Bihar election – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Nov 2020 08:13:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bihar election – malayalees.ch https://malayalees.ch 32 32 ബിഹാറിൽ വകുപ്പ് വിഭജനത്തില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മില്‍ തര്‍ക്കം https://malayalees.ch/nda-meeting-in-bihar-today/ Fri, 13 Nov 2020 08:13:50 +0000 https://malayalees.ch/?p=35037 ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി, സ്‌പീക്കർ തുടങ്ങിയ പദവികൾ സംബന്ധിച്ച്എന്‍ഡിഎ കക്ഷികള്‍ തമ്മില്‍ ചർച്ചകൾ നടന്ന് വരികയാണ്. ഹിന്ദുസ്ഥാനി അവാമി മോർച്ച നേതാവ് ജിതൻ റാം മാഞ്ചി മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ബി.ജെ.പി ഏറ്റെടുത്ത് മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി ആകുമെന്ന് ബി.ജെ.പി വ്യക്തമാക്കി. എന്നാൽ വകുപ്പ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ആയിട്ടില്ല.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ച് ഗവര്‍ണറെ സമീപിക്കുന്നതിലും സത്യപ്രതിജ്ഞ തിയതി നിശ്ചയിക്കുന്നതിനുമാകും ഇന്നത്തെ യോഗത്തിൽ ധാരണയാകും. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നിതീഷ് കുമാറിനെ തന്നെ ഉയർത്തിക്കാട്ടും.

അതിനാൽ ബി.ജെ.പിയുടെ ദേശീയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തെക്കില്ല. മുന്‍ മുഖ്യമന്ത്രി ജിതിന്‍ രാം മഞ്ചിയുടെ എച്ച്. എ എം മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലാണ്. വികാസ് ശീല്‍ ഇൻസാൻ പാര്‍ട്ടി പ്രധാന വകുപ്പുകളോ ഉപമുഖ്യമന്ത്രി പദമോ ആവശ്യപ്പെട്ടേക്കും. അതേസമയം ബി.ജെ.പിയിലെ കാമേശ്വർ ചൗപാൽ ഉപ മുഖ്യമന്ത്രി ആളുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

]]>
ബിഹാറില്‍ ഏഴ് ലക്ഷം പേരുടെ വോട്ട് ‘നോട്ട’യ്ക്ക് https://malayalees.ch/bihar-chose-the-nota-option-assembly-poll/ Fri, 13 Nov 2020 04:46:16 +0000 https://malayalees.ch/?p=35016 ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് ലക്ഷം പേര്‍ വോട്ടു ചെയ്തത് ‘നോട്ട’യ്ക്ക്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് NOTA കണക്ക് പുറത്ത് വിട്ടത്.

243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടി ഭരണകക്ഷിയായ എന്‍.ഡി.എ ബിഹാറില്‍ അധികാരത്തിലെത്തുകയായിരുന്നു. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന് 110 സീറ്റുകളാണ് നേടാനായത്. വോട്ട് ചെയ്തതില്‍ 7,06,252 പേര്‍ക്കാണ് ഒരു പാര്‍ട്ടിയിലും താത്പര്യം തോന്നാതിരുന്നത്. പോള്‍ ചെയ്ത വോട്ടിന്‌റെ 1.7 ശതമാനം വരും ഇത്.

മൂന്ന് ഘട്ടമായി നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നാല് കോടി ജനങ്ങളാണ് പങ്കാളികളായത്. 57.09 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. സുപ്രീംകോടതിയുടെ വിധിപ്രകാരം 2013ലാണ് തെരഞ്ഞെടുപ്പില്‍ NOTA ഉള്‍പ്പെടുത്തുന്നത്.

