Bihar Assembly Election 2020 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 18 Nov 2020 13:17:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bihar Assembly Election 2020 – malayalees.ch https://malayalees.ch 32 32 ബീഹാറിലെ തോല്‍വി; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചിദംബരം https://malayalees.ch/chidambaram-truth-bombs-for-congress/ Wed, 18 Nov 2020 13:17:47 +0000 https://malayalees.ch/?p=35324 ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലവും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ചൂണ്ടിക്കാണിച്ച് മുതിർന്ന നേതാവ് ചിദംബരം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത്.

പാർട്ടി നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് കബിൽ സിബൽ രംഗത്തെത്തിയതിനു പിന്നാലെയാണ് ചിദംബരവും പ്രസ്താവന നടത്തിയത്. താഴേത്തട്ടില്‍ കോണ്‍ഗ്രസിനു സംഘടനാ സംവിധാനമില്ലെന്ന്‌ കുറ്റപ്പെടുത്തിയ പി. ചിദംബരം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും പറഞ്ഞു.

ആവശ്യത്തിലധികം സീറ്റിൽ കോൺഗ്രസ് ബീഹാറിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കൂടുതൽ ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയൊന്നും പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ കോൺഗ്രസിന് ജയിക്കാനായി. ബിഹാറിൽ ജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്തുകൊണ്ട് തോറ്റുവെന്ന് വിശദമായി പഠിക്കണം.

സി.പി.ഐ എം.എൽ, എ.ഐ.എം.ഐ.എം പോലുള്ള ചെറിയ പാർട്ടികൾ പോലും അടിത്തട്ടിൽ പ്രവർത്തിക്കുകയും മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു. അടിത്തട്ടിൽ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>
‘ജനഹൃദയങ്ങളിലാണ് ബിജെപി’; വോട്ടർമാക്ക്​ നന്ദി അറിയിച്ച് നരേന്ദ്ര മോദി https://malayalees.ch/from-2-mps-and-2-rooms-pm-lauds-workers-after-bihar-win/ Thu, 12 Nov 2020 04:42:54 +0000 https://malayalees.ch/?p=34948 ബിഹാർ തെരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയതിനു പിന്നാലെ വോട്ടർമാക്ക്​ നന്ദി അറിയിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്​സഭ തെരഞ്ഞെടുപ്പിൻെറ തനി ആവർത്തനമാണ്​ ബിഹാറിലും ക​ണ്ടതെന്ന്​ മോദി പറഞ്ഞു. ജനഹൃദയങ്ങളിലാണ് ബിജെപിയെന്നും ജനത്തെ എങ്ങനെ സേവിക്കാം എന്നാണ് ബിജെപി കാണിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

” ഞങ്ങളെ പിന്തുണച്ചവർക്ക്​ മാത്രമല്ല, തെരഞ്ഞെടുപ്പ്​ പ്രക്രിയയിൽ പങ്കാളികളായ എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. കോവിഡ്​ കാലത്ത്​ മാനദണ്ഡങ്ങൾ പാലിച്ച്​ വോട്ട്​ രേഖപ്പെടുത്തിയത്​ വലിയ കാര്യമാണ്​. ഈ ​തെരഞ്ഞെടുപ്പ്​ ലോകത്തിന്​ ത​ന്നെ മാതൃകയാണ്​.

കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ കണാനാവും. ജനതാ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് മുതല്‍ ഇന്നുവരെ സ്വീകരിച്ച നടപടികള്‍ ജനം അംഗീകരിച്ചു. ഓരോ ജീവനും രക്ഷിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയഗാഥയായി മാറിയെന്നും ബി.ജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പേരില്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ അദ്ദേഹം അഭിനന്ദിച്ചു. ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വൈകീട്ടോടെയാണ് ആഘോഷം പരിപാടികൾ തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ പ്രധാനമന്ത്രി മോദിയോടൊപ്പം എത്തി.

