Bihar assembly election – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Nov 2020 04:26:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bihar assembly election – malayalees.ch https://malayalees.ch 32 32 ബിഹാറിൽ മുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ നിതീഷിന് വിമുഖത https://malayalees.ch/crisis-in-government-formation-in-bihar/ Thu, 12 Nov 2020 04:26:18 +0000 https://malayalees.ch/?p=34936 ബിഹാറിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ നിതീഷ് കുമാറിന് വിമുഖത. മുതി‍ര്‍ന്ന ബി.ജെ.പി നേതാക്കൾ നിതീഷുമായി കൂടിക്കാഴ്ച നടത്തി. നേരത്തെയുള്ള പിന്തുണ ഉണ്ടാകുമെന്ന് ബിജെപി നേതാക്കൾ നിതീഷ് ഉറപ്പ് നൽകി. ആഭ്യന്തരവും വിദ്യാഭ്യാസവും അടക്കം പ്രധാന വകുപ്പുകളിൽ ബി.ജെ.പി ആവശ്യം ഉന്നയിക്കും.

നിതീഷ് കുമാര്‍ തന്നെയാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ബി.ജെ.പി നേതാക്കൾ ആവര്‍ത്തിച്ച് പറയുമ്പോഴും ബിഹാറിൽ സര്‍ക്കാര്‍ രൂപീകരണം കീറാമുട്ടിയായി തുടര്‍ന്നേക്കും. മുഖ്യമന്ത്രി പദം വീതിക്കുന്ന കാര്യത്തിലും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും ഇരു പാര്‍ട്ടികൾക്കുമിടയിൽ ചര്‍ച്ച നടക്കുന്നതായാണ് വിവരം. എൽ.ജെ.പിയുമായി ബി.ജെ.പി സഖ്യം തുടരുന്നതിൽ ജെ.ഡി.യുവിനുള്ള അതൃപ്തിയും പ്രശ്നമാകും.

ദീപാവലിക്ക് ശേഷമേ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഒരു അന്തിമ തീരുമാനത്തിലേക്ക് പോകൂവെന്ന് ഇതിനകം തന്നെ ഇരു പാര്‍ട്ടി നേതാക്കന്മാരും വ്യക്തമാക്കിയിട്ടുണ്ട്. അത് ഇനിയും നീളാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുഖ്യമന്ത്രി പദം സംബന്ധിച്ചും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും സഖ്യകക്ഷികൾ തമ്മിൽ പെട്ടെന്ന് തീരുമാനമായേക്കില്ല.

സീറ്റ് നിലയിൽ ബി.ജെ.പിയുടെ പിന്നിലായിപ്പോയ ജെ.ഡി.യുവിന് മുഖ്യമന്ത്രി പദം നൽകിയാലും അഞ്ച് വര്‍ഷത്തേക്ക് തികച്ച് നൽകാൻ ബി.ജെ.പി തയ്യാറായേക്കില്ല. സുപ്രധാന വകുപ്പുകളും കാര്യത്തിലും തര്‍ക്കം തുടര്‍ന്നേക്കും. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിച്ച പാര്‍ട്ടി എം.എൽ.എമാരെ തൃപ്തിപ്പെടുത്തേണ്ട ബാധ്യത ബി.ജെ.പിക്കുണ്ടാകും.

അതേസമയം മാന്ത്രിക സംഖ്യ മറികടക്കാൻ സഹായിച്ച ചെറു പാര്‍ട്ടികളായ വികാസ് ശീൽ ഇൻസാൻ പാര്‍ട്ടി, മുൻ മുഖ്യമന്ത്രി ഹിന്ദുസ്ഥാൻ അവാം മോര്‍ച്ച എന്നീ പാര്‍ട്ടികളുടെ ആവശ്യവും നിര്‍ണായകമാകും. മന്ത്രിസഭയിൽ മോശമല്ലാത്ത പ്രാതിനിധ്യം ഇരു പാര്‍ട്ടികളും മുന്നോട്ടുവെക്കും. ജെ.ഡി.യുവിനെതിരെ പ്രചാരണം നടത്തി മത്സരിച്ച എൽ.ജെ.പിയോട് ബി.ജെ.പി എന്ത് നിലപാട് സ്വീകരിക്കും എന്നതും സര്‍ക്കാര്‍ രൂപീകരണത്തിൽ നിര്‍ണായകമാകും. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങൾ പ്രതിപക്ഷവും സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായാണ് വിവരം.

]]>
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് https://malayalees.ch/bihar-election-final-phase-of-polling-today/ Sat, 07 Nov 2020 04:30:05 +0000 https://malayalees.ch/?p=34647 ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടെയാണ് വോട്ടെടുപ്പ്. 15 ജില്ലകളിലെ 78 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് നടക്കുക. വൈകിട്ടോടെ വിവിധ ദേശീയ ചാനലുകളുടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വരും.

ശക്തമായ ആരോപണ പ്രത്യാരോപണങ്ങളോടെയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങൾ കടന്ന് പോയത്. തൊഴിലില്ലായ്മ, കോവിഡ് പ്രതിസന്ധി എന്നിവയിൽ ഊന്നിയായിരുന്നു പ്രചരണം. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ആരോപങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയിലേക്ക് എൻ.ഡി.എ മുന്നണി എത്തപ്പെട്ടു. ഇരട്ട എഞ്ചിന്റെ ശക്തിയുള്ള എൻ.ഡി.എ സർക്കാർ ബീഹാറിനെ പുതിയ ഉയരങ്ങളില് എത്തിക്കുമെന്ന വാഗ്ദാനമാണ് പ്രാധാന മന്ത്രി നരേന്ദ്ര മോദി നൽകുന്നത്. 15 വർഷത്തെ ഭരണത്തിന് ശേഷം ക്ഷീണിതനായ നീതീഷ് കുമാറിന് ബീഹാറിന്റെ വികസനം സാധ്യമല്ലെന്നും അഴിമതി ഭരണം അവസാനിപ്പിക്കണമെന്നും, മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവും എൽ.ജെ.പി നേതാവ് ചിരാഗ് പസ്വാനും പ്രതികരിച്ചു.

പുർണയിൽ നടന്ന അവസാന റാലിയിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിതീഷ് കുമാർ വോട്ട് തേടിയത്. നിശബ്ദ പ്രചരണ ദിവസവും നേതാക്കൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ജാതി സമവാക്യങ്ങളും അടിയോഴുകുകളും പ്രവചനാതീതമാക്കിയ തെരെഞ്ഞെടുപ്പിൽ ഇരു മുന്നണികളും പ്രതീക്ഷയിലാണ്.

]]>