]]>
‘തോറ്റിട്ടും തീരാത്ത പൊങ്ങച്ചം’ ബിഹാറിലെ സിപിഐ- സിപിഐഎം വിജയത്തെ കുറിച്ച് മന്ത്രി വി മുരളീധരന്‍ https://malayalees.ch/minister-v-muraleedharan-on-the-cpi-cpi-m-victory-in-bihar/ Fri, 13 Nov 2020 04:30:27 +0000 https://malayalees.ch/?p=34998 ബിഹാര്‍ തെരഞ്ഞെടുപ്പിലെ ഇടത് പാര്‍ട്ടികളുടെ വിജയം കേരളത്തിലും വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ വിജയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ‘തോറ്റിട്ടും തീരാത്ത പൊങ്ങച്ചം’ എന്നാണ് കുറിപ്പിന്റെ തലക്കെട്ട്.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എംഎല്‍ 12 സീറ്റു നേടിയപ്പോള്‍ സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളില്‍ ജയിച്ചു. അല്ലാതെ ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റ് നേടിയതല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഇടതിനു പ്രാപ്തിയുണ്ടെന്ന തിരിച്ചറിവാണ് ബിഹാര്‍ ഫലം നല്‍കുന്നതെന്നൊക്കെ ഘോര ഘോരം വിലയിരുത്തുന്ന കേരളത്തിലെ സിപിഐഎമ്മുകാരുടെ പൊള്ളത്തരത്തെക്കുറിച്ച് ഹാ കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍?’ എന്ന് മുരളീധരന്‍ കുറിച്ചു.

കുറിപ്പ്,

ബിഹാറില്‍ 16 സീറ്റില്‍ വിജയിച്ച് ഇടതുകക്ഷികളുടെ മിന്നും പ്രകടനമെന്ന് വെണ്ടയ്ക്ക വലുപ്പത്തില്‍ എഴുതിവിടുന്നവരും വാചകക്കസര്‍ത്തു നടത്തുന്നവരുമാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയെ. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുതല്‍ ലോക്കല്‍ സഖാവും നിഷ്പക്ഷ ലേബലിട്ട ന്യായീകരണ സിംഹങ്ങളും വരെ ഇക്കൂട്ടത്തിലുണ്ട്. യാഥാര്‍ത്ഥ്യമെന്താണ്? ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എംഎല്‍ 12 സീറ്റു നേടിയപ്പോള്‍ സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളില്‍ ജയിച്ചു. അല്ലാതെ ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റ് നേടിയതല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഇടതിനു പ്രാപ്തിയുണ്ടെന്ന തിരിച്ചറിവാണ് ബിഹാര്‍ ഫലം നല്‍കുന്നതെന്നൊക്കെ ഘോര ഘോരം വിലയിരുത്തുന്ന കേരളത്തിലെ സി പി എമ്മുകാരുടെ പൊള്ളത്തരത്തെക്കുറിച്ച് ഹാ കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍?

പിന്നെ ഒന്നുകൂടി, ബിഹാറില്‍ ഇടതുപക്ഷം ഒറ്റയ്ക്ക് മത്സരിച്ച് ഇത്തവണ കരുത്തു തെളിയിക്കുകയായിരുന്നോ? അല്ല! ദേശീയ രാഷ്ട്രീയത്തില്‍ വെന്റിലേറ്ററില്‍ കിടക്കുന്ന കോണ്‍ഗ്രസുള്‍പ്പെട്ട മഹാഗഡ്ബന്ധന്റെ കൂടെ മത്സരിച്ചാണ് ഇടതുപക്ഷം 16 സീറ്റിലെത്തിയത്. സിപിഎം വിട്ട് പുറത്തു വന്ന് നക്‌സല്‍ബാരി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന CPI(ML) നെ ബിഹാറിലെ സീറ്റു നേട്ടത്തിന്റെ പേരില്‍ ഇപ്പോള്‍ ആശ്ലേഷിക്കുന്ന, തങ്ങളൊന്നാണെന്ന് മേനി നടിക്കുന്ന സീതാറാം യെച്ചൂരിയുടെ അവസ്ഥയില്‍ സഹതാപമുണ്ട്. സി പി ഐ എംഎല്ലിന്റെ വിജയത്തിന്റെ പങ്കുപറ്റാന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ധാര്‍മ്മികമായ എന്ത് അവകാശമാണുള്ളത് ?