]]>
ബിഹാറിൽ മുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ നിതീഷിന് വിമുഖത https://malayalees.ch/crisis-in-government-formation-in-bihar/ Thu, 12 Nov 2020 04:26:18 +0000 https://malayalees.ch/?p=34936 ബിഹാറിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ നിതീഷ് കുമാറിന് വിമുഖത. മുതി‍ര്‍ന്ന ബി.ജെ.പി നേതാക്കൾ നിതീഷുമായി കൂടിക്കാഴ്ച നടത്തി. നേരത്തെയുള്ള പിന്തുണ ഉണ്ടാകുമെന്ന് ബിജെപി നേതാക്കൾ നിതീഷ് ഉറപ്പ് നൽകി. ആഭ്യന്തരവും വിദ്യാഭ്യാസവും അടക്കം പ്രധാന വകുപ്പുകളിൽ ബി.ജെ.പി ആവശ്യം ഉന്നയിക്കും.

നിതീഷ് കുമാര്‍ തന്നെയാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ബി.ജെ.പി നേതാക്കൾ ആവര്‍ത്തിച്ച് പറയുമ്പോഴും ബിഹാറിൽ സര്‍ക്കാര്‍ രൂപീകരണം കീറാമുട്ടിയായി തുടര്‍ന്നേക്കും. മുഖ്യമന്ത്രി പദം വീതിക്കുന്ന കാര്യത്തിലും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും ഇരു പാര്‍ട്ടികൾക്കുമിടയിൽ ചര്‍ച്ച നടക്കുന്നതായാണ് വിവരം. എൽ.ജെ.പിയുമായി ബി.ജെ.പി സഖ്യം തുടരുന്നതിൽ ജെ.ഡി.യുവിനുള്ള അതൃപ്തിയും പ്രശ്നമാകും.

ദീപാവലിക്ക് ശേഷമേ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഒരു അന്തിമ തീരുമാനത്തിലേക്ക് പോകൂവെന്ന് ഇതിനകം തന്നെ ഇരു പാര്‍ട്ടി നേതാക്കന്മാരും വ്യക്തമാക്കിയിട്ടുണ്ട്. അത് ഇനിയും നീളാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുഖ്യമന്ത്രി പദം സംബന്ധിച്ചും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും സഖ്യകക്ഷികൾ തമ്മിൽ പെട്ടെന്ന് തീരുമാനമായേക്കില്ല.

സീറ്റ് നിലയിൽ ബി.ജെ.പിയുടെ പിന്നിലായിപ്പോയ ജെ.ഡി.യുവിന് മുഖ്യമന്ത്രി പദം നൽകിയാലും അഞ്ച് വര്‍ഷത്തേക്ക് തികച്ച് നൽകാൻ ബി.ജെ.പി തയ്യാറായേക്കില്ല. സുപ്രധാന വകുപ്പുകളും കാര്യത്തിലും തര്‍ക്കം തുടര്‍ന്നേക്കും. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിച്ച പാര്‍ട്ടി എം.എൽ.എമാരെ തൃപ്തിപ്പെടുത്തേണ്ട ബാധ്യത ബി.ജെ.പിക്കുണ്ടാകും.

അതേസമയം മാന്ത്രിക സംഖ്യ മറികടക്കാൻ സഹായിച്ച ചെറു പാര്‍ട്ടികളായ വികാസ് ശീൽ ഇൻസാൻ പാര്‍ട്ടി, മുൻ മുഖ്യമന്ത്രി ഹിന്ദുസ്ഥാൻ അവാം മോര്‍ച്ച എന്നീ പാര്‍ട്ടികളുടെ ആവശ്യവും നിര്‍ണായകമാകും. മന്ത്രിസഭയിൽ മോശമല്ലാത്ത പ്രാതിനിധ്യം ഇരു പാര്‍ട്ടികളും മുന്നോട്ടുവെക്കും. ജെ.ഡി.യുവിനെതിരെ പ്രചാരണം നടത്തി മത്സരിച്ച എൽ.ജെ.പിയോട് ബി.ജെ.പി എന്ത് നിലപാട് സ്വീകരിക്കും എന്നതും സര്‍ക്കാര്‍ രൂപീകരണത്തിൽ നിര്‍ണായകമാകും. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങൾ പ്രതിപക്ഷവും സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായാണ് വിവരം.

