തിനെതിരെ ​ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിക്കുന്നു. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് റിയ പിന്നീട് ആവശ്യപ്പെടുകയുണ്ടായി. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാ​ഗ് ചെയ്തുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് റിയ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.

ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന് കുടുംബത്തിലെ ചിലർ ആരോപിച്ചു. എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിന്നാലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ചായി ചർച്ച. ബോളിവുഡിലെ കിടമത്സരവും സ്വജനപക്ഷപാതവും കാരണം സിനിമകൾ മുടങ്ങിയതോടെ സുശാന്ത് മാനസികമായി തകർന്നുവെന്നും വിഷാദത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര, ശേഖർ കപൂർ തുടങ്ങി നാൽപതോളം സിനിമാപ്രവർത്തരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു.

അതേസമയം കേസ് അന്വേഷണത്തില്‍ ബിഹാര്‍ പൊലീസിനെ സഹായിക്കുന്നത് സംബന്ധിച്ച് മുംബൈ പൊലീസ് നിയമോപദേശം തേടി. കോടതിയുടെ അനുവാദത്തോടെ മാത്രമേ ബിഹാര്‍ പൊലീസിന് മുംബൈ പൊലീസ് ശേഖരിച്ച വിവരങ്ങള്‍ പരിശോധിക്കാനാവൂ. റിയയെ ചോദ്യംചെയ്യാന് മുംബൈയിലെ വസതിയില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഈശ്വരനിലും നിയമത്തിലും വിശ്വാസമുണ്ടെന്നും തനിക്ക് നീത് ലഭിക്കുമെന്നും റിയ പറയുന്ന വീഡിയോ പിന്നീട് പുറത്തുവന്നു.

]]>