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മണിയടിച്ചും, കള്ളക്കടത്തുകാര്‍ക്ക് കുടപിടിച്ചും മുന്നോട്ടു പോകുന്ന ഇടതു സര്‍ക്കാരും പാര്‍ട്ടിയും കേരളത്തിലെ കര്‍ഷകര്‍ക്കും താഴേത്തട്ടിലുള്ളവര്‍ക്കും വേണ്ടി എന്താണ് ചെയ്യുന്നത്? അതോ, സി.പി.ഐ.എം.എല്‍ ലിബറേഷന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളോട് ഐക്യപ്പെട്ടോ കേരളത്തിലെ സി പി എം? ഇതൊന്നുമല്ല, തത്കാലത്തെ നിലനില്‍പിനു വേണ്ടി ഇപ്പോള്‍ അവരെയെടുത്ത് തലയില്‍ വയ്ക്കുന്നതാണെന്ന് തിരിച്ചറിയാനുള്ള ബോധമൊക്കെ ഇന്നാട്ടിലെ ജനങ്ങള്‍ക്കുണ്ട്. ബിഹാറില്‍ ഇടതു ജയമെന്ന മഹാലേബലൊട്ടിച്ച് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ ഇനിയും നോക്കേണ്ട! കോണ്‍ഗ്രസുമായി കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം , അതിര്‍ത്തി കടന്നാല്‍ പിന്നെ പരസ്യമായി സഖ്യം. അതില്‍ കൂടുതല്‍ ഡെക്കറേഷന്റെയൊന്നും ആവശ്യമില്ല യെച്ചൂരിയുടെ പാര്‍ട്ടിക്ക് !!!

]]>
ബി.ജെ.പിയുടെ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയയോടെ, ജനവിധി ഞങ്ങൾക്കൊപ്പം -തേജസ്വി യാദവ് https://malayalees.ch/bjps-victory-is-with-the-help-of-election-commission-tejaswi-yadav/ Thu, 12 Nov 2020 12:47:34 +0000 https://malayalees.ch/?p=34984 ബിഹാറിലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. തപാല്‍ വോട്ടുകള്‍ എണ്ണാതിരുന്നതിലൂടെ വലിയ ക്രമക്കേട് നടന്നതായാണ് തേജസ്വി യാദവ് ആരോപിക്കുന്നത്.

തെരഞ്ഞെടുപ്പിലെ വോട്ടുകൾ മഹാസഖ്യത്തിന് അനുകൂലമായിരുന്നു, പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി എൻ.ഡി.എക്ക് അനുകൂലമായിരുന്നു.

പലയിടത്തും പോസ്റ്റൽ ബാലറ്റ് ക്യാൻസൽ ചെയ്തു. നേരിയ ഭൂരിപക്ഷത്തിന് എന്‍.ഡി.എ ജയിച്ച 20 മണ്ഡലങ്ങളിലെങ്കിലും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. തേജസ്വി പറയുന്നു.

ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണ ലഭിച്ചു, പക്ഷേ പണവും കൈക്കരുത്തും കൊണ്ട് എൻ‌.ഡി‌.എ വിജയം നേടി, ഇത്രയധികം തപാൽ ബാലറ്റുകൾ അസാധുവാക്കിയത് എന്തുകൊണ്ടാണ്?

ഇത് എന്തിനാണെന്ന് സ്ഥാനാർഥികൾക്ക് പോലും അറിയില്ല. വീണ്ടും വോട്ട് എണ്ണണം എന്ന ആവശ്യം പോലും കമ്മീഷൻ അംഗീകരിച്ചില്ല തേജസ്വി കൂട്ടിചേർത്തു.

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും എന്നെ തടയാൻ കഴിഞ്ഞില്ല. ആർ‌.ജെ.ഡി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുന്നത് കണ്ടു നിൽക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ,” തേജസ്വി യാദവ് പറഞ്ഞു.

ബിഹാറിലെ ജനങ്ങൾക്ക് ഈ അവസരത്തിൽ നന്ദി പറയുന്നു. വോട്ടിലൂടെ മഹാസഖ്യത്തെ നിങ്ങൾ അനുകൂലിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫലം പക്ഷേ എൻ‌.ഡി‌.എയ്ക്ക് അനുകൂലായിരുന്നു. ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്

2015 ലും ബി.ജെ.പി അധികാര നേടിയത് പിൻവാതിലിലൂടെയാണ്.