]]>
ബിഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് 94 മണ്ഡലങ്ങളില്‍ https://malayalees.ch/second-phase-of-bihar-assembly-elections-on-november-3/ Mon, 02 Nov 2020 05:21:16 +0000 https://malayalees.ch/?p=34294 രണ്ടാം ഘട്ട ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് നാളെ. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് അടക്കം 1,463 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് രണ്ടാമത്തേത്. സീമാഞ്ചല് മേഖലയിലും സമസ്തിപൂർ, പട്ന, വൈശാലി, മുസഫർപൂർ ജില്ലകളിലുമായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ മണ്ഡലമാണ് പ്രധാനം. ബി.ജെ.പി സ്ഥാനാർത്ഥി സതീഷ് കുമാറാണ് എതിരാളി. തേജസ്വിയുടെ സഹോദർ തേജ് പ്രതാപ് യാദവ് ഹസന്പൂർ മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.

രണ്ട് തവണ സിറ്റിങ് എം.എല്‍.എ ആയ ജെ.ഡി.യു നേതാവ് രാജ്കുമാർ റാണക്കെതിരായാണ് മത്സരം. ബാംകിപൂരിൽ ശത്രുഘ്നൻ സിന്‍ഹയുടെ മകൻ ലവ് സിൻഹ, ബിജെപി നേതാവ് നിതിൻ നബിനെതിരായി മത്സരിക്കുന്നുണ്ട്. ബെഗുസാരായിൽ കോണ്‍ഗ്രസ് നേതാവ് അമിതാ ഭൂഷണും ബി.ജെ.പി നേതാവ് കുന്ദൻ സിംഗും തമ്മിലാണ് മത്സരം.

മുസ്ലിം വോട്ടുകള്‍ ഏറെയുള്ള സീമാഞ്ചല്‍ മേഖല പരമ്പരാഗതമായി മഹാസഖ്യത്തിനൊപ്പമാണെങ്കിലും അസദുദ്ദീന്‍ ഉവൈസിയുടെ AIMIMന്‍റെ കടന്നുവരവ് മഹാസഖ്യത്തിന് കഷീണമുണ്ടാക്കിടയുണ്ട് . ആർജെഡി 56, ബിജെപി 46 ജെഡിയു 43, കോണ്ർഗ്രസ് 28, ഇടത് പാർട്ടികള്‍ 14, VIP 5, AIMIM 3 ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്. 11 സംസ്ഥാങ്ങളിലെ 54 നിയമസഭാ സീറ്റുകളിലേക്കുള്ള നടക്കുന്ന ഉപതിരഞ്ഞെടുപ്പും നാളെയാണ്.

]]>
ബിഹാറില്‍ വോട്ടെടുപ്പ് തുടങ്ങി https://malayalees.ch/bihar-election-2020-71-seats-in-bihar-go-to-polls-today/ Wed, 28 Oct 2020 04:42:34 +0000 https://malayalees.ch/?p=34003 കോവിഡ് പശ്ചാത്തലത്തിൽ ഒരു മണിക്കൂ൪ അധികം സമയം വോട്ടിങിന് അനുവദിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടിങ് സമയം

ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. നിതീഷ് കുമാ൪ സ൪ക്കാറിലെ ഏഴ് മന്ത്രിമാരടക്കം 71 മണ്ഡലങ്ങളിലെ സ്ഥാനാ൪ഥികളാണ് ജനവിധി തേടുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ മോദിയും രാഹുലും ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും.

