Bihar Election Results 2020 – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Nov 2020 08:13:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bihar Election Results 2020 – malayalees.ch https://malayalees.ch 32 32 ബിഹാറിൽ വകുപ്പ് വിഭജനത്തില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മില്‍ തര്‍ക്കം https://malayalees.ch/nda-meeting-in-bihar-today/ Fri, 13 Nov 2020 08:13:50 +0000 https://malayalees.ch/?p=35037 ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി, സ്‌പീക്കർ തുടങ്ങിയ പദവികൾ സംബന്ധിച്ച്എന്‍ഡിഎ കക്ഷികള്‍ തമ്മില്‍ ചർച്ചകൾ നടന്ന് വരികയാണ്. ഹിന്ദുസ്ഥാനി അവാമി മോർച്ച നേതാവ് ജിതൻ റാം മാഞ്ചി മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ബി.ജെ.പി ഏറ്റെടുത്ത് മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി ആകുമെന്ന് ബി.ജെ.പി വ്യക്തമാക്കി. എന്നാൽ വകുപ്പ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണ ആയിട്ടില്ല.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ച് ഗവര്‍ണറെ സമീപിക്കുന്നതിലും സത്യപ്രതിജ്ഞ തിയതി നിശ്ചയിക്കുന്നതിനുമാകും ഇന്നത്തെ യോഗത്തിൽ ധാരണയാകും. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നിതീഷ് കുമാറിനെ തന്നെ ഉയർത്തിക്കാട്ടും.

അതിനാൽ ബി.ജെ.പിയുടെ ദേശീയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തെക്കില്ല. മുന്‍ മുഖ്യമന്ത്രി ജിതിന്‍ രാം മഞ്ചിയുടെ എച്ച്. എ എം മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലാണ്. വികാസ് ശീല്‍ ഇൻസാൻ പാര്‍ട്ടി പ്രധാന വകുപ്പുകളോ ഉപമുഖ്യമന്ത്രി പദമോ ആവശ്യപ്പെട്ടേക്കും. അതേസമയം ബി.ജെ.പിയിലെ കാമേശ്വർ ചൗപാൽ ഉപ മുഖ്യമന്ത്രി ആളുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

]]>
ബിഹാറില്‍ ജെ.ഡി.യു ആകെ നേടിയത് 43 സീറ്റ്: പ്രതാപം നഷ്ടപ്പെട്ട് നിതീഷ് കുമാര്‍ https://malayalees.ch/win-or-lose-bjp-to-go-for-broke-in-bihar-at-nitish-kumars-cost/ Wed, 11 Nov 2020 04:40:43 +0000 https://malayalees.ch/?p=34852 ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് രാഷ്ട്രീയ ചാണക്യൻ നിതീഷ് കുമാർ. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെഡിയു. നിതീഷിന്‍റെ തകർച്ചയില്‍ പ്രധാന പങ്ക് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനാണ്.

സംഘടന ശേഷിയോ, പ്രധാന ജാതിവിഭാഗങ്ങളുടെ പിന്തുണയോ ഇല്ലാഞ്ഞിട്ടും 15 വർഷം സുശാസൻ ബാബു അല്ലെങ്കിൽ വികസന നായകൻ എന്ന പേരില്‍ അധികാരത്തിലിരുന്നു നീതീഷ് കുമാർ. 20 ശതമാനത്തിൽ താഴെ വോട്ട് ഉണ്ടായിരുന്നപ്പോഴും ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു. അക്കാലം മാറി.

മറികടക്കാനാകാത്ത ഭരണവിരുദ്ധവികാരം, അകന്നുപോയ പരമ്പരാഗത വോട്ടുകൾ, ദേശീയ തലത്തിൽ എന്‍.ഡി.എ സഖ്യത്തിന്‍റെ ഭാഗമായ എൽ‌.ജെ.പിയുടെ തന്ത്രപരമായ നീക്കങ്ങൾ, പാതി കൈവിട്ട ബിജെപി. നിസ്സഹായനായി തകർച്ച കണ്ടു നില്‍ക്കുകയായിരുന്നു നിതീഷ് കുമാർ.

2015ലെ 71 സീറ്റിൽ നിന്ന് ജെ.ഡി.യു 50ന് താഴെക്ക് വീണു. 53 സീറ്റിൽ നിന്ന് ബി.ജെ.പി എഴുപതിന് മുകളിലേക്കും. നിതീഷിന്റെ വീഴ്ചയില്‍ പ്രധാന പങ്ക് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനാണ് നിതീഷിനെ മുഖ്യമന്ത്രി കസരേയിൽ നിന്ന് പുറത്താക്കുക അച്ഛൻ രാംവിലാസ് പാസ്വാന്‍റെ ആഗ്രഹമായിരുന്നു. ജെ.ഡി.യു മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും എൽ.ജെ.പി സ്ഥാനാർത്ഥികളെ നിറുത്തി. നേട്ടമുണ്ടായില്ലെങ്കിലും ജെ.ഡി.യുവിനെ തകർക്കാനായി ചിരാഗ് പസ്വാന്‍.

നിതീഷ്‌കുമാറിനെ ഒതുക്കണമെന്ന ലക്ഷ്യം ബി.ജെ.പിയും ചിരാഗിലൂടെ സാധിച്ചെടുത്തു. പ്രായവും സ്വാധീനക്കുറവും നീതീഷിന് ഇനിയൊരു തിരിച്ചു വരവ് സാധ്യമാക്കിയേക്കില്ല.

]]>
ബിഹാറില്‍ 125 സീറ്റ് എന്ന നേരിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി എന്‍ഡിഎ https://malayalees.ch/bjp-led-nda-gets-majority-on-125-seats-set-to-form-govt-again/ Wed, 11 Nov 2020 04:38:08 +0000 https://malayalees.ch/?p=34848 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് ജയം. 125 സീറ്റ് നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്. ആർജെഡിയുടെ നേതൃത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി.. 76 സീറ്റ് നേടിയ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി 74 ഇടത്തും ജെഡിയു 43 സീറ്റുകളിലുമാണ് വിജയിച്ചത്. 16 ഇടത്ത് വിജയിച്ച ഇടതുപാർട്ടികളും നേട്ടമുണ്ടാക്കി.. എന്നാൽ മത്സരിച്ച 70 സീറ്റുകളിൽ 19 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.

കനത്ത സുരക്ഷയില്‍ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബർ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്‌സിറ്റ്‌പോൾ ഫലങ്ങൾ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്.

ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ മഹാസഖ്യത്തിന് 120 സീറ്റും എൻ.ഡി.എക്ക് 116 സീറ്റും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ ആക്‌സിസ്: മഹാസഖ്യം 150, എൻ.ഡി.എ 80, റിപ്പബ്ലിക് ജൻകി ബാത് മഹാസഖ്യം 128, എൻ.ഡി.എ 104, ടുഡേസ് ചാണക്യ മഹാസഖ്യം 180, എൻ.ഡി.എ 55 എന്നിങ്ങനെയാണ് മറ്റ് ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ.

]]>