243 അംഗം ബിഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 122 സീറ്റ് എന്‍.ഡി.എ നേടിയെങ്കിലും ബി.ജെ.പിക്ക് 74 സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. നിതീഷ് കുമാറിന് 43 സീറ്റുകളും. 75 സീറ്റുമായി തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്.

]]>
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരണ ശ്രമവുമായി ബിജെപി https://malayalees.ch/bjp-seeks-nitish-kumar-led-cabinet-formation-in-bihar-opposition-to-approach-the-court/ Wed, 11 Nov 2020 13:14:21 +0000 https://malayalees.ch/?p=34916 ബിഹാറിലെ പുതിയ മന്ത്രിസഭയില്‍ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കവുമായി ബിജെപിയും ജെഡിയുവും. അംഗബലത്തിന്റെ കാര്യത്തിലുള്ള മേല്‍കോയ്മ കാട്ടി ഒരു ഘട്ടത്തിലും തന്റെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കരുതെന്ന് നിതീഷ് കുമാര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

പുതിയ സര്‍ക്കാര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ രൂപികരിക്കാനാണ് ബിജെപി ശ്രമം. ഇതിനുള്ള താത്പര്യം ബിജെപി നിതീഷ് കുമാറിനെ അറിയിച്ചു. സീറ്റ് എണ്ണത്തിലുള്ള വ്യത്യാസം നിതീഷ് സര്‍ക്കാരിനെ ബാധിക്കില്ല എന്നാണ് ബിജെപി വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ ചിരാഗ് പാസ്വാനോട് ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിലാണ് നിതീഷ് കുമാര്‍. നിതിഷിനെ അനുനയിപ്പിക്കാന്‍ ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. മന്ത്രിസ്ഥാനങ്ങളുടെ വീതം വയ്പ്പും വകുപ്പ് വിഭജനവും അടക്കമുള്ള കാര്യങ്ങളില്‍ നിതീഷ് ചില വ്യവസ്ഥകള്‍ ബിജെപി നേതൃത്വത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇത് അംഗികരിക്കുന്ന മുറയ്ക്ക് എന്‍ഡിഎ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കും.

അതേസമയം പ്രതിപക്ഷ സഖ്യം 19 മണ്ഡലങ്ങളിലെ വോട്ടെടുപ്പില്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ച് സുപ്രിംകോടതിയെ സമീപിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിച്ചു. കോണ്‍ഗ്രസും ഘടക കക്ഷികളും തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നെന്ന വാദത്തില്‍ ഉറച്ച് നില്ക്കുകയാണ്. ഇക്കാര്യത്തിലെ ഹര്‍ജി നാളെ സുപ്രിം കോടതിയില്‍ എത്തും.

]]>
ബിഹാറില്‍ ജെ.ഡി.യു ആകെ നേടിയത് 43 സീറ്റ്: പ്രതാപം നഷ്ടപ്പെട്ട് നിതീഷ് കുമാര്‍ https://malayalees.ch/win-or-lose-bjp-to-go-for-broke-in-bihar-at-nitish-kumars-cost/ Wed, 11 Nov 2020 04:40:43 +0000 https://malayalees.ch/?p=34852 ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് രാഷ്ട്രീയ ചാണക്യൻ നിതീഷ് കുമാർ. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെഡിയു. നിതീഷിന്‍റെ തകർച്ചയില്‍ പ്രധാന പങ്ക് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനാണ്.

സംഘടന ശേഷിയോ, പ്രധാന ജാതിവിഭാഗങ്ങളുടെ പിന്തുണയോ ഇല്ലാഞ്ഞിട്ടും 15 വർഷം സുശാസൻ ബാബു അല്ലെങ്കിൽ വികസന നായകൻ എന്ന പേരില്‍ അധികാരത്തിലിരുന്നു നീതീഷ് കുമാർ. 20 ശതമാനത്തിൽ താഴെ വോട്ട് ഉണ്ടായിരുന്നപ്പോഴും ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു. അക്കാലം മാറി.

