BIHAR ASSEMBLY ELECTIONS – malayalees.ch https://malayalees.ch Malayalam Online News Portal Tue, 10 Nov 2020 07:37:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BIHAR ASSEMBLY ELECTIONS – malayalees.ch https://malayalees.ch 32 32 ഫലം വരും മുൻപ് തോൽവി സമ്മതിച്ച് ജെഡിയു https://malayalees.ch/k-c-thyagi-on-bihar-assembly-election/ Tue, 10 Nov 2020 07:37:35 +0000 https://malayalees.ch/?p=34823 ബിഹാർ തെരഞ്ഞെടുപ്പിൽ ഫലം വരും മുൻപ് തോൽവി സമ്മതിച്ച് ജെഡിയു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. തങ്ങളെ തോൽപ്പിച്ചത് ആർജെഡിയോ തേജസ്വി യാദവോ അല്ല, മറിച്ച് കൊവിഡാണെന്നും ജെഡിയു വക്താവ് കെ.സി ത്യാഗി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ത്യാഗിയുടെ പ്രതികരണം.

ആർജെഡിക്കെതിരെ വിമർശം ഉന്നയിച്ചായിരുന്നു ത്യാഗിയുടെ പ്രതികരണം. വലിയ തരത്തിലുള്ള ഒരു വികസനവും ആർജെഡി ബിഹാറിൽ നടപ്പാക്കിയിട്ടില്ല. പ്രകൃതി മാത്രമാണ് തങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്നും ത്യാഗി പറഞ്ഞു. ത്യാഗിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബിഹാറിൽ ജെഡിയു സഖ്യം മുന്നേറുകയാണ്.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.

]]>
മുന്നേറ്റം തുടർന്ന് എൻഡിഎ; ബിഹാറിലെ നിലവിലെ ലീഡ് നില https://malayalees.ch/bihar-election-2020-update/ Tue, 10 Nov 2020 07:33:01 +0000 https://malayalees.ch/?p=34815 ബിഹാറിൽ മുന്നേറ്റം തുടർന്ന് എൻഡിഎ. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനപ്രകാരം 125 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. 105 സീറ്റിലാണ് മഹാഘട്ബന്ധൻ മുന്നേറുന്നത്. എൽജിപി 07 സീറ്റിലും, മറ്റ് പാർട്ടികൾ 07 സീറ്റിലും മുന്നേറുന്നു.

കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റ് മറികടന്ന് എൻഡിഎ മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ലഭിച്ച മുൻതൂക്കം മഹാസഖ്യത്തിന് നഷ്ടമായി.

ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തെരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. എൻഡിഎയിൽ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാർട്ടി 11 സീറ്റിലും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തിൽ 144 സീറ്റുകളിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി മത്സരിക്കുമ്പോൾ കോൺഗ്രസ് 70 സീറ്റിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.

]]>
ബിഹാറിനെ പത്ത് വർഷത്തിനുള്ളിൽ യൂറോപ്പ് ആക്കുമെന്ന് വാഗ്ദാനം https://malayalees.ch/who-is-pushpam-priya-choudhary/ Tue, 10 Nov 2020 04:32:04 +0000 https://malayalees.ch/?p=34782 ബിഹാറിനെ പത്ത് വർഷത്തിനുള്ളിൽ യൂറോപ്പ് ആക്കി മാറ്റുമെന്ന വാഗ്ദാനത്തോടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വ്യക്തിയാണ് പുഷ്പം പ്രയി ചൗധരി. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് തന്റെ രാഷ്ട്രീയ പാർട്ടിയായ പ്ലൂറൽസ് പുഷ്പം പ്രിയ ചൗധരി പ്രഖ്യാപിക്കുന്നത്.

ജെഡിയു നേതാവ് വിനോദ് ചൗധരിയുടെ മകളാണ് പുഷ്പം പ്രിയ. 33 കാരിയായ പുഷ്പം പ്രിയയാണ് പ്ലൂറൽസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ‘ബിഹാർ മികവ് അർഹിക്കുന്നു, മികവ് സാധ്യമാണ്’ എന്ന വാക്യത്തോടെയാണ് പുഷ്പം പ്രിയയുടെ രാഷ്ട്രീയ പ്രവേശനം.

243 സീറ്റിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പുഷ്പം അതിൽ 50 ശതമാനവും സ്ത്രീകളായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ പുഷ്പം ബിഹാറിനെ യൂറോപ്പ് ആക്കി മാറ്റുമെന്നാണ് വാഗ്ദാനം ചെയ്തത്.