ബിഹാറിലെ 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. കോവിഡ് പശ്ചാത്തലത്തിൽ ഒരു മണിക്കൂ൪ അധികം സമയം വോട്ടിങിന് അനുവദിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടിങ് സമയം. തെ൪മൽ സ്ക്രീനിങ് അടക്കമുള്ള സംവിധാനങ്ങൾ പോളിങ് ബുത്തിലുണ്ടാകും. ഒരു ബൂത്തിൽ ആയിരം പേർക്കാണ് പരമാവധി വോട്ട് ചെയ്യാനാവുക. ബൂത്തുകളുടെ എണ്ണം 45% വർദ്ധിപ്പിച്ചിട്ടുണ്ട്. ആകെ 1065 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ ഏഴു പേർ സംസ്ഥാന മന്ത്രിമാരാണ്. ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് ജഹാനാബാദാണ്. കാബിനറ്റ് മന്ത്രി കൃഷ്ണന്ദൻ വെ൪മ, ആ൪ജെഡിയുടെ സുദെ യാദവ്, എൽജെപിയുടെ ഇന്ദു ദേവി കശ്യപ് എന്നിവരാണ് മത്സരരംഗത്തുള്ളത്.

ബിഹാ൪ മുൻ മുഖ്യമന്ത്രി ജിഥിൻ റാം മാഞ്ചി മത്സരിക്കുന്ന ഇമാംഗഞ്ചാണ് മറ്റൊരു പ്രധാന മണ്ഡലം. മാഞ്ചിക്കെതിരെ മുൻ സ്പീക്ക൪ കൂടിയായ ഉദയ് നാരായണൻ ചൗദരിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ അയ്യായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച പന്ത്രണ്ട് മണ്ഡലങ്ങളും ഇന്ന് ജനവിധി തേടും. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാ൪ഥികളുള്ളത് ആ൪ജെഡിക്കാണ്. 42 പേ൪. അതേസമയം അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് പ്രചരണത്തിനെത്തും.

]]>
ബിഹാറിലെ സ്ഥാനാര്‍ഥികളില്‍ കോടിപതികളും കുറ്റവാളികളും https://malayalees.ch/millionaires-and-criminals-among-the-candidates-in-bihar/ Tue, 27 Oct 2020 04:33:27 +0000 https://malayalees.ch/?p=33945 ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കോടിപതികളും കുറ്റവാളികളും നിരവധി. ആയിരത്തിലധികം സ്ഥാനാർഥികളിൽ 375 കോടിപതികളുണ്ട്. 31 % പേർ വിവിധ കേസുകളിൽ പ്രതികളാണ്. 23% പേർ ഗുരുതരമായ കേസിൽ ഉൾപ്പെട്ടവരുമാണ്. സമ്പന്നരിലും കുറ്റവാളികളിലും ആർ. ജെ.ഡിയാണ് മുന്നിൽ.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തെയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. 1064 സ്ഥാനാർഥികളിൽ 375 പേർ അതായത് 35% പേരും കോടിപതികളാണ്. കൂടുതലും ആർ.ജെ.ഡിയിലാണ്. 41 സ്ഥാനാർഥികളിൽ 39 പേരും എന്നു വച്ചാൽ 95% വും അതിസമ്പന്നർ. രണ്ടാം സ്ഥാനത്ത് ജനതാദൾ യുണൈറ്റഡാണ് – 38 സ്ഥാനാർഥികളിൽ 31 പേർ. 89 ശതമാനം. ബി.ജെ.പിയിൽ 29 സ്ഥാനാർഥികളിൽ 24 പേരും കോടീശ്വരർ.

മൊത്തം 1064 സ്ഥാനാർഥികളിൽ 328 പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 31% ശതമാനമാണിത്.23% പേർ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പെട്ടവരാണ്. 83 സ്ഥാനാർഥികൾ, കൊലപാതകം, കൊലപാതകശ്രമം എന്നിവയിൽ പ്രതികളാണ്. ബലാത്സംഗ കേസിൽ ഉൾപ്പെട്ടവർ – 3 പേർ. 26 സ്ഥാനാർഥികൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്.