മറികടക്കാനാകാത്ത ഭരണവിരുദ്ധവികാരം, അകന്നുപോയ പരമ്പരാഗത വോട്ടുകൾ, ദേശീയ തലത്തിൽ എന്‍.ഡി.എ സഖ്യത്തിന്‍റെ ഭാഗമായ എൽ‌.ജെ.പിയുടെ തന്ത്രപരമായ നീക്കങ്ങൾ, പാതി കൈവിട്ട ബിജെപി. നിസ്സഹായനായി തകർച്ച കണ്ടു നില്‍ക്കുകയായിരുന്നു നിതീഷ് കുമാർ.

2015ലെ 71 സീറ്റിൽ നിന്ന് ജെ.ഡി.യു 50ന് താഴെക്ക് വീണു. 53 സീറ്റിൽ നിന്ന് ബി.ജെ.പി എഴുപതിന് മുകളിലേക്കും. നിതീഷിന്റെ വീഴ്ചയില്‍ പ്രധാന പങ്ക് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനാണ് നിതീഷിനെ മുഖ്യമന്ത്രി കസരേയിൽ നിന്ന് പുറത്താക്കുക അച്ഛൻ രാംവിലാസ് പാസ്വാന്‍റെ ആഗ്രഹമായിരുന്നു. ജെ.ഡി.യു മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും എൽ.ജെ.പി സ്ഥാനാർത്ഥികളെ നിറുത്തി. നേട്ടമുണ്ടായില്ലെങ്കിലും ജെ.ഡി.യുവിനെ തകർക്കാനായി ചിരാഗ് പസ്വാന്‍.

നിതീഷ്‌കുമാറിനെ ഒതുക്കണമെന്ന ലക്ഷ്യം ബി.ജെ.പിയും ചിരാഗിലൂടെ സാധിച്ചെടുത്തു. പ്രായവും സ്വാധീനക്കുറവും നീതീഷിന് ഇനിയൊരു തിരിച്ചു വരവ് സാധ്യമാക്കിയേക്കില്ല.

]]>
ബിഹാറില്‍ 125 സീറ്റ് എന്ന നേരിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി എന്‍ഡിഎ https://malayalees.ch/bjp-led-nda-gets-majority-on-125-seats-set-to-form-govt-again/ Wed, 11 Nov 2020 04:38:08 +0000 https://malayalees.ch/?p=34848 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് ജയം. 125 സീറ്റ് നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്. ആർജെഡിയുടെ നേതൃത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി.. 76 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി 74 ഇടത്തും ജെഡിയു 43 സീറ്റുകളിലുമാണ് വിജയിച്ചത്. 16 ഇടത്ത് വിജയിച്ച ഇടതുപാർട്ടികളും നേട്ടമുണ്ടാക്കി.. എന്നാൽ മത്സരിച്ച 70 സീറ്റുകളിൽ 19 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.

കനത്ത സുരക്ഷയില്‍ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബർ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്‌സിറ്റ്‌പോൾ ഫലങ്ങൾ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്.

ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ മഹാസഖ്യത്തിന് 120 സീറ്റും എൻ.ഡി.എക്ക് 116 സീറ്റും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ ആക്‌സിസ്: മഹാസഖ്യം 150, എൻ.ഡി.എ 80, റിപ്പബ്ലിക് ജൻകി ബാത് മഹാസഖ്യം 128, എൻ.ഡി.എ 104, ടുഡേസ് ചാണക്യ മഹാസഖ്യം 180, എൻ.ഡി.എ 55 എന്നിങ്ങനെയാണ് മറ്റ് ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ.

]]>
ബിഹാർ ജനവിധി ഇന്ന്; വോട്ടെണ്ണല്‍ 8 മണിക്ക് https://malayalees.ch/bihar-election-results-2020/ Tue, 10 Nov 2020 04:47:12 +0000 https://malayalees.ch/?p=34804 ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും. ഭൂരിപക്ഷം എക്സിറ്റ് പോളുകളും അനുകൂലമായതിന്‍റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. എന്നാൽ അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാംപ്. 243 സീറ്റുകളിലേക്കാണ് മത്സരം. കോവിഡിന്‍റഎ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. നിതീഷ്‍ കുമാര്‍ ആണ് എന്‍.ഡി.എയുടെ മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ഥി. 15 വര്‍ഷമായി നിതീഷ് ആണ് ബിഹാറിന്‍റെ തലപ്പത്ത്. മറുവശത്ത് പ്രതിപക്ഷ സ്വരമായി ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഇത്തവണ പോരാട്ടം കനത്തതായിരുന്നു. രാംവിലാസ് പാസ്വാന്‍റെ മകന്‍ ചിരാഹ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

മധ്യപ്രദേശിലെ 28 ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന്. മധ്യപ്രദേശിൽ എട്ട് സീറ്റ് ജയിച്ചാൽ ബിജെപിക്ക് ഭരണം നിലനിർത്താം.