Who is Pushpam Priya Choudhary

പാട്‌ന ജില്ലയിലെ ബങ്കിപൂർ അസംബ്ലി സീറ്റിൽ നിന്നാണ് പുഷ്പം മത്സരിക്കുന്നത്. 27.89 ലക്ഷം രൂപയാണ് ആസ്തി. ബർമിംഗ്ഹാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നിന്ന് ബിരുദം നേടിയ പുഷ്പത്തിന് 4.91 ലക്ഷം രൂപയുടെ വിദ്യാഭ്യാസ ലോണും ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

Who is Pushpam Priya Choudhary

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബങ്കിപ്പൂരിലെ ഗ്രാമങ്ങളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കയറിയിറങ്ങുകയാണ് പുഷ്പം.

Who is Pushpam Priya Choudhary

ഗ്രാമവാസികളെ നേരിൽ കണ്ട് വോട്ട് ഉറപ്പാക്കി തന്റെ സാന്നിധ്യം ഉറപ്പാക്കുന്ന പുഷ്പം വിജയിച്ചാൽ സോഷ്യൽ ആക്ടിവിസ്റ്റുകൾ, ഡോക്ടർ, ടീച്ചർമാർ അടക്കം വിദ്യാസമ്പന്നരായ വ്യക്തികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും പറയുന്നു.

]]>
ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് 28 ന്; പ്രവചനങ്ങള്‍ അപ്രസ്‌ക്തമാക്കി ത്രികോണ മത്സരം https://malayalees.ch/bihar-assembly-first-phase-polls-on-28th/ Sat, 24 Oct 2020 04:30:31 +0000 https://malayalees.ch/?p=33790 പ്രവചനങ്ങള്‍ അപ്രസ്‌ക്തമാക്കി ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയില്‍.
71 നിയമസഭാ മണ്ഡലങ്ങളിലാണ് 28 ന് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. വിവിധ മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടം കാഴ്ചവയ്ക്കാന്‍ എല്‍ജെപിക്ക് സാധിക്കുന്നു എന്നതാണ് പ്രചാരണ രംഗത്ത് ഇപ്പോള്‍ കാണുന്ന ശ്രദ്ധേയമായ കാഴ്ച.

വ്യക്തമായ മുന്‍ തൂക്കം ആദ്യഘട്ട പ്രചാരണത്തില്‍ നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അവസാനഘട്ട പ്രചാരണങ്ങളില്‍ ശക്തമായ തിരിച്ചുവരാവാണ് പ്രതിപക്ഷ സഖ്യം നടത്തുന്നത്. ബിഹാര്‍ സര്‍ക്കാരിന്റെ ഭരണപരാജയവും, നിതീഷ് കുമാറിന്റെ ഏകാതിപത്യ പ്രവണതകളും ചര്‍ച്ചയാക്കുന്നതില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചു. ചിരാഗ് പാസ്വാന്റെ എല്‍ജെപി കടുത്ത വെല്ലുവിളിയാണ് ജെഡിയുവിന് അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഉണ്ടാക്കുന്നത്. ബിജെപി പ്രപര്‍ത്തകരായിരുന്നവരോ അനുഭാവികളോ ആണ് മിക്കയിടത്തും എല്‍ജെപി സ്ഥാനാര്‍ത്ഥികള്‍.

അതേസമയം, പ്രചരണരംഗത്തെ നിതീഷ് തരംഗം 15-ാം വര്‍ഷവും നിലനിര്‍ത്താന്‍ ജെഡിയുവിന് സാധിക്കുന്നുണ്ട്. പല പിന്നാക്ക സമുദായങ്ങളും നിതീഷ് കുമാറിന് നല്‍കുന്ന പരസ്യ പിന്തുണ അടിയെഴുക്കായി മാറാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആസ്ഥാനത്ത് അനധികൃതമായി എത്തിയ പണം കണ്ടെത്താനായതാണ് ഇപ്പോഴത്തെ എന്‍ഡിഎയുടെ പ്രചാരണ ആയുധങ്ങളില്‍ പ്രധാനം. രാജ്യദ്രോഹത്തിന് ലഭിച്ച പ്രതിഫലം കൊണ്ട് ആരും ബിഹാറില്‍ ഭരണം സ്വപ്നം കാണേണ്ട എന്ന പ്രചരണം എന്‍ഡിഎ ആരംഭിച്ച് കഴിഞ്ഞു. 26 ന് വൈകിട്ടാണ് ആദ്യഘട്ട പ്രചരണം അവസാനിക്കുക. 1065 സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ ഭാവി ബിഹാര്‍ ആദ്യഘട്ടത്തില്‍ തീരുമാനിക്കും.

]]>