രാഷ്ട്രീയ ജനതാദളിന്‍റെ സ്ഥാനാർഥികളിലാണ് ഏറ്റവും കൂടുതൽ കുറ്റവാളികൾ ഉള്ളത്.40-ൽ 30 പേർ. അതായത് 73%. തൊട്ടടുത്ത് ബി.ജെ.പിയാണ് -29 സ്ഥാനാർഥികളിൽ 21 പേർ. ഗുരുതരമായ ക്രിമിനൽ കേസുള്ളവർ കൂടുതൽ ആർ.ജെ.ഡി യിലാണ്. 41 സ്ഥാനാർഥികളിൽ 22 പേർ – അതായത് 54 %. തൊട്ടടുത്ത് എൽ.ജെ.പിയാണ് 41 സ്ഥാനാർഥികളിൽ 20 പേർ. ബി.എസ്-പി. ഒഴികെ മറ്റെല്ലാ കക്ഷികളിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സ്ഥാനാർഥികൾ 40 ശതമാനത്തിലധികമുണ്ട്.

]]>
ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ https://malayalees.ch/end-of-the-first-phase-of-the-bihar-election-campaign/ Mon, 26 Oct 2020 06:04:35 +0000 https://malayalees.ch/?p=33877 ആദ്യഘട്ട ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. അവസാന മണിക്കൂറുകളില്‍ പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. ആദ്യഘട്ടത്തില്‍ 71 മണ്ഡലങ്ങള്‍ വിധിയെഴുതും. പല മണ്ഡലങ്ങളിലും ചതുഷ്കോണ മത്സരമാണ് ഇത്തവണ നടക്കുന്നത്.

കോവിഡിനിടെയും ശക്തമായ പ്രചാരണമാണ് ബീഹാറില്‍ കഴിഞ്ഞ 2 ആഴ്ചയായി നടന്നത്. വികസം, രാജ്യസുരക്ഷ, കോവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയവ ഉയർത്തിയായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. സർക്കാർ പരാജയങ്ങള്‍, യുവാക്കൾക്ക് തൊഴിൽ, കാർഷിക നിയമങ്ങൾ റദ്ദാക്കും, ആരോഗ്യ മേഖലയിൽ സമഗ്ര പാക്കേജ്, സ്ത്രീ സുരക്ഷാ എന്നിവക്കാണ് മഹാസഖ്യം പ്രാധാന്യം നല്‍കിയത്. എന്നാല്‍ പ്രചാരണം കൊട്ടിക്കലാശത്തോട് അടുത്തതോടെ അഴിമതി ആരോപണങ്ങളിലേക്ക് തിരിഞ്ഞു.

ഒന്നര പതിറ്റാണ്ടായി തുടരുന്ന അഴിമതി ഭരണം അവസാനിപ്പിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് ആര്‍ജെഡി നേതാവ് തേജസ്വീ യാദവും അധികാരത്തിലെത്തിയാല്‍ അഴിമതികാരനായ നീതിഷ് കുമാറിനെ ജയിലില്‍ ഇടുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പസ്വാനും പറഞ്ഞു. അഴിമതി മാത്രം നടത്തിയ കുടുംബം അപ്രസക്തമാകുന്ന തെരഞ്ഞെടുപ്പാണിതെന്ന് നിതിഷ് കുമാർ മറുപടി നല്കി.

16 ജില്ലകളിലെ 71 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധിയെഴുതുക. എന്‍ഡിഎയും മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും എല്‍ജെപിയും അസദുദ്ദീൻ ഒവൈസിയും, ഉപേന്ദ്ര ഖുശ്വാഹയും നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയും നിർണായകമാണ്. ആദ്യ ഘട്ടത്തിലെ 71 ല്‍ 42 മണ്ഡലത്തില്‍ എൽജെപിക്ക് സ്ഥാനാർത്ഥികളുണ്ട്.

]]>