]]>
”മോദി വോട്ടിങ് മെഷീന്‍”; ഇ.വി.എമ്മിനെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി https://malayalees.ch/not-scared-of-modi-voting-machine-or-modi-jis-media-rahul-gandhi/ Thu, 05 Nov 2020 04:18:08 +0000 https://malayalees.ch/?p=34492 ഇ.വി.എം മെഷീനിനെതിരെയും ‘മോദി മീഡിയ’ക്കെതിരെയും തുറന്നടിച്ച് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് മോദി വോട്ടിങ് മെഷീന്‍ (Modi Voting Machine) ആണെങ്കിലും ‘മോദിയുടെ മാധ്യമ’ങ്ങളാണെങ്കിലും എനിക്ക് ഭയമില്ല. സത്യം സത്യമാണെന്നും നീതി നീതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നമ്മള്‍ അവരുടെ ചിന്തകള്‍ക്ക് എതിരായാണ് പോരാടുന്നത്. നമ്മള്‍ ആ ചിന്തകളെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെയും അദ്ദേഹത്തിന്റെ ഗാങ്ങിന്റെയും മുന്നില്‍ കീഴടങ്ങിയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

മോദി വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു, എന്നാല്‍ താന്‍ എപ്പോഴും സ്‌നേഹം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വെറുപ്പിനെ വെറുപ്പിന് തകര്‍ക്കാനാവില്ല, സ്‌നേഹത്തിന് മാത്രമേ തകര്‍ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

മോദിയെ പരാജയപ്പെടുത്താതെ ഒരിഞ്ച് താന്‍ പിന്മാറില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

]]>
നിയമസഭാ തെരഞ്ഞെടുപ്പ് ; ബിഹാറിൽ രണ്ടാം ഘട്ടം 53.51% പോളിംഗ് https://malayalees.ch/assembly-elections-5351-turnout-in-second-phase-in-bihar/ Wed, 04 Nov 2020 04:39:46 +0000 https://malayalees.ch/?p=34420 ബിഹാർ നിയമ സഭ തെരഞ്ഞെടുപ്പി​ന്റെ രണ്ടാം ഘട്ട വോട്ടിങ്​ പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ്​ രേഖപ്പെടുത്തി. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 2.85 കോടി ജനങ്ങൾ സമ്മതിദായകാവകാശം രേഖപ്പെടുത്തി. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടന്നത്.

മുഴുവൻ വോട്ടുകളുടെ കണക്കെടുപ്പ് കൂടി നടന്നാൽ പോളിംഗ് ശതമാനത്തിൽ ഇനിയും വർദ്ധനവുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ്​ രോഗികൾക്ക്​ വോട്ടു ചെയ്യാനായി വൈകീട്ട്​ ആറു മണിവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരുന്നു.

ഇന്ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 1464 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ബിജെപി 46, ജനതാദൾ (യു) 43, ആർ.ജെ.ഡി 56, കോൺഗ്രസ് 24. കൂടാതെ മഹാസഖ്യത്തിന്റെ ഭാഗമായി സി.പി.ഐ.എം.എൽ 6, സി.പി.എം 4, സി.പി.ഐ 4 എന്നിങ്ങനെയായിരുന്നു സ്ഥാനാർഥികളുടെ കണക്കുകൾ.

ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം

ഛത്തീസ്ഗഢ് – 71.99, ഗുജറാത്ത് – 57.98, ഹരിയാണ – 68, ജാർഖണ്ഡ് – 62.51, കർണാടക- 51.3, മധ്യപ്രദേശ് – 66.37, നാഗാലാൻഡ്- 83.69, ഒഡീഷ – 68.06, തെലങ്കാന – 81.44, ഉത്തർപ്രദേശ് – 51.57.

]]>